Timely news thodupuzha

ഇടുക്കിയിൽ മകനെയും കുടുംബത്തെയും ചുട്ടുകൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് വധശിക്ഷ വിധിച്ചു

ഇടുക്കി: ചീനിക്കുഴിയിൽ മകനെയും കുടുംബത്തേയും തീകൊളുത്തിക്കൊന്ന കേസിൽ പ്രതി ഹമീദിന് വധശിക്ഷ. 5 ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. തൊടുപുഴ അഡീഷണൻ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിച്ചത്. മകനെയും മരുമകളെയും കൊച്ചുമക്കളെയും കൊലപ്പെടുത്തിയ കേസിൽ പ്രതി ചീനിക്കുഴി ആലിയക്കുന്നേൽ ഹമീദ്(83) കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.

തുടർന്നാണ് ശിക്ഷാ വിധി. 2022 ൽ സ്വത്തു തർക്കത്തിൻറെ പേരിലാണ് ഹമീദ് മകനെയും കുടുംബത്തേയും തീകൊളുത്തി കൊലപ്പെടുത്തിയത്. ഹമീദിൻറെ മകൻ അബ്ദുൾ ഫൈസൽ (45), മകൻറെ ഭാര്യ ഷീബ, മക്കളായ മെഹർ (16), അഫ്സാന (14) എന്നിവരാണ് കൊല്ലപ്പെട്ടത്. ഫൈസലിന് ഇഷ്ടദാനം നൽകിയ ഭൂമിയും വീടും തിരികെ വേണമെന്നായിരുന്ന ഹമീദിൻറെ ആവശ്യം. ഇതേ ചൊല്ലിയുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *