Timely news thodupuzha

logo

സംസ്ഥാന സർക്കാരിന്റെ ഡൽഹി സമരത്തിന്‌ സി.പി.ഐ.എമ്മിന്റെ പിന്തുണ

തിരുവനന്തപുരം: ഫെഡറൽ തത്വം മറികടന്ന്‌ കേരളത്തോട്‌ കേന്ദ്രസർക്കാർ കാട്ടുന്ന വിവേചനം, അവകാശം നിഷേധിക്കൽ എന്നിവയ്‌ക്കെതിരെ എട്ടിന്‌ സംസ്ഥാന സർക്കാർ ഡൽഹിയിൽ നടത്തുന്ന സമരത്തിന്‌ പിന്തുണ പ്രഖ്യാപിച്ച്‌ സി.പി.ഐ.എം കേന്ദ്രകമ്മിറ്റി.

കേരളത്തിന്റെ മാതൃകയിൽ എല്ലാ സംസ്ഥാനങ്ങളിലും പ്രതിഷേധപരിപാടികൾ സംഘടിപ്പിക്കാനും ആഹ്വാനം ചെയ്‌തു. ഇലക്‌ട്രോണിക്‌ വോട്ടിങ്‌ മെഷീനുകളുടെ പ്രവർത്തനത്തെക്കുറിച്ച്‌ ആശങ്കകൾ പരിഹരിക്കണമെന്നും കേന്ദ്രകമ്മിറ്റി ആവശ്യപ്പെട്ടു. പോളിങ്‌ ബൂത്തിൽ വോട്ടിങ്‌ യൂണിറ്റ്‌, കൺട്രോൾ യൂണിറ്റ്‌, വിവിപാറ്റ് എന്നിവ ഉണ്ടായിരിക്കണമെന്നാവശ്യപ്പെട്ട്‌ സി.പി.ഐ.എം രാജ്യവ്യാപകമായി പ്രചാരണം നടത്തും.

കൺട്രോൾ യൂണിറ്റിൽ രേഖപ്പെടുത്തിയിരിക്കുന്ന വിവിപാറ്റിന്റെ 50 ശതമാനമെങ്കിലും എണ്ണണം. തെരഞ്ഞെടുപ്പ്‌ അട്ടിമറിക്കാൻ ബി.ജെ.പി ഇലക്‌ട്രോണിക്‌ വോട്ടിങ്ങ് മെഷീനുകളെ ദുരുപയോഗിക്കുന്നുവെന്ന ആക്ഷേപം നിലനിൽക്കുന്ന സാഹചര്യത്തിലാണ്‌ പ്രചാരണം നടത്തുന്നത്‌.

Leave a Comment

Your email address will not be published. Required fields are marked *