Timely news thodupuzha

logo

Month: July 2024

തൃശൂരിൽ 3 കോടിയുടെ രാസലഹരിയുമായി ഒരാൾ പിടിയിൽ

തൃശൂർ: ഒല്ലൂരിൽ രണ്ടരക്കിലോ എം.ഡി.എം.എയുമായി കണ്ണൂർ സ്വദേശി പിടിയിൽ. 9000 എം.ഡി.എം.എ ഗുളികകളുമായി പയ്യന്നൂർ സ്വദേശി ഫാസിലാണ് പിടിയിലായത്. ബുധനാഴ്ച പുലർച്ചെ തൃശ്ശൂർ ഡാൻസാഫിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഒല്ലൂർ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലാവുന്നത്. കേരളത്തിലെ ഏറ്റവും വലിയ എം.ഡി.എം.എ വേട്ടയാണിതെന്നും പോലീസ് പറഞ്ഞു. കൊച്ചിയിൽ നിന്നും തൃശ്ശൂരിലെ വിവിധ പ്രദേശങ്ങളിൽ വിതരണം നടത്താനായി കൊണ്ടുവരുന്നതിനിടയാണ് ഫാസിൽ പിടിയിലായത്. എറണാകുളത്ത് നിന്ന് കാറിൽ തൃശൂരിലേക്ക് മാരക രാസ ലഹരിയായ എം.ഡി.എം.എ വൻതോതിൽ …

തൃശൂരിൽ 3 കോടിയുടെ രാസലഹരിയുമായി ഒരാൾ പിടിയിൽ Read More »

മുൻസിപ്പൽ ചെയർമാൻ സനീഷ് ജോർജിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു

തൊടുപുഴ: വിജിലൻസ് കേസിൽ രണ്ടാം പ്രതിയായ തൊടുപുഴ മുൻസിപ്പൽ ചെയർമാൻ സനീഷ് ജോർജിന് ഹൈക്കോടതി താൽക്കാലിക മുൻകൂർ ജാമ്യം അനുവദിച്ചു. ജസ്റ്റിസ് കെ ബാബുവിൻ്റെ സിം​ഗിൾ ബഞ്ചാണ് ജാമ്യം അനുവദിച്ചത്. കേസുമായി ബന്ധപ്പെട്ട് സർക്കാർ വിശദമായ റിപ്പോർട്ട് ഫയൽ ചെയ്യുന്നത് വരെ ചെയർമാനെ അറസ്റ്റ് ചെയ്യാൻ പാടില്ലെന്ന് ഇടക്കാല ജാമ്യമെന്ന രീതിയിലുള്ള ഒരു ഉത്തരവും പാസ്സാക്കിയിട്ടുണ്ട്. പ്രതിക്കു വേണ്ടി അഡ്വ. പി.റ്റി ഷീജിഷ്, അഡ്വ. ടോം തോമസ് പൂച്ചാലിൽ എന്നിവർ ഹാജരായി.

വ്യാഴാഴ്ച രാജ്യവ്യാപകമായി വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് ഇടത് വിദ്യാര്‍ത്ഥി സംഘടനകൾ

ന്യൂഡൽഹി: നാളെ(ജൂലൈ 4) രാജ്യവ്യാപകമായി വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിപ്പ് മുടക്കുമെന്ന് ഇടതുപക്ഷ വിദ്യാർത്ഥി സംഘടനകള്‍. എസ്.എഫ്.ഐ, എ.ഐ.എസ്.എഫ്, ഐസ തുടങ്ങിയ സംഘടനകളാണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. നീറ്റ് പരീക്ഷയിലെ ക്രമക്കേട് ഉന്നയിച്ചാണ് വിദ്യാഭ്യാസ ബന്ദ്. നീറ്റ് – നെറ്റ് പരീക്ഷകളിലെ ക്രമക്കേടുകളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവയ്ക്കണമെന്നാണ് ആവശ്യം.

സെന്‍സെക്‌സ് ആദ്യമായി 80,000 തൊട്ടു

കൊച്ചി: വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ ആവേശത്തോടെ പണമൊഴുക്കിയതോടെ ഇന്ത്യന്‍ ഓഹരി പുതിയ റെക്കോഡ് ഉയരത്തിലെത്തി. തുടര്‍ച്ചയായി റെക്കോഡുകള്‍ പുതുക്കി മുന്നേറുന്ന ഓഹരി വിപണി ഇന്ന്(03/07/2024) സെന്‍സെക്‌സ് ആദ്യമായി 80,000 ത്തിലെത്തി സര്‍വകാല റെക്കോര്‍ഡ് കടന്നു. വ്യാപാരത്തിന്‍റെ തുടക്കത്തില്‍ സെന്‍സെക്‌സ് 498.51 പോയിന്‍റ് മുന്നേറിയപ്പോഴാണ് 80,000 എന്ന സര്‍വകാല റെക്കോര്‍ഡില്‍ എത്തിയത്. നിലവില്‍ 80,039.22 പോയിന്‍റിന് മുകളിലാണ് സെന്‍സെക്‌സില്‍ വ്യാപാരം തുടരുന്നത്. നിഫ്റ്റി എക്കാലത്തെയും ഉയര്‍ന്ന നിരക്കിലെത്തി. 24,250 പോയിന്‍റ് മുകളിലാണ് നിഫ്റ്റിയില്‍ വ്യാപാരം നടക്കുന്നത്. നിഫ്റ്റി 134.80 …

സെന്‍സെക്‌സ് ആദ്യമായി 80,000 തൊട്ടു Read More »

സ്കൂൾ കായിക മേളയല്ല, ഇനിമുതൽ സ്കൂൾ ഒളിംപിക്സ്

തിരുവനന്തപുരം: ഇത്തവണത്തെ സംസ്ഥാന സ്കൂൾ കലോത്സവം തിരുവനന്തപുരത്ത് നടത്തും. ഡിസംബറിലായിരിക്കും കലോത്സവം സംഘടിപ്പിക്കുകയെന്നും, ദിവസം പിന്നാലെ തീരുമാനിക്കുമെന്നും വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി അറിയിച്ചു. പുതുക്കിയ മാന്വൽ പ്രകാരം തദ്ദേശീയ കലാരൂപങ്ങളും കലോത്സവത്തിൻറെ ഭാഗമാകുമെന്നും മന്ത്രി അറിയിച്ചു. ശാസ്ത്രമേള, നവംബർ 15 മുതൽ 17 വരെ ആലപ്പുഴയിലും നടത്തുമെന്നും മന്ത്രി പ്രഖ്യാപിച്ചു. കൂടാതെ സ്കൂൾ കായികമേള ഇത്തവണ മുതൽ – സ്കൂൾ ഒളിംപിക്സ് എന്നപേരിലാവും നടത്തുക. നാല് വർഷം കൂടുമ്പോഴാണ് ഇതു സംഘടിപ്പിക്കാൻ ഉദ്ദേശിക്കുന്നത്. ആദ്യ സ്കൂൾ ഒളിംപിക്സ് …

സ്കൂൾ കായിക മേളയല്ല, ഇനിമുതൽ സ്കൂൾ ഒളിംപിക്സ് Read More »

കോര്‍ട്ട് ഫീ വര്‍ദ്ധന; വിദഗ്ധ സമിതിയുടെ ഹിയറിംഗില്‍ പരാതി അറിയിച്ച് ഇന്ത്യന്‍ ലോയേഴ്സ് കോണ്‍ഗ്രസ്

തൊടുപുഴ: കുടുംബ കോടതികളിലും, ചെക്കു കേസുകളിലും സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ അന്യായമായ കോര്‍ട്ട് ഫീസ് വര്‍ദ്ധനക്കെതിരെ ഇന്ത്യന്‍ ലോയേഴ്സ് കോണ്‍ഗ്രസ് ഇടുക്കി ജില്ലാ കമ്മറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഫീസ് വര്‍ദ്ധനവിനെ പറ്റി അഭിപ്രായ രൂപീകരണത്തിന് നിയമിതനായ റിട്ട. ജസ്റ്റീസ് വി കെ മോഹനന്‍ ചെയര്‍മാനായുള്ള അഞ്ചംഗ സമതി മുമ്പാകെ ഇന്ത്യന്‍ ലോയേഴ്സ് കോണ്‍ഗ്രസ് ഇടുക്കി ജില്ലാ കമ്മറ്റി പ്രതിനിധി സംഘം നേരിട്ട് എത്തി പ്രതിഷേധം അറിയിക്കുകയും എത്രയും പെട്ടെന്ന് കോര്‍ട്ട് ഫീസ് വര്‍ദ്ധന പിന്‍വലിക്കണമെന്ന് രേഖാമൂലം ആവശ്യപ്പെടുകയും …

കോര്‍ട്ട് ഫീ വര്‍ദ്ധന; വിദഗ്ധ സമിതിയുടെ ഹിയറിംഗില്‍ പരാതി അറിയിച്ച് ഇന്ത്യന്‍ ലോയേഴ്സ് കോണ്‍ഗ്രസ് Read More »

ബയോമൈനിങ്ങ്; പാറക്കടവ് ഡമ്പിങ്ങ് യാർഡിലെ മാലിന്യത്തിൻ്റെ ആദ്യ ലോഡ് നീക്കം ചെയ്തു

തൊടുപുഴ: പാറക്കടവ് ഡമ്പിങ്ങ് യാർഡിലെ ബയോമൈനിങ്ങ് പ്രവർത്തിയുടെ ഭാഗമായി വേർതിരിച്ച മാലിന്യത്തിൻ്റെ ആദ്യ ലോഡ് നീക്കം ചെയ്യുന്നതിൻ്റെ ഫ്ലാഗ് ഓഫ് നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ പ്രൊഫ. ജെസ്സി ആൻ്റണി നിർവഹിച്ചു. തൊടുപുഴ നഗരസഭയിൽ പാറക്കടവ് ഡമ്പിങ്ങ് യാർഡിൽ 40 കൊല്ലമായി നിക്ഷേപിച്ചിരുന്ന മാലിന്യങ്ങൾ ശാസ്ത്രീയമായി നീക്കം ചെയ്ത് ഭൂമിയെ വീണ്ടെടുക്കുന്നതിന് സ്വച് ഭാരത്‌ മിഷൻ നഗരം – രണ്ടാം ഘട്ട പദ്ധതിയിൽ ഉൾപ്പെടുത്തി ശുചിത്വ മിഷന്റെ സഹായത്തോടെ നടപ്പിലാക്കുന്ന ബയോമൈനിങ്ങ് പദ്ധതിയുടെ പ്രവർത്തന പുരോഗതി നഗരസഭ വിലയിരുത്തി. …

ബയോമൈനിങ്ങ്; പാറക്കടവ് ഡമ്പിങ്ങ് യാർഡിലെ മാലിന്യത്തിൻ്റെ ആദ്യ ലോഡ് നീക്കം ചെയ്തു Read More »

പെരിയാർ നദിയിലേക്ക് വീണ അളകനന്ദയെന്നെ കൊച്ചുമിടുക്കി നീന്തി കയറിയത് ജീവിതത്തിലേക്ക്

ഇടുക്കി: അവധി ദിവസങ്ങളിൽ അമ്മ സംഗീതയ്ക്കൊപ്പം ജോലിസ്ഥലത്തേക്ക് പോകും അഞ്ചാം ക്ലാസുകാരിയായ അളകനന്ദ .പഠിക്കാനുള്ള ബുക്കും പുസ്തകവും എല്ലാം ബാഗിനുള്ളിൽ ആക്കിയാണ് യാത്ര. പഠനം അമ്മ ജോലി ചെയ്യുന്ന സ്വകാര്യ സ്ഥാപനത്തിൽ ഇരുന്ന്.കഴിഞ്ഞ ദിവസവും വീട്ടിൽ നിന്നും അമ്മയ്ക്കൊപ്പം അങ്ങനെയൊരു യാത്ര പുറപ്പെട്ടു അളകനന്ദ .പെരിയാർ നദിക്ക് കുറുകെയുള്ള സുരക്ഷാ വേലിയില്ലാത്ത ചപ്പാത്തിലൂടെ നടക്കുന്നതിനിടെ വഴുക്കലിൽ ചവിട്ടി അതിശക്തമായ നീരൊഴുക്കുള്ള ഈ നദിയിലേക്ക് അവൾ വീണു. തോളിൽ തൂക്കിയിരുന്ന ബാഗും പുസ്തകവും എല്ലാം പെരിയാർ കൊണ്ടുപോയി. പക്ഷേ …

പെരിയാർ നദിയിലേക്ക് വീണ അളകനന്ദയെന്നെ കൊച്ചുമിടുക്കി നീന്തി കയറിയത് ജീവിതത്തിലേക്ക് Read More »

സ്‌പോർട്‌സ് വിദ്യാലയങ്ങൾക്കായി പ്രത്യേക പാഠ്യപദ്ധതിക്ക് രൂപം നൽകുമെന്ന് മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രവർത്തിക്കുന്ന സ്‌പോർട്‌സ് വിദ്യാലയങ്ങൾക്കായി പ്രത്യേക പാഠ്യപദ്ധതിക്ക് രൂപം നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. നവകേരള സദസിൻറെ ഭാഗമായി ഉയർന്ന നിർദേശത്തിൻറെ കൂടി അടിസ്ഥാനത്തിലാണ് തീരുമാനം. പൊതുവിദ്യാഭ്യാസ വകുപ്പ് കായിക വകുപ്പിൻറെ സഹകരണത്തോടെയാണ് ഈ പ്രവർത്തനം നടത്തുന്നത്. ഭിന്നശേഷി കുട്ടികളെ സ്‌പോർട്‌സ് മേഖലയിലും കൈപിടിച്ചുയർത്തുന്നതിനു വേണ്ടി പൊതുവിദ്യാഭ്യാസ വകുപ്പ് ഇൻക്ലൂസീവ് സ്‌പോർട്‌സ് മാന്വലും രൂപീകരിച്ചു. രാജ്യത്ത് ആദ്യമായാണ് ഇത്തരത്തിൽ ഒരു ഡോക്യുമെൻറ് തയാറാക്കുന്നത്. ഇതിൻറെ ഭാഗമായുള്ള മത്സരങ്ങൾ ഈ വർഷം തന്നെ നടത്തുന്നതിന് നടപടികൾ …

സ്‌പോർട്‌സ് വിദ്യാലയങ്ങൾക്കായി പ്രത്യേക പാഠ്യപദ്ധതിക്ക് രൂപം നൽകുമെന്ന് മന്ത്രി വി ശിവൻകുട്ടി Read More »

മാന്നാർ കൊലപാതകം; അമ്മ ജീവനോടെയുണ്ടെന്ന് കലയുടെ മകൻ

ആലപ്പുഴ: അമ്മ മരിച്ചെന്ന് കരുതുന്നില്ലെന്ന് മാന്നാറിൽ കൊല്ലപ്പെട്ട കലയുടെ മകൻ. അമ്മ ജീവനോടെയുണ്ടെന്ന് അച്ഛന്‍ പറഞ്ഞിട്ടുണ്ടെന്നും തനിക്ക് അത് ഉറപ്പാണെന്നുമാണ് കലയുടേയും അനിലിന്‍റേയും മകന്‍ മാധ്യമങ്ങളോട് പറഞ്ഞു. അമ്മ ജീവനോടെയുണ്ടെന്നും പൊലീസ് പറയുന്നതെല്ലാം കള്ളമാണെന്നും മകൻ പ്രതികരിച്ചു. അമ്മയെ കൊണ്ടുവരുമെന്നും തന്നോട് പേടിക്കേണ്ടെന്നും പൊലീസ് നോക്കീട്ട് പോകട്ടെയെന്നുമാണ് അച്ഛന്‍ പറഞ്ഞത്. പൊലീസ് അന്വേഷണത്തിൽ ഒന്നും കിട്ടില്ലെന്നും അന്വേഷണം തെറ്റായ വഴിക്കാണെന്നും അച്ഛൻ പറഞ്ഞതായി കലയുടെ മകൻ മാധ്യമങ്ങളോട് പറഞ്ഞു. 2009ലാണ് മാന്നാറിൽ 15 വർഷം മുമ്പ് കാണാതായ …

മാന്നാർ കൊലപാതകം; അമ്മ ജീവനോടെയുണ്ടെന്ന് കലയുടെ മകൻ Read More »

ആലപ്പുഴയിൽ സ്കൂളിന് സമീപത്തുള്ള ട്രാൻസ്ഫോർമറിൽ നിന്നും ഷോക്കേറ്റ് വിദ്യാർത്ഥിക്ക് പരുക്ക്

ആലപ്പുഴ: ചുനക്കരയിൽ സ്കൂളിന് സമീപത്തായുള്ള ട്രാൻസ്ഫോർമറിൽ നിന്നും ഷോക്കേറ്റ് വിദ്യാർത്ഥിക്ക് പരുക്ക്. ചുനക്കര ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കളിലെ പ്ലസ് ടു വിദ്യാർത്ഥി സൂര്യനാഥിനാണ് പരിക്കേറ്റത്. ശരീര ഭാഗത്തും കൈകളിലുമായി 25 ശതമാനത്തോളം പൊള്ളലേറ്റ കുട്ടിയെ പരുമലയിലുള്ള സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ ആരോഗ്യവസ്ഥ ഗുരുതരമല്ലെന്നാണ് വിവരം. ചൊവ്വാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം. സ്കൂൾ കോമ്പൗണ്ടിൻറെ മതിലിനോടു ചേർന്നുള്ള സ്ഥലത്താണ് ട്രാൻസ്ഫോർമർ സ്ഥാപിച്ചിട്ടുള്ളത്. ഇതുവഴി വിദ്യാർത്ഥികൾ വരുമ്പോഴായിരുന്നു സൂര്യനാഥിന് ഷോക്കേറ്റത്. ഇതിന് ചുറ്റുമായി അരമതിലും കമ്പിവേലിയുമുണ്ട്. അപകട …

ആലപ്പുഴയിൽ സ്കൂളിന് സമീപത്തുള്ള ട്രാൻസ്ഫോർമറിൽ നിന്നും ഷോക്കേറ്റ് വിദ്യാർത്ഥിക്ക് പരുക്ക് Read More »

തൊടുപുഴ ഉടുമ്പന്നൂർ ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാന കൃഷി നശിപ്പിച്ചു

തൊടുപുഴ: ഉടുമ്പന്നൂർ ​ഗ്രാമ പഞ്ചായത്തിലെ പൊങ്ങന്തോട് രണ്ടാം തീയതി രാത്രിയിലാണ് കാട്ടാനയിറങ്ങി പ്രദേശമാകെ കൃഷി ചെയ്തിരുന്ന വിളകൾ നശിപ്പിച്ചത്. കുലച്ച് നിന്ന 450 ഏത്തവാഴ, തെങ്ങ്, 75 കമുക്, റബ്ബർ എന്നിവയുൾപ്പെടെയാണ് ആന നശിപ്പിച്ചത്. വാഴയിൽ തോമസ്, വാഴയിൽ ജോസഫ്, പല്ലാട്ട് ജോർജ്ജ് എന്നിവരുടെ കൃഷിയിടത്തിലാണ് ആനയുടെ ആക്രമണമുണ്ടായത്. ഇതോടെ കനത്ത സാമ്പത്തിക നഷ്ടമുണ്ടായതായി ഇവർ പറ‍ഞ്ഞു.

ഹത്രസ് ദുരന്തം, മരണ സഖ്യ 130 കടന്നു

ഹത്രസ്: ഉത്തർപ്രദേശിലെ ഹത്രസിൽ സത്സംഗ പരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലും മരിച്ചവരുടെ എണ്ണം 130 കടന്നു. ഇതിൽ 100 സ്ത്രീകളും ഏഴ് കുട്ടികളും ഉൾപ്പെടും. 116 പേരുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. പരിക്കേറ്റവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഇതിൽ പലരുടെയും നില ഗുരുതരമാണ്. ദുരന്തത്തിന് പിന്നാലെ പരിപാടിയുടെ മുഖ്യ സംഘാടകനായ ഭോലെ ബാബ ഒളിവിൽ പോയെന്നാണ് വിവരം. ഇയാളെ കണ്ടെത്താനായി അന്വേഷണം തുടരുകയാണ്. അപകടസ്ഥലം യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സന്ദർശനം നടത്തി. മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം …

ഹത്രസ് ദുരന്തം, മരണ സഖ്യ 130 കടന്നു Read More »

കോഴിക്കോട് കൊടുവള്ളി ഗവൺമെന്‍റ് ഹയർ സെക്കന്ററി സ്കൂളിൽ റാഗിങ്ങ്

കോഴിക്കോട്: കൊടുവള്ളി ഗവൺമെന്‍റ് ഹയർ സെക്കന്ററി സ്കൂളിലെ റാഗിങ്ങുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾക്കെതിരേ പൊലീസ് കെസെടുത്തു. പരുക്കേറ്റ പ്ലസ് വൺ വിദ്യാർത്ഥികളുടെ പരാതിയിൽ പ്ലസ്.റ്റൂ വിദ്യാർത്ഥികൾക്ക് എതിരേയാണ് പൊലീസ് കേസെടുത്തത്. രണ്ട് വിദ്യാർത്ഥികളെ കൂടി സ്കൂളിൽ നിന്നും പുറത്താക്കി. മുമ്പ് അഞ്ച് വിദ്യാർത്ഥികളെ കൂടി സസ്പെന്റ് ചെയ്തിരുന്നു. ഇതോടെ സ്കൂളിൽ നിന്നും സസ്പെന്റ് ചെയ്തവരുടെ എണ്ണം ഏഴായി. വിദ്യാർത്ഥികൾ സ്കൂൾ പ്രിൻസിപ്പലിന് നൽകിയ പരാതി പൊലീസിന് കൈമാറുക ആയിരുന്നു. തിങ്കളാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. സംഘർഷത്തിൽ നാല് വിദ്യാർഥികൾക്ക് പരുക്കേറ്റു. …

കോഴിക്കോട് കൊടുവള്ളി ഗവൺമെന്‍റ് ഹയർ സെക്കന്ററി സ്കൂളിൽ റാഗിങ്ങ് Read More »

കേരളത്തിലെ 49 തദ്ദേശ സ്വയംഭരണ വാർഡുകളിൽ ഉപതെരഞ്ഞെടുപ്പ് 30ന്

തിരുവനന്തപുരം: സംസ്ഥാനത്തെ 49 തദ്ദേശ സ്വയംഭരണ വാർഡുകളിൽ 30ന് ഉപതെരഞ്ഞെടുപ്പ് നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ​ഷാജഹാൻ. ‌‌ വിജ്ഞാപനം നാളെ പുറപ്പെടുവിക്കും. നാമനിർദ്ദേശ പത്രിക നാല് മുതൽ 11 വരെ സമർപ്പിക്കാം. സൂക്ഷ്മ പരിശോധന 12ന്. സ്ഥാനാർത്ഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി 15. വോട്ടെണ്ണൽ 31ന് രാവിലെ 10 ന്. മാതൃകാ പെരുമാറ്റച്ചട്ടം ഇന്നലെ നിലവിൽ വന്നു. ഉപതെരഞ്ഞെടുപ്പുള്ള ജില്ലാ, ബ്ലോക്ക് പഞ്ചായത്ത് നിയോജകമണ്ഡലങ്ങളിൽ ഉൾപ്പെട്ടുവരുന്ന ഗ്രാമ പഞ്ചായത്തുകളിലെ മുഴുവൻ വാർഡുകളിലും പെരുമാറ്റച്ച​ട്ടം ബാധകമാണ്. …

കേരളത്തിലെ 49 തദ്ദേശ സ്വയംഭരണ വാർഡുകളിൽ ഉപതെരഞ്ഞെടുപ്പ് 30ന് Read More »

ഉടുമ്പന്നൂർ പഞ്ചായത്തിലെ വന്യമൃഗ ശല്യം തടയണമെന്ന് കിസാൻ സഭ

തൊടുപുഴ: ഉടുമ്പന്നൂരിൽ കാട്ടാന ശല്യം വ്യാപകമായി കൊണ്ടിരിക്കുക ആണെന്ന് കിസാൻ സഭ. സം​ഘടനയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച യോ​ഗം കിസാൻ സഭയുടെ സംസ്ഥാന വൈസ് പ്രസിഡൻ്റ് സഖാവ് മാത്യു വർഗീസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ കാട്ടുപന്നി, മുള്ളൻ പന്നി, കുരങ്ങ്, അലയണ്ണാൻ, മയിൽ തുടങ്ങിയ വന്യ മൃഗങ്ങളുടെ ആക്രമണം മൂലം കൃഷിക്കാരുടെ കൃഷികൾ വ്യാപകമായി നശിപ്പിച്ച് കൊണ്ടിരിക്കുകയാണെന്ന് നേതാക്കൾ വ്യക്തമാക്കി. മനുഷ്യ ജീവനും ഇവ ഭീഷണി ഉയർത്തുന്നുണ്ട്. വന്യ മൃഗ ആക്രമണം തടയാൻ ഫോറസ്റ്റ് വകുപ്പും …

ഉടുമ്പന്നൂർ പഞ്ചായത്തിലെ വന്യമൃഗ ശല്യം തടയണമെന്ന് കിസാൻ സഭ Read More »

ലോക്സഭാ സ്പീക്കർക്ക് പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധി കത്ത് നൽകി

ന്യൂഡൽഹി: ലോക്സഭയിൽ പ്രതിപക്ഷ നേതാവായശേഷമുള്ള ആദ്യ പ്രസംഗത്തിലെ ചില ഭാഗങ്ങൾ സ്പീക്കർ ഓം ബിർള രേഖകളിൽ നിന്നു നീക്കിയതിനെതിരേ രാഹുൽ ഗാന്ധി. സ്പീക്കറുടെ നടപടി ഞെട്ടിക്കുന്നതാണെന്നും നീക്കിയ ഭാഗങ്ങൾ സഭാ രേഖയിൽ വീണ്ടും ഉൾപ്പെടുത്തണമെന്നും രാഹുൽ ഓം ബിർളയ്ക്ക് എഴുതിയ കത്തിൽ ആവശ്യപ്പെട്ടു. ബി.ജെ.പി എം.പി അനുരാഗ് ഠാക്കുറിന്‍റെ പ്രസംഗത്തിൽ ഏറെയും ആരോപണങ്ങായിരുന്നിട്ടും അവയൊന്നും നീക്കിയില്ല. സ്പീക്കർ തന്നോടു വിവേചനം കാണിക്കുന്നുവെന്നും രാഹുൽ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലോകത്ത് സത്യത്തെ നീക്കം ചെയ്യാമെങ്കിലും യഥാർഥത്തിൽ അത് നിലനിൽക്കുമെന്നു …

ലോക്സഭാ സ്പീക്കർക്ക് പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധി കത്ത് നൽകി Read More »

കളക്ടര്‍ രേണു രാജിനെ എസ്‌.ടി വകുപ്പ് ഡയറക്ടറായി സ്ഥലം മാറ്റി; പകരം ഡി.ആര്‍ മേഘശ്രീ

തിരുവനന്തപുരം: സംസ്ഥാനത്ത് ഐ.എ.എസ് ഉദ്യോഗസ്ഥ തലത്തിൽ മാറ്റം. വയനാട് കളക്ടര്‍ രേണു രാജിനെ എസ്‌.റ്റി വകുപ്പ് ഡയറക്ടറായി സ്ഥലം മാറ്റി. ഡോക്ടർ അഥീല അബ്ദുള്ളയെ കൃഷി വകുപ്പ് ഡയറക്ടറുമായും ബി അബ്ദുൽ നാസറിനെ പുതിയ ഫിഷറീസ് ഡയറക്ടറായും നിയമിച്ചു. രേണു രാജിന് പകരം മേഘശ്രീ വയനാട് കളക്ടറാകും. മാനന്തവാടി എം.എൽ.എ ഒ.ആര്‍ കേളു സംസ്ഥാന മന്ത്രിസഭയിൽ അംഗമായതിന് പിന്നാലെയാണ് ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്കിടയിൽ മാറ്റമുണ്ടായത്. കര്‍ണാടക സ്വദേശിയായ ഡി.ആര്‍ മേഘശ്രീയെ വയനാട് ജില്ലയിലെ വന്യമൃഗ ശല്യത്തിന് പരിഹാരം കാണാനുള്ള …

കളക്ടര്‍ രേണു രാജിനെ എസ്‌.ടി വകുപ്പ് ഡയറക്ടറായി സ്ഥലം മാറ്റി; പകരം ഡി.ആര്‍ മേഘശ്രീ Read More »

മാന്നാറിലെ കലയുടെ കൊലപാതകം: പിന്നിൽ ഭർത്താവ് അനിലാണെന്ന് എസ്.പി

ആലപ്പുഴ: മാന്നാറിലെ കലയുടെ കൊലപാതകം സ്ഥിരീകരിച്ച് പൊലീസ്. പരിശോധനയിൽ തെളിവുകൾ കണ്ടെത്തിയതായി ആലപ്പുഴ എസ്.പി ചൈത്ര തെരേസ ജോണ്‍ വാർത്താ സമ്മേളനത്തിലൂടെ വ്യക്തമാക്കി. കലയുടെ ഭര്‍ത്താവ് അനിലാണ് കൊലപാതകത്തിന് പിന്നില്‍. ഇയാൾ നിലവിൽ ഇസ്രയേലിലാണ് ഉള്ളത്. ഇയാളെ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും വാർത്താ സമ്മേളനത്തിൽ എസ്.പി പറഞ്ഞു. കൊലപാതക രീതി എന്താണെന്നോ, എവിടെ വച്ചാണെന്നോ ഉറപ്പിച്ചു പറയാനാവില്ല. കലയെ കാണാതായതായി കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്നും വ്യക്തിപരമായ കാരണങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് നിഗമനമെന്നും എസ്.പി പറഞ്ഞു. കേസിൽ എഫ്.ഐ.ആർ …

മാന്നാറിലെ കലയുടെ കൊലപാതകം: പിന്നിൽ ഭർത്താവ് അനിലാണെന്ന് എസ്.പി Read More »

പൊലീസുകാരുടെ ആത്മഹത്യ; ലോക്കൽ സ്റ്റേഷനുകളിലെ അംഗബലം വർധിപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ

തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥർ അനുഭവിക്കുന്ന ജോലി സമ്മർദ്ദം കാരണമുള്ള ആത്മഹത്യകൾ വർധിക്കുന്ന പശ്ചാത്തലത്തിൽ ലോക്കൽ പൊലീസ് സ്റ്റേഷനുകളിലെ അംഗബലം പുതിയ സാഹചര്യങ്ങൾക്ക് അനുസരിച്ച് പരിഷ്ക്കരിച്ച് സേനയെ നവീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. സംസ്ഥാന പൊലീസ് മേധാവിക്കാണ് കമ്മീഷൻ ആക്റ്റിങ്ങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് നിർദ്ദേശം നൽകിയത്. സേനയിലെ അംഗബലം കുറവായതിനാൽ പൊലീസുദ്യോഗസ്ഥർക്ക് വിശ്രമവും പ്രതിവാര അവധിയും ലഭിക്കാത്തതു കാരണം മാനസിക സമ്മർദം കൂടിവരുന്നതായുള്ള റിപ്പോർട്ടുകൾ ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. ഇത് പൊലീസിന്‍റെ കാര്യക്ഷമതയെ ബാധിക്കും. …

പൊലീസുകാരുടെ ആത്മഹത്യ; ലോക്കൽ സ്റ്റേഷനുകളിലെ അംഗബലം വർധിപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ Read More »

കോഴിക്കോട് കൊയിലാണ്ടിൽ യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട്: കൊയിലാണ്ടി പുറക്കാട് കിഴക്കെകണ്ടംകുനി ശ്രീജേഷിനെയാണ്(41) വീട്ടിലെ ആലയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആല വൃത്തിയാക്കുന്നതിനിടെ ഷോക്കേറ്റാണ് മരണമെന്നാണ് പ്രാഥമിക വിവരം. ചൊവ്വാഴ്ച ഉച്ചയോടെയാണു അബോധാവസ്ഥയിൽ ശ്രീജേഷിനെ നാട്ടുകാർ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കേരളത്തിൽ ഇന്ന് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയതോ മിതമായതോ ആയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്. അതേസമയം, ജൂലൈ ആറ് വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ മുൻകരുതൽ സ്വീകരിക്കണമെന്നും ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ മുൻകരുതൽ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനിൽക്കരുതെന്നും കാലാവസ്ഥാ …

കേരളത്തിൽ ഇന്ന് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് മുന്നറിയിപ്പ് Read More »

യു.പിയിൽ സത്സംഗ പരിപാടിക്കിടെ തിക്കും തിരക്കും; 123 പേർ മരിച്ചു

ഹത്രസ്: ഉത്തർപ്രദേശിലെ ഹത്രസിൽ സത്സംഗ പരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലും സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 123 പേർ മരിച്ചു. നിരവധി പേർക്കു പരുക്കേറ്റു. ആശുപത്രിയിൽ ചികിത്സയിലുള്ള പലരുടെയും നില ഗുരുതരമാണ്. ഫൂൽറായി ഗ്രാമത്തിൽ ഇന്നലെ ഉച്ചയ്ക്കുശേഷമാണു സംഭവം. സകാർ വിശ്വ ഹരി, ഭോലെ ബാബയെന്ന പേരുകളിൽ അറിയപ്പെടുന്ന സ്വയം പ്രഖ്യാപിത ആൾദൈവം നാരായൺ സകാർ ഹരിയുടെ നേതൃത്വത്തിലുള്ള പ്രാർഥനാ- പ്രഭാഷണ പരിപാടിയാണ് രാജ്യത്തെ നടുക്കിയ ദുരന്തത്തിൽ കലാശിച്ചത്. മാനവ മംഗൾ മിലാൻ സദ്ഭാവനാ സംഗം കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിൽ …

യു.പിയിൽ സത്സംഗ പരിപാടിക്കിടെ തിക്കും തിരക്കും; 123 പേർ മരിച്ചു Read More »

സിംബാബ്‌വെ പര്യടനത്തിലെ ആദ്യ രണ്ട് മത്സരങ്ങളിൽ നിന്ന് സഞ്ജുവിനെ ഒഴിവാക്കി

മുംബൈ: ലോകകപ്പ് നേടിയ ഇന്ത്യയുടെ ട്വൻറി20 ടീമിൽ അംഗമായിരുന്നിട്ടും ഒരു മത്സരം പോലും കളിക്കാൻ അവസരം കിട്ടാത്ത താരമാണ് കേരളത്തിൻറെ സഞ്ജു സാംസൺ. ലോകകപ്പിന് പിന്നാലെ ഇന്ത്യയുടെ സിംബാബ്‌വെ പര്യടനത്തിൽ ഉടനീളം സഞ്ജുവിന് അവസരം കിട്ടുമെന്നായിരുന്നു പ്രതീക്ഷ. ടീമിൽ പ്രധാന വിക്കറ്റ് കീപ്പറായി സഞ്ജുവിനെ ഉൾപ്പെടുത്തുകയും ചെയ്തിരുന്നു.‌എന്നാൽ, ഇപ്പോഴിതാ സിംബാബ്‌വെ പര്യടനത്തിലെ ആദ്യ രണ്ട് മത്സരങ്ങളിൽ നിന്ന് സഞ്ജുവിനെ ഒഴിവാക്കിയിരിക്കുകയാണ് ബി.സി.സി.ഐ സെലക്റ്റർമാർ. വെസ്റ്റിൻഡീസിൽ നിന്ന് നേരേ സിംബാബ്‌വെയിലേ ഹരാരെയിലേക്ക് പോകാനാണ് സഞ്ജു, യശസ്വി ജയ്സ്വാൾ, ശിവം …

സിംബാബ്‌വെ പര്യടനത്തിലെ ആദ്യ രണ്ട് മത്സരങ്ങളിൽ നിന്ന് സഞ്ജുവിനെ ഒഴിവാക്കി Read More »

സര്‍ക്കാര്‍ ഓഫീസില്‍ റീല്‍സ് ചിത്രീകരിച്ച 8 ഉദ്യോഗസ്ഥര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

പത്തനംതിട്ട: സര്‍ക്കാര്‍ ഓഫീസില്‍ റീല്‍സ് ചിത്രീകരിച്ച സംഭവത്തില്‍ എട്ട് ഉദ്യോഗസ്ഥര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്. തിരുവല്ല നഗരസഭയിലെ റവന്യൂ വിഭാഗത്തിലെ സ്ത്രീകളടക്കമുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് നടപടി. നഗരസഭ സെക്രട്ടറിയാണ് നോട്ടീസ് നല്‍കിയത്. സംഭവത്തിൽ മൂന്ന് ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കണമെന്ന് കാട്ടിയാണ് കാരണം കാണിക്കല്‍ നോട്ടീസ്. വിശദീകരണം തൃപ്തികരമല്ലെങ്കിൽ കർശന അച്ചട ഉണ്ടാകുമെന്നും നോട്ടീസിൽ വ്യക്തമാക്കുന്നു.

Казино Х Casino X ️ Играть Онлайн В Слоты На Официальном Сайт

Казино Х Casino X ️ Играть Онлайн В Слоты На Официальном Сайте Добро Пожаловать в Официальный Сайт Casino Х Content Платежные Методы%2C Лимиты На Депозит%2Fвывод Средств%2C Комиссии дли Транзакций Casino X — официальному Сайт Казино Х Актуальное Зеркало Клуба какие Платежные Системы доступны Для Депозита же Вывода Выигрышей%3F Казино Игровые Автоматы С Прогрессивными Джек-потами Казино …

Казино Х Casino X ️ Играть Онлайн В Слоты На Официальном Сайт Read More »

Resmi Internet Site Casino Mostbet Pra Için Mostbet Çalışma Aynasında Çevrimiçi Oynayın, Kayıt Olun 17

Resmi Internet Site Casino Mostbet Pra Için Mostbet Çalışma Aynasında Çevrimiçi Oynayın, Kayıt Olun 171 Mostbet Casino Resmi Internet Site Casino Mostbet Pra Için Mostbet Çalışma Aynasında Çevrimiçi Oynayın, Kayıt Olun 540 Arşivleri Content Mostbet Mobil Uygulamaları Mostbet Aviator Demonstration Türkiye ️ Mosbet Para Için Oyunu Nasıl Oynanır, Stratejistler, Demo, Indir Mostbet Havacı Tr Mostbet …

Resmi Internet Site Casino Mostbet Pra Için Mostbet Çalışma Aynasında Çevrimiçi Oynayın, Kayıt Olun 17 Read More »

ബി.ജെ.പി മാർച്ചിൽ പ്രതിക്ഷേധം ഇരമ്പി

തൊടുപുഴ: ലക്ഷങ്ങളുടെ അഴിമതിയിൽ പ്രതിയാക്കപ്പെട്ട തൊടുപുഴ മുനിസിപ്പൽ ചെയർമാനെതിരെ ബി.ജെ.പി നടത്തിയ മാർച്ചിൽ പ്രതിഷേധം ഇരമ്പി. ബി.ജെ.പി തൊടുപുഴ മണ്ഡലം പ്രസി.എസ് ശ്രീകാന്തിൻ്റെ അധ്യക്ഷതയിൽ നടന്ന പരിപാടി പി.സി ജോർജ് ഉദ്ഘാടനം ചെയ്തു. മധ്യമേഘല പ്രസിഡന്റ് എൻ ഹരി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് കെ.എസ്.അജി, സംസ്ഥാന കമ്മറ്റിയംഗങ്ങളായ പി.ഇ.വേലുക്കുട്ടൻ, പി.പി.സാനു, കെ.എൻഗീതാകുമാരി, മുനിസിപ്പൽ കൗൺസിലർമാരായ ജിതേഷ് ഇഞ്ചക്കാട്ട്, പി.ജി.രാജശേഖരൻ എന്നിവർ ജില്ലാ ഭാരവാഹികളായ സി.സന്തോഷ് സംസാരിച്ചു. കുമാർകെ.കുമാർ, ശശി ചാലക്കൻ, ടി.എച്ച്. കൃഷ്ണകുമാർ, കെ.ആർ.സുനിൽകുമാർ, അമ്പിളി …

ബി.ജെ.പി മാർച്ചിൽ പ്രതിക്ഷേധം ഇരമ്പി Read More »

പരാതി പറഞ്ഞ്ത മടുത്തു, തകർന്ന് കിടക്കുന്ന മുതല ക്കോടം- മടത്തിക്കണ്ടം റോഡ് റെസിഡന്റ്സ് അസോസിയേഷൻ നന്നാക്കി

തൊടപുഴ: മുതലക്കോടം നഗരസഭയോട് പരാതി പറഞ്ഞും പരാതി നൽകിയും മടുത്ത് ഒടുവിൽ റോഡ് നന്നാക്കി കിട്ടാൻനവ കേരള സദസ്സിലും പരാതി നൽകി. എന്നിട്ടും പരിഹാരമില്ല. ഗതികേട്ട് മുതല ക്കോടം സ്റ്റേഡിയം റെസിഡന്റ്സ് അസോസിയേഷൻ അംഗങ്ങളിൽ നിന്നും പണം സ്വരൂപിച്ചു റോഡ് നന്നാക്കാൻ തീരുമാനിക്കുകയായിരുന്നു. മുതലക്കോടം സെന്റ് ജോർജ് ഹൈ സ്കൂളിന്റ മുൻപിൽ നിന്ന് തുടങ്ങി കൃഷ്ണപിള്ള റോഡ് വരെയുള്ള ഭാഗത്തെ കുഴികളിലും വെള്ളക്കെട്ടിലും പാറമക്ക് ഇട്ട് കുഴികൾ എല്ലാം നികത്തി. ഇതുവഴി സ്കൂൾ ബസുകളും ഓട്ടോ റിക്ഷകളും …

പരാതി പറഞ്ഞ്ത മടുത്തു, തകർന്ന് കിടക്കുന്ന മുതല ക്കോടം- മടത്തിക്കണ്ടം റോഡ് റെസിഡന്റ്സ് അസോസിയേഷൻ നന്നാക്കി Read More »

മലക്കപ്പാറയിൽ മൂന്നര മണിക്കൂറോളം വഴി തടഞ്ഞ് കബാലി

മലക്കപ്പാറ: ആനമല അന്തർ സംസ്ഥാന പാതയിൽ വാഹനങ്ങൾ തടയുന്നത് പതിവാക്കി കാട്ടാന കബാലി. ചൊവ്വാഴ്ച രാവിലെ മലക്കപ്പാറ പാതയിൽ നിലയുറപ്പിച്ച കൊമ്പൻ മൂന്നര മണിക്കൂറോളമാണ് ഗതാഗതം സ്തംഭിപ്പിച്ചത്. അന്തർ സംസ്ഥാന പാതയിൽ വൻ ഗതാഗത കുരുക്കാണ് ഇതു മൂലം സൃഷ്ടിക്കപ്പെട്ടത്. ചൊവ്വാഴ്ച രാവിലെ 6 :30ഓടെ ആനമല പാതയിലെ അമ്പലപ്പാറയിൽ വെച്ചാണ് കബാലി പന റോഡിലേക്ക് മറിച്ചിട്ട് തിന്നുകൊണ് റോഡിലേക്ക് കയറിയത്. അതിന് ശേഷം വഴിയിൽ നിന്നു മാറാതെ മൂന്നര മണിക്കൂറോളം നിലയുറപ്പിച്ചു. ഇതോടെ മലക്കപ്പാറയിലേക്കും ചാലക്കുടിയിലേക്കും …

മലക്കപ്പാറയിൽ മൂന്നര മണിക്കൂറോളം വഴി തടഞ്ഞ് കബാലി Read More »

കരിമണ്ണൂർ കർഷകസഭയും ഞാറ്റുവേല ചന്തയും നടത്തി

തൊടുപുഴ: തിരുവാതിര ഞാറ്റുവേലയോട് അനുബന്ധിച്ച് കരിമണ്ണൂർ കൃഷിഭവന്റെ ആഭിമുഖ്യത്തിൽ കർഷകസഭയും ഞാറ്റുവേല ചന്തയും കരിമണ്ണൂർ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടത്തി. കരിമണ്ണൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിയോ കുന്നപ്പള്ളിയുടെ അധ്യക്ഷതയിൽ കൂടിയ യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിസാ മോൾ ഷാജി ഉദ്ഘാടനം ചെയ്തു. കർഷകർ ഉൽപ്പാദിപ്പിച്ച ഏത്ത വാഴക്കുല, വാഴച്ചുണ്ട്, കൂവ, അടതാപ്പ് എന്നിവയും കൃഷിഭവൻ പ്ലാൻ ഹെൽത്ത് ക്ലിനിക്കിൽ നിന്ന് ലഭ്യമാകുന്ന വിവിധ കീട, രോഗ പ്രതിരോധങ്ങൾക്കുള്ള ഉൽപ്പന്നങ്ങളും പ്രദർശിപ്പിച്ചു. കൃഷിഭവനിൽ നിന്നും കുരുമുളക് തൈകൾ, …

കരിമണ്ണൂർ കർഷകസഭയും ഞാറ്റുവേല ചന്തയും നടത്തി Read More »

സൽമാൻ ഖാനെ കൊലപ്പെടുത്താൻ നിയോ​ഗിച്ചത് 18 വയസിന് താഴെയുള്ള കുട്ടികളെ

മുംബെെ: ബോളിവുഡ് താരം സൽമാൻ ഖാനെ കൊലപ്പെടുത്താൻ പദ്ധതിയിട്ട കേസിൽ അറസ്റ്റിലായത് ലോറൻസ് ബിഷ്‌ണോയിയുടെ സംഘത്തിൽപ്പെട്ടവർ. അഞ്ച് പ്രതികൾക്കെതിരേ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. കൊല നിർവ്വഹിക്കാൻ 18 വയസിന് താഴെയുള്ള കുട്ടികളെയാണ് സംഘം നിയോഗിച്ചത് എന്നും കുറ്റപത്രം വ്യക്തമാക്കുന്നു. സൽമാൻ ഖാന്റെ ബാന്ദ്രയിലെ വീടിന് മുന്നിൽനിന്ന് ഏപ്രിൽ 14ന് ബൈക്കിലെത്തിയ രണ്ടുപേർ വെടിയുതിർക്കുകയായിരുന്നു. അന്വേഷണത്തിൽ ലോറൻസ് ബിഷ്‌ണോയിയാണ് വെടിവെപ്പ് ആസൂത്രണംചെയ്തതെന്നും നടനെ കൊലപ്പെടുത്താനായിരുന്നു പദ്ധതിയെന്നും വ്യക്തമായി. നവിമുംബൈ പോലീസ് കേസിലെ പ്രതികളെ പിടികൂടി. 25 ലക്ഷം രൂപയ്ക്കാണ്‌ …

സൽമാൻ ഖാനെ കൊലപ്പെടുത്താൻ നിയോ​ഗിച്ചത് 18 വയസിന് താഴെയുള്ള കുട്ടികളെ Read More »

നന്മ കരിച്ചാറ മാധ്യമ പുരസ്കാരങ്ങൾ; ഗൗരി ല​ങ്കേഷ്​ അവാർഡ്​ അഷ്​റഫ്​ വട്ടപ്പാറക്ക്,​ സ്വാന്ദനാ സാജുവിനും പുരസ്കാരം

തിരു​വനന്തപുരം: കാണിയാപുരം കേന്ദ്രമായി പ്രവർത്തിക്കുന്ന സാമൂഹ്യ -സാംസ്കാരിക-സേവന പ്രസ്ഥാനമായ ‘നന്മ കരിച്ചാറ’യുടെ ഈ വർഷത്തെ മാധ്യമ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മാധ്യമ മേഖലയിലെ സമഗ്ര സംഭാവനക്കുള്ള ഗൗരി ലങ്കേഷ് മാധ്യമ പുരസ്കാരം​ മുതിർന്ന മാധ്യമ പ്രവർത്തകനും മാധ്യമം ചീഫ് സബ് എഡിറ്ററുമായ അഷ്റഫ് വട്ടപ്പാറക്ക് നൽകാനാണ് തീരുമാനിച്ചിട്ടുള്ളത്. 25,000 രൂപയും ഫലകവും പ്ര​ശസ്തിപത്രവുമാണ് അവാർഡ്. ദൃശ്യമാധ്യമ രംഗത്തെ മികച്ച റിപ്പോർട്ടർക്ക് നൽകുന്ന നന്മ കാരിച്ചാറ പുരസ്കാരം​ മീഡിയവണ്ണിലെ ബ്രോഡ്കാസ്റ്റ് ജേർണലിസ്റ്റ് തിരുവനന്തപുരം ബ്യൂറോയിലെ സ്വാന്ദനാ സാജുവിനും നൽകും. മികച്ച …

നന്മ കരിച്ചാറ മാധ്യമ പുരസ്കാരങ്ങൾ; ഗൗരി ല​ങ്കേഷ്​ അവാർഡ്​ അഷ്​റഫ്​ വട്ടപ്പാറക്ക്,​ സ്വാന്ദനാ സാജുവിനും പുരസ്കാരം Read More »

പകർച്ചവ്യാധി വ്യാപനത്തിന് ഉയർന്ന സാധ്യതയെന്ന് ആരോ​ഗ്യ മന്ത്രി

തിരുവനന്തപുരം: പകർച്ചവ്യാധി വ്യാപനം തടയുന്നതിനായി സംസ്ഥാനത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോർജ്. ഇടപെടലിലൂടെ മഞ്ഞപ്പിത്ത വ്യാപനം തടയാനായെന്നും മലപ്പുറം ജില്ലയിൽ മഞ്ഞപ്പിത്തം ബാധിച്ച് ആരും ചികിത്സയിലില്ലെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. റ്റി.വി ഇബ്രാഹിം എം.എൽ.എ നൽകിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നൽകുകയായിരുന്നു മന്ത്രി. പകർച്ച വ്യാധികളുടെ വ്യാപനത്തിന് ഉയർന്ന സാധ്യതയുള്ള ഇടമാണ് കേരളം. വർഷം മുഴുവൻ നീണ്ടുനിൽക്കുന്ന ജാഗ്രത പ്രവർത്തനങ്ങളാണ് ആരോഗ്യവകുപ്പ് നടത്തുന്നത്. ജാഗ്രത കലണ്ടർ പ്രകാരമുള്ള പ്രവർത്തനം ഈ വർഷം തുടക്കം …

പകർച്ചവ്യാധി വ്യാപനത്തിന് ഉയർന്ന സാധ്യതയെന്ന് ആരോ​ഗ്യ മന്ത്രി Read More »

വ​ല​തു​പ​ക്ഷ​വും മാ​ധ്യ​മ​ങ്ങ​ളും മുഖ്യമന്ത്രിയെ ആ​ക്ര​മി​ക്കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​ത്; മ​ന്ത്രി സ​ജി ചെ​റി​യാ​ൻ

കാ​യം​കു​ളം: ജീ​വി​താ​നു​ഭ​വ​ങ്ങ​ളി​ൽ നി​ന്നു വ​ള​ർ​ന്ന് വ​ന്ന നേ​താ​വാ​ണ് പി​ണ​റാ​യി വി​ജ​യ​ൻ. പി​ണ​റാ​യി വി​ജ​യ​നെ ത​ക​ർ​ത്താ​ലേ ക​മ്മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​യെ ത​ക​ർ​ക്കാ​ൻ ക​ഴി​യൂ എ​ന്ന​തി​ലൂ​ടെ​യാ​ണ് മു​ഖ്യ​മ​ന്ത്രി​യെ ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തെ​ന്ന് മ​ന്ത്രി സ​ജി ചെ​റി​യാ​ൻ. പോ​രാ​യ്മ​ക​ൾ തി​രു​ത്തി ശ​ക്ത​മാ​യി ത​ന്നെ മു​ന്നോ​ട്ട് പോ​കു​മെ​ന്നും ജാ​തി, മ​ത, വ​ർ​ഗീ​യ ശ​ക്തി​ക​ൾ​ക്കെ​തി​രാ​യ പോ​രാ​ട്ടം ശ​ക്ത​മാ​ക്കു​മെ​ന്നും മ​ന്ത്രി സ​ജി പ​റ​ഞ്ഞു. കേ​ര​ള​ത്തി​ന്‍റെ സാ​മൂ​ഹി​ക മാ​റ്റ​വും വ​ള​ർ​ന്ന് വ​ന്ന സാ​മൂ​ഹി​ക സാ​മ്പ​ത്തി​ക ചു​റ്റു​പാ​ടു​ക​ളെ​യും വി​സ്മ​രി​ക്ക​പ്പെ​ടു​ക​യാ​ണ്. നാ​ടി​ന്‍റെ സാ​മൂ​ഹി​ക മാ​റ്റ​ത്തി​നും ജ​ന്മി​ത്വ​ത്തി​നും എ​തി​രാ​യി ന​ട​ന്ന പോ​രാ​ട്ട​ങ്ങ​ളി​ൽ ശ്രീ​നാ​രാ​യ​ണ ഗു​രു​വും …

വ​ല​തു​പ​ക്ഷ​വും മാ​ധ്യ​മ​ങ്ങ​ളും മുഖ്യമന്ത്രിയെ ആ​ക്ര​മി​ക്കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​ത്; മ​ന്ത്രി സ​ജി ചെ​റി​യാ​ൻ Read More »

രാഹുൽ ഗാന്ധി ഹിന്ദുക്കളെ അവഹേളിച്ചെന്ന്‌ 
ബി.ജെ.പി

ന്യൂഡൽഹി: പ്രതിപക്ഷ നേതാവ്‌ രാഹുൽ ഗാന്ധി ലോക്‌സഭയിൽ നടത്തിയ ഹിന്ദു പരാമർശം സഭാരേഖകളിൽ നിന്ന്‌ നീക്കം ചെയ്തു. രാജ്യത്തെ മഹാന്മാര്‍ അഹിംസയെ കുറിച്ചാണ്‌ പറഞ്ഞിട്ടുള്ളതെന്നും എന്നാൽ ഹിന്ദുക്കളെന്ന്‌ സ്വയം അവകാശപ്പെടുന്നവർ വിദ്വേഷമാണ്‌ പ്രചരിപ്പിക്കുന്നതെന്നുമായിരുന്നു പരാമർശം. ലോക്‌സഭയിലെ നന്ദിപ്രമേയ പ്രസംഗത്തിനിടെയായിരുന്നു രാഹുൽ ഇങ്ങനെ പറഞ്ഞത്‌. പരാമർശത്തെ തുടർന്ന്‌ രാഹുൽ ഗാന്ധി ഹിന്ദുക്കളെ അവഹേളിച്ചുവെന്ന്‌ ആക്ഷേപിച്ച്‌ ബി.ജെ.പി രംഗത്തെത്തിയിരുന്നു. ഹിന്ദു സമൂഹത്തെയാകെ അക്രമികളായി ചിത്രീകരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെട്ട്‌ പറഞ്ഞു. ഹിന്ദു സമൂഹത്തെ രാഹുൽ അവഹേളിച്ചുവെന്നും മാപ്പുപറയണമെന്നും ആഭ്യന്തര …

രാഹുൽ ഗാന്ധി ഹിന്ദുക്കളെ അവഹേളിച്ചെന്ന്‌ 
ബി.ജെ.പി Read More »

ഫി​സി​യോ തെ​റാ​പ്പി ചെ​യ്യാ​നെ​ത്തി​യ യു​വ​തി​യെ പീ​ഡി​പ്പി​ച്ചു: പ്ര​തിയുടേത് വ്യാ​ജ​ചി​കി​ത്സ കേന്ദ്രമെന്ന് ​പോ​ലീ​സ്

പ​യ്യ​ന്നൂ​ര്‍: ബ​ലാ​ത്സം​ഗ​ക്കേ​സി​ൽ കോ​ൺ​ഗ്ര​സ് നേ​താ​വി​ന്‍റെ മ​ക​ൻ അ​റ​സ്റ്റി​ൽ. പ​യ്യ​ന്നൂ​ര്‍ പ​ഴ​യ ബ​സ്‌​സ്റ്റാ​ന്‍​ഡി​ന് സ​മീ​പം പ്ര​വ​ര്‍​ത്തി​ക്കു​ന്ന ആ​രോ​ഗ്യ വെ​ല്‍​ന​സ് ക്ലി​നി​ക്, ഫി​റ്റ്‌​ന​സ് ആ​ൻ​ഡ് ജിം ​ഉ​ട​മ ശ​ര​ത് ന​മ്പ്യാ​രെ​യാ​ണ്(42) പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ളെ ഇ​ന്ന് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും. പ​യ്യ​ന്നൂ​രി​ലെ മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് എം​ നാ​രാ​യ​ണ​ന്‍ കു​ട്ടി​യു​ടെ മ​ക​നാ​ണ് ശ​ര​ത് ന​മ്പ്യാ​ര്‍. ആ​വ​ശ്യ​മാ​യ യോ​ഗ്യ​ത​ക​ളി​ല്ലാ​തെ പ​യ്യ​ന്നൂ​രി​ല്‍ ക്ലി​നി​ക് ന​ട​ത്തു​ന്ന വ്യാ​ജ ഫി​സി​യോ തെ​റാ​പ്പി​സ്റ്റാ​ണ് ശ​ര​ത് ന​ന്പ്യാ​രെ​​ന്നും പ​രാ​തി​യു​ണ്ട്. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ പ്ര​തി ന​ട​ത്തി ​വ​രു​ന്ന സ്ഥാ​പ​ന​ത്തി​ലാ​ണ് …

ഫി​സി​യോ തെ​റാ​പ്പി ചെ​യ്യാ​നെ​ത്തി​യ യു​വ​തി​യെ പീ​ഡി​പ്പി​ച്ചു: പ്ര​തിയുടേത് വ്യാ​ജ​ചി​കി​ത്സ കേന്ദ്രമെന്ന് ​പോ​ലീ​സ് Read More »

ആശ വർക്കർമാർക്ക്‌ ഹോണറേറിയം വിതരണം ചെയ്യുന്നതിന് വേണ്ടി 50.49 കോടി അനുവദിച്ചു

തിരുവനന്തപുരം: ആശാവർക്കർമാരുടെ മൂന്ന് മാസത്തെ ഹോണറേറിയം വിതരണത്തിനായി 50.49 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു. ജൂൺ, ജൂലൈ, ആഗസ്ത് മാസങ്ങളിലെ ഹോണറേറിയമാണ് അനുവദിച്ചത്. 26,125 ആശാവർക്കർമാർക്ക് പ്രതിമാസം 7000 രൂപ വീതമാണ് ഹോണറേറിയം ലഭിക്കുന്നത്.

മൂന്നാർ ​ഗ്യാപ്പ് റോഡിലൂടെ കാറിന്റെ ഡോറിലിരുന്ന് യുവാവിന്റെ യാത്ര: അന്വേഷണവമായി എം.വി.ഡി

ഇടുക്കി: കാറിന്റെ ഡോറിലിരുന്ന് യുവാവിന്റെ അപകടകരമായ യാത്ര. മൂന്നാര്‍ ഗ്യാപ്പ് റോഡിലാണ് സംഭവം. തെലങ്കാന രജിസ്‌ട്രേഷനിലുള്ള വാഹനത്തിലെ യാത്രികനാണ് അപകടകരമായ രീതിയില്‍ യാത്ര ചെയ്തത്. ഗ്യാപ്പ് റോഡ് പെരിയക്കനാല്‍ ഭാഗത്ത് രാവിലെ 7.45ഓടു കൂടിയായിരുന്നു സംഭവം. വാഹനം പിടികൂടുമെന്നും തക്കതായ നിയമനടപടി സ്വീകരിക്കുമെന്നും മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിലും മേഖലയില്‍ അപകടകരമായി യാത്ര ചെയ്യുന്നവരുടെ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. ഇത്തരത്തില്‍ യാത്ര ചെയ്തവരുടെ ലൈസന്‍സ് റദ്ദാക്കുകയും വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.

വീടുകളിൽ ഉത്പാദിപ്പിക്കുന്ന സൗരോർജ യൂണിറ്റുകൾക്ക് ഇനി അധിക വില ലഭിക്കും

തിരുവനന്തപുരം: വീടുകളിൽ ഉത്പാദിപ്പിച്ച് കെ.എസ്.ഇ.ബിക്ക് വിൽക്കുന്ന സൗരോർജ യൂണിറ്റുകൾക്ക് ഇനി അധിക വില ലഭിക്കും. കെഎസ്ഇബിക്ക് വിൽക്കുന്ന ഓരോ യൂണിറ്റുകൾക്കും 3.15 രൂപ വീതം നൽകാനാണ് റെ​ഗുലേറ്ററി കമ്മീഷൻ്റെ തീരുമാനം. 2023 ഏപ്രിൽ ഒന്ന് മുതൽ 2024 മാർച്ച് 31 വരെ നൽകിയ സൗരോർജ യൂണിറ്റുകൾക്കാണ് പുതുക്കിയ നിരക്ക് ബാധകം. 2.69 രൂപയാണ് നേരത്തെ ഓരോ യൂണിറ്റുകൾക്കും നൽകിയിരുന്നത്. പുരപ്പുറ സോളാര്‍ വൈദ്യുതി ഉല്‍പ്പാദനത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നിരക്ക് കൂട്ടിയത്.

മലപ്പുറത്ത് വനംവകുപ്പ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു

മലപ്പുറം: ബസിൽ വെച്ച് പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളോട് അപമര്യാദയായി പെരുമാറിയ വനംവകുപ്പ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. പൂക്കോട്ടുംപാടം അമരമ്പലം ചക്കിക്കുഴി ഫോറസ്റ്റ് സ്റ്റേഷനിലെ എസ്.എഫ്.ഒ എ ഷിഹാനെയാണ്(41) പൂക്കോട്ടുംപാടം പോലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ചയാണ് കേസിനാസ്പദമായ സംഭവം. മൂന്ന് പെൺകുട്ടികൾ ബസിൽ കയറിയപ്പോഴും ഇറങ്ങിയപ്പോഴും പിന്തുടർന്ന് ഉപദ്രവിക്കുകയായിരുന്നുവെന്നാണ് പരാതി. കുട്ടികൾ പറഞ്ഞതിനെത്തുടർന്ന് നാട്ടുകാർ ഇടപെട്ടതോടെ ഉദ്യോഗസ്ഥനെ പൊലീസ് കസ്റ്റഡിയിൽ എടുക്കുക ആയിരുന്നു. കൊല്ലം സ്വദേശിയായ ഷിഹാൻ അടുത്തിടെയാണ് സ്റ്റേഷനിൽ ചാർജ്ജ് എടുത്തത്. ഇയാൾ സമാനപരാതികളിൽ മുമ്പും നടപടി നേരിട്ടിട്ടുണ്ട്. വളയാറിലും …

മലപ്പുറത്ത് വനംവകുപ്പ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു Read More »

മലപ്പുറത്ത് വനംവകുപ്പ് ഉദ്യോഗസ്ഥൻ പെൺകുട്ടികളെ പിന്തുടർന്ന് ഉപദ്രവിച്ചു: പോക്സോ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു

മലപ്പുറം: പിന്തുടർന്ന് ഉപദ്രവിച്ചെന്ന പെൺകുട്ടികളുടെ പരാതിയിൽ മലപ്പുറത്ത് വനംവകുപ്പ് ഉദ്യോഗസ്ഥനെതിരെ പോക്സോ കേസ്. ബീറ്റ് ഫോറസ്റ്റ് ഓഫീസറായ ഷിഹാനെയാണ് പൂക്കോട്ടും പാടം പൊലീസ് കസ്റ്റഡിയിൽ എടുത്തത്. തിങ്കളാഴ്ചയാണ് കേസിനാസ്പദമായ സംഭവം. മൂന്ന് പെൺകുട്ടികൾ ബസിൽ കയറിയപ്പോഴും ഇറങ്ങിയപ്പോഴും പിന്തുടർന്ന് ഉപദ്രവിക്കുക ആയിരുന്നുവെന്നാണ് പരാതി. കുട്ടികൾ പറഞ്ഞതിനെ തുടർന്ന് നാട്ടുകാർ ഇടപെട്ടതോടെ ഉദ്യോഗസ്ഥനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും.

ഡോണാൾഡ് ട്രംപിന് പ്രോസിക്യൂഷൻ പരിരക്ഷയുണ്ടെന്ന് സുപ്രീം കോടതി

വാഷിം​ഗ്ടൻ: യു.എസ് മുൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന് ഔദ്യോഗിക കാര്യങ്ങളുമായി ബന്ധപ്പെട്ട് പ്രോസിക്യൂഷൻ പരിരക്ഷയുണ്ടെന്ന് സുപ്രീം കോടതി. അധികാരത്തിലിരിക്കെ സ്വീകരിച്ച നടപടികളുമായി ബന്ധപ്പെട്ട കേസുകളുടെ പ്രോസിക്യൂഷനിൽ നിന്ന് ട്രംപിന് ഭാഗിക സംരക്ഷണം ലഭിക്കുമെന്ന് യു.എസ് സുപ്രീം കോടതി വ്യക്തമാക്കി. 2020ലെ പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പ് ഫലത്തെ അട്ടിമറിക്കാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട കേസുകളിലാണ് കോടതിയുടെ വിധി. കേസിൽ 20 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന നാല് ക്രിമിനൽ കുറ്റങ്ങളാണ് ട്രംപ് നേരിടുന്നത്. മുൻ പ്രസിഡന്റെന്ന നിലയിൽ തനിക്ക് പ്രോസിക്യൂഷൻ …

ഡോണാൾഡ് ട്രംപിന് പ്രോസിക്യൂഷൻ പരിരക്ഷയുണ്ടെന്ന് സുപ്രീം കോടതി Read More »

മഹാരാഷ്ട്രയിലെ വെള്ളച്ചാട്ടത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി

മുംബൈ: മഹാരാഷ്ട്രയിലെ ലോണാവാലയിൽ വെള്ളച്ചാട്ടത്തിലുണ്ടായ അപകടത്തിൽ കാണാതായ നാല് വയസുകാരൻ്റെ മൃതദേഹം കണ്ടെത്തി. ഇതോടെ മരണം അഞ്ചായി. എല്ലാവരും ഒരു കുടുംബത്തിലെ അം​ഗങ്ങളാണ്. ഇന്നലെ കാണാതായ ഒൻപത് വയസുകാരിയുടെ മൃതദേഹം കണ്ടെത്തിയിരുന്നു. ബുഷി അണക്കെട്ടിനടുത്തെ വെള്ളച്ചാട്ടത്തിനു സമീപമായിരുന്നു അപകടം. മുംബൈയിൽ നിന്നും അവധി ആഘോഷിക്കാനെത്തിയ ഏഴം​ഗ കുടുംബമാണ് അപകടത്തിൽപ്പെട്ടത്. മേഖലയിൽ പുലർച്ചെ മുതൽ മഴയുള്ളതിനാൽ നീരൊഴുക്ക് വർധിക്കുകയായിരുന്നു. പാറക്കെട്ടുകളിൽ തെന്നി വീണ് ഒഴുക്കിൽപ്പെട്ടതാകാമെന്നാണ് നാട്ടുകാർ പറയുന്നത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നു. കുത്തിയൊലിച്ച് വരുന്ന വെള്ളത്തിൽ …

മഹാരാഷ്ട്രയിലെ വെള്ളച്ചാട്ടത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി Read More »

Казино Casino X Казино Х официальный Сайт%2C Зеркало%2C Регистраци

Казино Casino X Казино Х официальный Сайт%2C Зеркало%2C Регистрация Казино Х официального Сайт С лучшими Игровыми Автоматами Онлайн Content Регистрация И Пополнение Депозита На Сайте Казино Икс Играть в Casino X нежелающим Онлайн – плюсы Демо Игры Зеркало официальным Сайта Casino X — Актуальная Ссылка На Сегодня Какие Игры Доступны В Казино Х%3F Бонусная Программа …

Казино Casino X Казино Х официальный Сайт%2C Зеркало%2C Регистраци Read More »

തൊടുപുഴയിൽ ചെയർമാൻ രാജിവച്ചില്ല; വിജിലൻസ് ഓഫിസിൽ എത്തിയുമില്ല

തൊടുപുഴ: മുനിസിപ്പൽ ചെയർമാനോട്‌ സി.പി.എം നേതൃത്വം രാജി ആവശ്യപ്പെട്ടെങ്കിലും ഇന്നും രാജി ഉണ്ടായില്ല. നോട്ടിസ് ലഭിച്ചെങ്കിലും വിജിലൻസ് ഓഫിസിലും എത്തിയിട്ടില്ല. ഇതിനിടെ ഇത്രയും നാൾ ഒരുമിച്ചു അഴിമതി നടത്തിയവർ ഒടുവിൽ ചെയർമാനെ കരുവാക്കിയതായും ഒരു വിഭാഗം ആരോപിച്ചു. മുനിസിപ്പൽ ചെയർമാൻ്റെ രാജി ആവശ്യം സി.പി.എമ്മിനുള്ളിലെ കളികളോ. പ്രാദേശിക നേതാവിൻ്റെ വളർച്ചക്ക് ചെയർമാൻ തടസ്സമാകുമെന്ന ചിന്തയാണ് ഈ കളികൾക്ക് പിന്നിലെന്ന് സി.പി.എം അണികൾ തന്നെ രഹസ്യമായി പറയുന്നു. വിശദീകരണത്തിനായി കൂടിയ ജില്ലാ കമ്മറ്റിയിലെ വിവരങ്ങൾ മാധ്യമങ്ങൾക്ക് കൈമാറിയതും ഈ …

തൊടുപുഴയിൽ ചെയർമാൻ രാജിവച്ചില്ല; വിജിലൻസ് ഓഫിസിൽ എത്തിയുമില്ല Read More »

മത പരിവർത്തനം തുടർന്നാൽ ഹിന്ദുക്കൾ ന്യൂനപക്ഷമാകുമെന്ന് അലാഹാബാദ് ഹൈക്കോടതി

അലാഹാബാദ്: നിയമ വിരുദ്ധവും നിയന്ത്രണാതീതവുമായി മതപരിവർത്തനം തുടർന്നാൽ രാജ്യത്തെ ഭൂരിപക്ഷ മത വിഭാഗം ഭാവിയിൽ ന്യൂനപക്ഷമായി മാറുമെന്ന് അലാഹാബാദ് ഹൈക്കോടതിയുടെ നിരീക്ഷണം. ഉത്തർ പ്രദേശിലെ ഹമീർപുരിൽ നടത്തിയ കൂട്ട മത പരിവർത്തനം സംബന്ധിച്ച ഹർജി പരിഗണിക്കവേയാണ് നിരീക്ഷണം. മത പരിവർത്തനത്തിനായി പ്രവർത്തിക്കുന്ന സംഘം യു.പിയിലെ ചില ഗ്രാമീണരെ ക്രിസ്തു മതം സ്വീകരിക്കാൻ ഡൽഹിയിലേക്ക് കൊണ്ടുപോയെന്ന ആരോപണവും ഹർജിയിൽ ഉന്നയിച്ചിട്ടുണ്ട്. മത പരിവർത്തനം നിയന്ത്രിക്കാൻ യു.പി സർക്കാർ 2021ൽ പാസാക്കിയ നിയമത്തിന്‍റെ ലംഘനമാണിതെന്നാണ് ആരോപണം. കേസിലെ പ്രതി സമർപ്പിച്ച …

മത പരിവർത്തനം തുടർന്നാൽ ഹിന്ദുക്കൾ ന്യൂനപക്ഷമാകുമെന്ന് അലാഹാബാദ് ഹൈക്കോടതി Read More »

സ്വർണ വില ഉയർന്നു

കൊച്ചി: സംസ്ഥാനത്ത് രണ്ട് ദിവസം തുടര്‍ച്ചയായി മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയിൽ ഇന്നു വർധന. ഇന്ന്(02/07/2024) പവന് 80 രൂപ കൂടി ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 53,080 രൂപയിലെത്തി. ഗ്രാം വിലയില്‍ 10 രൂപയുടെ വര്‍ധനവാണുണ്ടായത്. ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ ഇന്നത്തെ വില 6635 രൂപയാണ്. കഴിഞ്ഞ ദിവസങ്ങളിൽ ഏകദേശം 2000 രൂപ കുറഞ്ഞ ശേഷം ഏറിയുംകുറഞ്ഞും നില്‍ക്കുകയാണ് സ്വര്‍ണവില. പിന്നീട് തുടര്‍ച്ചയായി രണ്ട് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ വിലയിലാണ് ഇന്ന് വർധന വന്നിരിക്കുന്നത്. ഓഹരി …

സ്വർണ വില ഉയർന്നു Read More »

ആർ.ഡി.എക്‌സ് സിനിമയ്‌ക്കെതിരെയും സാമ്പത്തിക തട്ടിപ്പ് പരാതി

കൊച്ചി: മാഞ്ഞുമ്മൽ ബോയ്‌സിന് പിന്നാലെ ആർ.ഡി.എക്‌സ് സിനിമയ്‌ക്കെതിരെയും സാമ്പത്തിക തട്ടിപ്പ് പരാതി. വാഗ്ദാനം ചെയ്ത ലാഭവിഹിതം നൽകിയില്ലെന്നാരോപിച്ച് തൃപ്പൂണിത്തുറ സ്വദേശി അഞ്ജന എബ്രഹാം ആണ് ഹിൽപാലസ് പൊലീസിന് പരാതി നൽകിയത്. നിർമാതാക്കളായ സോഫിയ പോൾ, ജയിംസ് പോൾ എന്നിവർക്കെതിരെയാണ് പരാതി. സിനിമയ്ക്കായി 6 കോടി രൂപ നൽകിയെന്നും ലാഭത്തിൻറെ 30 ശതമാനം വാഗ്ദാനം ചെയ്തിട്ടും പണം നൽകിയില്ല എന്നുമാണ് പരാതി. വ്യാജ രേഖകൾ ഉണ്ടാക്കി നിർമാണ ചെലവ് ഇരട്ടിയിലേറെയായി പെരുപ്പിച്ച് കാണിച്ചെന്നാണ് പരാതിയിൽ പറയുന്നത്. സിനിമാ നിർമാണത്തിന് …

ആർ.ഡി.എക്‌സ് സിനിമയ്‌ക്കെതിരെയും സാമ്പത്തിക തട്ടിപ്പ് പരാതി Read More »