തൊടുപുഴ: കേരളാ മോട്ടോർ വാഹന വകുപ്പും തൊടുപുഴ അഹല്യാ കണ്ണാശുപത്രിയും സംയുക്തമായി ബസ് ജീവനക്കാർക്കും ഓട്ടോ ടാക്‌സി തൊഴിലാളികൾക്കും വേണ്ടി ജനുവരി 28ന് സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു. രാവിലെ എട്ട് മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ തൊടുപുഴ പ്രൈവറ്റ് ബസ്സ്റ്റാന്റിൽ വച്ചാണ് ക്യാമ്പ് നടത്തുന്നത്. ഫ്രീ രജിസ്ട്രേഷൻ, പരിചയസമ്പന്നരായ ഒപ്റ്റോമെട്രിസ്റ്റുകളുടെ സേവനം, വിദഗ്‌ധ ഡോക്‌ടർമാരുടെ സേവനം, ആവശ്യമായ രോഗികൾക്ക് സൗജന്യമായി മരുന്ന് വിതരണം, മിതമായ നിരക്കിൽ തിമിര ശസ്ത്രക്രിയ, കേരള ഗവൺമെന്റിന്റെ മെഡിസെപ്പ് സൗകര്യം, വിമുക്ത ഭടൻമാർക്കുള്ള ഇൻഷുറൻസ്, തിമിര ശസ്ത്രക്രിയ ആവശ്യമുള്ള രോഗികൾക്ക് സൗജന്യ സകാനിംഗ്, ബ്ലഡ് പ്രഷർ, പ്രമേഹ പരിശോധന, നേത്ര സംബന്ധമായ എല്ലാ രോഗങ്ങളുടെയും പരിശോധന തുടങ്ങിയ സേവനങ്ങൾ ലഭ്യമാണ്.
ബസ് ജീവനക്കാർക്കും ഓട്ടോ ടാക്‌സി തൊഴിലാളികൾക്കും വേണ്ടി ജനുവരി 28ന് സൗജന്യ നേത്ര പരിശോധന ക്യാമ്പ് തൊടുപുഴയിൽ






