തൊടുപുഴ: ഗായത്രി ഡിസൈൻസിന്റെ പുതിയ ഷോറൂം തൊടുപുഴ കാഞ്ഞിരമറ്റം ജംഗ്ഷനിൽ സെപ്റ്റംബർ രണ്ടിന് പ്രവർത്തനം ആരംഭിക്കും. രാവിലെ 10ന് മർച്ചന്റ്സ് അസോസ്സിയേഷൻ പ്രസിഡന്റ് റ്റി.സി രാജു തരണിയിൽ സ്ഥാപനത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കും. സിനി ആർട്ടിസ്റ്റ് ദേവനന്ദ രതീഷ്, നഗരസഭ വാർഡ് കൗൺസിലർ പി.ജി രാജശേഖരൻ, തൊടുപുഴ മർച്ചന്റ്സ് അസോസ്സിയേഷൻ ജനറൽ സെക്രട്ടറി സി.കെ നവാസ്, ട്രഷറർ അനിൽകുമാർ പി.എൻ.കെ, ഇടുക്കി ജില്ലാ മർച്ചന്റ് യൂത്ത് വിങ്ങ് വൈസ് പ്രസിഡന്റ് താജു എം.ബി, തൊടുപുഴ മർച്ചന്റ് യൂത്ത് വിങ്ങ് സെക്രട്ടറി ജോഷി ജോർജ്, ട്രഷറർ സിയാദ് പി.എം എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിക്കും. തൊടുപുഴ മർച്ചന്റ് യൂത്ത് വിങ്ങ് പ്രസിഡന്റ് പ്രജീഷ് രവി ആദ്യ വിൽപ്പന നിർവ്വഹിക്കും, യൂത്ത് വിങ്ങ് ഇടുക്കി ജില്ലാ വർക്കിംഗ് പ്രസിഡന്റ് പ്രശാന്ത് കുട്ടപ്പാസ് ഏറ്റുവാങ്ങും.
വിവാഹ പട്ടു സാരികൾ, ഡിസൈൻ സാരികൾ, ട്രെൻഡി കുർത്തീസ്, ലാച്ച, ലെഹങ്ക, ചുരിദാർ ആന്റ് മെറ്റീരിയൽസ് എന്നിവ ന്യായമായ വിലയിൽ ഇവിടെ നിന്നും പർച്ചേസ് ചെയ്യാം. കൂടാതെ വാങ്ങുന്ന എല്ലാ മെറ്റീരിയൽസും ഇവിടെ തന്നെ സ്റ്റിച്ച് ചെയ്ത് നൽകുന്നതുമാണ്.






