Timely news thodupuzha

logo

മോദി പ്രസംഗിച്ച വേദിയില്‍ ചാണകവെള്ളമൊഴിക്കാൻ ശ്രമം

തൃശൂർ: തൃശൂരിൽ യൂത്ത് കോൺഗ്രസ് ബി.ജെ.പി പ്രവർത്തകർ തമ്മിൽ സംഘർഷം. പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം പ്രസംഗിച്ച വേദിക്ക് സമീപമുള്ള മരം മുറിച്ച് മാറ്റിയതിനെ തുടർന്നാണ് സംഘർഷവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകരെത്തിയത്.

പിന്നാലെ ബി.ജെ.പി പ്രവർത്തകരുമായി ഉന്തും തള്ളും ഉണ്ടാവുകയും അസഭ്യവർഷമുണ്ടാവുകയും ചെയ്തു. ഇതോടെ കൂടുതൽ പൊലീസുകാർ സംഭവ സ്ഥലത്തേക്കെത്തി പ്രവർത്തകരെ പിടിച്ചു മാറ്റുകയായിരുന്നു.

തുടർന്ന് സംഘർഷാവസ്ഥയ്ക്ക് അയവു വന്നെങ്കിലും പ്രദേശത്തു നിന്നും പിരിഞ്ഞു പോവാൻ പ്രവർത്തകർ തയാറായില്ല. പ്രധാനമന്ത്രി പ്രസംഗിച്ച വേദിയിൽ ചാണക വെള്ളം ഒഴിക്കാനുള്ള ശ്രമങ്ങൾ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ഭാഗത്തു നിന്നും ഉണ്ടായേക്കുമെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ബി.ജെ.പി പ്രവർത്തകർ സ്ഥലത്തെത്തിയത്.

പ്രദേശത്ത് സംഘർഷാവസ്ഥ ഉണ്ടാവാതിരിക്കാൻ ഒരു കൂട്ടം പ്രവർത്തകരെ പൊലീസ് അറസ്റ്റു ചെയ്ത് നീക്കി. എങ്കിലും പ്രദേശത്ത് സംഘർഷാവസ്ഥ തുടരുകയാണ്.

Leave a Comment

Your email address will not be published. Required fields are marked *