Timely news thodupuzha

logo

കുമാരനെല്ലൂരിൽ നായ പരിശീലനത്തിൻറെ മറവിൽ കഞ്ചാവ് വിൽപ്പന നടത്തിയ പ്രതി പിടിയിൽ

കോട്ടയം: നായ പരിശീലന കേന്ദ്രത്തിൻറെ മറവിൽ കഞ്ചാവ് കച്ചവടം നടത്തിയ കുമാരനെല്ലൂർ സ്വദേശിയായ പ്രതി റോബിൻ ജോർജ്(28) പിടിയിൽ. തമിഴ്നാട്ടിൽ നിന്നാണ് റോബിൻ ജോർജിനെ കസ്റ്റഡിയിലെടുത്തത്.

നായ പരിശീലന കേന്ദ്രത്തിൽ നിന്ന് കഴിഞ്ഞ ദിവസം പതിനെട്ട് കിലോ കഞ്ചാവ് പിടിച്ചെങ്കിലും റോബിൻ ഓടിരക്ഷപ്പെടുകയായിരുന്നു. കുമാരനെല്ലൂർ വലിയാലിൻചുവടിനു സമീപം ഡെൽറ്റ കെ നയൻ എന്ന നായ പരിശീലന കേന്ദ്രത്തിൻറെ മറവിലാണ് കഞ്ചാവ് കച്ചവടം ചെയതിരുന്നത്.

അമേരിക്കൻ ബുള്ളി ഇനത്തിൽപ്പെട്ടതടക്കം ആക്രമണ സ്വഭാവുമുള്ള പതിമൂന്ന് നായകൾ ഇവിടെയുണ്ടായിരുന്നു. പ്രതിയെ തേടി ചെന്ന പൊലീസുദ്യോഗസ്ഥക്ക് നേരെയും കുരച്ചെത്തിയ നായകളുടെ ആക്രമണത്തിൽ ഒരുവിധമാണ് രക്ഷപ്പെട്ടത്.

നായകളെ പൊലീസിന് നേരെ അഴിച്ചുവിട്ടശേഷം മീനച്ചിലാറ്റിൽ ചാടിയാണ് റോബിൻ രക്ഷപ്പെട്ടത്.കാക്കി വസ്ത്രം കണ്ടാൽ ആക്രമിക്കുന്നതിനുള്ള പരിശീലനം നായ്ക്കൾക്കു റോബിൻ നൽകിയിരുന്നതായി ജില്ലാ പൊലീസ് മേധാവി പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *