Timely news thodupuzha

തൊടുപുഴ നഗരത്തിലെ ​ഗതാ​ഗത കുരുക്ക്; ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗം ചേർന്നു

ഇടുക്കി: മോർ ജംഗ്ഷൻ ഉൾപ്പടെ പ്രധാന ജംഗ്ഷനുകളിലെ ഗതാഗത കുരുക്ക് യോഗത്തിൽ ചർച്ച ആയി. ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ ജംഗ്ഷനിൽ ഉണ്ടാകുന്ന ഗതാഗത കുരുക്ക് പരിഹരിക്കാൻ സ്ഥലം ഏറ്റെടുപ്പ് നടപടി കൾ ത്വരിത ഗതിയിലാകുവാൻ റവന്യു അധികൃതരോട് ആവശ്യപെടാനും നഗരസഭ ചെയർമാന്റെ അധ്യക്ഷതയിൽ യോഗം വിളിച്ചു ചേർക്കുവാനും തീരുമാനം ആയി.

നഗരത്തിലെ പാർക്കിംഗ് സംബന്ധിച്ച് അഡ്വക്കേറ്റ് സാലു ലീഗൽ സർവീസ് അതോറിറ്റി മുൻപാകെ ഉന്നയിച്ച വിഷയങ്ങൾ കമ്മിറ്റി വിശദമായി ചർച്ച ചെയ്തു. കൂടാതെ ജില്ലാ കളക്ടർടെ നിർദേശ പ്രകാരം നഗരത്തിലെ ഓട്ടോറിക്ഷാ സ്റ്റാൻഡുകൾ ക്രമീകരിക്കുന്ന വിഷയവും കമ്മിറ്റി വിശദമായി ചർച്ച ചെയ്തു.

മാങ്ങാട്ടു കവലയിൽ, കോതായിക്കുന്ന് ബസ് സ്റ്റാൻഡ് മാതൃകയിൽ, മുനിസിപ്പൽ ബസ് സ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്സിന്റെ മുൻവശത്ത് ബസ് സ്റ്റാൻഡ്, യാത്രകാർക്ക് കൂടുതൽ സൗകര്യ പ്രദം ആകും വിധം ആധുനിക രീതിയിൽ ക്രമീകരിക്കാനും തീരുമാനമായി.

നാലുവരി പാത ഉൾപ്പടെ ഉള്ള പ്രധാന റോഡുകളിൽ രൂപം കൊണ്ടിട്ടുള്ള കുഴികൾ ഉടൻ അടക്കുന്നത് ആണ് എന്നും ആവശ്യം ആയ പോയിന്റ്റുകളിൽ സീബ്ര ലൈൻ വരക്കുന്നത് ആണ് എന്നും പി ഡബ്ലി യു ഡി അധികൃതർ യോഗത്തിൽ അറിയിച്ചു. നോ പാർക്കിംഗ് ഏരിയ കളിൽ പൊതുജന താല്പര്യം മുൻനിർത്തി നോ പാർക്കിംഗ് ബോർഡ്‌ സ്ഥാപിക്കാനും യോഗം തീരുമാനിച്ചു.

നഗരസഭ ചെയർമാൻ കെ ദീപക്കിന്റെ അധ്യക്ഷതയിൽ വിളിച്ചു ചേർത്ത യോഗത്തിൽ ഡി വൈ എസ്‌ പി സാബു, ട്രാഫിക് പോലീസ് ഉദ്യോഗസ്ഥർ, പൊതുമരാമത്ത് വകുപ്പ്, മോട്ടോർ വെഹിക്കിൾ ഡിപ്പാർട്മെന്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു

Leave a Comment

Your email address will not be published. Required fields are marked *