ഇടുക്കി: ശബരിമല സ്വർണക്കൊള്ളയ്ക്കു കൂട്ടുനിന്ന ദേവസ്വം മന്ത്രി രാജി വെയ്ക്കുക, മുഴുവൻ പ്രതികളേയും അറസ്റ്റു ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു ഇടുക്കി താലൂക്ക് ഓഫീസിലേക്കു നടണിയ മാർച്ചിനു നേതൃത്വം നൽകിയ ഡി.സി.സി പ്രസിഡൻ്റ് സി.പി മാത്യുവിന് പോലീസ് മർദ്ദനമേറ്റു.

നൂറു കണക്കിനു കോൺഗ്രസ് പ്രവർത്തകർ അണിനിരന്ന മാർച്ച് ഇടുക്കി താലൂക്ക് ഓഫീസിന് മുന്നിൽ എത്തിയപ്പോൾ ബാരിക്കേഡിന് പകരം നിലയുറപ്പിച്ച പോലീസ് പ്രവർത്തകരെ തടഞ്ഞപ്പോൾ സംഘർഷമുണ്ടായി.

പോലീസുകാരുടെ മർദ്ദനമേറ്റു സി.പി മാത്യു റോഡിന്റെ ഓടയിലേക്കു വീണു. ഉടനെ പ്രവർത്തകർ അദ്ദേഹത്തെ മെഡിക്കൽ കോളേജിൽ എത്തിച്ചു അടിയന്തിര ചികിത്സ നൽകി. തുടർ ചികിത്സക്കായി തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. തുടർന്നു ജോയി വെട്ടിക്കുഴിയുടെ അധ്യക്ഷതയിൽ ചേർന്ന ധർണ ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്തു.
ശബരിമലയുടെ ചരിത്രത്തിൽ ആദ്യമായി സ്വർണക്കൊള്ളയ്ക്കു മൗനാനുവാദം നൽകിയ മുഖ്യമന്ത്രി, പ്രതികൾക്കു സ്വാഭാവികജാമ്യം ലഭിക്കുന്നതിനായി കുറ്റപത്രം താമസിപ്പിക്കാനും നിർദ്ദേശിച്ചതായി ഡീൻ കുര്യാക്കോസ് എം.പി ആരോപിച്ചു.
അയ്യപ്പന്റെ സ്വർണപ്പാളികൾ കട്ടുകൊണ്ടുപോയി വിറ്റത് ആർക്കാണ്?, എത്ര കോടി രൂപയ്ക്കാണു വിറ്റത്?, ആരാണു
വാങ്ങിയതു്?, ഇതൊന്നും ഇതുവരേയും കണ്ടെത്തിയിട്ടില്ല. സ്വർണ്ണപ്പാളിയെ ചെമ്പുപാളിയാക്കി മാറ്റിയ എ.പത്മകുമാറും കൂട്ടരും ജയിലിലാണ്. അവരെ സി.പി.എമ്മും സർക്കാരും സംരക്ഷിക്കുമ്പോൾ ഇനിയും ജനങ്ങൾ ശക്തിയായി പ്രതികരിക്കുമെന്നു ഡീൻ കൂട്ടിച്ചേർത്തു. നേതാക്കളായ എ.കെ മണി, ഇ. എം.ആഗസ്തി,റോയ് കെ പൗലോസ്, ഇബ്രാഹിംകുട്ടി കല്ലാർ, എ.പി ഉസ്മാൻ, സേനാപതി വേണു, ജോർജ് ജോസഫ് പടവൻ, എം.ഡി.അർജുനൻ, ജി മുനിയാണ്ടി, ഡി കുമാർ, സിറിയക് തോമസ്, ടി.എസ് സിദ്ദിഖ്, മിനി സാബു, ജോസ് അഗസ്റ്റിൻ, അനീഷ് ജോർജ്, സി.പി സലിം, ജോബി തയ്യിൽ എന്നിവർ സംസാരിച്ചു.
താലൂക്കിലെ സമരപരിപാടി പെട്ടെന്നു അവസാനിപ്പിച്ച കോൺഗ്രസ് പ്രവർത്തകർ ചെറുതോണി ജംഗ്ഷനിലെത്തി ഡീൻ കുര്യാക്കോസ്
എം.പിയുടെ നേതൃത്വത്തിൽ ദേശീയപാത ഉപരോധിച്ചു. അര മണികൂർ ആയപ്പോൾ എഎസ്പി ഇമ്മാനുവൽ പോൾ, ഉപരോധവേദിയിലെത്തി എംപിയുമായി സംസാരിച്ചു. കുറ്റക്കാരായ പോലീസുകാരുടെ പേരിൽ ഇന്നുതന്നെ നടപടി എടുക്കുമെന്നു ഉറപ്പു നൽകിയതിനെ തുടർന്നു ഉപരോധ സമരം താൽക്കാലികമായി അവസാനിപ്പിച്ചു.
ഫ്രാൻസിസ് അറയ്ക്കപ്പറമ്പിൽ, ടോണി തോമസ്, പി.എ സജി, സി നെൽസൻ, മനോജ് കോക്കാട്, എൻ. മണിമേഖല, മിനി പ്രിൻസ്, ആൻസി ജയിംസ്, എൻ പുരുഷോത്തമൻ, പി.കെ ചന്ദ്രശേഖരൻ, ജയ്സൻ കെ ആന്റണി, റ്റി.ജെ പീറ്റർ, ശാന്തി രമേശ്, ഷിബിലി സാഹിബ്,
റോബിൻ കാരയ്ക്കാട്, തോമസ് മൈക്കിൾ, സി.എസ് യശോധരൻ, ജോർജ് കൂറുമ്പുറം, ജോർജ് തോമസ്, പി.ഡി ജോസഫ്,
രാജാ മാട്ടുക്കാരൻ, ടോമി പാലയ്ക്കൽ, സാന്ദ്രാമോൾ ജിന്നി, ആൻസി തോമസ് തുടങ്ങിയവർ റോഡ് ഉപരോധത്തിനു നേതൃത്വം നൽകി.






