തൊടുപുഴ: ഞാറക്കുളം – തുറയ്ക്കൽ – കല്ലിടുക്കിൽ(മട്ടയ്ക്കൽ -നിധീരി) അറുപത്തിയാറാം കുടുംബസംഗമം ആലക്കോട് പുത്തൻപുരയിൽ സിബി ജോസിന്റെ ഭവനത്തിൽ ചേർന്നു. രക്ഷാധികാരി ഫാ. സക്കറിയാസ് കല്ലിടുക്കിൽ, പ്രസിഡന്റ് ജോർജ് ജോസഫ് കേളകത്ത്, സെക്രട്ടറി ജോസുകുട്ടി പുത്തൻപുരയിൽ എന്നിവർ നേതൃത്വം നൽകി. പുത്തൻപുരയിൽ, കേളകത്ത്, തെക്കേക്കര, തെക്കേ കുറ്റിപ്പാലക്കൽ ഉൾപ്പെടുന്നതാണ് കുടുംബയോഗം.
ആലക്കോട് സെന്റ് തോമസ് മൂർ പള്ളിയിൽ വിശുദ്ധ കുർബാനയോടെയാണ് സംഗമം ആരംഭിച്ചത്. തുടർന്ന് പൊതുയോഗം നടത്തി. പ്രസിഡന്റ് ജോർജ് കേളകം അധ്യക്ഷത വഹിച്ചു. കോതമംഗലം രൂപത ചാൻസലർ ഫാ. ജോസ് കുളത്തൂർ സമ്മേളനം ഉദ്ഘാടനം ചെയ്തു.
നവ വൈദീകൻ ഫാ. മാർട്ടിൻ തുറയ്ക്കൽ(പേരാവൂർ), കരിമണ്ണൂർ ഗ്രാമപഞ്ചായത്ത് മെമ്പർ റ്റി.യു ഫ്രാൻസീസ് തുറക്കൽ, ആലക്കോട് ഗ്രാമ പഞ്ചായത്ത് മെമ്പർ ബിനു എബി കല്ലിടുക്കിൽ എന്നിവരെ ആദരിച്ചു. ഫാ. സക്കറിയാസ് കല്ലിടുക്കിൽ, റെജി സേവി, സന്ദീപ് സാബു തുറക്കൽ, സിബി ജോസ് പുത്തൻപുരയിൽ, ജയ്‌സൺ പുത്തൻപുരയിൽ, ജോസുകുട്ടി പുത്തൻപുരയിൽ, ഫാ. ജോസ് അറക്കൽ, ഫാ. ക്രിസ്റ്റീൻ തുറക്കൽ ഒ.സി.ഡി, ഫാ. ഡോണൽ തുറക്കൽ, റ്റി.യു ഫ്രാൻസിസ്, ബിനു എബി, എൻ.എം മാത്യു ഞാറക്കുളം തുടങ്ങിയവർ പ്രസംഗിക്കും.






