Timely news thodupuzha

ഇന്ത്യയ്ക്ക് ഓയിൽ വിതരണം ഉറപ്പാക്കി സൗദിയുടെയും റഷ്യയുടെയും

റിയാദ്: ഹോർമുസ് കടലിടുക്ക് വഴിയുള്ള ചരക്ക് നീക്കം ഇറാൻ തടസപ്പെടുത്താനുള്ള സാധ്യത നിലനിൽക്കെ, ചെങ്കടൽ വഴി ക്രൂഡ് ഓയിൽ വിതരണം ഉറപ്പാക്കാൻ സൗദി അറേബ്യയ്ക്കു സാധിക്കുമെന്നത് ഇന്ത്യയ്ക്ക് പ്രതീക്ഷ പകരുന്നു. റഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണ വരുന്നതും ഹോർമുസ് കടലിടുക്ക് വഴിയല്ല. ഇന്ത്യയിലെത്തുന്ന അസംസ്കൃത എണ്ണയുടെ 18 മുതൽ 20 ശതമാനം വരെ സൗദി അറേബ്യയിൽ നിന്നാണു കൊണ്ടുവരുന്നത്. എങ്കിലും ഹോർമുസ് കടലിടുക്കിൽ തടസമുണ്ടായാൽ രാജ്യത്ത് ഗുരുതരമായ ഇന്ധന ക്ഷാമത്തിനു സാധ്യതയുണ്ട് എന്നതു മുൻകൂട്ടി കണ്ടാണ് സൗദിയുടെയും റഷ്യയുടെയും സഹായം ഉറപ്പാക്കിയിരിക്കുന്നത്. സൗദി അറേബ്യയുടെ പെട്രോലൈൻ-യാൻബു പാത ഇത്തരത്തിൽ ഒരു ബദൽ സംവിധാനമാണ്. ഇത് ഇന്ത്യയിലേക്കുള്ള എണ്ണ വിതരണം സുഗമമാക്കും.

Leave a Comment

Your email address will not be published. Required fields are marked *