കൊച്ചി: തലസ്ഥാനമാറ്റ വിവാദത്തിൽ ഹൈബി ഈഡന് പിന്തുണയുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ഹൈബി പറഞ്ഞതിൽ തെറ്റില്ലെന്നും പറഞ്ഞത് വ്യക്തിപരമായ അഭിപ്രായം ആണെന്നും കുറ്റപ്പെടുത്തേണ്ട ആവശ്യമില്ലെന്നും കെ സുധാകരൻ പറഞ്ഞു. ഹൈബി എംപിയാണ്. പ്രാദേശികവികസനത്തിന്റെ അടിസ്ഥാനത്തിലാവാം അങ്ങനെ പറഞ്ഞത്. ഇക്കാര്യത്തില്‍ പൊതുജന താത്പര്യങ്ങള്‍ കൂടി നോക്കിയേ പരിഗണിക്കാന്‍ എല്ലാവര്‍ക്കും സാധിക്കു. എംപിയെന്ന നിലയില്‍ വ്യക്തിപരമായ അഭിപ്രായം പറയാന്‍ അദ്ദേഹത്തിന് അവകാശമുണ്ട്. സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു. ഈ വിഷയത്തിൽ കൂടുതൽ ചർച്ചയുടെ ആവശ്യമില്ലെന്നും സുധാകരൻ പറഞ്ഞു.