Timely news thodupuzha

logo

വയനാട്ടിൽ മരിച്ചത് 297 ആളുകൾ; കണ്ടെത്താനുള്ളത് 200 ലേറെ പേരെ

കൽപ്പറ്റ: വയനാട്ടിലുണ്ടായ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 297 ആയി. ഇനിയും 200 ലേറെ പേരെ കാണാനില്ലെന്നാണ് റിപ്പോർട്ട്. ഇതുവരെ 107 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു.

105 മൃതദേഹങ്ങൾ പോസ്റ്റ്മോർ‌ട്ടം ചെയ്ത് ബന്ധുക്കൾക്ക് വിട്ടു നൽകി. ചാലിയാറില്‍ നിന്ന് ഇതുവരെ 172 മൃതദേഹങ്ങള്‍ കണ്ടെടുത്തു. ചാലിയാര്‍ പുഴയില്‍ ഇന്ന് വിശദമായ പരിശോധന നടത്താനാണ് തീരുമാനം.

ചാലിയാര്‍ പുഴയുടെ 40 കിലോമീറ്റര്‍ പരിധിയിലെ പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തികളിലും തിരച്ചില്‍ നടത്തും. 1700 പേർ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുകയാണ്. വ്യാഴാഴ്ച നടത്തിയ തെരച്ചിലിൽ 40 മൃതദേഹങ്ങളാണ് കണ്ടെത്തിയത്.

ഇന്ന് ദുരന്ത മേഖലയിൽ തെരച്ചിൽ കൂടുതൽ ഊർജിതമാക്കും. ആറ് സോണുകളായി തിരിച്ചാണ് പരിശോധന. ബെയ്‌ലി പാലത്തിലൂടെ യന്ത്രങ്ങളും ആംബുലൻസുകളും എത്തിക്കും. ചാലിയാർ പുഴയുടെ 40 കിലോമീറ്റർ പരിധിയിലും തെരച്ചിൽ നടക്കുക.

Leave a Comment

Your email address will not be published. Required fields are marked *