Timely news thodupuzha

logo

വയനാട് ഉരുൾപൊട്ടൽ; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: വയനാട് ഉരുൾപൊട്ടലിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി പ്രധാമന്ത്രി നരേന്ദ്രമോദി. മുഖ്യമന്ത്രിയുമായി ഫോണിൽ സംസാരിച്ച് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ട്.

വയനാട്ടിൽ ഉരുൾപൊട്ടലിൽ മരിച്ചവരുടെ കുടുംബത്തിന് രണ്ടുലക്ഷം രൂപയും പരുക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയും ദുരന്തത്തിൽ ദുഃഖമറിയിച്ചു.

മുഖ്യമന്ത്രി പിണറായി വിജയനുമായി ആശയവിനിമയം നടത്തി സഹായങ്ങൾ വാ​ഗ്ദാനം ചെയ്തു. രക്ഷാപ്രവർത്തനത്തിന് സൈന്യത്തെ വിളിക്കണമെന്നും അദ്ദേഹം പറഞ്ഞു.

സ്ഥിതി​ഗതികൾ നിരീക്ഷിക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ പ്രത്യേക സംവിധാനം വേണമെന്നും രാഹുൽ ആവശ്യപ്പെട്ടു. രക്ഷാപ്രവർത്തനതിന് യുഡിഎഫ് നേതാക്കളെല്ലാം ഭരണപക്ഷത്തോടൊപ്പം രംഗത്തിറങ്ങണമെന്നും കേന്ദ്രമന്ത്രിമാരുമായി സംസാരിച്ച് വയനാടിന് സാധ്യമായ എല്ലാ സഹായങ്ങളുമെത്തിക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *