Timely news thodupuzha

കോഴിക്കോട് ചികിത്സയിലിരുന്ന 9 വയസുകാരൻ ഉൾപ്പെടെ 4 പേരുടേയും പരിശോധനാ ഫലം നെഗറ്റീവ്

കോഴിക്കോട്: നിപ ബാധിച്ച് കോഴിക്കോട് ചികിത്സയിലിരുന്ന ഒമ്പത് വയസുകാരൻറെ ഫലം നെഗറ്റീവ്. ഒമ്പത് വയസുകാരൻ ഉൾപ്പെടെ നാല് പേരുടേയും പരിശോധനാ ഫലം ഡബിൾ നെഗറ്റീവായതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. നിപ ഭീതി ഒഴിയുന്ന സാഹചര്യത്തിൽ ജില്ലയിൽ കണ്ടെയ്ൻമെൻറ് സോണുകളുള്ള വാർഡുകളിലെ നിയന്ത്രണങ്ങൾ പിൻവലിച്ചിരുന്നു. ഒക്ടോബർ 1 വരെയുള്ള പൊതുപരിപാടികൾ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ അറിയിക്കണമെന്നാണ് നിലിവിലുള്ള അറിയിപ്പ്. സാമൂഹിക അകലം പാലിക്കുകയും മാസ്ക് ധരിക്കുകയും വേണമെന്നും കളക്ടർ എ.ഗീത പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *