Timely news thodupuzha

logo

Kerala news

ബിജെപി സംസ്ഥാന വക്താവ് സ്ഥാനത്തുനിന്ന് സന്ദീപ് വാര്യർ പുറത്ത്

കോട്ടയം: സന്ദീപ് വാര്യറെ ബിജെപി സംസ്ഥാന വക്താവ് സ്ഥാനത്തുനിന്ന് നീക്കി. ബിജെപി കോർ കമ്മിറ്റി യോഗത്തിന് ശേഷം സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. സംഘടനാപരമായ നടപടിയാണ് പുറത്തു പറയേണ്ട കാര്യമില്ല എന്നാണ് കെ. സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞത്. അതേസമയം പാർട്ടിയുടെ പേരിൽ ലക്ഷങ്ങൾ തട്ടിച്ചെന്ന്‌ നാല്‌ ജില്ലാ അധ്യക്ഷന്മാർ ബിജെപി നേതൃത്വത്തിന്‌ സന്ദീപ് വാര്യർക്കെതിരെ പരാതി നൽകിയിരുന്നു. പാലക്കാട്‌, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്‌ ജില്ലാ കമ്മിറ്റികളിലെ അധ്യക്ഷന്മാരാണ് പരാതി നൽകിയത്.  നേരത്തെ സ്വർണക്കടത്തു കേസുമായി …

ബിജെപി സംസ്ഥാന വക്താവ് സ്ഥാനത്തുനിന്ന് സന്ദീപ് വാര്യർ പുറത്ത് Read More »

ചക്രവാതച്ചുഴി; വയനാട്ടിൽ താഴ്ന്നപ്രദേശങ്ങൾ വെള്ളത്തിനടിയിലായി; ഇന്ന് 2 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്.ഇടുക്കിയിലും വയനാട്ടിലും ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.  മലയോരമേഖലകളിൽ തീവ്രമഴയ്ക്ക് സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത വേണമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ നിർദ്ദേശം. ബംഗാൾ ഉൾക്കടലിൽ തമിഴ്നാട് തീരത്തായുള്ള ചക്രവാതച്ചുഴിയാണ് മഴയ്ക്ക് കാരണം. നാളെ (ചൊവ്വ) മലയോരമേഖലകളിൽ പൊടുന്നനെയുള്ള ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത വേണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ക്ടോബർ 9 മുതൽ 13 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് …

ചക്രവാതച്ചുഴി; വയനാട്ടിൽ താഴ്ന്നപ്രദേശങ്ങൾ വെള്ളത്തിനടിയിലായി; ഇന്ന് 2 ജില്ലകളിൽ യെല്ലോ അലർട്ട് Read More »

അദാനി ഗ്രൂപ്പിനെ ചർച്ചയ്ക്ക് വിളിച്ച് സർക്കാർ

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മാണ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ അദാനി ഗ്രൂപ്പുമായി ചര്‍ച്ചയ്ക്ക്. ഈ മാസം 13-ന് തുറമുഖ മന്ത്രി അദാനി പോര്‍ട്ട്‌സിനെ ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. സമരം കാരണമുണ്ടായ കോടികളുടെ നഷ്ടം വഹിക്കണമെന്ന അദാനി ഗ്രൂപ്പിന്‍റെ ആവശ്യം ചര്‍ച്ചചെയ്യും. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്നത് സംബന്ധിച്ച കാര്യങ്ങളും ചര്‍ച്ച ചെയ്യുന്ന വിഷയങ്ങളില്‍ ഉള്‍പ്പെടും. വെള്ളിയാഴ്ച സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടിലാണ് സമരം കാരണം 78.5 കോടി രൂപയുടെ നഷ്ടമുണ്ടായതായി അദാനി പോര്‍ട്‌സ് സര്‍ക്കാരിനെ അറിയിച്ചത്. സെപ്റ്റംബര്‍ 30 വരെ നഷ്ടം 78.70 …

അദാനി ഗ്രൂപ്പിനെ ചർച്ചയ്ക്ക് വിളിച്ച് സർക്കാർ Read More »

ലത്തീൻ അതിരൂപത 100 കോടി രൂപ നൽകണമെന്ന് അദാനി ഗ്രൂപ്പ്

തിരുവനന്തപുരം: വിഴിഞ്ഞം സമരം മൂലമുണ്ടായ 100 കോടി രൂപയുടെ നഷ്ടം ലത്തീന്‍ അതിരൂപതയില്‍ നിന്ന് ഈടാക്കണമെന്ന് തുറമുഖ നിര്‍മാണക്കമ്പനിയായ വിസില്‍. നിര്‍മാണ കമ്പനി സര്‍ക്കാരിന് കത്ത് നല്‍കി. സെപ്റ്റംബര്‍ 30 വരെ നഷ്ടം 78.70 കോടി, പലിശ ഇനത്തില്‍ നഷ്ടം 19 കോടിയാണെന്നും കത്തില്‍ പറയുന്നു. വാടകയ്ക്ക് എടുത്ത യന്ത്രങ്ങള്‍ ഉപയോഗിക്കാത്തതിനാല്‍ നഷ്ടം 57 കോടി രൂപയാണെന്നും അദാനി ഗ്രൂപ്പ് പറയുന്നു. ഉപരോധ സമരം കാരണം കഴിഞ്ഞ 53 ദിവസമായി വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മ്മാണം നിലച്ചിരിക്കുകയാണ്. തുറമുഖ നിര്‍മ്മാണത്തില്‍ …

ലത്തീൻ അതിരൂപത 100 കോടി രൂപ നൽകണമെന്ന് അദാനി ഗ്രൂപ്പ് Read More »

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിൽ നിന്നും വിദ്യാർഥി റോഡിൽ തെറിച്ചുവീണു ; എംഎൽഎ ഇടപെട്ടതോടെ ബസ് പിടിച്ചെടുത്ത് പൊലീസ്

കോട്ടയം: ചിങ്ങവനത്തിന് സമീപം പാക്കിൽ പവർഹൗസ് റോഡിൽ വച്ച് ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിൽ നിന്നും വിദ്യാർഥി റോഡിൽ തെറിച്ചുവീണ സംഭവത്തിൽ ബസ് പൊലീസ് പിടിച്ചെടുത്തു. കോട്ടയം – കൈനടി റൂട്ടിൽ സർവീസ് നടത്തുന്ന ചിപ്പി എന്ന സ്വകാര്യ ബസാണ് പൊലീസ് പിടിച്ചെടുത്തത്. പാക്കിൽ സ്വദേശി പുതുപ്പറമ്പിൽ ഷിനോയുടെ മകൻ 13കാരനായ പി.എസ് അഭിരാമിനാണ് പരിക്കേറ്റത്. പള്ളം ബുക്കാന സ്‌കൂൾ എട്ടാം ക്ലാസ് വിദ്യാർഥിയാണ് അഭിരാം.   ഓട്ടത്തിനിടെ ബസിന്‍റെ തുറന്നു കിടന്ന വാതിലിലൂടെ വിദ്യാർഥി റോഡിൽ തെറിച്ചു വീഴുകയായിരുന്നു …

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിൽ നിന്നും വിദ്യാർഥി റോഡിൽ തെറിച്ചുവീണു ; എംഎൽഎ ഇടപെട്ടതോടെ ബസ് പിടിച്ചെടുത്ത് പൊലീസ് Read More »

വീണ്ടും ശക്തമായ മഴ മുന്നറിയിപ്പ്; നാളെ 5 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പ്. നാളെ 5 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, മലപ്പുറം, വയനാട്, കോഴിക്കോട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. മലപ്പുറം, വയനാട് എന്നീ ജില്ലകളില്‍ തിങ്കളാഴ്ചയും യെല്ലോ അലര്‍ട്ടുമുണ്ട്.  ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലി മീറ്റർ മുതൽ 115.5 മില്ലി മീറ്റർ വരെ മഴ ലഭിക്കുന്ന ശക്തമായ മഴയാണ് ഉണ്ടാവുക. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ശനിയാഴ്ച വരെ ഇടിമിന്നലോട് …

വീണ്ടും ശക്തമായ മഴ മുന്നറിയിപ്പ്; നാളെ 5 ജില്ലകളിൽ യെല്ലോ അലർട്ട് Read More »

ഗാന്ധി ജയന്തി — ‘വയലോളം 2022 ‘

തൊടുപുഴ ലയൺസ്‌ ക്ലബ്ബ് ഗാന്ധി ജയന്തി ശുചീകരണപ്രവർത്തികൾ കൊണ്ടും പരിസ്ഥിതി പദ്ധതിയുടെ തുടക്കം കുറിച്ച് കൊണ്ടും സമുചിതമായി ആചരിച്ചു. ‘വയലോളം 2022’ എന്ന നാടൻ നെൽകൃഷിയുടെ തുടക്കം പുറപ്പുഴ പഞ്ചായത്തിലെ ചെള്ളൽ പാടശേഖരത്ത് തുടക്കമായി … അൻപതോളം സ്ത്രീകളും കുട്ടികളുമടങ്ങുന്ന ലയൺസ്‌ കുടുംബാംഗങ്ങൾ പങ്കെടുത്തു… ലയൺസ്‌ അംഗങ്ങൾ തന്നെ പാടത്ത് പണിയെടുത്തു രാവിലെ ക്ലബ്ബും പരിസരവും വൃത്തിയാക്കിയതിനു ശേഷം ക്ലബ്ബിൽ തന്നെ അംഗങ്ങൾ ഭക്ഷണം പാകം ചെയ്തു. പിന്നീട് ചെള്ളൽ പാടത്തെത്തി നാടൻ നെൽകൃഷി ചെയ്യുകയായിരുന്നു… ഈ റോഡിന്റെ പരിസരങ്ങളും വൃത്തിയാക്കി.  …

ഗാന്ധി ജയന്തി — ‘വയലോളം 2022 ‘ Read More »

360 കോടിയുടെ ഹെറോയിനുമായി ഗുജറാത്ത് തീരത്ത് പാക് ബോട്ട് പിടികൂടി

അഹമ്മദാബാദ്:  ഗുജറാത്ത് തീരത്ത് വീണ്ടും വന്‍ ലഹരിവേട്ട. 360 കോടി വിലമതിക്കുന്ന 50 കിലോ ഹെറോയിനുമായി പാക് ബോട്ട് പിടിയിലായി.  ഇന്നു പുലര്‍ച്ചെ  ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡും ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്‌ക്വാഡും ചേര്‍ന്ന് നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് പിടിയിലായത്. അല്‍ സാഗര്‍ എന്ന ബോട്ടാണ് പിടികൂടിയത്. ബോട്ടിലുണ്ടായിരുന്ന 6 പേരെയും കസ്റ്റഡിയിലെടുത്തു. കൂടുതല്‍ അന്വേഷണത്തിനായി ബോട്ട് കച്ച് ജില്ലയിലെ ജാഖൗവിലേക്ക് കൊണ്ടുവരും. ഒരു വര്‍ഷത്തിനിടെ ഇത് ആറാമത്തെ തവണയാണ് മയക്കുമരുന്നുകളുമായി പാകിസ്ഥാന്‍ ബോട്ട് പിടികൂടുന്നത്. ഒരു മാസത്തിനിടെ …

360 കോടിയുടെ ഹെറോയിനുമായി ഗുജറാത്ത് തീരത്ത് പാക് ബോട്ട് പിടികൂടി Read More »

കോട്ടയത്ത് ഓടുന്ന ബസില്‍ നിന്നും വിദ്യാര്‍ത്ഥി തെറിച്ചുവീണു; മുഖത്തും കൈയ്ക്കും പരിക്ക്

കോട്ടയം: കോട്ടയത്ത് ഓടുന്ന സ്വകാര്യബസില്‍ നിന്നും സ്‌കൂള്‍ വിദ്യാര്‍ത്ഥി തെറിച്ചുവീണു. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി അഭിരാമിക്കാണ് സാരമായി പരിക്കേറ്റത്. ഇന്നലെ വൈകീട്ടായിരുന്നു സംഭവം. കോട്ടയം-കൈനടി റൂട്ടില്‍ ഓടുന്ന ചിപ്പി എന്ന ബസിൽ നിന്നാണ് കുട്ടി തെറിച്ചു വീണത്.   ബസ് അമിതവേഗത്തിൽ പായുന്നതായും സിസിടിവി ദൃശ്യങ്ങളിൽ കാണാം. മുഖത്തും കൈയ്ക്കും പരിക്കേറ്റ അഭിരാം കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. അപകടത്തില്‍ കുട്ടിയുടെ രണ്ടു പല്ലുകള്‍ ഒടിഞ്ഞുപോകുകയും ചെയ്തു.  അപകടം ഉണ്ടായിട്ടും ബസ് നിര്‍ത്താന്‍ കൂട്ടാക്കിയില്ലെന്ന് ആരോപണം ഉയർന്നിരുന്നു. കുട്ടിയെ ആശുപത്രിയില്‍ …

കോട്ടയത്ത് ഓടുന്ന ബസില്‍ നിന്നും വിദ്യാര്‍ത്ഥി തെറിച്ചുവീണു; മുഖത്തും കൈയ്ക്കും പരിക്ക് Read More »

‘അധികാരത്തിന്‍റെ ഭാഷയിൽ അല്ല; മനുഷ്യത്വത്തിന്‍റെ ഭാഷയിലാണ് പറയുന്നത്’; ലഹരിക്കെതിരെ നവകേരള ക്യാമ്പെയിനിൽ മുഖ്യമന്ത്രി

തിരുവനന്തപുരം: മയക്കുമരുന്നിനെതിരെ സംസ്ഥാന സര്‍ക്കാരിന്‍റെ ലഹരി വിരുദ്ധ പ്രചാരണത്തിന് തുടക്കമായി,വിദേശത്തുള്ള മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗം കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമെത്തിച്ചു. ലഹരിക്കെതിരെ നവകേരള മുന്നേറ്റം എന്ന ക്യാമ്പെയിനിന്റെ സംസ്ഥാന തല ഉദ്ഘാടനം രാവിലെ 10 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈന്‍ ആയി നിര്‍വഹിക്കും. നവംബര്‍ 1 കേരളപ്പിറവി ദിനം വരെയാണ് ആദ്യഘട്ട പ്രചാരണം സംഘടിപ്പിക്കുക.  ‘അധികാരത്തിന്‍റെ  ഭാഷയിൽ അല്ല.മനുഷ്യത്വത്തിന്‍റെ  ഭാഷയിൽ പറയുന്നു.മയക്കുമരുന്നിൽ നിന്ന് കുഞ്ഞുങ്ങളെ രക്ഷിക്കാൻ കഴിയണം.തലമുറ നശിച്ചു പോകും.സർവനാശം ഒഴിവാക്കണം.അറിഞ്ഞ പല കാര്യങ്ങളും …

‘അധികാരത്തിന്‍റെ ഭാഷയിൽ അല്ല; മനുഷ്യത്വത്തിന്‍റെ ഭാഷയിലാണ് പറയുന്നത്’; ലഹരിക്കെതിരെ നവകേരള ക്യാമ്പെയിനിൽ മുഖ്യമന്ത്രി Read More »

വടക്കഞ്ചേരി അപകടം: ടൂറിസ്റ്റ് ബസ് സഞ്ചരിച്ചത് 97.7 കിലോമീറ്റർ വേഗത്തിൽ

വടക്കഞ്ചേരിയില്‍ 9 പേരുടെ മരണത്തിനിടയാക്കിയ ടൂറിസ്റ്റ് ബസ് സഞ്ചരിച്ചത് 97.7  കിലോമീറ്റർ വേഗത്തിലായിരുന്നുവെന്ന് മോട്ടോർ വാഹന വകുപ്പിന്റെ വാഹൻ മിത്ര. കോൺട്രാക്ട് ഗാരേജ് വാഹനങ്ങൾക്ക് പരാമാവധി വേഗപരിധി 80 കിമി ആയിരിക്കെയാണ് ഈ വേഗത്തിൽ വാഹനമോടിച്ചത്. വാഹനത്തിന്റെ സ്‌പീഡ്‌  ഗവേണർ വിഛേദിച്ചിരുന്നോ എന്നും സംശയമുണ്ട്.  ടൂറിസ്റ്റ് ബസിന്‍റെ ഫിറ്റ്നസ് റദ്ദാക്കാന്‍ നടപടി തുടങ്ങി. കോട്ടയം ആർറ്റിഒയാണ് നടപടി ഏകോപിപ്പിക്കുന്നത്. ലീസ് എഗ്രിമെന്റ് നിയമ സാധുത ഉള്ളതാണോ എന്ന കാര്യത്തിലും അന്വേഷണം ആരംഭിച്ചു. ബസിന്‍റെ  ഉടമയെ ആർറ്റിഒ വിളിച്ചു …

വടക്കഞ്ചേരി അപകടം: ടൂറിസ്റ്റ് ബസ് സഞ്ചരിച്ചത് 97.7 കിലോമീറ്റർ വേഗത്തിൽ Read More »

സഹകരണ പെൻഷൻകാരുടെ ആവശ്യങ്ങൾ ന്യായം:ആർ. തിലകൻ

തൊടുപുഴ :സഹകരണ പെൻഷകാരുടെ ആവശ്യങ്ങൾ ന്യായമാണെന്നും പെൻഷൻ പരിഷ്കരണവും ക്ഷാമബത്ത ഉൾപ്പെടെയുള്ള ആവശ്യങ്ങൾ പരിഹരിക്കാൻ ശ്രമിക്കുമെന്നും സഹകരണ എംപ്ലോയീസ് പെൻഷൻ ബോർഡ് ചെയർമാൻ . ആർ. തിലകൻ പറഞ്ഞു . കേരള കോ ഓപ്പറേറ്റീവ് സർവ്വീസ് പെൻഷനേഴ്സ് അസോസി യേഷൻ ഇടുക്കി ജില്ലാ കമ്മിറ്റി നൽകിയ സ്വീകരണത്തിന് മറുപടി പറഞ്ഞു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘടയുടെ സംസ്ഥാന പ്രസിഡന്റ് എം. സുകുമാരനു സ്വീകരണവും മുതിർന്ന അംഗവും സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന . പീറ്റർ മാത്യു കണ്ടിരിക്കലിനെയും ആദ രിക്കലും …

സഹകരണ പെൻഷൻകാരുടെ ആവശ്യങ്ങൾ ന്യായം:ആർ. തിലകൻ Read More »

പോപ്പുലർ ഫ്രണ്ടിന് സഹായം; കാലടി സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർക്ക് സസ്പെൻഷൻ

കാലടി: പോപ്പുലര്‍ ഫ്രണ്ടിന് സഹായം ചെയ്ത് കൊടുത്ത കാലടി പൊലീസ് സ്റ്റേഷനിലെ പൊലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തു.വല്ലം സ്വദേശിയും കാലടി പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിപിഒയുമായ സി.എ. സിയാദിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. പോപ്പുലര്‍ ഫ്രണ്ട് നടത്തിയ ഹര്‍ത്താലില്‍ ഉണ്ടായ അക്രമത്തില്‍ പെരുമ്പാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തവരെ മോചിപ്പിക്കാന്‍ സിയാദ് ഇടപെട്ടതായി സൂചന ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇയാളുടെ വഴി വിട്ട പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തുകയായിരുന്നു കെഎസ്ആര്‍ടിസി ബസ് തകര്‍ത്തതുമായി ബന്ധപ്പെട്ട് മൂന്ന് പേരാണ് അറസ്റ്റിലായിരുന്നത്. സിയാദ് പെരുമ്പാവൂരിലെത്തി ഇവര്‍ക്ക് വേണ്ട …

പോപ്പുലർ ഫ്രണ്ടിന് സഹായം; കാലടി സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർക്ക് സസ്പെൻഷൻ Read More »

മനോവീര്യം തകർക്കും’; അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ ഡോക്ട‍ര്‍മാര്‍ക്ക് ചികിത്സാപിഴവില്ലെന്ന് ഐ എം എ

തിരുവനന്തപുരം: പാലക്കാട് തങ്കം ആശുപത്രിയിൽ പ്രസവത്തെ തുട‍ര്‍ന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ ഡോക്ട‍ര്‍മാര്‍ക്ക് ചികിത്സാപിഴവ് ഉണ്ടായിട്ടില്ലെന്ന് ഐ എം എ. അറസ്റ്റ് ഡോക്ടർമാരുടെ മനോവീര്യം തകർക്കും.  ഡോക്ടർമാരെ പ്രതിക്കൂട്ടിലാക്കുന്നത് ശരിയല്ല. ഡോക്ടര്‍മാര്‍ക്ക് എല്ലാവിധ പിന്തുണയും നൽകുമെന്നും ഐ എം എ നിയുക്ത പ്രസിഡന്‍റ് ഡോ.സുൾഫി നൂഹു പറഞ്ഞു.  തങ്കം ആശുപത്രിയിൽ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ ചികിത്സാ പിഴവെന്ന് റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ ഡോക്ടര്‍മാര്‍ അറസ്റ്റില്‍ 3  ഡോക്ടര്‍മാര്‍ക്കും പിഴവുണ്ടായെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നത്. അറസ്റ്റിലായ ഇവരെ …

മനോവീര്യം തകർക്കും’; അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ ഡോക്ട‍ര്‍മാര്‍ക്ക് ചികിത്സാപിഴവില്ലെന്ന് ഐ എം എ Read More »

സുമനസുകൾ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം

തൊടുപുഴ ആനക്കൂട് പൊന്നാമ്പള്ളിച്ചാലിൽ വീട്ടിൽ രാമൻകുട്ടി, തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെ ചികിത്സകൾ ഫലിക്കാത്തതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ അഡ്മിറ്റായി. മഞ്ഞപ്പിത്തവും, കിഡ്നി സംബന്ധവുമായ അസുഖത്തെ തുടർന്ന് ചികിത്സ നടത്തി വരുന്നു. തൊടുപുഴയിലെ ഒരു കടയിലെ ജീവനക്കാരനായിരുന്ന രാമൻകുട്ടിയുടെ വരുമാനമായിരുന്നു കുടുംബത്തിലെ ഏക ആശ്രയം. രോഗത്തെ തുടർന്ന് തൊഴിലിനു പോകാൻ സാധിക്കാതെ വരുകയും,ചികിത്സാ ചെലവിനും കുടുംബത്തിന്റെ നിത്യ ചിലവിനും കഷ്ടപ്പെടുകയാണ്.രാമൻകുട്ടിയുടെ ചികിത്സയ്ക്കായി വലിയ ഒരു തുക ചെലവാകുന്ന സാഹചര്യത്തിൽ മുൻ മുനിസിപ്പൽ വൈസ് ചെയർമാൻ T. K …

സുമനസുകൾ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം Read More »

സിസിടിവി ചതിച്ചു’; പഴക്കടയില്‍ നിന്ന് മാമ്പഴം മോഷ്ടിച്ച പൊലീസ് ഉദ്യോഗസ്ഥന്‍ കുടുങ്ങി

കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്നതിനിടെ പഴക്കടയില്‍ നിന്ന് മാമ്പഴം മോഷ്ടിച്ച് പൊലീസ് ഉദ്യോഗസ്ഥന്‍. കടയിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇടുക്കി ജില്ലാ പൊലീസ് ആസ്ഥാനത്തെ സിവിൽ പൊലീസ് ഓഫീസറായ പി.വി.ഷിഹാബാണ് മാമ്പഴം മോഷ്ടിച്ചതെന്ന് തിരിച്ചറിഞ്ഞത്. 600 രൂപ വില വരുന്ന 10 കിലോ മാമ്പഴമാണ് മോഷ്ടിച്ചത്. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞ മാസം 30ന് പുലര്‍ച്ചെ കാഞ്ഞിരപ്പള്ളി ടൗണില്‍ പ്രവര്‍ത്തിക്കുന്ന പഴക്കടയിലാണ് മോഷണം നടന്നത്.  വണ്ടി നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഇടുക്കി …

സിസിടിവി ചതിച്ചു’; പഴക്കടയില്‍ നിന്ന് മാമ്പഴം മോഷ്ടിച്ച പൊലീസ് ഉദ്യോഗസ്ഥന്‍ കുടുങ്ങി Read More »

തങ്കം ആശുപത്രിയിൽ അമ്മയും നവജാത ശിശുവും മരിച്ച സംഭവം; ചികിത്സാ പിഴവെന്ന് റിപ്പോർട്ട്

പാലക്കാട്: തങ്കം ആശുപത്രിയിൽ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ ചികിത്സാ പിഴവെന്ന് റിപ്പോർട്. മെഡിക്കൽ ബോർഡാണ് റിപ്പോർട് നൽകിയത്. ജൂലൈ മാസം ആദ്യമാണ് തത്തമംഗലം സ്വദേശി ഐശ്വര്യയും ഇവരുടെ  നവജാത ശിശുവും മരിച്ചത്.  സംഭവത്തില്‍ ബന്ധുക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് പാലക്കാട് തങ്കം ആശുപത്രിക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. മനപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തിരിക്കുന്നത്. സുഖ പ്രസവമായിരിക്കുമെന്നാണ് അധികൃതര്‍ ആദ്യം പറഞ്ഞത്. പിന്നീട് സ്‌കാനിങ്ങില്‍ പിഴവ് കണ്ടെത്തിയതിനെ തുടര്‍ന്ന് സിസേറിയന്‍ നടത്തുകയായിരുന്നു. സിസേറിയാന്‍ ആണെന്നകാര്യം അധികൃതര്‍ വീട്ടുകാരില്‍ നിന്ന് മറച്ചുവെച്ചുവെന്നും പിന്നീട് …

തങ്കം ആശുപത്രിയിൽ അമ്മയും നവജാത ശിശുവും മരിച്ച സംഭവം; ചികിത്സാ പിഴവെന്ന് റിപ്പോർട്ട് Read More »

‘നീക്കങ്ങളും പരിശോധനകളുമടക്കം ചോര്‍ത്തിക്കൊടുത്തു’; പൊലീസ് സേനയിലെ 873 പേര്‍ക്ക് പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധം: എന്‍ഐഎ റിപ്പോര്‍ട്ട്

കൊച്ചി: സംസ്ഥാന പൊലീസ് സേനയിലെ 873 ഉദ്യോഗസ്ഥര്‍ക്ക് പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) റിപ്പോര്‍ട്ട്. സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറിയ റിപ്പോര്‍ട്ടിലാണ് നിരോധിക്കപ്പെട്ട സംഘടനയുമായി ബന്ധമുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ പട്ടികയുള്ളത്.  സിവില്‍ പൊലീസ് ഉദ്യോഗസ്ഥര്‍, എസ്‌ഐമാര്‍, എസ്എച്ച്ഒ റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ എന്നിവരാണ് പട്ടികയിലുള്ളത്. ഇവര്‍ നിലവിൽ കേന്ദ്ര ഏജന്‍സികളുടെ നിരീക്ഷണത്തിലാണ്. സംസ്ഥാന പൊലീസിന്‍റെ നീക്കങ്ങളും പരിശോധനകളുമടക്കം ചോര്‍ത്തിക്കൊടുത്തു എന്നതടക്കമുള്ള ആരോപണങ്ങളാണ് ഇവര്‍ക്കെതിരെയുള്ളത്. വരുടെ സാമ്പത്തിക ഇടപാടുകള്‍ കേന്ദ്ര ഏജന്‍സികള്‍ ശേഖരിച്ചുവരികയാണ്. സംസ്ഥാന പൊലീസിലെ സ്‌പെഷല്‍ …

‘നീക്കങ്ങളും പരിശോധനകളുമടക്കം ചോര്‍ത്തിക്കൊടുത്തു’; പൊലീസ് സേനയിലെ 873 പേര്‍ക്ക് പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധം: എന്‍ഐഎ റിപ്പോര്‍ട്ട് Read More »

വന്യമൃഗാക്രമണം : ജനങളെ സംരക്ഷിക്കുവാൻ സർക്കാരുകൾ തയ്യാറാകണം : പി.സി.തോമസ്.

കൊച്ചി :നമ്മുടെ രാജ്യത്ത്, പ്രത്യേകിച്ച് വന മേഖലകളുമായി ബന്ധപ്പെട്ടു കിടക്കുന്ന പ്രദേശങ്ങളിൽ ഉള്ളവർക്കെതിരെ നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുന്ന വന്യമൃഗ ആക്രമണങ്ങൾക്കെതിരെ തക്കതായ സംരക്ഷണം ജനങ്ങൾക്ക് നൽകുവാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് കഴിയുന്നില്ല. ഇതിന് ഒരു മാറ്റം ഉണ്ടാക്കണമെന്നും, അടിയന്തര നടപടി സ്വീകരിക്കുവാൻ സർക്കാരുകൾ തയ്യാറാകണമെന്നും, കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാനും, മുൻ കേന്ദ്ര മന്ത്രിയുമായ പി.സി.തോമസ് ആവശ്യപ്പെട്ടു. വയനാട് ഒരു കർഷകനെ ആക്രമിച്ച് കാട്ടുപന്നി കൊലപ്പെടുത്തിയിരിക്കുകയാണ്. ഇതുപോലെ പല സംഭവങ്ങളും ഉണ്ടായി കഴിഞ്ഞിരിക്കുന്നു. കാട്ടാന ഉപദ്രവിച്ചു കാൽ നഷ്ടപെട്ട …

വന്യമൃഗാക്രമണം : ജനങളെ സംരക്ഷിക്കുവാൻ സർക്കാരുകൾ തയ്യാറാകണം : പി.സി.തോമസ്. Read More »

ഡോ.ലിസി ക്‌ളീറ്റസ്  വിടപറഞ്ഞു ;സംസ്ക്കാരം നാളെ

കൊച്ചി : തൃപ്പൂണിത്തുറ കോന്നുള്ളിൽ ഡോ .കെ .പി .ക്‌ളീറ്റസിന്റെ ഭാര്യ ഡോ .ലിസി ക്‌ളീറ്റസ് (67 )നിര്യാതയായി .സംസ്ക്കാരം 05 .10 .2022 ബുധൻ ഉച്ചകഴിഞ്ഞു 3 .30 നു തൃപ്പൂണിത്തുറ സെന്റ് മേരീസ് പള്ളിയിൽ .കലയന്താനി കൂവേലി കളപ്പുരക്കൽ കുടുംബാംഗമാണ് .മക്കൾ :രാജു (കാനഡ ),അജയ് (ദുബായ് ).മരുമക്കൾ :ട്രീസ ഗ്രേസ് ,പഴേപറമ്പിൽ (കാനഡ ),റോസിയ,ഇരട്ടപ്പുരയിൽ (ദുബായ് ) എറണാകുളം ലേക്ക് ഷോർ ആശുപത്രിയിൽ ഓങ്കോളജി ഡിപ്പാർട്ട്മെന്റിൽ ഡോ .എം .ഗംഗാധരനൊപ്പം പ്രവർത്തിച്ചിരുന്ന ഡോ …

ഡോ.ലിസി ക്‌ളീറ്റസ്  വിടപറഞ്ഞു ;സംസ്ക്കാരം നാളെ Read More »

എതിരാളികളില്ലാതെ മൂന്നാമതും കാനം രാജേന്ദ്രന്‍ സിപിഐ സംസ്ഥാന സെക്രട്ടറി

തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറിയായി കാനം രാജേന്ദ്രനെ വീണ്ടും തെരഞ്ഞെടുത്തു. തിരുവനന്തപുരത്ത് ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന സമ്മേളനമാണ് മത്സരം ഇല്ലാതെ കാനം വീണ്ടും സെക്രട്ടറിയായി. ഇത് മൂന്നാം തവണയാണ് കാനം പാര്‍ട്ടിയുടെ സംസ്ഥാനത്തെ അമരക്കാരനാവുന്നത്.  സെക്രട്ടറി സ്ഥാനത്തേക്ക് മല്‍സരമുണ്ടാകില്ലന്ന് നേരത്തെ തന്നെ പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു.  സംസ്ഥാന കൗണ്‍സിലില്‍ കാനം പക്ഷത്തിന് വലിയ ഭൂരിപക്ഷമാണുള്ളത്. പ്രായപരിധി നിർദ്ദേശം ശക്തമായി നടപ്പിലാക്കിയതോടെ ഇത്തവണ സംസ്ഥാന കൗൺസിലിൽ നിന്ന് സി ദിവാകരനും കെഎ ഇസ്മായിലും പുറത്തായി. സംസ്ഥാന സമ്മേളനത്തിൽ  പ്രകാശ് ബാബുവോ …

എതിരാളികളില്ലാതെ മൂന്നാമതും കാനം രാജേന്ദ്രന്‍ സിപിഐ സംസ്ഥാന സെക്രട്ടറി Read More »

റോഡ് കുറുകെ കടക്കുന്നതിനിടെ കാറിടിച്ച് യുവാവ് മരിച്ചു .

റോഡ് കുറുകെ കടക്കുന്നതിനിടെ കാറിടിച്ച് യുവാവ് മരിച്ചു . തൊടുപുഴ : റോഡ് കുറുകെ കടക്കുന്നതിനിടെ കാറിടിച്ച് യുവാവ് മരിച്ചു .കരിംകുന്നം മഞ്ഞക്കടമ്പ് പുതിയാത്ത് പരേതനായ ജോസെഫിന്റെ മകൻ ഡിജോ.പി .ജോസാണ് (39 ) മരണമടഞ്ഞത് .ഞായറഴ്ച വൈകുന്നേരം വീടിനു സമീപമാണ് അപകടം .തൊടുപുഴ മോർ മാർക്കറ്റിനു സമീപം സ്‌പിങ് ലാബ്‌സ് സ്ഥാപന ഉടമയാണ് .സംസ്ക്കാരം 04 .10 .2022 ചൊവ്വ വൈകുന്നേരം നാലിന് വീട്ടിൽ ശുശ്രൂഷകൾ ആരംഭിച്ച് നെടിയകാട് ലിറ്റിൽ ഫ്‌ളവർ പള്ളിയിൽ .ഭാര്യ നീബ …

റോഡ് കുറുകെ കടക്കുന്നതിനിടെ കാറിടിച്ച് യുവാവ് മരിച്ചു . Read More »

സ്ഥായിയായ ചിരിയും സ്‌നേഹവാക്കുകളുംകൊണ്ട് രാഷ്ട്രീയഭേദമന്യേ കോടിയേരി എല്ലാവര്‍ക്കും പ്രിയങ്കരൻ : വി.ഡി സതീശൻ

തിരുവനന്തപുരം : കോടിയേരി ബാലകൃഷ്ണൻ്റെ നിര്യാണത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ അനുശോചിച്ചു. പ്രായോഗിക രാഷ്ട്രീയത്തിൻ്റെ നയതന്ത്രവും കാര്‍ക്കശ്യവും ഒരു പോലെ വഴങ്ങിയ നേതാവായിരുന്നു കോടിയേരിയെന്നും സ്ഥായിയായ ചിരിയും സ്‌നേഹവാക്കുകളും കൊണ്ട് രാഷ്ട്രീയഭേദമന്യേ കോടിയേരി എല്ലാവര്‍ക്കും പ്രിയങ്കരനായി. പാര്‍ട്ടി ചട്ടക്കൂടിന് പുറത്തേക്കും അദ്ദേഹത്തിൻ്റെ സൗഹൃദം വ്യാപിച്ചുവെന്നും വിഡി സതീശൻ പറഞ്ഞു. വി ഡി സതീശൻ്റെ വാക്കുകൾ അടിമുടി രാഷ്ട്രീയക്കാരനായിരുന്നു കോടിയേരി ബാലകൃഷ്ണന്‍. അക്ഷരാര്‍ത്ഥത്തില്‍ രാഷ്ട്രീയമായിരുന്നു കോടിയേരിയുടെ ജീവശ്വാസം. സ്ഥായിയായ ചിരിയും സ്‌നേഹവാക്കുകളും കൊണ്ട് രാഷ്ട്രീയഭേദമന്യേ കോടിയേരി എല്ലാവര്‍ക്കും …

സ്ഥായിയായ ചിരിയും സ്‌നേഹവാക്കുകളുംകൊണ്ട് രാഷ്ട്രീയഭേദമന്യേ കോടിയേരി എല്ലാവര്‍ക്കും പ്രിയങ്കരൻ : വി.ഡി സതീശൻ Read More »

പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ ഒപ്പം നിര്‍ത്താന്‍ കോണ്‍ഗ്രസും മുസ്ലിം ലീഗും സിപിഎമ്മും മത്സരിക്കുന്നു : കെ സുരേന്ദ്രൻ

കോഴിക്കോട്: പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ ഒപ്പം നിര്‍ത്താന്‍ കോണ്‍ഗ്രസും മുസ്ലിം ലീഗും സിപിഎമ്മും മത്സരിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. പോപ്പുലര്‍ ഫ്രണ്ട് നിരോധനം മുന്നില്‍ കണ്ട് നിരോധനത്തിനെതിരെ സിപിഎം ആദ്യം രംഗത്ത് വന്നത് പോപ്പുലര്‍ ഫ്രണ്ടുകാരെ തങ്ങളുടെ പാളയത്ത് എത്തിക്കാനായിരുന്നു. നിരോധനത്തെ സ്വാഗതം ചെയ്ത ലീഗ് ഇപ്പോള്‍ മലക്കം മറിയുന്നത് തീവ്രവാദികളുടെ പിന്തുണ ഉറപ്പിക്കാനാണ്. ആര്‍എസ്എസിനെയും നിരോധിക്കണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വിലപിക്കുന്നതും പോപ്പുലര്‍ ഫ്രണ്ട് കേഡര്‍മാരെ ലക്ഷ്യംവച്ചാണ്. മതഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന ഇത്തരം പാര്‍ട്ടികള്‍ കേരളത്തെ അപകടത്തിലാക്കുകയാണ്. …

പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ ഒപ്പം നിര്‍ത്താന്‍ കോണ്‍ഗ്രസും മുസ്ലിം ലീഗും സിപിഎമ്മും മത്സരിക്കുന്നു : കെ സുരേന്ദ്രൻ Read More »

കോടിയേരി ബാലകൃഷ്ണന്‍ അന്തരിച്ചു

ചെന്നൈ: സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അന്തരിച്ചു. അർബുദ രോ​ഗത്തെ തുടർന്ന് ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ രാത്രി 8 മണിക്ക് ആയിരുന്നു അന്ത്യം. മുൻ ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണൻ മൂന്ന് പതിറ്റാണ്ടായി സിപിഎം സംസ്ഥാന നേതൃനിരയിൽ ഉണ്ടായിരുന്നു. 3 തവണ സി.പി.എം സംസ്ഥാന സെക്രട്ടറിയായി. 5 തവണ തലശ്ശേരി എംഎൽഎയായിരുന്നു.   മൃതദേഹം എയർ ആംബുലൻസിൽ നാളെ ഉച്ചയോടെ തലശ്ശേരിയിൽ എത്തിക്കും. മുഖ്യമന്ത്രി നാളെ തലശേരിയിലെത്തും. അന്ത്യം ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു. അഞ്ചു തവണ തലശേരി …

കോടിയേരി ബാലകൃഷ്ണന്‍ അന്തരിച്ചു Read More »

പ​ലി​ശ നി​ര​ക്ക് ഉയർത്തി റി​സ​ർ​വ് ബാ​ങ്ക്; റിപ്പോ നിരക്ക് അര ശതമാനം കൂട്ടി

ന്യൂ​ഡ​ൽ​ഹി: പ​ണ​പ്പെ​രു​പ്പ​വും രൂ​പ​യു​ടെ മൂ​ല്യ​ത്ത​ക​ർ​ച്ച​യും ക​ണ​ക്കി​ലെ​ടു​ത്ത് റി​സ​ർ​വ് ബാ​ങ്ക് റി​പോ നി​ര​ക്ക് ഉ​യ​ർ​ത്താന്‍ തീരുമാനം. ഇതു നാലാം തവണയാണ് ഈ വര്‍ഷം നിരക്കു കൂട്ടുന്നത്. പണപ്പെരുപ്പ നിരക്കു പിടിച്ചു നിര്‍ത്താന്‍ ലക്ഷ്യമിട്ടാണിത്.  50 ബേ​സ് പോ​യി​ന്‍റ്സ്(.50%) നി​ര​ക്ക് ഉ​യ​ർ​ത്തി​യ​തോ‌‌​ടെ 5.9% ആ​ണ് പു​തി​യ റി​പോ നി​ര​ക്ക്.  പുതിയ നിരക്കു പ്രാബല്യത്തില്‍ വന്നതായി ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് അറിയിച്ചു. ഇതോടെ റി​സ​ർ​വ് ബാ​ങ്ക് ന​ൽ​കു​ന്ന വാ​യ്പ​ക​ൾ​ക്ക് ഈ​ടാ​ക്കു​ന്ന പ​ലി​ശ​യാ​യ റി​പോ നി​ര​ക്ക് ഉ​യ​രു​ന്ന​തോ​ടെ ജ​ന​ങ്ങ​ൾ​ക്ക് ബാ​ങ്കു​ക​ൾ ന​ൽ​കു​ന്ന വാ‌​യ്പ​ക​ളു​ടെ …

പ​ലി​ശ നി​ര​ക്ക് ഉയർത്തി റി​സ​ർ​വ് ബാ​ങ്ക്; റിപ്പോ നിരക്ക് അര ശതമാനം കൂട്ടി Read More »

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നിരോധനം: സംസ്ഥാന ആസ്ഥാനമുള്‍പ്പെടെയുളള ഓഫീസുകൾ പൂട്ടി സീല്‍ ചെയ്തു

കോഴിക്കോട്: നിരോധനത്തെ തുടര്‍ന്ന് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ സംസ്ഥാന ആസ്ഥാനമുള്‍പ്പെടെ പൂട്ടി സീല്‍ ചെയ്തു. എന്‍ഐഎയുടെ നേതൃത്വത്തിലാണ് ഇന്നലെ കോഴിക്കോട് മീഞ്ചന്തയില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാന സമിതി ഓഫീസായ യൂണിറ്റി സെന്റര്‍ സീല്‍ ചെയ്തത്. പിഎഫ്‌ഐക്കൊപ്പം നിരോധിച്ച ക്യാംപസ് ഫ്രണ്ട് ഉള്‍പ്പെടെയുളള പോഷക സംഘടനകയുടെ ഓഫീസുകളും സീല്‍ ചെയ്തു. കനത്ത പൊലീസ് സുരക്ഷയില്‍ റവന്യു – ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് എന്‍ഐഎ നടപടി പൂര്‍ത്തിയാക്കിയത്.  പിഎഫ്‌ഐ സംസ്ഥാന കമ്മിറ്റി ഓഫീസ് സെന്റര്‍ കേന്ദ്രീകരിച്ച് പണമിടപാടുള്‍പ്പെടെ നടന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ …

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നിരോധനം: സംസ്ഥാന ആസ്ഥാനമുള്‍പ്പെടെയുളള ഓഫീസുകൾ പൂട്ടി സീല്‍ ചെയ്തു Read More »

ആലുവയിൽ കനത്ത സുരക്ഷ ; കേന്ദ്രസേനയെ വിന്യസിച്ചു

കൊച്ചി: പോപ്പുലര്‍ ഫ്രണ്ടിന്‍റെയും അനുബന്ധ സംഘടനകളുടേയും നിരോധനത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സുരക്ഷ ശക്തമാക്കി. സംസ്ഥാനത്ത് കനത്ത ജാഗ്രതയ്ക്കും കടുത്ത നടപടികള്‍ക്കുമാണ് പൊലീസ് നിര്‍ദേശം. നിരോധന ഉത്തരവിലും പരാമര്‍ശമുള്ള സംസ്ഥാനത്ത് കേന്ദ്രവും കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പോപ്പുലര്‍ ഫ്രണ്ടിന്‍റെ സംസ്ഥാനതലം മുതല്‍ പ്രാദേശിത തലം വരെയുള്ള ഓഫിസുകള്‍ സീല്‍വെയ്ക്കും. സംഘടനയുടെ അക്കൗണ്ടുകള്‍ സീല്‍വയ്ക്കുന്നതോടൊപ്പം പ്രധാന നേതാക്കളുമായി ബന്ധപ്പെട്ട് നില്‍ക്കുന്നവരെ പ്രത്യേകം നിരീക്ഷിക്കും. എസ്.പി മാര്‍ക്കാണ് നിരീക്ഷണ ചുമതല.ഹര്‍ത്താല്‍ ദിനത്തില്‍ ഏറെ ആക്രമണ സംഭവങ്ങള്‍ റിപ്പോര്‍ട്ടു ചെയ്ത ആലുവയില്‍ കേന്ദ്രസേനയെ …

ആലുവയിൽ കനത്ത സുരക്ഷ ; കേന്ദ്രസേനയെ വിന്യസിച്ചു Read More »

‘തീരുമാനം അംഗീകരിക്കുന്നു, സംഘടന പിരിച്ചു വിടുന്നു’; പ്രസ്താവനയിറക്കി പിഎഫ്ഐ കേരള ഘടകം

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയ പിഎഫ്ഐ പിരിച്ചുവിട്ടതിനു പിന്നാലെ സംഘടന പിരിച്ചു വിടുന്നതായി പ്രസ്താവനയിറക്കി പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ കേരള ഘടകം. രാജ്യത്തിന്‍റെ നിയമം അനുസരിക്കുന്ന പൗരന്മാർ എന്ന നിലയിൽ, തീരുമാനം അംഗീകരിക്കുന്നുവെന്നാണ് പിഎഫ്ഐ സംസ്ഥാന ജനറൽ സെക്രട്ടറി എ അബ്ദുൽ സത്താറിന്‍റെ പ്രസ്താവനയില്‍ പറയുന്നത്. നിയമവിരുദ്ധമെന്ന വിജ്ഞാപനം പ്രസിദ്ധീകരിച്ചത് മുതൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവർത്തനങ്ങൾ നിർത്താൻ എല്ലാ മുൻ അംഗങ്ങളോടും അഭ്യർത്ഥിക്കുന്നു എന്നും പ്രസ്താവനയില്‍ വ്യക്തമാക്കുന്നുണ്ട്.   ‘പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ …

‘തീരുമാനം അംഗീകരിക്കുന്നു, സംഘടന പിരിച്ചു വിടുന്നു’; പ്രസ്താവനയിറക്കി പിഎഫ്ഐ കേരള ഘടകം Read More »

പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ അറസ്റ്റ് രേഖപ്പെടുത്തി; യുഎപിഎ ചുമത്തി

കൊല്ലം: പോപ്പുലർ ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി എ അബ്‌ദുൽ സത്താറിനെ എൻഐഎ അറസ്റ്റ് ചെയ്തു. യുഎപിഎ, 120 ബി, 153 എ എന്നീ വകുപ്പുകൾ ചുമത്തിയാണ് എൻഐഎ അബ്ദുൽ സത്താറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.  ഇന്ന് ഉച്ചയോടെ കരുനാഗപ്പള്ളി പുതിയകാവിൽ പിഎഫ്ഐയുടെ നിയന്ത്രണത്തിലുള്ള കാരുണ്യ ട്രസ്റ്റിൽ നിന്നാണ് ഇയാളെ കരുനാഗപ്പള്ളി എസിപിയുടെ നേതൃത്വത്തിൽ പിടികൂടിയത്.  തുടർന്ന് കൊല്ലം പൊലീസ് ക്ലബിൽ എത്തിച്ചതിന് പിന്നാലെ കൊച്ചിയിൽ നിന്നെത്തിയ എൻഐഎ സംഘം കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.  പോപ്പുലർ ഫ്രണ്ടിനെതിരെ ദേശീയ അന്വേഷണ ഏജൻസി …

പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ അറസ്റ്റ് രേഖപ്പെടുത്തി; യുഎപിഎ ചുമത്തി Read More »

‘ആക്രമിച്ചതല്ല, തള്ളി മാറ്റിയതാണ്’; കെഎസ്ആര്‍ടിസി ജീവനക്കാരെ ന്യായീകരിച്ച് സിഐടിയു രംഗത്ത്

തിരുവനന്തപുരം: കാട്ടാക്കട കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ കൺസഷൻ എടുക്കുന്നതിനെ സംബന്ധിച്ചുണ്ടായ തർക്കത്തെ തുടർന്ന്  മകളുടെ മുൻപിൽ വെച്ച് പിതാവിനെ മർദ്ദിച്ച സംഭവത്തിൽ  ജീവനക്കാരെ ന്യായീകരിച്ച് സിഐടിയു.  കാട്ടാക്കടയിലെ സംഭവം ദൗർഭാഗ്യകരമാണെന്നും എന്നാൽ ജീവനക്കാര്‍ ആരേയും മര്‍ദ്ദിച്ചിട്ടില്ലെന്നും തള്ളിമാറ്റുക മാത്രമാണ് ചെയ്തതെന്നും കെഎസ്ആര്‍ടിസി സിഐടിയു യൂണിയൻ നേതാവ് സി.കെ.ഹരികൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു. യാത്രാ കണ്‍സെഷൻ അപേക്ഷിക്കാനെത്തിയ പിതാവിനേയും മകളേയും കെഎസ്ആര്‍ടിസി ജീവനക്കാര്‍ മര്‍ദ്ദിച്ചിട്ടില്ല, തള്ളിമാറ്റുകയാണ് ചെയ്തത്. എന്നാൽ അതു പോലും ഉണ്ടാകാൻ പാടില്ലാത്തതാണ്. ഓഫീസിലുണ്ടായിരുന്ന  വനിതാ ജീവനക്കാരോട് വരെ …

‘ആക്രമിച്ചതല്ല, തള്ളി മാറ്റിയതാണ്’; കെഎസ്ആര്‍ടിസി ജീവനക്കാരെ ന്യായീകരിച്ച് സിഐടിയു രംഗത്ത് Read More »

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യക്ക് നിരോധനം: സംഘടനകളുമായി ചേർന്നു പ്രവർത്തിക്കുന്നതു കുറ്റകരമായി കണക്കാക്കും

ന്യൂഡല്‍ഹി: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെയും (പിഎഫ്ഐ) അനുബന്ധ സംഘടനകളെയും ഇന്ത്യയിൽ നിരോധിച്ചു. നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിച്ച് അഞ്ച് വര്‍ഷത്തേക്കാണ് നിരോധനം. ഉത്തരവ് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. രാജ്യസുരക്ഷ, ക്രമസമാധാനം തകർക്കൽ എന്നിവ കണക്കിലെടുത്താണു നടപടി. സംഘടനകളുമായി ചേർന്നു പ്രവർത്തിക്കുന്നതു കുറ്റകരമായി കണക്കാക്കും  ദേശിയ സുരക്ഷാ ഏജന്‍സി പിഎഫ്‌ഐയുടെ രാജ്യമെമ്പാടുമുള്ള വ്യാപക റെയ്ഡിനും നേതാക്കളെയടക്കം കസ്റ്റഡിയിൽ എടുക്കുകയും ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. കേരളത്തിൽ നിന്നുള്ള നേതാക്കളാണ് നിലവിൽ അറസ്റ്റിലായവരിൽ ഭൂരിഭാഗവും. റെയ്ഡിനും അറസ്റ്റിനും എതിരെ കേരളത്തിൽ ആഹ്വാനം …

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യക്ക് നിരോധനം: സംഘടനകളുമായി ചേർന്നു പ്രവർത്തിക്കുന്നതു കുറ്റകരമായി കണക്കാക്കും Read More »

പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ വീണ്ടും റെയ്ഡ്: നിരവധിപേർ കസ്റ്റഡിയിൽ

ന്യൂഡല്‍ഹി: രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ വീണ്ടും റെയ്ഡ്. എട്ടു സംസ്ഥാനങ്ങളിലെ പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളിലാണ് എന്‍ഐഎ, പൊലീസിന്‍റെ ഭീകരവിരുദ്ധസേന എന്നിവർ സംയുക്തമായി റെയ്ഡ് നടത്തുന്നത്. ഇതുവരെ 170 ഓളം പേരെ കസ്റ്റഡിയിലെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍. കര്‍ണാടകയില്‍ മാത്രം 45 പേരെയാണ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. കര്‍ണാടക, അസം, യുപി, മഹാരാഷ്ട്ര, ഡല്‍ഹി, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് റെയ്ഡുകള്‍ നടക്കുന്നത്. യുപിയിലെ മീററ്റ്, ബുലന്ദ്ഷെഹർ, സീതാപുർ എന്നിവടങ്ങളിലും പരിശോധനയുണ്ട്. കഴിഞ്ഞ തവണ നടന്ന റെയ്ഡിനെതിരായ അക്രമാസക്തമായ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ടാണ് …

പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ വീണ്ടും റെയ്ഡ്: നിരവധിപേർ കസ്റ്റഡിയിൽ Read More »

ഭൂരിപക്ഷം പിസിസി കളുടെയും പിന്തുണ ലഭിക്കും; രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ ആത്മവിശ്വാസത്തോടെ തരൂർ

പാലക്കാട്: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് ശശി തരൂര്‍ എം.പി. വെള്ളിയാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. രാഹുല്‍ ഗാന്ധിയുമായി പട്ടാമ്പിയില്‍ കൂടിക്കാഴ്ച നടത്തിയതിന് ശേഷമായിരുന്നു തരൂരിന്റെ പ്രതികരണം. രാജ്യത്തെ ഭൂരിപക്ഷം പിസിസികളുടെയും പിന്തുണ തനിക്കുണ്ട്. കേരളത്തില്‍ നിന്നും പിന്തുണയുണ്ട്. പത്രിക സമര്‍പ്പണത്തിനു ശേഷം പിന്തുണ കൂടും. സംഘടനാ തിരഞ്ഞെടുപ്പില്‍ പല സ്ഥാനാര്‍ത്ഥികളും വേണമെന്നാണ് തനിക്ക് പറയാനുള്ളത്. സ്ഥാനാര്‍ത്ഥികള്‍ കൂടു മ്പോഴാണ് മത്സരമുണ്ടാവുക. കോണ്‍ഗ്രസ് ജനാധിപത്യ പാര്‍ട്ടിയാണ്. അവിടെ തിരഞ്ഞെടുപ്പ് നടക്കുമ്പോഴാണ് പാര്‍ട്ടിയുടെ ജനാധിപത്യ രീതി തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു. …

ഭൂരിപക്ഷം പിസിസി കളുടെയും പിന്തുണ ലഭിക്കും; രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ ആത്മവിശ്വാസത്തോടെ തരൂർ Read More »

വിദ്യാഭ്യാസ അവാർഡും  വിജയികൾക്കുള്ള സമ്മാന ദാനവും വിതരണം ചെയ്തു.

പാറത്തോട് – എസ് എൻ ഡി പി 1496-ാം നമ്പർ ശാഖാ യോഗത്തിന്റെ ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ അവാർഡും ഓണാഘോഷത്തിൽ കലാ-കായിക മേളകളിൽ വിജയികൾക്കുള്ള സമ്മാനദാനവും നടത്തി – ചിറഭാഗം പ്രാർത്ഥനാലയത്തിൽ നടന്ന ചടങ്ങിൽ ശാഖാ പ്രസിഡന്റ് സുരേന്ദ്രൻ കൊടിത്തോട്ടം അദ്ധ്യഷത വഹിച്ചു. സെക്രട്ടറി വിനോദ് പാലപ്ര മുഖ്യപ്രഭാഷണം നടത്തി. വി.ഡി.സുധാകരൻ, പി എസ് പ്രകാശ്, ശോഭ വേണു , അനിത, മഹേഷ് കൊട്ടാരം, രതീഷ് പള്ളിക്കുന്നേൽ, സുരേഷ് പുളിമാക്കൽ എന്നിവർ ആശംസകൾ നേർന്നു

പരസ്പരം ഉത്തരവാദിത്വം പങ്കുവയ്ക്കുന്നവരായിരിക്കണം
സഭാമക്കള്‍: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

പൊടിമറ്റം: പരസ്പരം ഉത്തരവാദിത്വം പങ്കുവയ്ക്കുന്നവരായിരിക്കണം സഭാമക്കളെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. പൊടിമറ്റം സെന്റ് മേരീസ് പള്ളിയുടെ ഇടവകപ്രഖ്യാപന സുവര്‍ണജൂബിലിയാഘോഷ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു കര്‍ദിനാള്‍.സഭയൊന്നായിട്ടാണ് ചിന്തിക്കേണ്ടത്, ഒന്നായിട്ടാണ് സംസാരിക്കേണ്ടത്, ഒന്നായിട്ടാണ് പ്രവര്‍ത്തിക്കേണ്ടത്. സഭയെ മറ്റൊന്നായി കണ്ട് വിമര്‍ശിക്കേണ്ടതില്ല. ആധുനിക കാലഘട്ടത്തില്‍ മക്കളെ വിശ്വാസം നഷ്ടപ്പെടുത്താതെ വളര്‍ത്തുവാന്‍ മാതാപിതാക്കള്‍ ജാഗ്രത പുലര്‍ത്തുകയും അവരോടൊപ്പം സഞ്ചരിക്കുകയും വേണം. സമൂഹത്തിലെ ജീവല്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സമൂഹത്തോടൊപ്പം മുന്നിട്ടിറങ്ങേണ്ടവരാണ് വിശ്വാസികളെന്നും …

പരസ്പരം ഉത്തരവാദിത്വം പങ്കുവയ്ക്കുന്നവരായിരിക്കണം
സഭാമക്കള്‍: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി
Read More »

പുസ്തകപ്രകാശനം നടത്തി

മുതലക്കോടം ജയ്ഹിന്ദ് ലൈബ്രറിയുടെ നേതൃത്വത്തിൽ തൊടുപുഴ കാഡ്സ് കൾച്ചറർ ഹാളിൽ അനുകുമാർ തൊടുപുഴയുടെ “കണ്ണിൽ തങ്ങിനിൽക്കുന്നൊരു പുഴ ” എന്ന കവിതാ സമാഹാരം പ്രകാശനം ചെയ്തു.ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് .ജിജി.K.ഫിലിപ്പ് ഉദ്ഘാടനം ചെയ്ത സമ്മേളനത്തിൽ ലൈബ്രറി പ്രസിഡൻ്റ് K.C.സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. പ്രമുഖ കവി  C.S.രാജേഷ് പുസ്തകം കവിയും ഗാനരചയിതാവുമായ സത്യൻ കോമല്ലൂരിന് നൽകി പ്രകാശനം നിർവ്വഹിച്ചു..K. R. സോമരാജൻ സ്വാഗതം പറഞ്ഞു, താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻറ്  ജോർജ്ജ് അഗസ്റ്റ്യൻ,പുരോഗമന കലാസാഹിത്യസംഘം ജില്ലാ സെക്രട്ടറി K. ജയചന്ദ്രൻ, കാഡ്സ് …

പുസ്തകപ്രകാശനം നടത്തി Read More »

ഗലോട്ട് അപമാനിച്ചെന്ന് നേതാക്കൾ;ശശി തരൂർ രാഹുൽ ഗാന്ധി കൂടിക്കാഴ്ച ഇന്ന്

ന്യൂഡല്‍ഹി: അശോക് ഗെലോട്ടിനെ കോണ്‍ഗ്രസ് അധ്യക്ഷനാക്കാനുള്ള തീരുമാനം ഹൈക്കമാന്‍ഡ് പുനഃപരിശോധിച്ചേക്കും.ശശി തരൂരുമായി രാഹുല്‍ ഗാന്ധി പട്ടാമ്പിയില്‍ ഇന്ന് കൂടിക്കാഴ്ച നടത്തും. തരൂരുന് ഔദ്യോഗികപിന്തുണ ഹൈക്കമാന്‍ഡ് നല്‍കുമോയെന്നാണ് ഇനി അറിയാനുള്ളത്. ഗെലോട്ടിനെ അദ്ധ്യക്ഷനാക്കരുതെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം നേതാക്കള്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് ഇപ്പോള്‍ തരൂരുമായി രാഹുല്‍ കൂടിക്കാഴ്ച നടത്തുമെന്ന വാര്‍ത്തകളും പുറത്ത് വരുന്നത്.  രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധി ഗെലോട്ട് സൃഷ്ടിച്ചതാണെന്നാണ് നേതാക്കളുടെ വിമര്‍ശനം.ഗെലോട്ട് ഹൈക്കമാന്‍ഡിനെ അപമാനിച്ചെന്നാണ് നേതാക്കള്‍ പറയുന്നത്. എംഎല്‍എമാരുടെ രാജി നീക്കം ഗെലോട്ടിന്റെ പദ്ധതിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. …

ഗലോട്ട് അപമാനിച്ചെന്ന് നേതാക്കൾ;ശശി തരൂർ രാഹുൽ ഗാന്ധി കൂടിക്കാഴ്ച ഇന്ന് Read More »

പ്രണയവിവാഹത്തിന് കൂട്ടുനിന്നു; വൈദികനെതിരെ അക്രമം

തൃശൂര്‍: യുവതിയുടെ പ്രണയ വിവാഹത്തിന് കൂട്ടുനിന്നെന്ന് ആരോപിച്ച് കുന്നംകുളത്ത് വൈദികന്  മര്‍ദനം. ആര്‍ത്താറ്റ് മാര്‍ത്തോമ പള്ളിയിലെ വികാരി ഫാ. ജോബിക്ക് നേരെയാണ് ആക്രമണം.  ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. കാണിയാമ്പാല്‍ സ്വദേശി വില്‍സണ്‍ എന്നയാളാണ് മര്‍ദിച്ചത്.  പരിക്കേറ്റ ജോബിയെ കുന്നംകുളം റോയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തെ​ച്ചൊ​ല്ലി ക​ല​ഹം ; ‘രാ​ജി ഭീ​ഷ​ണി​യി​ൽ’ രാ​ജ​സ്ഥാ​ൻ

ജ​യ്പു​ർ: കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന മു​ഖ്യ​മ​ന്ത്രി അ​ശോ​ക് ഗെ​ഹ്‌​ലോ​ട്ടി​ന്‍റെ പി​ൻ​ഗാ​മി​യെ​ച്ചൊ​ല്ലി രാ​ജ​സ്ഥാ​ൻ ഘ​ട​ക​ത്തി​ൽ ക​ല​ഹം. ഹൈ​ക്ക​മാ​ൻ​ഡി​ന്‍റെ പി​ന്തു​ണ​യു​ള്ള സ​ച്ചി​ൻ പൈ​ല​റ്റി​നെ മു​ഖ്യ​മ​ന്ത്രി​യാ​ക്കി​യാ​ൽ നി​യ​മ​സ​ഭ​യി​ൽ നി​ന്നു രാ​ജി​വ​യ്ക്കു​മെ​ന്ന് സ്വ​ത​ന്ത്ര​രു​ൾ​പ്പെ​ടെ 90ലേ​റെ എം​എ​ൽ​എ​മാ​ർ ഭീ​ഷ​ണി മു​ഴ​ക്കി​യ​തോ​ടെ കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​വും രാ​ജ​സ്ഥാ​ൻ ഭ​ര​ണ​വും പ്ര​തി​സ​ന്ധി​യി​ലാ​യി. ദേ​ശീ​യ അ​ധ്യ​ക്ഷ​നാ​യാ​ലും ഗെ​ഹ്‌​ലോ​ട്ട് മു​ഖ്യ​മ​ന്ത്രി​യാ​യി തു​ട​രു​ക​യോ അ​ദ്ദേ​ഹ​ത്തെ അ​നു​കൂ​ലി​ക്കു​ന്ന​വ​രെ പി​ൻ​ഗാ​മി​യാ​യി തെ​ര​ഞ്ഞെ​ടു​ക്കു​ക​യോ ചെ​യ്യ​ണ​മെ​ന്നാ​ണ് നി​യ​മ​സ​ഭാ ക​ക്ഷി​യി​ലെ ഭൂ​രി​പ​ക്ഷ​ത്തി​ന്‍റെ​യും നി​ല​പാ​ട്. ‌ഗെ​ഹ്‌​ലോ​ട്ടി​നെ പി​ന്തു​ണ​യ്ക്കു​ന്ന എം​എ​ൽ​എ​മാ​ർ രാ​ജി​ക്ക​ത്തു​മാ​യി സ്പീ​ക്ക​റു​ടെ വ​സ​തി​യി​ൽ ത​ടി​ച്ചു​കൂ​ടി​യി​രി​ക്കു​ക​യാ​ണ്. മു​ഖ്യ​മ​ന്ത്രി​യെ മാ​റ്റു​ന്നു​ണ്ടെ​ങ്കി​ൽ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഫ​ലം …

മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തെ​ച്ചൊ​ല്ലി ക​ല​ഹം ; ‘രാ​ജി ഭീ​ഷ​ണി​യി​ൽ’ രാ​ജ​സ്ഥാ​ൻ Read More »

നീട്ടി വളർത്തിയ മുടി മുറിച്ചതിൽ മനം നൊന്ത് പെരുമ്പാവൂരിൽ 16 കാരൻ ആത്മഹത്യ ചെയ്തു

പെരുമ്പാവൂര്‍ : ഒക്കല്‍ കാരിക്കോട് എടത്തല വീട്ടില്‍ ഡെന്നീസിന്റെ മകന്‍ എര്‍വിനെ (16) കിടപ്പുമുറിയിലെ ജനല്‍ക്കമ്ബിയില്‍ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.മുടി വെട്ടിയ ശേഷം ശനിയാഴ്ച രാത്രി ഏഴരയോടെ കുളിക്കാനായി മുറിയിലേക്കു പോയ എര്‍വിനെ ഒരു മണിക്കൂര്‍ കഴിഞ്ഞും കാണാതെ വന്നതോടെ വീട്ടുകാര്‍ കതകില്‍ തട്ടിയിട്ടും മുറി തുറന്നില്ല. മുറിയുടെ വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തു കയറിനോക്കിയപ്പോഴാണ് ജനല്‍ കര്‍ട്ടന്റെ ചരടില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. എര്‍വിന്‍ നീട്ടി …

നീട്ടി വളർത്തിയ മുടി മുറിച്ചതിൽ മനം നൊന്ത് പെരുമ്പാവൂരിൽ 16 കാരൻ ആത്മഹത്യ ചെയ്തു Read More »

ആര്യാടൻ മുഹമ്മദ് അന്തരിച്ചു ; വിട പറഞ്ഞത് കോൺഗ്രസിലെ അതികായൻ

കോഴിക്കോട് : മുന്‍മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ആര്യാടന്‍ മുഹമ്മദ് (87) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് രാവിലെയായിരുന്നു അന്ത്യം. കഴിഞ്ഞ ഒരാഴ്ചയായി അദ്ദേഹം ചികിത്സയിലായിരുന്നു. മൃതദേഹം ഇന്ന് നിലമ്പൂരിലെ വീട്ടില്‍ പൊതുദര്‍ശനത്തിനു വയ്ക്കും.1958 മുതല്‍ കെ.പി.സി.സി. അംഗമാണ്. മലപ്പുറം ജില്ല കോണ്‍ഗ്രസ് കമ്മിറ്റിയുടെയും വിവിധ ട്രേഡ് യൂണിയനുകളുടെയും പ്രസിഡന്‍റായി പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം നിലമ്പൂർ മണ്ഡലത്തിൽ നിന്നാണ് എട്ട് തവണ നിയമസഭാംഗമായത്.  1977, 1980, 1987, 1991, 1996, 2001, 2006, 2011 എന്നീ വര്‍ഷങ്ങളില്‍ …

ആര്യാടൻ മുഹമ്മദ് അന്തരിച്ചു ; വിട പറഞ്ഞത് കോൺഗ്രസിലെ അതികായൻ Read More »