Timely news thodupuzha

കേരള കോൺഗ്രസ് എം സംസ്കാര വേദി മലയാളത്തിൽ ആഗോള തലത്തിൽ ലേഖന മത്സരം നടത്തുന്നു

കൊച്ചി: കേരള കോൺഗ്രസ്(എം) ചെയർമാനും ധനകാര്യ മന്ത്രിയുമായിരുന്ന കെ.എം മാണിയുടെ ആറാമത് ചരമ വാർഷിക ആചരണത്തിന്റെ ഭാഗമായി കേരള കോൺഗ്രസ് എം സംസ്കാര വേദി മലയാളത്തിൽ ആഗോള തലത്തിൽ ലേഖന മത്സരം നടത്തുമെന്ന് യൂറോപ്പ് റീജണിൻ്റെ കൺവീനർ ജെയിംസ് തെക്കേമുറി അറിയിച്ചു. വിജയികൾക്ക് 5000 രൂപ ,3000 രൂപ ,2000 രൂപ എന്നിങ്ങനെ ക്യാഷ് അവാർഡ് നൽകുന്നതാണ്. കേരളത്തിന്റെ സമ്പദ്ഘടന – വെല്ലുവിളികളും പരിഹാരങ്ങളും എന്നതാണ് വിഷയം. യൂറോപ്പ് മേഖലയിൽ ഉള്ളവർ ലേഖനം നൽകേണ്ട അവസാന തീയതി ഫെബ്രുവരി 28 ആണ്. വിശദവിവരങ്ങൾക്ക് വാട്സ്ആപ്പ് നമ്പറിൽ ബന്ധപ്പെടേണ്ടതാണ്. നമ്പർ: 0041788729140.

Leave a Comment

Your email address will not be published. Required fields are marked *