Timely news thodupuzha

logo

മാനസികാരോ​ഗ്യവും സമകാലീന ജീവിതവും; കൈരളി സാംസ്കാരിക വേദി ഒരുക്കുന്ന പ്രതിമാസ പ്രോ​ഗ്രാം 29ന്

തൊടുപുഴ: കരിമണ്ണൂർ കൈരളി സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ അ‍ഞ്ചാമത് പ്രതിമാസ പ്രോ​ഗ്രാം 29ന് ഉച്ചകഴിഞ്ഞ് 2.30ന് കൈരളി ഹാളിൽ വച്ച് നടത്തും. ഇന്നത്തെ സമൂഹത്തിൽ മനുഷ്യന്റെ മാനസികാരോ​ഗ്യം എത്രമാത്രം പ്രധാനപ്പെട്ടതാണെന്ന് നമുക്ക് ഓരോരുത്തർക്കും അറിയാം. ജീവിതം കരയ്ക്കെത്തിക്കാൻ തിരക്കു പിടിച്ചോടുന്നതിനിടയിൽ മനസ്സിന്റെ സ്വസ്ഥത നഷ്ടപ്പെട്ടേക്കാം.

ഇത്തരം പ്രയാസങ്ങൾ നേരിടുന്നവർക്കായി യോ​ഗത്തിൽ ക്ലിനിക്കൽ സെക്കോളജിസ്റ്റ് ഫാ. എഡ്വേർഡ് ജോർ‌ജ് മാനസികാരോ​ഗ്യവും സമകാലീന ജീവിതവുമെന്ന വിഷയത്തിൽ ക്ലാസ് നയിക്കും. പരിപാടിയിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നതായി സാംസ്കാരിക വേദി പ്രസിഡന്റ് പി.ജി ​ഗോപാലകൃഷ്ണനും സെക്രട്ടറി പി.കെ ശിവദാസനും അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *