Timely news thodupuzha

ജനാധിപത്യ യൂത്ത് ഫ്രണ്ട് സമരപ്രചരണജാഥ 23ന്

തൊടുപുഴ: ജനാധിപത്യ യൂത്ത് ഫ്രണ്ട് ഇടുക്കി ജില്ലാ കമ്മിറ്റി 23ന് സമരപ്രചരണജാഥ നടത്തും. ജനാധിപത്യ കേരള കോൺ​ഗ്രസ് ജനറൽ സെക്രട്ടറി ജോർജ് അ​ഗസ്റ്റിൻ ജാഥ ഉദ്ഘാടനം ചെയ്യും. രണ്ടാം ഭൂപരിഷ്കരണം നടപ്പാക്കുക, കേരളത്തോട് കേന്ദ്രം കൊക്കൊള്ളുന്ന കടുത്ത സാമ്പത്തിക അവ​ഗണനക്കെതിരെ പ്രതിരോധനിര സംഘടിപ്പിക്കുക, മൃ​ഗങ്ങൾക്കുള്ള പരി​ഗണന മനുഷ്യർക്കു നൽകുക, ഭൂപതിവ് ചട്ട ഭേദ​ഗതി നിയമം നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് ജാഥ നടത്തുന്നത്.

25ന് കാഞ്ഞാറിൽ‌ നടക്കുന്ന ജാഥയുടെ സമാപന സമ്മേളനം പാർട്ടി ജില്ലാ പ്രസിഡന്റ് സിബി മൂലേപ്പറമ്പിൽ ഉദ്ഘാടനം ചെയ്യും. യൂത്ത് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വക്കേറ്റ് മിഥുൻ സാ​ഗറാണ് ജാഥാ ക്യാപ്റ്റൻ. യൂത്ത് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി ചിപ്പ് ജോർജ് വൈസ് ക്യാപ്റ്റനും ജില്ലാ പ്രസിഡന്റ് സോനു ജോസഫ് ജാഥാ മാനേജരുമാണ്.

കെ.എസ്.സി സംസ്ഥാന പ്രസിഡന്റ് ഡൊമനിക് മടുക്കക്കുഴി, യൂത്ത് ഫ്രണ്ട് ജില്ലാ ഭാരവാഹികളായ അതുൽ ഡൊമനിക്, നിബു കല്ലിക്കുഴി എന്നിവർ ജാഥയ്ക്ക് നേതൃത്വം നൽകുമെന്നും പ്രതിനിധികൾ അറിയിച്ചു.

തൊടുപുഴയിൽ നടന്ന വാർത്താ സമ്മേളനത്തിൽ പാർട്ടി ജനറൽ സെക്രട്ടറി ജോർജ് അ​ഗസ്റ്റിൻ, യൂത്ത് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വക്കേറ്റ് മിഥുൻ സാ​ഗർ, കെ.എസ്.സി സംസ്ഥാന പ്രസിഡന്റ് ഡൊമനിക് മടുക്കകുഴി, യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് സോനു ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *