Timely news thodupuzha

logo

അദാനി ഗ്രൂപ്പിനെ ചർച്ചയ്ക്ക് വിളിച്ച് സർക്കാർ

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മാണ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ അദാനി ഗ്രൂപ്പുമായി ചര്‍ച്ചയ്ക്ക്. ഈ മാസം 13-ന് തുറമുഖ മന്ത്രി അദാനി പോര്‍ട്ട്‌സിനെ ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. സമരം കാരണമുണ്ടായ കോടികളുടെ നഷ്ടം വഹിക്കണമെന്ന അദാനി ഗ്രൂപ്പിന്‍റെ ആവശ്യം ചര്‍ച്ചചെയ്യും. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്നത് സംബന്ധിച്ച കാര്യങ്ങളും ചര്‍ച്ച ചെയ്യുന്ന വിഷയങ്ങളില്‍ ഉള്‍പ്പെടും.

വെള്ളിയാഴ്ച സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടിലാണ് സമരം കാരണം 78.5 കോടി രൂപയുടെ നഷ്ടമുണ്ടായതായി അദാനി പോര്‍ട്‌സ് സര്‍ക്കാരിനെ അറിയിച്ചത്. സെപ്റ്റംബര്‍ 30 വരെ നഷ്ടം 78.70 കോടിയും പലിശ ഇനത്തില്‍ നഷ്ടം 19 കോടിയുമാണെന്നും കത്തില്‍ പറയുന്നു.

വാടകയ്ക്ക് എടുത്ത യന്ത്രങ്ങള്‍ ഉപയോഗിക്കാത്തതിനാല്‍ നഷ്ടം 57 കോടി രൂപയാണെന്നും അദാനി ഗ്രൂപ്പ് പറയുന്നു. ഈ സാമ്പത്തിക നഷ്ടം സര്‍ക്കാര്‍ വഹിക്കണമെന്നാണ് അദാനി പോര്‍ട്‌സ് പറയുന്നത്. സമരം മൂലമുണ്ടായ നഷ്ടം ലത്തീന്‍ അതിരൂപതയില്‍ നിന്ന് തന്നെ ഈടാക്കണമെന്നാണ് നിര്‍മാണക്കമ്പനിയായ വിസിലിന്റെ ആവശ്യം.ഈ സാഹചര്യത്തിലാണ് അദാനി പോര്‍ട്ട്‌സുമായി ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ മുന്‍കൈയെടുത്തിരിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *