Timely news thodupuzha

logo

മലപ്പുറത്ത് ഗുഡ്സ് ഓട്ടോ ഇടിച്ച് ഇതര സംസ്ഥാന തൊഴിലാളി മരിച്ച സംഭവം കൊലപാതകം; പ്രതിയെ പൊലീസ് പിടികൂടി

കിഴിശേരി: മലപ്പുറം കിഴിശേരിയിൽ ഗുഡ്സ് ഓട്ടോ ഇടിച്ച് ഇതര സംസ്ഥാന തൊഴിലാളി മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. സംഭവത്തിൽ അസം സ്വദേശിയെ കൊണ്ടോട്ടി പൊലീസ് അറസ്റ്റു ചെയ്തു. അപകടമരണമെന്ന് കരുതിയ സംഭവമാണ് കൊലപാതകമെന്ന് തെളിഞ്ഞത്. ബുധനാഴ്ച രാത്രി 11 മണിയോടെയായിരുന്നു അപകടം.

അസം സ്വദേശി അഹദുൽ ഇസ്ലാമിൻറെ ഗുഡ്സ് ഓട്ടോറിക്ഷ ഇടിച്ചിടുകയായിരുന്നു. റോഡിലേക്ക് വീണ അഹദുൽ ഇസ്ലാമിൻറെ ശരീരത്തിലൂടെ ഓട്ടോ കയറ്റിയിറക്കിയതായും കാഴ്ചക്കാർ പറയുന്നു. ഗുരുതരമായി പരുക്കേറ്റ ഇയാളെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ അസം സ്വദേശിയായ ഗുൽദാർ ഹുസൈനെ അരീക്കാട് വച്ച് അറസ്റ്റു ചെ്യ്യുകയായിരുന്നു. ഇരുവരും തമ്മിൽ പണവുമായി ബന്ധപ്പെട്ട തർക്കങ്ങളുണ്ടായിരുന്നെന്നാണ് വിവരം. പ്രതിയായ ഗുൽദാർ ഹുസൈനെ മരിച്ച അഹദുൽ ഇസ്ലാം മർദിച്ചിരുന്നു. ഇതിനെ പ്രകികാരമായാണ് ഗുൽജാർ ഹുസൈൻ അഹദുലിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *