Timely news thodupuzha

കേരള സർക്കാർ തൊഴിലാളികളെ മറന്നു; അസ്വ.എസ്.അശോകൻ

ഇടുക്കി: പി .എം ശ്രീ പദ്ധതിയിലൂടെ ആർ.എസ്.എസ് അജണ്ട നടപ്പാക്കി ഗോഡ്സെയെ മഹത്തൽക്കരിക്കാനാണ് സി.പി.എം നേതൃത്വം നൽകുന്ന സർക്കാർ ഈ പദ്ധതിക്ക് അംഗീകാരം നൽകിയിട്ടുള്ളതെന്ന് കെ.പി.സി.സി.ജനറൽ സെക്രട്ടറി അഡ്വ എസ് അശോകൻ പറഞ്ഞു. സംസ്ഥാനത്തെ തൊഴിലാളികളുടെ പേരു പറഞ്ഞ് അധികാരത്തിൽ വന്നവർ തൊഴിലാളികളുടെ അധികാരങ്ങൾ കവർന്നെടുക്കുന്നു വെന്നും അദ്ധേഹം കൂട്ടി ചേർത്തു .ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ ചെറുതോണി ജില്ലാ വ്യാപാര ഭവനിൽ നടത്തിയ ജില്ലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉമ്മൻ ചാണ്ടി സർക്കാർ ക്ഷേമ പെൻഷനൊപ്പം തൊഴിലാളി പെൻഷൻ കൂടി അനുവദിച്ചിരുന്നത് നിർത്തലാക്കിയത് അനുവദിക്കാൻ കഴിയുന്നതല്ലെന്നും യു.ഡി.എഫ് അധികാരത്തിലെത്തുമ്പോൾ അർഹതപ്പെട്ട പെൻഷനുകൾ വിതരണം ചെയ്യുമെന്നും കർഷക തൊഴിലാളി പെൻഷൻ 5000 രൂപയായി വർദ്ധിപ്പിക്കുമെന്നും ഡി.കെ റ്റി.എഫ് സംസ്ഥാന പ്രസിഡൻ്റ് യു.വി ദിനേശ് മണി പറഞ്ഞു.

പുതിയ ക്ഷേമനിധി ഐ. ഡി കാർഡുകളുടെ വിതരണ ഉത്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു യു.വി .ദിനേശ് മണി .ഡി .കെ .റ്റി – എഫ് ജില്ലാ പ്രസിഡൻ്റ് അനിൽ ആനയ്ക്കനാട്ട് അദ്ധ്യക്ഷത വഹിച്ച സമ്മേളത്തിൽ കെ.പി.സി.സി.സെക്രട്ടറി തോമസ് രാജൻ, കെ.പി.സി മെമ്പറൻമാരായ എ.പി.ഉസ്മാൻ, എം.കെ.പുരുഷോത്തമൻ, അഡ്വ.അനീഷ് ജോർജ്ജ് , എൻ .പുരുഷോത്തമൻ, സി.പി.സലിം, ഡി.കെ.റ്റി.എഫ് സംസ്ഥാന നേതാക്കളായ ജോയി മൈലാടി ,എസ്.കെ .വിജയൻ ,ജെയിംസ് മാമൂട്ടിൽ ,ജിജി അപ്രേം, ജോഷി കന്യാകുഴി, ജിജോ മുള്ളരിങ്ങാട് ,ജോബി ചാലിൽ ,ജോസുകുട്ടി കെ.എ .സാജു കാഞ്ഞിരത്താം കുന്നേൽ ,മുജീബ് റഹ്മാൻ ,മോഹൻ നായർ ,ഇബ്രാഹിം കരിക്കുളം,ഷിൻ്റോ കോയിപ്പാടൻ ,മോനിക്കുട്ടി ജെയിംസ് ,അനുഷൽ ആൻ്റണി , ഗോപാലകൃഷ്ണൻ സാബു വടശ്ശേരി, രാജപ്പൻ ,കെ.എം.കുര്യാക്കോസ്, സൂട്ടർ ജോർജ്ജ്, ഓമന സോധരൻ, ജോഷി, സാജു പാറത്താഴം, അരുൺ അരവിന്ദ് എന്നിവർ സംസാരിച്ചു.സമ്മേളനത്തോടനുബന്ധിച്ച് ചെറുതോണി ടൗണിൽ നടന്ന പ്രകടനത്തിന് ആൻസിതോമസ്, സാലാ ബാബു,സന്ധ്യ ബിനോയി, മിനി ഭാസ്ക്കരൻ,ജിയോ പാസ്റ്റർ, ജോയി കണിയാംകുടി, ലിജു, ശാന്ത, എന്നിവർ നേതൃത്വം നൽകി

Leave a Comment

Your email address will not be published. Required fields are marked *