തൊടുപുഴ :ഇടുക്കി ജില്ലാ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെയും ന്യൂമാന്‍ കോളേജ് എന്‍.സി.സിയുടേയും ആഭിമുഖ്യത്തില്‍ ആസാദി കാ അമൃത് മഹോത്സവ് 75-ാം സ്വാതന്ത്ര്യ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി വാക്കത്തോണ്‍ സംഘടിപ്പിച്ചു. തൊടുപുഴ മുനിസിപ്പല്‍ ചെയര്‍മാന്‍ സനീഷ് ജോര്‍ജ്ജ് വാക്കത്തോണ്‍ ഫ്‌ളാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം നിര്‍വ്വഹിച്ചു. തൊടുപുഴ മുനിസിപ്പല്‍ പ്രൈവറ്റ് ബസ്സ്റ്റാന്‍ഡില്‍ നിന്ന് ആരംഭിച്ച പരിപാടിക്ക് മുന്നോടിയായി ന്യൂമന്‍ കോളേജ് എന്‍.സി.സി കേഡറ്റ്‌സ് ലഹരി വിരുദ്ധ ബോധവത്ക്കരണത്തിന്റെ ഭാഗമായി തെരുവുനാടകം അവതരിപ്പിച്ചു. തുടര്‍ന്ന് പ്രൈവറ്റ് ബസ്റ്റാന്‍ഡില്‍ നിന്നും 200 ഓളം പേര്‍ വാക്കത്തോണില്‍ പങ്കെടുത്തു. തൊടുപുഴ മിനിസിവില്‍ സ്റ്റേഷനില്‍ സംഘടിപ്പിച്ച സമാപന സമ്മേളനത്തില്‍ തഹസില്‍ദാര്‍ ജി. മോഹനകുമാരന്‍ നായര്‍ അഭിവാദ്യം ചെയ്ത് സംസാരിച്ചു. സുരക്ഷിത ഭക്ഷണത്തിന്റേയും ലഹരി വിരുദ്ധ യുവജനതയുടേയും പ്രാധാന്യം തഹസില്‍ദാര്‍ വിശദീകരിച്ചു. ഇടുക്കി ഭക്ഷ്യസുരക്ഷാ അസ്സിസ്റ്റന്റ് കമ്മീഷണര്‍ എം.റ്റി ബേബിച്ചന്‍ കൃതജ്ഞത രേഖപ്പെടുത്തി.
ആസാദി കാ അമൃത് മഹോത്സവ്: ഭക്ഷ്യ സുരക്ഷാ വകുപ്പ് തൊടുപുഴയില്‍ വാക്കത്തോണ്‍ സംഘടിപ്പിച്ചു
