കൽപ്പറ്റ: വയനാട് ഉരുൾപൊട്ടലിൽ കുടുങ്ങിയ നാല് പേരെ ജീവനോടെ കണ്ടെത്തി. പടവെട്ടിക്കുന്നിൽ നിന്നുമാണ് ഇവരെ കണ്ടെത്തിയത്. രണ്ട് പുരുഷന്മാരും രണ്ട് സ്ത്രീകളെയും രക്ഷാ ദൗത്യത്തിനിടെ തകർന്ന വീടിനുള്ളിൽ നിന്നുമാണ് കണ്ടെത്തിയത്. ഇവരെ എയർലിഫ്റ്റ് ചെയ്യുമെന്ന് സൈന്യം അറിയിച്ചു.
ജോമോൾ, ക്രിസ്റ്റി, ജോണി, എബ്രഹാം എന്നിവരെയാണ് കണ്ടെത്തിയത്. പെൺകുട്ടിയുടെ കാലിന് പരുക്കുണ്ടെന്നല്ലാതെ ഇവർക്ക് മറ്റ് പരുക്കുകളോ ബുദ്ധിമുട്ടുകളോ ഒന്നും തന്നെയില്ലെന്നാണ് വിവരം.
ദിരന്ത ഭൂമിയിലിനിയാരും ജീവനോടെയുണ്ടാവില്ലെന്ന ഉറപ്പിച്ച സമയത്താണ് രക്ഷാദൗത്യത്തിന്‍റെ നാലാം ദിനം ഒറ്റപ്പെട്ടുപോയ നാല് പേരെ കണ്ടെത്തുന്നത്. ഇനിയും വീടുകളിൽ ആളുകൾ ജീവനോടെ ഉണ്ടാകുമെന്ന പ്രതീക്ഷയാണ് ഈ സംഭവത്തോടെ ആളുകൾ പങ്കുവയ്ക്കുന്നത്.