ഇടുക്കി: ജില്ലയിലെ യാത്രക്ലേശം കേരള കോൺഗ്രസ് ബി ചെയർമാനും വകുപ്പ് മന്ത്രിയുമായ കെ.ബി ഗണേഷ്‌കുമാറിൻ്റെ ശ്രദ്ധയിൽപ്പെടുത്തി പരിഹാരം ഉണ്ടാക്കാൻ ശ്രമിക്കുമെന്ന് കേരള കോൺഗ്രസ് ബി സംസ്ഥാന സെക്രട്ടറി പോൾസൺ മാത്യൂ.
കെ.എസ്.ആർ.ടി.സി മുടങ്ങി കിടക്കുന്ന ലാഭകരമായ സർവീസുകൾ തുടങ്ങുമെന്നുള്ള മന്ത്രിയുടെ പ്രഖാപനത്തിൻ്റെ അടിസ്ഥാനത്തിൽ ജില്ലയിൽ ലാഭകരമായി മുടങ്ങി കിടക്കുന്ന സർവ്വീസുകൾ തുടങ്ങുന്ന കാര്യം മന്ത്രി ശ്രദ്ധയില്പ്പെടുത്തും.
ഗ്രാമീണ റോഡുകളിലേക്ക് പുതിയതായി ആരംഭിക്കാന് ഇരിക്കുന്ന സർവീസുകൾ ഇടുക്കി ജില്ലയിലെ ഗ്രാമീണ കുടിയേറ്റ മേഖലകളിലേക്ക് തുടങ്ങുന്നതിന് ശ്രമം നടത്തും.
ജില്ലയിലെ കെ.എസ്.ആർ.ടി.സി ഡിപ്പോകളായ തൊടുപുഴ, കട്ടപ്പന, മൂന്നാർ, കുമളി ഡിപ്പോകളിൽ നിന്നു മലയോര കുടിയേറ്റ മേഖലകളിലേക്ക് സർവ്വീസുകൾ നടത്തുന്നതിന് കൂടുതല് മിനി ബസ് നൽകണമെന്ന് ആവശ്യപ്പെടുമെന്ന് പോൾസണ് പറഞ്ഞു.
ജില്ലയിൽ 140 കിലോമീറ്ററിൽ കൂടുതല് പ്രൈവറ്റ് ബസ് സർവ്വീസ് നടത്താൻ പാടില്ലാത്ത സാഹചര്യത്തിൽ യാത്ര ക്ലേശം പരിഹരിക്കാൻ കൂടുതൽ കെ.എസ്.ആർ സി ആവശ്യപ്പെടുമെന്നും, കേരളത്തിൻ്റെ ഏറ്റവും വലിയ ടൂറിസ്റ്റ് കേന്ദ്രമായ ഇടുക്കി ജില്ലയിലെ വിവിധ മേഖലകളിലേക്കും കേരളത്തിൻ്റെ വിവിധ സ്ഥലങ്ങളിൽ നിന്നും സർവ്വീസ് നടത്തുന്ന കാര്യം മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തും
കേരള കോൺഗ്രസ് ബി1 ചെയർമാനും മുൻ ഗതാഗത വകുപ്പ് മന്ത്രിയുമായ ആർ ബാലകൃഷ്‌ണപിള്ളയുടെ കാലത്താണ് ഇടുക്കി ജില്ലയിൽ ഏറ്റവും കൂടുതൽ കെ.എസ്.ആർ ടി സി സർവ്വീസുകൾ തുടങ്ങിയത്.
തൊടുപുഴ കോട്ടയം ചെയിൻ സർവ്വീസ് തൊടുപുഴ – എറണാകുളം ചെയിന് സർവ്വീസ് തൊടുപുഴ – കട്ടപ്പന ചെയിൻ സർവ്വീസുകൾ ഉൾപ്പെടെ ജില്ലയിൽനിന്നും നിരവധി സർവ്വീസുകള് പല സ്ഥലത്തേക്ക് തുടങ്ങിട്ടുണ്ടെന്നും പോൾസണ് മാത്യു പറഞ്ഞു.






