കൊച്ചി: സ്വർണ വില വീണ്ടും 73,000 കടന്നു. ശനിയാഴ്ച(12-07-2025) പവന് ഒറ്റയടിക്ക് 520 രൂപ വർധിച്ച് 73,120 രൂപയാണ് ഒരു പവൻ സ്വർണത്തിൻറെ ശനിയാഴ്ചയിലെ വില. ഗ്രാമിന് അനുപാതികമായി 65 രൂപയാണ് കൂടിയത്. 9,140 രൂപയാണ് ഒരു ഗ്രാം സ്വർണത്തിൻറെ വില. തുടർച്ചയായ വർധനവാണ് സ്വർണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ എത്തിച്ചത്. കഴിഞ്ഞ 3 ദിവസത്തിനിടെ 1000-ത്തിലധികം രൂപയാണ് വർധിച്ചത്. അന്താരാഷ്ട്ര സംഭവങ്ങളും ട്രംപിൻറെ വ്യാപാര നയങ്ങളും അടക്കമുള്ള സംഭവങ്ങളാണ് സ്വർണവിലയെ സ്വാധീനിക്കുന്നത്. സ്വർണത്തിനൊപ്പം വെള്ളിയുടെ വിലയും റെക്കോർഡിലാണ്. വെള്ളിക്ക് ഒറ്റയടിക്ക് 4 രൂപ വർധിച്ച് ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില 125 രൂപയിലെത്തി.
കഴിഞ്ഞ 7 ദിവസത്തെ സ്വർണ വില: ജൂലൈ 5- 72,480 രൂപ(+), ജൂലൈ 6 – മാറ്റമില്ല, ജൂലൈ 7- 72,080 രൂപ(-), ജൂലൈ 8- 72,480 രൂപ(+), ജൂലൈ 9- 72,480 രൂപ(-), ജൂലൈ 10- 72,160 രൂപ(+), ജൂലൈ 11- 72,600 രൂപ(+), ജൂലൈ 12- 73,120 രൂപ(+).





