Timely news thodupuzha

അബുദാബി ശക്തിപ്രത്യേക പുരസ്‌കാരം കെ ടി രാജീവിന്

ഇടുക്കി: അബുദാബിയിലെ മലയാളികളുടെ സാംസ്‌കാരിക സംഘടനയായ ശക്തി തിയറ്റേഴ്സ് ഏര്‍പ്പെടുത്തിയ അബുദാബി ശക്തി പ്രത്യേക പുരസ്‌കാരം ദേശാഭിമാനി ബ്യൂറോ ചീഫും കവിയുമായ കെ ടി രാജീവിന് ലഭിച്ചു. മുന്‍ മന്ത്രിയും എംഎല്‍എയുമായ എം എം മണിയുടെ ജീവിതചരിത്രം ‘സഹ്യനില്‍ പടര്‍ന്ന സമരജാ്വല- മണിയാശാന്‍’യാണ് പുരസ്‌കാരത്തിന് പരിഗണിച്ചത്. 25,000 രൂപയും പ്രശസ്തി പത്രവും ശില്‍പവുമടങ്ങുന്ന അവാര്‍ഡ് ആഗസ്ത് 22ന് തലശേരിയില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കുമെന്ന് അവാര്‍ഡ് കമ്മിറ്റി ചെയര്‍മാന്‍ പി കരുണാകരനും കവി പ്രഭാ വര്‍മയും അറിയിച്ചു. മഹാകവി വെണ്ണിക്കുളം കവിതാ അവാര്‍ഡ്, സ്റ്റേറ്റ്‌സ്മാന്‍ അവാര്‍ഡ്, പി ഗോവിന്ദപ്പിള്ള അവാര്‍ഡ്, ഗുരു കുടമാളൂര്‍ കരുണാകരന്‍നായര്‍ കവിതാ അവാര്‍ഡ്, പി കെ ഗോപാലന്‍ നായര്‍ പുരസ്‌കാരം, സര്‍ഗ്ഗഭൂമി, സര്‍ഗവീഥി കവിതാ അവാര്‍ഡുകള്‍ തുടങ്ങി 29 അവാര്‍ഡുകള്‍ കെ ടി രാജീവിന് ലഭിച്ചിട്ടുണ്ട്. സഹ്യാദ്രിയില്‍നിന്നും മടക്കയാത്ര, ഇടുക്കി: മണ്ണും മനുഷ്യരും, കാലം സാക്ഷി, പശ്ചിമഘട്ടസംരക്ഷണം-അറിഞ്ഞതും അറിയേണ്ടതും, അടയാളങ്ങള്‍ വേവുകാലം(കവിതാസമാഹാരം) തുടങ്ങിയവയാണ് പ്രധാന കൃതികള്‍.

Leave a Comment

Your email address will not be published. Required fields are marked *