Timely news thodupuzha

logo

Month: August 2024

വയനാട് ദുരന്തം; ജീവിച്ചിരിക്കുന്നവരുടെ മാനസിക ആരോഗ്യം ഉറപ്പിക്കാൻ 121 അംഗ ടീം

തിരുവനന്തപുരം: വയനാട്ടിൽ ഉണ്ടായ ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ മാനസിക ആഘാതം ലഘൂകരിക്കുന്നതിന് സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ഊർജിത പ്രവർത്തനങ്ങൾ നടന്നു വരുന്നതായി മന്ത്രി വീണാ ജോർജ്. ജൂലൈ 30ന് തന്നെ ആരോഗ്യ വകുപ്പ് ജില്ലയിൽ മാനസിക ആരോഗ്യ ദുരന്ത നിവാരണ ടീം രൂപീകരിക്കുകയുണ്ടായി. മാനസിക ആരോഗ്യ പരിപാടിയുടെ കീഴിൽ ജില്ലയിൽ ദുരന്തവുമായി ബന്ധപ്പെട്ട മുഴുവൻ മാനസികാരോഗ്യ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ചെയ്തു. ആരോഗ്യ വകുപ്പ് പ്രത്യേകമായി നൽകുന്ന ഐഡി കാർഡുള്ളവർക്ക് മാത്രമേ ക്യാമ്പുകളിലും വീടുകളിലും മാനസികാരോഗ്യ പ്രവർത്തനങ്ങൾ നടത്താൻ …

വയനാട് ദുരന്തം; ജീവിച്ചിരിക്കുന്നവരുടെ മാനസിക ആരോഗ്യം ഉറപ്പിക്കാൻ 121 അംഗ ടീം Read More »

വയനാട് ഉരുൾപൊട്ടലിൽ അനുശോചനം അറിയിച്ച് ജോ ബൈഡന്‍

വാഷിംഗ്ടൺ: വയനാട് ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. സങ്കീര്‍ണമായ ദുരന്ത മേഖലയിൽ രക്ഷാപ്രവര്‍ത്തനം നടത്തുന്നവരുടെ ധീരതയെ അദ്ദേഹം അഭിനന്ദിച്ചു. ജോ ബൈഡനും ജിൽ ബൈഡനും കേരത്തിലെ ഉരുള്‍പൊട്ടല്‍ ബാധിതരുടെ ദുഖത്തിൽ പങ്ക് ചേരുന്നതായും അറിയിച്ചു. ദുരിത കാലത്ത് ഇന്ത്യയിലെ ജനങ്ങളെ ചേര്‍ത്ത് പിടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

18 കിലോ കഞ്ചാവുമായി ആലപ്പുഴയിൽ മൂന്ന് പേർ പിടിയിൽ

ആലപ്പുഴ: 18 കിലോ കഞ്ചാവുമായി ആലപ്പുഴയിൽ മൂന്ന് പേർ പിടിയിലായി. കരുനാ​ഗപ്പള്ളി ആലുംകടവ് സ്വദേശികളായ അലിഫ്, മുഹമ്മദ് ബാദുഷ, അജിത് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ആന്ധ്രപ്രദേശിൽ നിന്നാണ് കഞ്ചാവ് എത്തിച്ചതെന്നാണ് വിവരം.

ചക്രവ്യൂഹ പരാമർശം; ഇ.ഡി റെയ്ഡിന് ഒരുങ്ങുന്നുണ്ട്: ചായയും ബിസ്ക്കറ്റുമായി കാത്തിരിക്കുകയാണെന്ന് രാഹുൽ

ന്യൂഡൽഹി: പാർലമെൻറിനെ ചക്രവ്യൂഹ പരാമർശത്തിൽ തനിക്കെതിരേ റെയ്ഡിന് ഇ.ഡി തയാറാവുന്നുണ്ടെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഇ.ഡിയ്ക്ക് ചായയും ബിസ്ക്കറ്റുമായി താൻ കാത്തിരിക്കുകയാണെന്നും എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവച്ച കുറിപ്പിൽ രാഹുൽ പറയുന്നു. ഇ.ഡിക്കുള്ളിലുള്ളവർ തന്നെയാണ് ഇക്കാര്യം അറിയിച്ചതെന്നും രാഹുൽ പറയുന്നു. എക്സിൽ ഇ.ഡിയെ ടാഗ് ചെയ്തായിരുന്നു രാഹുലിൻറെ പോസ്റ്റ്. ജൂലൈ 29ന് പാർലമെൻറിൽ നടത്തിയ പ്രസംഗത്തിലാണ് രാഹുൽ ചക്രവ്യൂഹ പരാമർശം നടത്തിയത്. കുരുക്ഷേത്ര യുദ്ധഭൂമിയിൽ ആറ് പേർ അഭിമന്യുവിനെ ചക്രവ്യൂഹത്തിൽ കുടുക്കി കൊലപ്പെടുത്തിയ പോലെ രാജ്യം …

ചക്രവ്യൂഹ പരാമർശം; ഇ.ഡി റെയ്ഡിന് ഒരുങ്ങുന്നുണ്ട്: ചായയും ബിസ്ക്കറ്റുമായി കാത്തിരിക്കുകയാണെന്ന് രാഹുൽ Read More »

ആലുവയിൽ കർക്കടക വാവ് ബലി തർപ്പണത്തിന് ഹാംഗർ പന്തൽ

ആലുവ: ശനിയാഴ്ച പുലർച്ചെ അഞ്ച് മണിയോടെ ആലുവ മണപ്പുറം ശിവക്ഷേത്രത്തിലെ പതിവ് പൂജകളോടെ കർക്കടക വാവ് ബലി തർപ്പണത്തിന് തുടക്കമാകും. മഴ നനയാതെ സൗകര്യപ്രദമായി ബലിതർപ്പണം നടത്താൻ മണപ്പുറത്തെ പാർക്കി‌ങ്ങ് ഏരിയയിൽ കൂറ്റൻ ഹാംഗർ പന്തൽ സ്ഥാപിച്ചിട്ടുണ്ട്. ഒരേ സമയം 500 പേർക്ക് ഇതിനുള്ളിൽ ബലിതർപ്പണം നടത്താൻ സാധിക്കും. തിരക്ക് കൂടിയാൽ ജി.സി.ഡി.എ മണപ്പുറം റോഡിലും ബലിതർപ്പണത്തിനു സൗകര്യമൊരുക്കുമെന്ന് ദേവസ്വം ബോർഡ് അധികൃതർ പറഞ്ഞു. അതേസമയം, കനത്ത മഴ തുടരുന്നത് പെരിയാറിലെ ജല നിരപ്പ് ഉയർത്തുമോയെന്ന ആശങ്ക …

ആലുവയിൽ കർക്കടക വാവ് ബലി തർപ്പണത്തിന് ഹാംഗർ പന്തൽ Read More »

വയനാട് പടവെട്ടിക്കുന്നിൽ തകർന്ന വീടിനുള്ളിൽ നിന്ന് 4 പേരെ ജീവനോടെ കണ്ടെത്തി

കൽപ്പറ്റ: വ‍യനാട് ഉരുൾപൊട്ടലിൽ കുടുങ്ങിയ നാല് പേരെ ജീവനോടെ കണ്ടെത്തി. പടവെട്ടിക്കുന്നിൽ നിന്നുമാണ് ഇവരെ കണ്ടെത്തിയത്. രണ്ട് പുരുഷന്മാരും രണ്ട് സ്ത്രീകളെയും രക്ഷാ ദൗത്യത്തിനിടെ തകർന്ന വീടിനുള്ളിൽ നിന്നുമാണ് കണ്ടെത്തിയത്. ഇവരെ എയർലിഫ്റ്റ് ചെയ്യുമെന്ന് സൈന്യം അറിയിച്ചു. ജോമോൾ, ക്രിസ്റ്റി, ജോണി, എബ്രഹാം എന്നിവരെയാണ് കണ്ടെത്തിയത്. പെൺകുട്ടിയുടെ കാലിന് പരുക്കുണ്ടെന്നല്ലാതെ ഇവർക്ക് മറ്റ് പരുക്കുകളോ ബുദ്ധിമുട്ടുകളോ ഒന്നും തന്നെയില്ലെന്നാണ് വിവരം. ദിരന്ത ഭൂമിയിലിനിയാരും ജീവനോടെയുണ്ടാവില്ലെന്ന ഉറപ്പിച്ച സമയത്താണ് രക്ഷാദൗത്യത്തിന്‍റെ നാലാം ദിനം ഒറ്റപ്പെട്ടുപോയ നാല് പേരെ കണ്ടെത്തുന്നത്. …

വയനാട് പടവെട്ടിക്കുന്നിൽ തകർന്ന വീടിനുള്ളിൽ നിന്ന് 4 പേരെ ജീവനോടെ കണ്ടെത്തി Read More »

വയനാട്ടിൽ മരണ സംഖ്യ 326

മാനന്തവാടി: വയനാട് ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 323 ആയി. ഇന്ന് ഏഴ് മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇനിയും കണ്ടെത്താൻ ഉള്ളത് 291 പേരാണ്. ചാലിയാർ പുഴയിൽ നിന്നും 174 മൃതദേഹങ്ങളാണ് ഇത് വരെ കണ്ടെത്തിയത്. പുഴയിൽ ഡോക് സ്കോട് പരിശോധന തുടരുകയാണ്. സൈന്യം, എൻഡിആർഎഫ്, കോസ്റ്റ്ഗാർഡ്, പൊലീസ്, നേവി എന്നിവരാണ് തെരച്ചിൽ നടത്തുന്നത്. അതേസമയം, നാലാം ദിനത്തിൽ പടവെട്ടിക്കുന്നിൽ നിന്നും നാല് പേരെ ജീവനോടെ കണ്ടെത്തി. തകർന്ന വീടിനുള്ളിൽ കുടുങ്ങിയ രണ്ട് സ്ത്രീളേയും രണ്ട് പുരുഷന്മാരേയുമാണ് സൈന്യം കണ്ടെത്തിയത്. …

വയനാട്ടിൽ മരണ സംഖ്യ 326 Read More »

ഭാ​ര്യ​യു​ടെ പി​ൻ​വി​ളി വെ​ള്ളാ​ർ​മ​ല​ക്കാ​രു​ടെ ഉ​ണ്ണി​മാ​ഷി​ന് മ​ഹാ​ദു​ര​ന്ത​ത്തി​ൽ ​നി​ന്ന് ര​ക്ഷ

അ​മ്പ​ല​പ്പു​ഴ: ഭാ​ര്യ​യു​ടെ വാ​ക്ക് വെ​റും വാ​ക്കാ​യി​രു​ന്നി​ല്ല. ഉ​ണ്ണി​യേ​ട്ട​ന് ഭാ​ര്യ രാ​ജി​യു​ടെ പി​ൻ​വി​ളി ന​ൽ​കി​യ​ത് മ​ഹാ​ദു​ര​ന്ത​ത്തി​ൽ നി​ന്ന് ര​ക്ഷ. ചൂ​ര​ൽ​മ​ല ദു​ര​ന്ത​ത്തി​ൽ നി​ന്ന് ക​ഷ്ടി​ച്ച് ര​ക്ഷ​പ്പെ​ട്ട അ​ധ്യാ​പ​ക​ന്‍ ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെ ഭാ​ര്യ രാ​ജി​യു​ടെ വാ​ക്കു​ക​ള്‍ ഇ​ട​റി. അ​മ്പ​ല​പ്പു​ഴ ആ​മ​യി​ട ആ​ഞ്ഞി​ലി​പ്പു​ര​ക്ക​ൽ വേ​ലാ​യു​ധ​ന്‍റെ മ​ക​ൻ വി ​ഉ​ണ്ണി​കൃ​ഷ്ണ​ൻ 18 വ​ര്‍ഷ​മാ​യി വെ​ള്ളാ​ർ​മ​ല ഹ​യ​ർ​സെ​ക്ക​ൻ്റ​റി സ്കൂ​ളി​ലെ മ​ല​യാ​ളം അ​ധ്യാ​പ​ക​നാ​ണ്. ഞാ​യ​റാ​ഴ്ച​യാ​ണ് ഉ​ണ്ണി​കൃ​ഷ്ണ​ന്‍ നാ​ട്ടി​ലെ​ത്തു​ന്ന​ത്. മാ​തൃ​സ​ഹോ​ദ​രി​യു​ടെ മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങി​നെ​ത്തി​യ​താ​ണ്. പി​റ്റേ​ന്ന് തി​ര​ച്ചു​പോ​കാ​ന്‍ ശ്ര​മി​ക്കു​മ്പോ​ള്‍ ഭാ​ര്യ ത​ട​സം നി​ന്നു. മ​ഴ​യും കാ​റ്റും ശ​ക്ത​മാ​യ​തോ​ടെ യാ​ത്ര മു​ട​ക്കു​ക​യാ​യി​രു​ന്നു. …

ഭാ​ര്യ​യു​ടെ പി​ൻ​വി​ളി വെ​ള്ളാ​ർ​മ​ല​ക്കാ​രു​ടെ ഉ​ണ്ണി​മാ​ഷി​ന് മ​ഹാ​ദു​ര​ന്ത​ത്തി​ൽ ​നി​ന്ന് ര​ക്ഷ Read More »

ഒ​ന്നേ​മു​ക്കാ​ൽ നൂ​റ്റാ​ണ്ട് പിന്നിട്ടിട്ടും കടലിനടിയിൽ കിടക്കുന്ന ക​പ്പ​ലിന്റെ അവശഷ്ടങ്ങളിൽ നിന്ന് ഷാം​പെ​യ്ൻ കു​പ്പി​ക​ൾ കണ്ടുകിട്ടി

സ്വീ​ഡൻ​: ക​ട​ലി​ന​ടി​യി​ൽ ​നി​ന്ന് ഗ​വേ​ഷ​ക​രും മു​ങ്ങ​ൽ​വി​ദ​ഗ്ധ​രും അ​ന​വ​ധി നി​ധി​ശേ​ഖ​ര​ങ്ങ​ൾ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ശ​ത​കോ​ടി​ക​ൾ വി​ല​മ​തി​ക്കു​ന്ന​വ​യാ​ണ് അ​വ​യി​ൽ പ​ല​തും. എ​ന്നാ​ൽ, ക​ഴി​ഞ്ഞ​ദി​വ​സം ബാ​ൾ​ട്ടി​ക് ക​ട​ലി​ൽ​നി​ന്നു ഡൈ​വിം​ഗ് സം​ഘം ക​ണ്ടെ​ത്തി​യ​ത് വി​ശേ​ഷ​പ്പെ​ട്ട ഒ​രു നി​ധി​ശേ​ഖ​രം ആ​യി​രു​ന്നു. പ​ത്തൊ​മ്പതാം നൂ​റ്റാ​ണ്ടി​ലെ ഒ​രു ക​പ്പ​ലി​ൻറെ ഭാ​ഗ​ങ്ങ​ളാ​ണ് ആ​ഴ​ക്ക​ട​ലി​ൽ ആ​ദ്യം ക​ണ്ട​ത്. ഭൂ​രി​ഭാ​ഗ​വും ദ്ര​വി​ച്ച ക​പ്പ​ലി​ൻറെ അ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ൽ പ​ര​തി​യ​പ്പോ​ൾ അ​താ ഇ​രി​ക്കു​ന്നു, ഷാം​പെ​യ്ൻറെ​യും വൈ​നി​ൻറെ​യും നി​ര​വ​ധി കു​പ്പി​ക​ൾ. മി​ന​റ​ൽ വാ​ട്ട​ർ, പോ​ർ​സ​ലൈ​ൻ എ​ന്നി​വ നി​റ​ച്ച കു​പ്പി​ക​ളും ക​ണ്ടെ​ത്തി. ഷാം​പെ​യ്ൻ കു​പ്പി​ക​ൾ നൂ​റോ​ളം എ​ണ്ണ​മു​ണ്ടാ​യി​രു​ന്നു. ക​ളി​മ​ൺ നി​ർ​മി​ത …

ഒ​ന്നേ​മു​ക്കാ​ൽ നൂ​റ്റാ​ണ്ട് പിന്നിട്ടിട്ടും കടലിനടിയിൽ കിടക്കുന്ന ക​പ്പ​ലിന്റെ അവശഷ്ടങ്ങളിൽ നിന്ന് ഷാം​പെ​യ്ൻ കു​പ്പി​ക​ൾ കണ്ടുകിട്ടി Read More »

ഫ്ലോറിഡയിൽ മ​ക്ക​ളെ മു​ത​ല​യ്ക്ക​രി​കി​ൽ നി​ർ​ബ​ന്ധി​ച്ച് നി​ർ​ത്തി ഫോ​ട്ടോ​യെ​ടു​ത്ത് മാ​താപി​താ​ക്ക​ൾ

ഫ്ലോറിഡ: മു​ത​ല​യ്ക്ക് അ​രി​കി​ൽ​ നി​ന്ന് ഫോ​ട്ടോ എ​ടു​ക്കാ​ൻ മ​ക്ക​ളെ നി​ർ​ബ​ന്ധി​ക്കു​ന്ന മാ​താ​പി​താ​ക്ക​ളു​ടെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ​ക്കെ​തി​രേ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ്യാ​പ​ക വി​മ​ർ​ശ​നം. കു​ടും​ബ​സ​മേ​തം സൈ​ക്കി​ള്‍ യാ​ത്ര ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് റോ​ഡ​രി​കി​ല്‍ മു​ത​ല​യെ ക​ണ്ട​ത്. അ​തോ​ടെ സൈ​ക്കി​ൾ നി​ർ​ത്തി മാ​താ​പി​താ​ക്ക​ൾ ത​ങ്ങ​ളു​ടെ ര​ണ്ടു പെ​ൺ​മ​ക്ക​ളെ ഫോ​ട്ടോ എ​ടു​ക്കു​ന്ന​തി​നാ​യി മു​ത​ല​യ്ക്ക​രി​കി​ൽ നി​ൽ​ക്കാ​ൻ നി​ർ​ബ​ന്ധി​ക്കു​ക​യാ​യി​രു​ന്നു. കു​ട്ടി​ക​ൾ പ​രി​ഭ്രാ​ന്ത​രാ​യി മു​ത​ല​യ്ക്ക​രി​കി​ലേ​ക്ക് നീ​ങ്ങി നി​ൽ​ക്കാ​ൻ മ​ടി​ക്കു​ന്ന​തു ദൃ​ശ്യ​ങ്ങ​ളി​ൽ കാ​ണാം. എ​ന്നാ​ൽ, അ​ത് അ​വ​ഗ​ണി​ച്ച് മ​ക്ക​ളെ മു​ത​ല​യ്ക്ക​രി​കി​ൽ നി​ർ​ത്തി ഫോ​ട്ടോ എ​ടു​ക്കു​ന്നു. വ്യ​ത്യ​സ്ത ത​ര​ത്തി​ലു​ള്ള വ​ന്യ​ജീ​വി​ക​ളു​ടെ ആ​വാ​സ​കേ​ന്ദ്ര​മാ​യ ഫ്ലോ​റി​ഡ​യി​ലെ …

ഫ്ലോറിഡയിൽ മ​ക്ക​ളെ മു​ത​ല​യ്ക്ക​രി​കി​ൽ നി​ർ​ബ​ന്ധി​ച്ച് നി​ർ​ത്തി ഫോ​ട്ടോ​യെ​ടു​ത്ത് മാ​താപി​താ​ക്ക​ൾ Read More »

വ​യ​നാ​ട്ടി​ൽ മൂ​ന്ന് ദി​വ​സ​ത്തേ​ക്ക് സൗ​ജ​ന്യ ഇ​ന്‍റ​ർ​നെ​റ്റ് സേവനം നൽകുമെന്ന് എ​യ​ർ​ടെ​ൽ

വ​യ​നാ​ട്: മു​ണ്ട​ക്കൈ ദു​ര​ന്ത​ത്തി​ൽ ബാ​ധി​ക്ക​പ്പെ​ട്ട​വ​ർ​ക്കാ​യി കൈ​കോ​ർ​ത്ത് എ​യ​ർ​ടെ​ൽ. വ​യ​നാ​ട്ടി​ൽ മൂ​ന്ന് ദി​വ​സ​ത്തേ​ക്ക് സൗ​ജ​ന്യ ഇ​ന്‍റ​ർ​നെ​റ്റ്, എ​സ്എം​എ​സ്, ടോ​ക്ക് ടൈം ​എ​ന്നി​വ​യാ​ണ് എ​യ​ർ​ടെ​ൽ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. ഏ​തെ​ങ്കി​ലും പാ​ക്കേ​ജ് വാ​ലി​ഡി​റ്റി ക​ഴി​ഞ്ഞ​വ​ർ​ക്ക് അ​ട​ക്കം ഓ​ഫ​ർ ബാ​ധ​ക​മാ​ണ്. പ്രീ​പെ​യ്ഡ്, പോ​സ്റ്റ് പെ​യ്ഡ് ക​സ്റ്റ​മേ​ഴ്സി​നും ഇ​ള​വു​ക​ൾ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. പോ​സ്റ്റ് പെ​യ്ഡ് ബി​ൽ അ​ട​യ്ക്കാ​ൻ വൈ​കു​ന്ന​വ​ർ​ക്കും ഇ​ള​വ് ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​തി​ന് പു​റ​മേ കേ​ര​ള​ത്തി​ലെ 52 റീ​ട്ടെ​യി​ൽ സ്റ്റോ​റു​ക​ളി​ൽ ക​ള​ക്ഷ​ൻ സെ​ന്‍ററുകളും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

സഹകരണ മേഖലയേ സംരക്ഷിക്കുവാൻ യു.ഡി.എഫ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കണമെന്ന് കെ.എ കുര്യൻ

അടിമാലി: ഓഗസ്റ്റ് നാലിന് നടക്കുന്ന മുരിക്കാശ്ശേരി സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ ഐക്യ ജനാധിപത്യ മുന്നണിയുടെ സ്ഥാനാർത്ഥികളെ വിജയിപ്പിക്കണമെന്ന് സി.എം.പി ജില്ലാ സെക്രട്ടറി കെ.എ കുര്യൻ ആവശ്യപ്പെട്ടു. നിരവധി വർഷങ്ങളായി ഇടതുപക്ഷ ജനാധിപത്യ മുന്നണി ഭരിക്കുന്ന ബാങ്ക് സ്വജനപക്ഷപാതത്തിന്റെയും അഴിമതിയുടെയും പേരിൽ വൻ നഷ്ടത്തിലാണ് പ്രവർത്തിക്കുന്നത്. നിക്ഷേപകർക്ക് നിക്ഷേപം നൽകാതെയും സാധാരണക്കാരായിട്ടുള്ള കൃഷിക്കാർക്ക് വായ്പ നൽകാതെയുമുള്ള സമീപനമാണ് സി.പി.എം നിയന്ത്രണത്തിലുള്ള ബാങ്ക് ഭരണ സമിതി സ്വീകരിച്ച് വരുന്നത്. ഇതിന് അറുതി വരുത്തുന്നതിനും കൃഷിക്കാർക്ക് യഥാസമയം വായ്പ നൽകുന്നതിനും സഹകരണ …

സഹകരണ മേഖലയേ സംരക്ഷിക്കുവാൻ യു.ഡി.എഫ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കണമെന്ന് കെ.എ കുര്യൻ Read More »

വയനാടിനായി 50 ലക്ഷം രൂപയുടെ പുനരധിവാസ പാക്കേജ് നടപ്പിലാക്കും; ജോയിൻ്റ് കൗൺസിൽ

തിരുവനന്തപുരം: ഉറ്റവരുടെ ജീവനും വീടും ജീവനോപാധികളുമൊക്കെ നഷ്ടമായവരാണ് വയനാടിലെ ദുരന്തബാധിതർ. അവർക്ക് വീട്, തൊഴിലുപകരണങ്ങൾ, ക്ഷീര കർഷകരുടെ ജീവിത മാർഗ്ഗമായ കന്നുകാലികൾ, ചെറുവ്യാപാര സ്ഥാപനങ്ങൾ, പഠനോപകരണങ്ങൾ തുടങ്ങിയവ നൽകി, ഒരു നാടിനെ പുനർ നിർമ്മിക്കാനായുള്ള കർമ്മ പദ്ധതി നടപ്പിലാക്കുന്നതിന് കേരളമാകെ സഹായിക്കേണ്ടതുണ്ട്. ഈ ദ്വൗത്യത്തിൽ ഒരു പങ്ക് നിർവഹിക്കുവാൻ തയ്യാറാകുന്നതായി ജോയിൻ്റ് കൗൺസിൽ അറിയിച്ചു. പുനരധിവാസത്തിനുള്ള ഗൃഹനിർമ്മാണം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾക്കായി 50 ലക്ഷം രൂപയുടെ പദ്ധതി നിർവ്വഹണമാണ് ജോയിൻ്റ് കൗൺസിൽ ഏറ്റെടുത്തിരിക്കുന്നത്. പുനരധിവാസ പ്രവർത്തനങ്ങളുടെ വിശദമായ രൂപരേഖ …

വയനാടിനായി 50 ലക്ഷം രൂപയുടെ പുനരധിവാസ പാക്കേജ് നടപ്പിലാക്കും; ജോയിൻ്റ് കൗൺസിൽ Read More »

വയനാടിന് കൈത്താങ്ങുമായി ഡി.എം.എയും റോയൽ ക്ലബ്ബും

തൊടുപുഴ: ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട് ഒരു ആയുഷ്കാലം കൊണ്ട് സമ്പാദിച്ചത് എല്ലാം ഒരു നിമിഷം കൊണ്ട് തകർന്നടിഞ്ഞ്, എന്തു ചെയ്യും എന്നറിയാതെ നിൽക്കുന്ന വയനാട്ടിലെ നിസ്സഹായതയുടെ മുഖങ്ങൾ മറക്കാനാവുന്നതല്ല. ഈ സാഹചര്യത്തിലാണ് ഡി.എം.എയും (Drogheda Indian Associations) റോയൽ ക്ലബ്ബും ചേർന്ന് വീട് നഷ്ടപ്പെട്ട ഒരു കുടുംബത്തിന് വീട് വെച്ച് നൽകുന്നതെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. സർവ്വതും നഷ്ടപ്പെട്ടവരെ കൈപ്പിടിച്ച് ഉയർത്തുന്ന ഈ ശ്രമകരമായ ഉദ്യമത്തിൽ എല്ലാവരുടെയും സഹായവും പിന്തുണയും പ്രതീക്ഷിക്കുന്നതായും അറിയിച്ചു. 2018ലെ മഹാപ്രളയത്തിലും കോവിഡ് മഹാമാരിയിലും …

വയനാടിന് കൈത്താങ്ങുമായി ഡി.എം.എയും റോയൽ ക്ലബ്ബും Read More »

വ​യ​നാ​ട്ടി​ലെ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ക​ണ്ട​പ്പോ​ള്‍ ആ​ര്‍​മി​യി​ല്‍ ചേ​രാ​ൻ തോ​ന്നിയെന്ന് മൂ​ന്നാം ക്ലാ​സ് വി​ദ്യാ​ർത്ഥി

പാ​ല​ക്കാ​ട്: നാ​ടി​നെ ഞെ​ട്ടി​ച്ചവ​യ​നാ​ട് ഉ​രു​ൾ​പൊ​ട്ട​ൽ ​ദു​ര​ന്ത​ത്തി​ന്‍റെ വാ​ർ​ത്ത​ക​ൾ ക​ണ്ട് ഞെ​ട്ടു​ക​യാ​ണ് ഓ​രോ മ​നു​ഷ്യ​രും. ഇ​തി​നി​ടെ ദു​ര​ന്ത​വാ​ർ​ത്ത​ക​ൾ ക​ണ്ട് ത​ന്‍റെ സ​ങ്ക​ട​ങ്ങ​ളും സ്വ​പ്ന​ങ്ങ​ളും എ​ഴു​തി​യ ഒ​രു കൊ​ച്ചു ​മി​ടു​ക്ക​ന്‍റെ ഡ​യ​റി​ക്കു​റി​പ്പാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ മ​ണ്ണൂ​ർ എ.ജെ.ബി.​എ​സ് കി​ഴ​ക്കും​പു​റം സ്കൂ​ളി​ലെ മൂ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ത്ഥി​യാ​യ ആ​ദി മു​ഹ​മ്മ​ദ് എ.​എ​സ്. തന്‍റെ സം​യു​ക്ത ഡ​യ​റി​യി​ൽ പ​ങ്കു​വെ​ച്ച കു​റി​പ്പാ​ണ് ച​ര്‍​ച്ച​യാ​കു​ന്ന​ത്. രാ​വി​ലെ എ​ഴു​ന്നേ​റ്റ​പ്പോ​ള്‍ ആ​ദ്യം ചോ​ദി​ച്ച​ത് വ​യ​നാ​ട്ടി​ലെ ദു​ര​ന്ത​ത്തെ കു​റി​ച്ചാ​യി​രു​ന്നു​വെ​ന്നും ഇ​ന്ത്യ​ന്‍ ആ​ര്‍​മി​യു​ടെ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ക​ണ്ട​പ്പോ​ള്‍ എ​നി​ക്ക് ആ​ര്‍​മി​യി​ല്‍ …

വ​യ​നാ​ട്ടി​ലെ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ക​ണ്ട​പ്പോ​ള്‍ ആ​ര്‍​മി​യി​ല്‍ ചേ​രാ​ൻ തോ​ന്നിയെന്ന് മൂ​ന്നാം ക്ലാ​സ് വി​ദ്യാ​ർത്ഥി Read More »

ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് സം​ഭാ​വ​ന ന​ൽ​ക​രു​തെ​ന്ന് ശ്രീ​ജി​ത്ത് പ​ന്ത​ളം: പോ​ലീ​സ് കേ​സെ​ടു​ത്തു

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് സം​ഭാ​വ​ന ന​ൽ​ക​രു​തെ​ന്ന് സ​മൂ​ഹ​ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​പ്പി​ച്ച ശ്രീ​ജി​ത്ത് പ​ന്ത​ള​ത്തി​നെ​തി​രെ കേ​സെ​ടു​ത്തു. വ്യാ​പ​ക അ​ഴി​മ​തി​യാ​ണ് ദു​രി​താ​ശ്വാ​സ നി​ധ​യി​ൽ ന​ട​ക്കു​ന്ന​തെ​ന്നാ​ണ് ശ്രീ​ജി​ത്ത് സ​മൂ​ഹ​ മാ​ധ്യ​മ​ത്തി​ലൂ​ടെ പ്ര​ച​രി​പ്പി​ച്ച​ത്. ഇ​തി​നാ​ൽ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് പ​ണം ന​ൽ​ക​രു​തെ​ന്നും ഇ​യാ​ൾ പ​റ​ഞ്ഞു. തു​ട​ർ​ന്നാ​ണ് പോ​ലീ​സ് ശ്രീ​ജി​ത്തി​നെ​തി​രേ കേ​സെ​ടു​ത്ത​ത്. മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​ക്കെ​തി​രേ പ്ര​ച​ര​ണം ന​ട​ത്തി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് 14 എ​ഫ്.ഐ.​ആ​റു​ക​ളാ​ണ് സം​സ്ഥാ​ന​ത്ത് ര​ജി​സ്റ്റ​ർ​ ചെ​യ്തി​ട്ടു​ള്ള​ത്. ഇ​ത്ത​ര​ത്തി​ൽ വ്യാ​ജ​പ്ര​ചാ​ര​ണ​ങ്ങ​ള്‍ നി​രീ​ക്ഷി​ക്കു​ന്ന​തി​ന് സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ സൈ​ബ​ര്‍ പോ​ലീ​സി​ന്‍റെ പ​ട്രോ​ളിം​ഗ് ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

2 ദിവസം അധിക സർവീസുമായി കൊച്ചി മെട്രൊ

കൊച്ചി: കർക്കിടക വാവ് പ്രമാണിച്ച് വെള്ളി, ശനി ദിവസങ്ങളിൽ കൊച്ചി മെട്രൊ സർവീസ് സമയം വർധിപ്പിച്ചു. ഇന്ന് തൃപ്പൂണിത്തുറയിൽ നിന്ന് ആലുവയിലേക്ക് രാത്രി 11നും 11.30നും സർവീസ് ഉണ്ടാകും. നാളെ ആലുവയിൽ നിന്ന് തൃപ്പൂണിത്തുറയിലേക്ക് പുലർച്ചെ അഞ്ചിനും 5.30നും സർവീസ് ഉണ്ടാകും. അതേസമയം, ആലുവ മഹാദേവക്ഷേത്രത്തിൽ ബലിതർപ്പണ ചടങ്ങുകൾക്കായുള്ള അവസാനവട്ട ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. മണപ്പുറത്ത് 45 ബലിത്തറകളാണ് ഇത്തവണ ഒരുക്കുന്നത്. മഴയെ തുടർന്ന് ക്ഷേത്രത്തിന് ചുറ്റും വെള്ളപ്പൊക്കത്തിൽ ചെളിയടിഞ്ഞതിനാൽ പാർക്കിങ്ങ് ഏരിയയിലാണ് ഇത്തവണ ബലിത്തറകൾ ഒരുക്കിയിരിക്കുന്നത്. ക്ഷേത്രത്തിലേക്കും …

2 ദിവസം അധിക സർവീസുമായി കൊച്ചി മെട്രൊ Read More »

വയനാട്ടിൽ മരിച്ചത് 297 ആളുകൾ; കണ്ടെത്താനുള്ളത് 200 ലേറെ പേരെ

കൽപ്പറ്റ: വയനാട്ടിലുണ്ടായ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 297 ആയി. ഇനിയും 200 ലേറെ പേരെ കാണാനില്ലെന്നാണ് റിപ്പോർട്ട്. ഇതുവരെ 107 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. 105 മൃതദേഹങ്ങൾ പോസ്റ്റ്മോർ‌ട്ടം ചെയ്ത് ബന്ധുക്കൾക്ക് വിട്ടു നൽകി. ചാലിയാറില്‍ നിന്ന് ഇതുവരെ 172 മൃതദേഹങ്ങള്‍ കണ്ടെടുത്തു. ചാലിയാര്‍ പുഴയില്‍ ഇന്ന് വിശദമായ പരിശോധന നടത്താനാണ് തീരുമാനം. ചാലിയാര്‍ പുഴയുടെ 40 കിലോമീറ്റര്‍ പരിധിയിലെ പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തികളിലും തിരച്ചില്‍ നടത്തും. 1700 പേർ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുകയാണ്. വ്യാഴാഴ്ച നടത്തിയ തെരച്ചിലിൽ …

വയനാട്ടിൽ മരിച്ചത് 297 ആളുകൾ; കണ്ടെത്താനുള്ളത് 200 ലേറെ പേരെ Read More »

ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനിൽ യുവാവ് ട്രെയിൻ തട്ടി മരിച്ചു

കോട്ടയം: ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനിൽ യുവാവ് ട്രെയിൻ തട്ടി മരിച്ചു. ആത്മഹത്യ ആണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. മരിച്ചയാളെ തിരിച്ചറിഞ്ഞില്ല. അപകടത്തെ തുടർന്ന് 10 മിനിറ്റോളം ട്രെയിൻ നിർത്തിയിട്ടു. രാവിലെ 8.15ന് ഏറ്റുമാനൂർ പഴയ റെയിൽവേ സ്റ്റേഷനിലാണ് സംഭവം. ചെന്നാ മെയിലാണ് തട്ടിയത്. ട്രെയിൻ എത്തിയപ്പോൾ ഇയാൾ ട്രാക്കിൽ കയറി നിൽക്കുകയായിരുന്നുവെന്ന് ലോക്കോ പൈലറ്റ് പൊലീസിന് മൊഴി നൽകി. ട്രെയിൻ ഇടിച്ച യുവാവ് സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. വിവരം അറിഞ്ഞ് ഏറ്റുമാനൂർ പൊലീസ് സ്ഥലത്ത് …

ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനിൽ യുവാവ് ട്രെയിൻ തട്ടി മരിച്ചു Read More »

9 ജില്ലകളിൽ ഓറഞ്ച് അലർ‌ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഒമ്പത് ജില്ലകളിൽ‌ കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍കോട്, കോഴിക്കോട്, മലപ്പുറം, ആലപ്പുഴ, ഇടുക്കി, എറണാകുളം, കോട്ടയം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ബാക്കി അഞ്ച് ജില്ലകളിലും യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ മഴയ്ക്കും മണിക്കൂറിൽ 30 കിലോമീറ്റർ …

9 ജില്ലകളിൽ ഓറഞ്ച് അലർ‌ട്ട് Read More »

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്ക് എതിരെ പ്രചാരണം നടത്തിയ സംഭവത്തിൽ 14 കേസുകള്‍

തിരുവനന്തപുരം: വയനാട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യണമെന്ന അഭ്യര്‍ത്ഥനയ്ക്കെതിരെ പ്രചാരണം നടത്തിയതിന് സംസ്ഥാന വ്യാപകമായി 14 എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. ഇത്തരത്തിലുള്ള 194 പോസ്റ്റുകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ കണ്ടെത്തുകയും അവ നീക്കം ചെയ്യുന്നതിന് സാമൂഹ്യ മാധ്യമങ്ങള്‍ക്ക് നിയമ പ്രകാരമുള്ള നോട്ടീസ് നല്‍കുകയും ചെയ്തു. തിരുവനന്തപുരം സിറ്റിയില്‍ നാലും എറണാകുളം സിറ്റിയിലും പാലക്കാടും രണ്ടു വീതവും കൊല്ലം സിറ്റി, എറണാകുളം റൂറല്‍, തൃശൂര്‍ സിറ്റി, മലപ്പുറം, വയനാട്, തിരുവനന്തപുരം റൂറല്‍ എന്നിവിടങ്ങളില്‍ ഒന്നു വീതവും കേസുകളാണ് …

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്ക് എതിരെ പ്രചാരണം നടത്തിയ സംഭവത്തിൽ 14 കേസുകള്‍ Read More »

കേരളത്തിൽ 2 ദിവസം മഴ കനക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ വിഭാഗത്തിന്‍റെ മുന്നറിയിപ്പ്. കേരള തീരം മുതൽ തെക്കൻ ഗുജറാത്ത്‌ തീരം വരെ ന്യൂനമർദ പാത്തി സ്ഥിതി ചെയ്യുന്നു. പശ്ചിമ ബംഗാളിനും ജാർഖണ്ഡിനും മുകളിലായി ന്യൂന മർദവും രൂപപ്പെട്ടു. ഇതിന്‍റെ ഫലമായാണ് വെള്ളി, ശനി ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ …

കേരളത്തിൽ 2 ദിവസം മഴ കനക്കും Read More »

ഹിമാചലിലെ മേഘ വിസ്ഫോടനത്തിൽ 19 പേരെ കാണാതായി

ഷിംല: രാംപുരിലെ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ പ്രളയത്തിൽ 19 പേരെ കാണാതായി. ദുരന്ത നിവാരണ സംഘം സ്ഥലത്തേക്ക് പുറപ്പെട്ടിടുണ്ട്. ഷിംലയിൽനിന്ന് 125 കിലോമീറ്റർ അകലെയുള്ള മണ്ഡിയിലും മേഘ വിസ്ഫോടനം റിപ്പോർട്ട് ചെയ്തു. കുല്ലു, സോലൻ, സിർമൗർ, ഷിംല, കിന്നൗർ ജില്ലകളിൽ പ്രളയത്തിനും ഉരുൾപൊട്ടലിനും സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.

2024 – 2025 വർഷത്തെ അക്കാദമിക് കലണ്ടർ ഹൈക്കോടതി റദ്ദാക്കി, പി.ജി.റ്റി.എ കേരളയുടെ ഹർജി ഫലം കണ്ടു

കൊച്ചി: 2024 – 2025 അധ്യയന വർഷത്തെ മിക്ക ശനിയാഴ്ചകളും ഉൾപ്പെടുത്തി 220 പ്രവൃത്തി ദിവസം ആക്കി ഏകപക്ഷീയവും അശാസ്ത്രീയവും വിദ്യാർത്ഥി – അധ്യാപക സൗഹൃദ പരമല്ലാതെ പുറത്തിറക്കിയ അക്കാദമിക് കലണ്ടർ ഹൈക്കോടതി റദ്ദാക്കി. ഇതിനെതിരെ പ്രൈവറ്റ് സ്കൂൾ ഗ്രാജുവേറ്റ് ടീച്ചേഴ്സ് അസാസിയേഷൻ പി.ജി.റ്റി.എ കേരള ഉൾപ്പെടെയുള്ളവർ നൽകിയ ഹർജിയുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ഉത്തരവ്. ജസ്റ്റിസ് സിയാദ് റഹ്മാൻ അധ്യക്ഷനായ ബെഞ്ച് വിധി പ്രസ്താവിച്ചു. അടുത്ത് ശനിയാഴ്ച മുതൽ വിധി പ്രാബല്യത്തിൽ വരും. പി.ജി.റ്റി.എ ഉൾപ്പെടെയുള്ള കക്ഷികളുമായി …

2024 – 2025 വർഷത്തെ അക്കാദമിക് കലണ്ടർ ഹൈക്കോടതി റദ്ദാക്കി, പി.ജി.റ്റി.എ കേരളയുടെ ഹർജി ഫലം കണ്ടു Read More »

മുഖ്യമന്ത്രിയുടെ സഹായ അഭ്യർത്ഥനക്കെതിരെ സമൂഹ മാധ്യമ പോസ്റ്റ്: പൊലീസ് കേസെടുത്തു

തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടലിൽ ദുരന്തം അനുഭവിക്കുന്നവർക്ക് സഹായം അഭ്യർത്ഥിച്ചുള്ള മുഖ്യമന്ത്രി പിണറായി വിജയൻറെ സമൂഹ മാധ്യമ പോസ്റ്റ് തള്ളാൻ പ്രേരിപ്പിച്ച് സോഷ്യൽ മീഡിയയിൽ പ്രചരണം നടത്തിയവർക്ക് എതിരെ കേസെടുത്ത് പൊലീസ്. ദുരിതാശ്വസ പ്രവർത്തനങ്ങൾക്ക് തടസമുണ്ടാക്കുകയെന്ന ഉദേശ്യത്തോടെ പോസ്റ്റ് പ്രചരിപ്പിച്ചവർക്കെതിരെ ആണ് കേസെടുക്കുക. വയനാട് സൈബർ ക്രൈം പൊലീസാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ഭാരതീയ ന്യായ സംഹിതയിലെ 192, 45 വകുപ്പുകൾ, ദുരന്തനിവാരണ നിയമത്തിലെ 51-ാം വകുപ്പ് എന്നിവ അനുസരിച്ചാണ് കേസ്. സമൂഹ മാധ്യമമായ എക്സിൽ കോയിക്കോടൻസ് 2.0 …

മുഖ്യമന്ത്രിയുടെ സഹായ അഭ്യർത്ഥനക്കെതിരെ സമൂഹ മാധ്യമ പോസ്റ്റ്: പൊലീസ് കേസെടുത്തു Read More »

ഉപതെരെഞ്ഞെടുപ്പിൽ യു.ഡി.എഫിൽ നിന്ന് മത്സരിച്ച് വിജയിച്ച കൗൺസിലർ ജോർജ് ജോൺ സമ്മതിദായകർക്ക് നന്ദി രേഖപ്പെടുത്തി

തൊടുപുഴ: മുനിസിപ്പൽ പെട്ടെനാട് വാർഡിൽ നടന്ന ഉപതെരെഞ്ഞെടുപ്പിൽ യു.ഡി.എഫ് പ്രതിനിധിയായി മത്സരിച്ച തന്നെ വിജയിപ്പിച്ച മുഴുവൻ സമ്മതിദായകർക്കും നന്ദി രേഖപ്പെടുത്തുന്നതായി കൗൺസിലർ ജോർജ് ജോൺ. തെരഞ്ഞെടുപ്പ് വേളയിൽ വാർഡിലെ ജനങ്ങൾക്ക് നൽകിയ വാക്കുകൾ പാലിക്കുന്നതിൽ താൻ ജാഗ്രത പാലിക്കുമെന്ന് അദ്ദേഹം ഉറപ്പ് നൽകി.വാർഡിലെ സഞ്ചാര യോഗ്യമല്ലാത്ത റോഡുകൾ ജനങ്ങൾക്ക് പ്രയോജനപ്പെടുത്തുവാൻ എം.പി, എം.എൽ.എ, മുനിസിപ്പൽ ഫണ്ട്‌ എന്നിവ ലഭ്യമാക്കുവാൻ മുന്നിട്ടിറങ്ങുമെന്ന് ജോർജ് ജോൺ വ്യക്തമാക്കി. ഒരു ജനപ്രതിനിധിയെന്ന നിലയിൽ തെരഞ്ഞെടുപ്പ് സമയത്ത് എന്നോടൊപ്പം നിന്നവരെയും എതിരായി പ്രവർത്തിച്ചവരെയും …

ഉപതെരെഞ്ഞെടുപ്പിൽ യു.ഡി.എഫിൽ നിന്ന് മത്സരിച്ച് വിജയിച്ച കൗൺസിലർ ജോർജ് ജോൺ സമ്മതിദായകർക്ക് നന്ദി രേഖപ്പെടുത്തി Read More »

കരിമണ്ണൂർ റോയൽ ലയൺസ് ക്ലബ്ബിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും കുടുംബ യോ​ഗവും നടത്തി

കരിമണ്ണൂർ: റോയൽ ലയൺസ് ക്ലബ്ബിന്റെ 2024 – 2025 വർഷത്തെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും പുതിയതായി ചേർന്ന അം​ഗങ്ങളുടെ സത്യപ്രതിജ്ഞയും കുടുംബ യോ​ഗവും വനിത ഫോറം രൂപീകരണവും കരിമണ്ണൂർ സമൃദ്ദി റിസോർട്ട് ഹാളിൽ സംഘടിപ്പിച്ചു. ഡിസ്ട്രിക്റ്റ് 318 സിയുടെ സെക്കന്റ് വൈസ് ഡിസ്ട്രിക്റ്റ് ​ഗവർണറായ ജയേഷ് വി.എസ്, പി.എം.ജെ.എഫ് സത്യവാചകം ചൊല്ലിക്കൊടുത്തു. കരിമണ്ണൂർ റോയൽ ലയൺസ് ക്ലബ്ബിന്റെ ഒരാൾക്ക് ഒരു വീടെന്ന സർവ്വീസ് പ്രോജക്ടിന്റെ(സേവന പദ്ധതിയുടെ) ആദ്യ സാമ്പത്തിക സഹായം തൊടുപുഴ ലയൺസ് ക്ലബ്ബ് റീജിയണൽ ചെയർമാൻ …

കരിമണ്ണൂർ റോയൽ ലയൺസ് ക്ലബ്ബിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും കുടുംബ യോ​ഗവും നടത്തി Read More »

ഡൽഹിയിൽ കനത്ത മഴയെ തുടർന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു

ന്യൂഡൽഹി: ഡൽഹിയിൽ കനത്ത മഴ. നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. ബുധനാഴ്ച വൈകുന്നേരം മുതൽ ആരംഭിച്ച മഴയിൽ റോഡുകൾ പുഴ പോലെയായി. വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. റെഡ് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഓഗസ്റ്റ് അഞ്ചുവരെ മഴ തുടരും. തീവ്രമഴയ്ക്ക് സാധ്യതയുള്ളതിനാൽ ഇന്ന് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വിമാന സർവീസുകളും തടസപ്പെട്ടു. മണിക്കൂറുകൾ വൈകിയാണ് വിവിധ എയർലൈനുകൾ സർവീസ് നടത്തിയത്. കഴിഞ്ഞ ദിവസം രാത്രി 10 വിമാനങ്ങളാണ് തിരിച്ച് വിട്ടത്. ഉദ്യോഗസ്ഥരോട് ജാഗ്രത പാലിക്കാൻ ഡൽഹി ഗവർണർ വിനയ് …

ഡൽഹിയിൽ കനത്ത മഴയെ തുടർന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു Read More »

ദുരിതബാധിർക്കുള്ള അവശ്യ വസ്തുക്കളുമായി കാരുണ്യസ്പര്‍ശം വയനാട്ടില്‍ എത്തി

കോതമംഗലം: ഉരുള്‍പൊട്ടല്‍ ദുരന്തം വിതച്ച വയനാട്ടിലേക്ക് കാട്ടാംകുഴി കാരുണ്യസ്പര്‍ശം ചാരിറ്റബിള്‍ സൊസൈറ്റി വിഭവങ്ങള്‍ എത്തിച്ചു. ഒറ്റ ദിവസം കൊണ്ട് ഉദാരമതികളില്‍ നിന്ന് സമാഹരിച്ച തുക കൊണ്ട് വാങ്ങിയ വിഭവങ്ങള്‍ ദുരിതാശ്വാസ കേന്ദ്രങ്ങളിലെത്തി അര്‍ഹരായവര്‍ക്ക് കൈമാറി. ദുരിന്ത ഭൂമിയിലേക്ക് പുറപ്പെട്ട ഷാജി വട്ടപ്പാറ, മുഹമ്മദ് മേതല എന്നിവരുൾപ്പെട്ട സംഘത്തെ ഭാരവാഹികളും പ്രവര്‍ത്തകരും ചേർന്ന് യാത്രയയച്ചു. സൗത്ത് ഇരമല്ലൂര്‍ പുത്തന്‍പള്ളി ചീഫ് ഇമാം റഫീഖ്അലി നിസാമിയുടെ നേതൃത്വത്തിൽ പ്രസിഡന്റ് മുഹമ്മദ് ഷാഫി ഫ്ളാഗ് ഓഫ് നിർവ്വഹിച്ചു. സെക്രട്ടറി സലാഹുദ്ദീന്‍, മുഹമ്മദ് …

ദുരിതബാധിർക്കുള്ള അവശ്യ വസ്തുക്കളുമായി കാരുണ്യസ്പര്‍ശം വയനാട്ടില്‍ എത്തി Read More »

വയനാട് ഉരുൾപൊട്ടലിൽ രണ്ട് ദിവസത്തിനിടെ രക്ഷപ്പെടുത്തിയത് 1,592 പേരെ

തിരുവനന്തപുരം: രണ്ട് ദിവസമായി നടന്ന രക്ഷാ പ്രവര്‍ത്തനത്തില്‍ 1,592 പേരെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്രയധികം പേരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ രക്ഷിക്കാനായത് ഏകോപിതവും അതിവിപുലവുമായ ദൗത്യത്തിന്‍റെ നേട്ടമാണ്. ആദ്യ ഘട്ടത്തില്‍ ദുരന്ത മുണ്ടായത്തിന്‍റെ സമീപസ്ഥലങ്ങളിലെ 68 കുടുംബങ്ങളിലെ 206 പേരെ മൂന്ന് ക്യാംപുകളിലേക്ക് മാറ്റി. ഇതില്‍ 75 പുരുഷന്മാര്‍ 88 സ്ത്രീകള്‍, 43 കുട്ടികള്‍ എന്നിവരാണ്. ഉരുള്‍ പൊട്ടലിനെ തുടര്‍ന്ന് ഒറ്റപ്പെട്ടു പോയവരും വീടുകളില്‍ കുടുങ്ങി പോയവരുമായ 1,386 പേരെ തുടര്‍ന്നുള്ള രക്ഷാ ദൗത്യത്തിന്‍റെ …

വയനാട് ഉരുൾപൊട്ടലിൽ രണ്ട് ദിവസത്തിനിടെ രക്ഷപ്പെടുത്തിയത് 1,592 പേരെ Read More »

വയനാട്ടിൽ മരണ സംഖ്യ 277, 240 പേരെ കാണാനില്ല

മുണ്ടക്കൈ: ചൂരൽമലയിലും മുണ്ടക്കൈയിലുമായി ഉണ്ടായ ഉരുൾപൊട്ടലിൽ മരണ സംഖ്യ 277 ആ‍യി. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന. 240 പേരെ കാണാനില്ലെന്നാണ് അനൗദ്യോഗിക വിവരം. രക്ഷാപ്രവർത്തനത്തിന്‍റെ മൂന്നാം ദിനമായ ഇന്ന് കൂടുതൽ യന്ത്രങ്ങളുപയോഗിച്ചുള്ള തെരച്ചിലാണ് നടക്കുന്നത്. രാവിലെ ചാലിയാറിൽ തെരച്ചിൽ ആരംഭിച്ചു. 15 മണ്ണുമാന്തി യന്ത്രങ്ങൾ ഇന്നലെ രാത്രി മുണ്ടക്കൈയിൽ എത്തിച്ചു. കൂടുതൽ കട്ടിങ് മെഷീനുകളും ആംബുലൻസുകളും എത്തിക്കും. 82 ദുരിതാശ്വാസ ക്യാംപുകളിലായി 8302 പേരുണ്ട്. സൈന്യം നിർമിക്കുന്ന ബെയ്‌ലി പാലം ഇന്ന് പ്രവർത്തനക്ഷമമാക്കും. മുഖ്യമന്ത്രി പിണറായി …

വയനാട്ടിൽ മരണ സംഖ്യ 277, 240 പേരെ കാണാനില്ല Read More »

ലഹരി മാഫിയുടെ അക്രമണത്തിൽ യൂത്ത് കോൺഗ്രസ് നേതാവിന് പരിക്ക്

തൊടുപുഴ: ലഹരി മാഫിയയുടെ അക്രമത്തിൽ യൂത്ത് കോൺഗ്രസ് അസംബ്ലി വൈസ് പ്രസിഡന്റ് ദിപുമോൻ കണ്ണമ്പുഴയ്ക്ക് ഗുരുതര പരിക്ക്. വയനാട് ജില്ലയിലെ ഉരുൾ പൊട്ടലിൽ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവർക്ക് അവശ്യ വസ്തുകൾ ശേഖരിക്കുന്നതിന് ഇടയിലാണ് അക്രമണം ഉണ്ടായത്. കോടിക്കുളം ചെറുതോട്ടിൻകര ഭാഗത്ത് വച്ച് ഇരുചക്ര വാഹനത്തിലെത്തിയ അക്രമകാരികൾ യാതൊരു വിധ പ്രകോപനവുമില്ലാതെ ആക്രമിക്കുക ആയിരുന്നു. അക്രമത്തിൽ തലക്കും കൈക്കും ഗുരുതരമായി പരിക്കേറ്റ ദിപുമോൻ കണ്ണംപുഴ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ദിപുമോൻ്റെ രണ്ട് പവനുള്ള മാല …

ലഹരി മാഫിയുടെ അക്രമണത്തിൽ യൂത്ത് കോൺഗ്രസ് നേതാവിന് പരിക്ക് Read More »

വയനാടിന് കൈതാങ്ങായി തൊടുപുഴയിലെ ആംബുലൻസ് ഉടമകളും ഡ്രൈവർമാരും

തൊടുപുഴ: വയനാട് ഉരുൾപൊട്ടലിൽപെട്ട ആളുകൾക്ക് സഹായ ഹസ്തവുമായി തൊടുപുഴയിലെ ആംബുലൻസ് സഹോദരന്മാർ. മരുന്നുകൾ, അത്യാവശ്യ സാധനങ്ങൾ തുടങ്ങിയവ ദുരന്ത ഭൂമിയിലേക്ക് കയറ്റി അയച്ചു. വാഹനങ്ങളുടെ ഫ്ലാഗ് ഓഫ്‌ തൊടുപുഴ ചാഴികാട്ട് ആശുപത്രി എം.ഡി, ഡോ. ജോസഫ് സ്റ്റീഫനും മർച്ചന്റ്സ് അസോസ്സിയേഷൻ പ്രസിഡന്റ്‌ രാജു തരണിയിലും ചേർന്ന് നിർവഹിച്ചു. ആശുപത്രി ജി.എം, തമ്പി എരുമേലിക്കര, ജനറൽ സെക്രട്ടറി സി.കെ നവാസ് എന്നിവർ സന്നിഹിതരായിരുന്നു.

വയനാട്ടിലെ ദുരിത ബാധിതർക്ക് സഹായവുമായി മൂലമറ്റം ഓട്ടോസ്റ്റാൻ്റിലെ തൊഴിലാളികൾ

മൂലമറ്റം: വയനാടിന് ഒരു കൈത്താങ്ങായി മൂലമറ്റം മുന്നാം നമ്പർ ഓട്ടോസ്റ്റാൻ്റിലെ തൊഴിലാളികൾ. അവരുടെ ഒരു ദിവസത്തെ വേതനം ഉപയോ​ഗിച്ച് അരി, പായ, തുണി തുടങ്ങിയ അവശ്യ സാധനങ്ങൾ വാങ്ങി ദുരിത ഭൂമിയിലേക്ക് ആംബുലൻസിൽ കയറ്റി അയച്ചു.

1xbet Seyrək Rəsmi Sayt 1xbet Azərbaycan Bukmeker Kontoru, Bonuslar, Apk

1xbet Seyrək Rəsmi Sayt 1xbet Azərbaycan Bukmeker Kontoru, Bonuslar, ApkBunu etmək ötrü, geliştiricinin təqdim etdiyi vasitələrdən istifadə edin. Content Bahis Proqramının Funksionallığı Bet-də Bonuslardan Necə Düzgün Istifadə Etmək Olar? Oranlar Və Bukmeyker Marjası Android ötrü 1xbet Mobil Müştəri Bukmeker Kontorunun Müsbət Və Mənfi Cəhətləri Təchizat Tələbləri Və Uyğunluğu Mobil Versiyada Qeydiyyatın Xüsusiyyətləri Bukmeker Kontorunda Qeydiyyat …

1xbet Seyrək Rəsmi Sayt 1xbet Azərbaycan Bukmeker Kontoru, Bonuslar, Apk Read More »