മുംബൈ: ഏകനാഥ് ഷിൻഡെ നയിക്കുന്ന ശിവസേന സർക്കാരിൽ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത അജിത് പവാറുൾപ്പെടെയുള്ള ഒമ്പത് അംഗങ്ങൾക്കെതിരേ അയോഗ്യതാ നടപടിയുമായി എൻ.സി.പി.
അജിത് പവാറിനെയും കൂറുമാറിയ എട്ട് എം.എൽ.എമാരെയും അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് എൻസിപി നിയമസഭാ സ്പീക്കർക്ക് കത്ത് നൽകി.
രാഷ്ട്രീയ നീക്കങ്ങൾക്കൊടുവിൽ എൻ.സി.പി പിളർത്തി ഉപമുഖ്യമന്ത്രിയായ അജിത് പവാറും ഛഗൻ ഭുജ്ബൽ, ദിലീപ് വൽസെ പാട്ടീൽ, ധനഞ്ജയ് മുണ്ടെ, ഹസൻ മുഷ്രിഫ്, ധർനോബാബ അത്രം, അദിതി തത്കരെ, സഞ്ജയ് ബൻസോഡെ, അനിൽ പാട്ടീൽ തുടങ്ങിയ എൻ.സി.പി എം.എൽ.എമാരാണ് ഞായറാഴ്ച മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.