Timely news thodupuzha

കോടതി റോഡിനായുള്ള നിരാഹാര സമരം രണ്ടാം ദിനത്തിലേക്ക്; ഷാജി തെങ്ങുംപിള്ളിൽ സമരത്തിൽ ഉറച്ച് നിൽക്കുന്നു

തൊടുപുഴ: മുട്ടം കോടതി റോഡിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് എൻ.സി.പി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ഷാജി തെങ്ങുംപിള്ളിൽ നടത്തുന്ന 48 മണിക്കൂർ നിരാഹാര സത്യാഗ്രഹം രണ്ടാം ദിനത്തിലേക്ക് കടന്നു. മുട്ടം കോടതി ജംഗ്ഷനിൽ ആരംഭിച്ച സമരം ഒത്തുതീർപ്പാക്കാതെ പിന്നോട്ടില്ലെന്ന നിലപാടിലാണ് ഷാജി തെങ്ങുംപിള്ളിൽ.

22/10/25 ഉച്ചകഴിഞ്ഞ് മൂന്നിന് ആരംഭിച്ച സമരം എൻ.സി.പി സംസ്ഥാന പ്രസിഡന്റ് എൻ.എ മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തിരുന്നു. റോഡ് അടിയന്തരമായി ടാറിംഗ് നടത്തി ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ടാണ് സമരം.

രണ്ടാം ദിവസവും നിരവധി പാർട്ടി പ്രവർത്തകരും നാട്ടുകാരും സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സമരപ്പന്തലിൽ എത്തിച്ചേരുന്നുണ്ട്. റോഡിന്റെ ശോച്യാവസ്ഥ കാരണം കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും കോടതിയിലെത്തുന്ന പൊതുജനങ്ങൾക്കും ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യത്തിലാണ് ശക്തമായ പ്രതിഷേധവുമായി എൻ.സി.പി നേതാവ് രംഗത്തെത്തിയിരിക്കുന്നത്. അധികൃതരുടെ ഭാഗത്തുനിന്ന് അനുകൂലമായ നടപടി ഉണ്ടാകാത്ത പക്ഷം സമരം കൂടുതൽ ശക്തമാക്കാനാണ് സമരസമിതിയുടെ തീരുമാനം.

വിവിധ രാഷ്ട്രീയ സാമൂഹിക നേതാക്കളും അഭിഭാഷകരും ഇന്ന് സമരപ്പന്തലിൽ എത്തി ചേർന്ന് ഷാജി തെങ്ങുംപിള്ളിലിന് പിന്തുണ അറിയിക്കുന്നു 48 മണിക്കൂർ പൂർത്തിയാക്കി നാളെ 24/10/25 ഉച്ചകഴിഞ്ഞ് മൂന്നോടെ സമരം അവസാനിക്കും.

ഇന്നത്തെ സമരം NYC സംസ്ഥാന പ്രസിഡൻ്റ് ഗഫൂർ കാടാംപുഴ ഉത്ഘാടനം ചെയ്തു .NCP സംസ്ഥാന സെക്രട്ടറി ആബീദ് തങ്ങൾ മുഖ്യ പ്രഭാഷണം നടത്തി. നാഷണലിസ്റ്റ് കിസാൻ സഭ നേതാക്കൾ ഇന്നത്തെ സമരത്ത്ന് നേതൃത്വം നൽകി.
ജില്ലാ ജനറൽ സെക്രട്ടറി അനിൽ പാറയിൽ നന്ദി പറഞ്ഞു

Leave a Comment

Your email address will not be published. Required fields are marked *