Timely news thodupuzha

Month: October 2025

ബലാത്സംഗ കേസ്; പ്രതി വേടനെതിരേ തെളിവുകളുണ്ടെന്ന് പൊലീസ്

കൊച്ചി: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ റാപ്പർ വേടനെതിരായ കുറ്റപത്രം സമർപ്പിച്ചു. കാക്കനാട് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന വനിതാ ഡോക്റ്ററുടെ പരാതിയിൽ‌ രജിസ്റ്റർ‌ കേസിലാണ് പൊലീസ് നടപടി. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 376-ാം വകുപ്പ് പ്രകാരമാണ് കേസ്. വേടനെതിരേ തെളിവുണ്ടെന്ന് കുറ്റപത്രത്തിൽ പൊലീസ് പറയുന്നു. വേടൻറെ മൊഴിയിൽ യുവതിയുമായുള്ള ബന്ധം നിഷേധിച്ചിട്ടില്ല. എന്നാൽ വിവാഹ വാഗ്ദാനം നൽകിയിട്ടില്ലെന്ന് പരാമർശിക്കുന്നുണ്ട്. ഡോക്റ്ററെ പീഡിപ്പിച്ചതിന് തെളിവുകളുണ്ടെന്നും കുറ്റപത്രത്തിൽ പരാമർശിക്കുന്നു. 2021 …

ബലാത്സംഗ കേസ്; പ്രതി വേടനെതിരേ തെളിവുകളുണ്ടെന്ന് പൊലീസ് Read More »

മല്ലികാർജുൻ ഖാർഗെ ആശുപത്രിയിൽ

ബാംഗ്ലൂർ: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ആശുപത്രിയിൽ. കടുത്ത പനിയും ശ്വാസതടസവും മൂലമാണ് മല്ലികാർജുൻ ഖാർഗെയെ ബാംഗ്ലൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും നിലവിൽ ഡോക്റ്റർമാരുടെ നിരീക്ഷണത്തിലാണെന്നും നേതാക്കൾ അറി‍യിച്ചു. ഒക്റ്റോബർ ഏഴിന് നാഗാലാൻഡിലെ കൊഹിമയിൽ നടക്കുന്ന പൊതു റാലിയിൽ അദ്ദേഹം പങ്കെടുക്കാനിരിക്കെയാണ് ആരോഗ്യ പ്രശ്നങ്ങളുണ്ടായത്.