തിരുവനന്തപുരം: ധീരജ് കൊലക്കേസ് പ്രതിയായ നിഖിൽ പൈലി കുറ്റക്കാരനല്ലെന്നും കോടതി വിധി വരുന്നത് വരെ കുറ്റക്കാരനെന്ന് പറയാനാകില്ലെന്നും മുതിർന്ന് കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. ഓരോ തെരഞ്ഞെടുപ്പിൽ ഓരോരുത്തരും വരും പോകും. ആയിരക്കണക്കിന് ആളുകൾ വരാറുണ്ട്. കോടതി വിധിക്കുന്നതിന് മുന്നെ നമുക്ക് വിധി പ്രഖ്യാപിക്കാനാകുമോ.
കേസ് കോടതിയിൽ കിടക്കുകയാണ്. എല്ലാം പൊലീസും കോടതിയും നോക്കേണ്ടതാണെന്നും തിരുവഞ്ചൂർ പറഞ്ഞു. ചാണ്ടി ഉമ്മന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം നിഖിൽ പൈലി ഉൾപ്പെട്ടതാണ് കോൺഗ്രസിനെ കുരുക്കിലാക്കിയിരിക്കുന്നത്.
അതേസമയം, ഇടുക്കി എഞ്ചിനീയറൂംഗ് കോളേജ് വിദ്യാർഥിയായിരുന്ന ധീരജിനെ ക്യാമ്പസിനകത്ത് കയറി കുത്തിക്കൊന്ന കേസിലെ പ്രതിയായ നിഖിൽ പൈലിയാണ് ഇപ്പോൾ ചാണ്ടി ഉമ്മന് വേണ്ടി പ്രചാരണത്തിനിറങ്ങിയിരിക്കുന്നതെന്നും ഇതെന്ത് സന്ദേശമാണ് കേരളത്തിന് നൽകുന്നതെന്നും എൽഡിഎഫ് സ്ഥാനാർഥി ജെയ്‌സ് സി തോമസ് ചോദിച്ചു.