

തൊടുപുഴ: അമ്മയുടെ സംസ്കാര ചടങ്ങിനിടെ മകൻ കുഴഞ്ഞു വീണു മരിച്ചു. മേത്തൊട്ടി ഇയ്യാത്ത് പരേതനായ തങ്കപ്പന്റെ മകൻ ലാലിയാണ് (ഷിനോബ് – 40) മരിച്ചത്. മാതാവ് ഇന്ദിരാ തങ്കപ്പൻ (73) ബുധനാഴ്ച നിര്യാതയായിരുന്നു. സംസ്ക്കാരം വീട്ടുവളപ്പിൽ നടക്കുന്നതിനിടയിലാണ് മകൻ ഷിനോബ് കുഴഞ്ഞു വീണത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. അവിവാഹിതനായിരുന്നു. മാതാവും ഷിനോബും മാത്രമാണ് മെത്തോട്ടിയിലെ വീട്ടിൽ താമസിച്ചിരുന്നത്. സംസ്കാരം നടത്തി. സഹോദരങ്ങൾ: രജനി നന്ദകുമാർ, സജിനി സുരേഷ്, ഷിനി.





