കൊച്ചി: ആലുവയിൽ അനുജൻ ചേട്ടനെ വെടിവെച്ചു കൊന്നു. ആലുവ എടയപ്പുറം തൈപറമ്പിൽ പോൾസൺ ആണ് മരിച്ചത്. അനുജൻ റ്റി.ജെ.തോമസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച പുലർച്ചെ 12നായിരുന്നു സംഭവം.
വീട്ടിലെ ഇരുചക്ര വാഹനവുമായി ബന്ധപ്പെട്ട തർക്കവും തുടർന്ന് പൊലീസിൽ നൽകിയ പരാതിയുമാണ് വെടിവയ്പ്പിലേക്ക് നയിച്ചതെന്നാണ് വിവരം. ഇരുവരും പിതാവിനൊപ്പം ഒരു വീട്ടിലാണ് താമസം. തർക്കത്തെ തുടർന്ന് തോമസിന്റെ ബൈക്ക് രാവിലെ പോൾസൻ അടിച്ചു തകർത്തിരുന്നു.
ഇതിനെതിരെ തോമസ് പൊലീസിൽ പരാതി നല്കിയിരുന്നു. ഇതേചൊല്ലി ഉണ്ടായ വാക്കുതർക്കത്തിനിടെ എയർഗൺ ഉപയോഗിച്ച് തോമസ് പോൾസനെ വെടിവെക്കുകയായിരുന്നു.തോമസ് തന്നെയാണ് വിവരം പൊലീസിനെ അറിയിച്ചത്. വീട്ടുകാർ ആരോടും വലിയ ബന്ധനമൊന്നും പുലർത്തിയിരുന്നവരല്ലെന്നാണ് അയൽവാസി പറയുന്നു.