Timely news thodupuzha

logo

Month: April 2023

ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങായി റാവുത്തർ ഫെഡറേഷൻ; റമളാൻ റിലീഫ് കിറ്റുകൾ വിതരണം ചെയ്തു

രോഗികളോടും പ്രയാസപ്പെടുന്നവരോടും കരുണയോടെ ഇടപെടുകയും ആശ്വാസത്തിന്റെ കരങ്ങൾ നീട്ടുകയും ചെയ്യുന്ന പ്രവർത്തിയുടെ ഭാഗമായി റാവുത്തർ ഫെഡറേഷൻ ഇടുക്കി ജില്ല കമ്മറ്റി തൊടുപുഴ മുനിസിപ്പലിറ്റിയിലും ഇടവെട്ടി പഞ്ചായത്തിലും വെങ്ങല്ലൂരിലും റമദാൻ റിലീഫ് വിതരണം ചെയ്‌തു. സുബൈർ മൗലവി ആൾ കൗസരിയുടെ ദുആയോടെ ആയിരുന്നു തുടങ്ങിയ യോഗം തുടങ്ങിയത്. സംഘടന സംസ്ഥാന സെക്രട്ടറി വി.എസ് സയ്ദ് മുഹമ്മദ്‌ ഉദ്ഘാടനം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ്‌ കെ ഐ ഷാജി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.കെ.മൂസ സ്വാഗതം ആശംസിക്കുകയും സംസ്ഥാന …

ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങായി റാവുത്തർ ഫെഡറേഷൻ; റമളാൻ റിലീഫ് കിറ്റുകൾ വിതരണം ചെയ്തു Read More »

ആധാരങ്ങളും ചെക്ക് ലീഫുകളും മോഷ്ടിച്ചു; തൊഴിലുടമയെ മറഞ്ഞിരുന്ന് ഭീഷണിപ്പെടുത്തി, കോടികൾ വേണമെന്നായിരുന്നു ആവശ്യം

കട്ടപ്പന സ്വദേശിയായ പടികര ജോസഫിന്റെ( അൽഫോൻസാ ജോസഫ് ) കോടികൾ വില വരുന്ന സ്ഥലങ്ങളുടെ ആധാരങ്ങളും ചെക്ക് ലീഫുകളും ഉൾപ്പെടെ മോഷ്ടിച്ചു കൊണ്ടുപോയി ഭീഷണിപ്പെടുത്തി വൻതുക തട്ടിയെടുക്കാൻ ശ്രമം നടത്തിയ പ്രതികളെ പൊലീസ് പിടികൂടി. ജോസഫിന്റെ തൊഴിലാളി ആയിരുന്ന കട്ടപ്പന ഇലവൻകുന്നിൽ വീട്ടിൽ ജോർജ് മകൻ 30 വയസ്സുള്ള ജോബിയും കൂട്ടാളി തൂക്കുപാലം മേലാട്ട് വീട്ടിൽ ജോസ് മകൻ പ്രവീൺ എന്നിവരാണ് പിടിയിലായത്. കട്ടപ്പന പൊലീസ് സ്റ്റേഷനിലെ ഒരു സംഘം ഉദ്യോ​ഗസ്ഥർ ചേർന്നാണ് പ്രതികള പിടികടിയത്. കട്ടപ്പന …

ആധാരങ്ങളും ചെക്ക് ലീഫുകളും മോഷ്ടിച്ചു; തൊഴിലുടമയെ മറഞ്ഞിരുന്ന് ഭീഷണിപ്പെടുത്തി, കോടികൾ വേണമെന്നായിരുന്നു ആവശ്യം Read More »

ട്രെയിനിൽ തീവെച്ച ഷാറൂഖ് സെയ്ഫിയെ പിടികൂടി

തിരുവനന്തപുരം: എലത്തൂരിൽ ട്രെയിനിൽ തീവെച്ച കേസിൽ പ്രതി ഷാറൂഖ് സെയ്ഫിയെ മഹാരാഷ്ട്രയിൽ നിന്നും പിടികൂടി. കേരള പൊലീസിന്റെ പ്രത്യേക സംഘം മഹാരാഷ്ട്രയിലെത്തിയാണ് പിടികൂടിയത്. ആക്രമണത്തിനിടയിൽ പൊള്ളലേറ്റ പ്രതി രത്നഗിരിയിലെ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. അവിടെ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കവെ ഇന്നലെ രാത്രിയാണ് പിടിയിലായത്. ഞായറാഴ്ച രാത്രി യു.പി സ്വദേശിയായ പ്രതി ആലപ്പുഴ കണ്ണൂർ എക്‌സിക്യൂട്ടീവ് എക്സ്പ്രസ്സ് ട്രെയിനിൽ ബോഗിയിൽ യാത്രക്കാർക്ക്മേൽ പെട്രോൾ ഒഴിച്ച് തീകൊടുക്കുകയായിരുന്നു. ആക്രമണത്തിൽ മൂന്ന് പേർ മരിക്കുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പിടിയിലാകുമ്പോൾ …

ട്രെയിനിൽ തീവെച്ച ഷാറൂഖ് സെയ്ഫിയെ പിടികൂടി Read More »

Eclipse Gambling jackpotjoy free 5 establishment No deposit Extra 2022

Blogs Playgrand Local casino: 50 100 percent free Revolves No-deposit Personal! And this Casinos Supply the 20 Totally free Gambling establishment Extra? Gamble At the 2022’s Finest No-deposit Added bonus Gambling establishment Today! What you need to Find out about No-deposit Totally free Revolves If the there had been no limitations set up, participants create …

Eclipse Gambling jackpotjoy free 5 establishment No deposit Extra 2022 Read More »

Variety this page Designs

Posts Buildings Mvc: Best places to Spot Professional Judgement? Understanding Graphql From the Early spring Boot Application Any tests program with nopCommerce offers checks to get a this page “Nop.Core”, “Nop.Data”, “Nop.Services”, and initiate “Nop.Web” ideas. With one of our insurance plan, you will discover the plugins little bit your tiers.

ശതാബ്ദി നിറവിൽ സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ലേബർ കോൺക്ലേവിന്റെ വേദി തിരുവനന്തപുരത്ത്

തിരുവനന്തപുരം: കേരളവും അന്താരാഷ്ട്ര തൊഴിൽ സംഘടനയുമായി ചേർന്നുള്ള പ്രവർത്തനങ്ങളുടെ ശതാബ്ദി നിറവിൽ സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ലേബർ കോൺക്ലേവിന് തിരുവനന്തപുരം വേദിയാവുമെന്ന് തൊഴിൽ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. തൊഴിൽ വകുപ്പ് സംസ്ഥാന ആസൂത്രണബോർഡുമായി ചേർന്ന് സംഘടിപ്പിക്കുന്ന കോൺക്ലേവ് മെയ് 24ന് വൈകുന്നേരം നാലുമണിക്ക് തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.\ കേന്ദ്ര തൊഴിൽ മന്ത്രി ഭൂപേന്ദർ യാദവ്, അന്താരാഷ്ട്ര തൊഴിൽ സംഘടനയുടെ ഡയറക്ടർ ജനറൽ, തൊഴിലാളി തൊഴിലുടമാ സംഘടനാ പ്രതിനിധികൾ, …

ശതാബ്ദി നിറവിൽ സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ലേബർ കോൺക്ലേവിന്റെ വേദി തിരുവനന്തപുരത്ത് Read More »

മസ്‌കിന്റെ പരിഷ്കാരം; കിളിയെ മാറ്റി ഡോ​ഗി മീമ്മിനെ ലോഗോയാക്കി ട്വിറ്റർ

ട്വിറ്റര്‍ കാലങ്ങളായി പിന്തുടര്‍ന്നുവരുന്ന ലോഗോ മാറ്റി. നീല നിറമുള്ള പക്ഷിയുടെ ചിത്രത്തിന് പകരം നായയെ പശ്ചാത്തലമാക്കിയുള്ള ‘ഡോഗി മീം’ ആണ് പുതിയ ലോഗോ. ട്വിറ്ററിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഇലോണ്‍ മസ്‌കിന്റെ ഇഷ്‌ടപ്പെട്ട ക്രിപ്‌റ്റോ കറന്‍സിയാണ് ഡോഗ് കോയിന്‍. ഇതിലെ ഡോ​ഗി മീമ്മിന് സമാനമായാണ് ട്വിറ്ററിന്റെ ലോഗോ മാറ്റിയതെന്നാണ് റിപ്പോര്‍ട്ട്.ഷിബു ഇനു എന്ന നായ ഇന്റര്‍നെറ്റിലെ ഒരു ജനപ്രിയ മീം ആണ്. ഇതാണ് ഡോഗ് കോയിനിന്റെ ലോഗോ. ട്വിറ്ററിന്റെ വെബ് വേര്‍ഷനിലാണ് പുതിയ മാറ്റം. അതേസമയം മൊബൈല്‍ …

മസ്‌കിന്റെ പരിഷ്കാരം; കിളിയെ മാറ്റി ഡോ​ഗി മീമ്മിനെ ലോഗോയാക്കി ട്വിറ്റർ Read More »

ബക്കറ്റിൽ ഉപേക്ഷിച്ച നിലയിൽ നവജാത ശിശു

ചെങ്ങന്നൂർ: നവജാത ശിശുവിനെ ബക്കറ്റിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ചെങ്ങന്നൂർ മുളയ്ക്കുഴയ്ക്ക് സമീപം കോട്ടയിലാണ് സംഭവം. കുഞ്ഞിന് ജീവനുണ്ടെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. അമിത രക്തസ്രാവത്തോടെ ആശുപത്രിയിലെത്തിയ യുവതി അറിയിച്ചതനുസരിച്ചാണ് പൊലീസ് വീട്ടിൽ പരിശോധന നടത്തിയത്.പ്രസവത്തിൽ കുഞ്ഞ് മരിച്ചെന്നും കുഴിച്ചിട്ടുവെന്നുമാണ് യുവതി പറഞ്ഞത്. കുഞ്ഞിനെ ശുചിമുറിയിലെ ബക്കറ്റിലാണ് ഉപേക്ഷിച്ചിരുന്നത്. ബക്കറ്റിനുള്ളില്‍ തുണിയില്‍ പൊതിഞ്ഞ ആണ്‍കുഞ്ഞിനെ കണ്ട എസ്‌.ഐ എം.സി അഭിലാഷ് ബക്കറ്റും കുഞ്ഞുമായി ഓടി പോലീസ് വാഹനത്തില്‍ ഉടനടി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. കുഞ്ഞിന് പ്രാഥമിക ശുശ്രൂഷകള്‍ നല്‍കിയ …

ബക്കറ്റിൽ ഉപേക്ഷിച്ച നിലയിൽ നവജാത ശിശു Read More »

കോൺഗ്രസിന്‌ ഈസ്‌റ്റ്‌ എളേരിയിൽ ഭരണം നഷ്‌ടമായി

ഭീമനടി (കാസർകോട്‌): ഈസ്‌റ്റ്‌ എളേരി പഞ്ചായത്തിൽ കോൺഗ്രസിന്‌ ഭരണം നഷ്‌ടമായി. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസ്‌ സ്ഥാനാർഥി വിനീത്‌ ജോസഫിനെതിരെ മത്സരിച്ച വിമതൻ അഡ്വ. ജോർജ്‌ ജോസഫ്‌ മുത്തോലി വിജയിച്ചു. സിപിഐ എമ്മിന്റെ രണ്ട്‌ അംഗങ്ങളടക്കം ഒമ്പത്‌ പേർ അദ്ദേഹത്തെ പിന്തുണച്ചു. കോൺഗ്രസിന്റെ ഔദ്യോഗിക സ്ഥാനാർഥി വിനീത്‌ ജോസഫിന്‌ ഏഴ്‌ വോട്ടാണ്‌ ലഭിച്ചത്‌. നേരത്തെ കോൺഗ്രസിൽ നിന്ന്‌ വിഘടിച്ച് രൂപീകരിച്ച ഡിഡിഎഫാണ്‌ പഞ്ചായത്ത്‌ ഭരിച്ചിരുന്നത്‌. ഇവർ കോൺഗ്രസിൽ ലയിച്ചതോടെ പ്രസിഡന്റ്‌ ജെയിംസ്‌ പന്തമക്കാൽ രാജിവെച്ചു. തുടർന്നാണ്‌ പുതിയ പ്രസിഡന്റിനെ …

കോൺഗ്രസിന്‌ ഈസ്‌റ്റ്‌ എളേരിയിൽ ഭരണം നഷ്‌ടമായി Read More »

കേരളത്തിൽ ബി.ജെ.പി അക്കൗണ്ട് തുറക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് ഇത്തരം പ്രചാരവേലകൾക്ക് ചുക്കാൻ പിടിക്കുന്നത്; കെ.മുരളീധരൻ

കൊച്ചി: കോൺ​ഗ്രസ് നേതാവ് കെ മുരളീധരൻ ബിജെപിയിലേക്കെന്ന് സോഷ്യൽ മീഡിയയിൽ വ്യാപക പ്രചരണം. തിരുവനന്തപുരം മുതൽ കോഴിക്കോട് വരെ അനുകൂല ചലനം സൃഷ്‌ടിക്കാൻ കഴിയുന്ന മലബാറിലെ മുതിർന്ന കോൺഗ്രസ് നേതാവ് അധികം വൈകാതെ ബിജെപി മന്ത്രിസഭയിലെത്തുമെന്ന പത്രവാർത്തയ്‌ക്ക് പിന്നാലെയാണ് മുരളീധരൻ ബിജെപിയിലേക്കെന്ന പ്രചരണം ശക്തമായത്. വയനാട്ടിൽ ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം വൈകുന്നത് ഇതുകാരണമാണെന്നും അടുത്തയാഴ്ച കോഴിക്കോട് ചർച്ച നടക്കുമെന്നും പത്രവാർത്തയിൽ പറയുന്നു. ചില ഓൺലൈൻ മീഡിയകളും വാർത്ത ഏറ്റെടുത്തു. ഇതോടെ കോൺ​ഗ്രസ് നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്ന മുരളീധരനാണ് …

കേരളത്തിൽ ബി.ജെ.പി അക്കൗണ്ട് തുറക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് ഇത്തരം പ്രചാരവേലകൾക്ക് ചുക്കാൻ പിടിക്കുന്നത്; കെ.മുരളീധരൻ Read More »

അമ്മയുടെ സഹോദരനെ കൊന്ന പ്രതിക്ക് ജീവപരന്ത്യം ശിക്ഷ വിധിച്ച് കോടതി

തൃശൂർ: അമ്മയുടെ സഹോദരനെ കൊന്ന കേസിൽ കുറ്റവാളിക്ക് ജീവപരന്ത്യം ശിക്ഷ. ഇതിനുപുറമെ 10 വർഷം കഠിനതടവും ഒന്നര ലക്ഷം രൂപ പിഴയും വിധിച്ചു. രണ്ടാംപ്രതി ഒറ്റപ്പാലം പാലപ്പുറം സ്വദേശി വിളക്കത്തറ അനിൽകുമാറിനെയാണ്‌ (44) തൃശൂർ ഒന്നാം അഡീ ജില്ലാ ജഡ്ജ് പി എൻ വിനോദ് ശിക്ഷിച്ചത്. കേസിൽ ഒന്നാം പ്രതി അജിത് കുമാർ ആത്മഹത്യ ചെയ്തിരുന്നു. 2012 ജൂൺ 13നാണ്‌ സംഭവം. വിയ്യൂർ ജയിലിനടുത്ത്‌ ബാർബർ ഷോപ്പ് നടത്തിയിരുന്ന അമ്മാവൻ സുധാകരനെ അനിൽകുമാറും സഹോദരൻ അജിത് കുമാറും …

അമ്മയുടെ സഹോദരനെ കൊന്ന പ്രതിക്ക് ജീവപരന്ത്യം ശിക്ഷ വിധിച്ച് കോടതി Read More »

ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിൽ യാത്രക്കാരുടെ നേർക്ക് തീകൊളുത്തിയ കേസ്; ട്രെയിനുകളിലും റെയിൽവേ സ്റ്റേഷനുകളിലും സുരക്ഷ വർധിപ്പിക്കും, ആർ.പി.എഫ് ഐ.ജി കണ്ണൂരിൽ

കണ്ണൂർ: ആലപ്പുഴ- കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിൽ യാത്രക്കാരുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തിയ കേസിൽ ആർപിഎഫ് ഐജി ടി എം ഈശ്വര റാവു കണ്ണൂരിലെത്തി. സംഭവം ദൗർഭാ​ഗ്യകരമാണെന്നും ഇത്തരം സംഭവരങ്ങൾ ആവർത്തിക്കാതിരിക്കാൻ ട്രെയിനുകളിലും റെയിൽവേ സ്റ്റേഷനുകളിലും സുരക്ഷ വർധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേസിൽ പ്രതിയെന്നു സംശയിക്കുന്ന ഷാറൂഖ് സെയ്‌ഫിയ്ക്കായി പൊലീസ് തിരച്ചിൽ തുടരുകയാണ്. റെയിൽവേ പൊലീസ് യു പിയിൽ എത്തി. നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളിൽ പരിശോധന നടത്തുമെന്നാണ് വിവരം. സംഭവം ആസൂത്രിതമെന്നും പോലീസ് വിലയിരുത്തി. ഇതര സംസ്ഥാന …

ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിൽ യാത്രക്കാരുടെ നേർക്ക് തീകൊളുത്തിയ കേസ്; ട്രെയിനുകളിലും റെയിൽവേ സ്റ്റേഷനുകളിലും സുരക്ഷ വർധിപ്പിക്കും, ആർ.പി.എഫ് ഐ.ജി കണ്ണൂരിൽ Read More »

മധുവധം; നീതി ലഭിച്ചെന്ന് പട്ടികജാതി – പട്ടിക വര്‍ഗ വികസന വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍

തിരുവനന്തപുരം: അട്ടപ്പാടി മധുവിന്റെ കൊലപാതകത്തില്‍ നീതി ലഭിച്ചെന്ന് പട്ടികജാതി – പട്ടിക വര്‍ഗ വികസന വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍. കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയ പ്രതികള്‍ക്ക് നിയമാനുസൃത ശിക്ഷ അടുത്ത ദിവസം പ്രഖ്യാപിക്കുന്നതോടെ നാലു വര്‍ഷമായി മധുവിന്റെ കുടുംബത്തിനൊപ്പം ചേര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ നടത്തിയ പോരാട്ടമാണ് വിജയിക്കുന്നതെന്നും മന്ത്രി പ്രസ്താവനയില്‍ പറഞ്ഞു. പട്ടികജാതി – പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിന് എല്‍.ഡി.എഫ് സര്‍ക്കാര്‍ സ്വീകരിച്ചു വരുന്ന ഇഛാശക്തിയോടു കൂടിയുള്ള നിലപാടുകളുടെയും നടപടികളുടെയും ഭാഗമാണ് ഈ വിധിയുണ്ടായിട്ടുള്ളത്. …

മധുവധം; നീതി ലഭിച്ചെന്ന് പട്ടികജാതി – പട്ടിക വര്‍ഗ വികസന വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ Read More »

പ്രതികൾ കുറ്റക്കാരെന്ന് തെളിഞ്ഞതിൽ വലിയ സന്തോഷമെന്ന് മധുവിന്റെ സഹോദരി സരസു

മണ്ണാർക്കാട്: അട്ടപ്പാടി മധുകൊലക്കേസിലെ പ്രതികൾ കുറ്റക്കാരെന്ന് തെളിഞ്ഞതിൽ വലിയ സന്തോഷമെന്ന് സഹോദരി സരസു. ഇത്രയും താഴേയ്ക്കിടയിൽ നിന്നും പോരാടി നേടാൻ ഞങ്ങൾക്കു കഴിഞ്ഞു. കോടതിയോട് നന്ദി പറയുന്നു. വെറുതെ വിട്ട രണ്ടു പേരെയും ശിക്ഷിക്കാനായി വീണ്ടും പോരാടുമെന്നും സരസു പറഞ്ഞു. കേസിൽ എല്ലാ പ്രതികളും ശിക്ഷിക്കപ്പെടണെമന്ന് മധുവിന്റെ അമ്മ മല്ലി പറഞ്ഞു. കേസിൽ എല്ലാവരും കുറ്റക്കാരാണെന്നാണ് വിശ്വസിക്കുന്നത്. കേസിൽ രണ്ടുപേരെ വെറുതെ വിട്ടതിനെതിരെ സുപ്രീംകോടതി വരെ പോകുമെന്ന് മധുവിന്റെ അമ്മ പറഞ്ഞു. കോടതിവളപ്പിൽ മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു ഇരുവരും.

നികുതി വർധനയിൽ പ്രതിഷേധിച്ച് ലിസ്ബണിലെ ആയിരങ്ങള്‍

ലിസ്ബണ്‍: വിലക്കയറ്റത്തിനിടെ കുതിച്ചുയരുന്ന കെട്ടിടനികുതിയിലും വീട്ടുവാടകയിലും പ്രതിഷേധിച്ച് പോര്‍ച്ചു​ഗലിലെ ലിസ്ബണില്‍ ആയിരങ്ങള്‍ തെരുവിലിറങ്ങി. വിനോദസഞ്ചാരമേഖലയായ ഇവിടെ 2015നെ അപേക്ഷിച്ച് കെട്ടിടവാടകയില്‍ 65 ശതമാനമാണ്‌ വര്‍ധന. കെട്ടിടവിലയില്‍ 137 ശതമാനം വര്‍ധനയുമുണ്ടായി. കഴിഞ്ഞവര്‍ഷംമാത്രം 37 ശതമാനത്തോളമാണ് വാടകയിലെ വര്‍ധന. 8.2 ശതമാനത്തില്‍ എത്തിനില്‍ക്കുന്ന പണപ്പെരുപ്പമാണ് പ്രതിസന്ധിക്ക് കാരണം.

പാരീസില്‍ വൈദ്യുത സ്‌കൂട്ടറുകൾ നിരോധിച്ചു

പാരീസില്‍ വാടക വൈദ്യുത സ്‌കൂട്ടറുകൾ നിരോധിക്കുന്നു. ഇതിനായി നടത്തിയ ഹിതപരിശോധനയിൽ 89 ശതമാനം പേർ നിരോധനത്തെ അനുകൂലിച്ചു. 11 ശതമാനം പേർ തീരുമാനത്തെ എതിർത്തു. എന്നാൽ നഗരത്തിലെ 13 ലക്ഷം വരുന്ന ജനസംഖ്യയിൽ ഏഴ്‌ ശതമാനം പേർ മാത്രമാണ്‌ ഹിതപരിശോധനയിൽ പങ്കെടുത്തത്‌. വൈദ്യുത സ്കൂട്ടറുകൾമൂലം അപകടം വര്‍ധിക്കുന്നെന്ന് ആരോപിച്ചാണ് നടപടി. പാരീസില്‍ കഴിഞ്ഞവര്‍ഷം വൈദ്യുത സ്കൂട്ടര്‍ അപകടങ്ങളില്‍ 459 പേർക്ക്‌ പരിക്കേറ്റു. മൂന്നുപേര്‍ മരിച്ചു.

സെന്റ് പീറ്റേഴ്സ് ബര്‍ഗിലെ കഫേയിലെ സ്‌ഫോടനത്തിൽ റഷ്യൻ സൈനിക ബ്ലോഗർ കൊല്ലപ്പെട്ടു

മോസ്‌കോ: റഷ്യയിലെ സെന്റ് പീറ്റേഴ്സ് ബര്‍ഗിലെ കഫേയിൽ സ്‌ഫോടനത്തിൽ റഷ്യൻ സൈനിക ബ്ലോഗർ കൊല്ലപ്പെട്ടു. ഉക്രയ്‌നുമായുള്ള യുദ്ധത്തിൽ റഷ്യൻ സേനയെ പിന്തുണച്ചിരുന്ന വ്ലാദ്‌ലൻ തതാർസ്‌കി (മാക്‌സിം ഫോമിൻ)യാണ്‌ കൊല്ലപ്പെട്ടത്‌. തതാർസ്‌കിക്ക്‌ ലഭിച്ച സമ്മാനപ്പൊതിയില്‍ ഒളിപ്പിച്ച ബോംബ് പൊട്ടിത്തെറിച്ചാണ് അപകടം. മുപ്പതിലേറെപ്പേർക്ക്‌ പരിക്കുണ്ട്‌. ആക്രമണത്തിനുപിന്നില്‍ ആരാണെന്ന് വ്യക്തമല്ല. സംഭവത്തിൽ അടിയന്തര അന്വേഷണത്തിന്‌ റഷ്യൻ ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടു. സ്‌ഫോടനം റഷ്യക്ക്‌ എതിരായ തീവ്രവാദ ആക്രമണമാണെന്നും ഉക്രയ്‌നാണ്‌ ഇത്‌ ആസൂത്രണം ചെയ്‌തതെന്നും റഷ്യയിലെ ദേശീയ തിവ്രവാദവിരുദ്ധ സമിതി വ്യക്തമാക്കി. എന്നാൽ, …

സെന്റ് പീറ്റേഴ്സ് ബര്‍ഗിലെ കഫേയിലെ സ്‌ഫോടനത്തിൽ റഷ്യൻ സൈനിക ബ്ലോഗർ കൊല്ലപ്പെട്ടു Read More »

ഫിന്‍ലന്‍ഡ്‌ പാർലമെന്റ്‌ തെരഞ്ഞെടുപ്പ്; പ്രധാനമന്ത്രി സാന്ന മാരിന്റെ സോഷ്യൽ ഡെമോക്രാറ്റിക്‌ പാർട്ടിക്ക് തുടർഭരണം നഷ്ടമായി, എൻ.സി.പി വിജയിച്ചു

ഹെൽസിങ്കി: ഫിന്‍ലന്‍ഡ്‌ പാർലമെന്റ്‌ തെരഞ്ഞെടുപ്പിൽ വലതുപക്ഷ ദേശീയ സഖ്യ പാർടിക്ക്‌ (എൻ.സി.പി) മേൽക്കൈ. പ്രധാനമന്ത്രി സാന്ന മാരിന്റെ സോഷ്യൽ ഡെമോക്രാറ്റിക്‌ പാർട്ടി (എസ്‌.ഡി.പി) നേതൃത്വത്തിലുള്ള സർക്കാരിന്‌ തുടർഭരണം നഷ്ടമായി. മുന്‍ ധനമന്ത്രി പെറ്റേരി ഓര്‍പോയുടെ നേതൃത്വത്തിലുള്ള മധ്യ വലതു പാർട്ടി 20.8 ശതമാനം വോട്ടോടെ വിജയം ഉറപ്പിച്ചു. തീവ്രവലതുപക്ഷ നയം പിന്തുടരുന്ന ഫിന്‍സ് പാര്‍ടിക്ക് 20.1 ശതമാനം വോട്ടും മധ്യ ഇടത്‌ പാർടിയായ സോഷ്യൽ ഡെമോക്രാറ്റിക്‌ പാർട്ടിക്ക്‌ 19.09 ശതമാനം വോട്ടുമാണ്‌ ലഭിച്ചത്‌. പെറ്റേരി ഓര്‍പോ പ്രധാനമന്ത്രിയാകുമെന്നാണ്‌ …

ഫിന്‍ലന്‍ഡ്‌ പാർലമെന്റ്‌ തെരഞ്ഞെടുപ്പ്; പ്രധാനമന്ത്രി സാന്ന മാരിന്റെ സോഷ്യൽ ഡെമോക്രാറ്റിക്‌ പാർട്ടിക്ക് തുടർഭരണം നഷ്ടമായി, എൻ.സി.പി വിജയിച്ചു Read More »

മധു വധം; 14 പ്രതികൾ കുറ്റക്കാരെന്ന് കോടതി, രണ്ട് പേരെ വെറുതെ വിട്ടു, ശിക്ഷ നാളെ പ്രഖ്യാപിക്കും

പാലക്കാട്: അട്ടപ്പാടി മധു വധക്കേസിൽ 16 പ്രതികളിൽ 14 പ്രതികളും കുറ്റക്കാരാണെന്ന് കോടതി. 4-ാം പ്രതിയെയും 11-ാം പ്രതിയെയും കോടതി വെറുതെ വിട്ടു. ശിക്ഷ നാളെ പ്രഖ്യാപിക്കും. ഹുസൈൻ, മരക്കാർ, ഷംസുദ്ദീൻ, രാധാകൃഷ്ണൻ, അബൂബക്കർ, സിദ്ദിഖ്, ഉബൈദ്, നജീബ്, ജൈജുമോൻ, സജീവ്, സതീഷ്, ഹരീഷ്, ബിജു, മുനീർ എന്നിവർ കുറ്റക്കാരാണെന്ന് കോടതി വ്യക്തമാക്കി. എല്ലാവർക്കുമെതിരെ ഒരേ കുറ്റമാണ് തെളിഞ്ഞതെന്നും കോടതി അറിയിച്ചു. നാലാം പ്രതിയായ അനീഷിനെയും 11 -ാം പ്രതി അബ്ദുൾ കരീമിനെയും കോടതി മാറ്റി നിർത്തുകയായിരുന്നു. …

മധു വധം; 14 പ്രതികൾ കുറ്റക്കാരെന്ന് കോടതി, രണ്ട് പേരെ വെറുതെ വിട്ടു, ശിക്ഷ നാളെ പ്രഖ്യാപിക്കും Read More »

മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ മാലിന്യ നിർമ്മാർജ്ജന പദ്ധതി ഇടുക്കി ജില്ലയിൽ തുടങ്ങി

ഇടുക്കി: മലയാളത്തിന്റെ സൂപ്പർസ്റ്റാർ മമ്മൂട്ടിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ജീവകാരുണ്യ സംഘടനയായ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ ആധുനിക പദ്ധതിക്ക് ഇടുക്കി ജില്ലയിൽ തുടക്കമിട്ടു. മാലിന്യ നിർമ്മാർജ്ജനത്തെ കേന്ദ്രീകരിച്ചാണ് പുതിയ പദ്ധതിയുടെ തുടക്കം. അതിനായി മാലിന്യങ്ങളെ കരിച്ചു കളയുന്ന ഇൻസിനറേറ്റർ നൽകുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പദ്ധതിയിലെ ആദ്യ ഇൻസിനറേറ്റർ ഇടുക്കി ജില്ലയിലേക്ക് നൽകി പദ്ധതി ഉദ്ഘാടനം ചെയ്തു. ഇടുക്കി ജില്ലാ കളക്ടർ ഷീബ ജോർജ് ഐ.എ.എസ് കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ മാനേജിങ് ഡയറക്ടർ ഫാ.തോമസ് …

മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ മാലിന്യ നിർമ്മാർജ്ജന പദ്ധതി ഇടുക്കി ജില്ലയിൽ തുടങ്ങി Read More »

എലത്തൂർ ട്രെയിൻ ആക്രമണം; പ്രതിയുടെ ബാഗിൽ നിന്നും ലഭിച്ച ഡയറിയിൽ പലതവണ ഷാരൂഫ് സെയ്ഫി കാർപെന്‍ററെന്ന് എഴുതിയിരിക്കുന്നു

കോഴിക്കോട്: എലത്തൂർ ട്രയിനിൽ തീവെച്ച കേസിൽ പ്രതിയെന്നു സംശയിക്കുന്ന ആളുടെ ബാഗിൽ നിന്നും ലഭിച്ച ഡയറിയിൽ പലതവണ ഷാരൂഫ് സെയ്ഫി കാർപെന്‍ററെന്ന് എഴുതിയിരിക്കുന്നു. മറ്റുചില പേജുകളിൽ ഇതിന്‍റെ ചുരുക്ക പേരായ എസ്എസ്സി എന്നെഴുതി ലോഗോയും ചെയ്തിട്ടുണ്ട്. ബുക്കിലെ ഓരോ പേജും തുടങ്ങുന്നത് ‘വാട്ട് ഡു ഐ ഹാവ് ടു ഡു ടുഡേ?’ എന്നാണ്. 50 പേജുകളുള്ള നോട്ട് ബുക്കിൽ തെറ്റില്ലാത്ത ഇംഗ്ലീഷിൽ മുഴുവൻ ഡയറിക്കുറിപ്പുകളാണ്. തനിക്ക് 500 രൂപയാണ് ദിവസം കൂലി ലഭിക്കുന്നതെന്നും അതിൽ തന്‍റെ ചെലവ് …

എലത്തൂർ ട്രെയിൻ ആക്രമണം; പ്രതിയുടെ ബാഗിൽ നിന്നും ലഭിച്ച ഡയറിയിൽ പലതവണ ഷാരൂഫ് സെയ്ഫി കാർപെന്‍ററെന്ന് എഴുതിയിരിക്കുന്നു Read More »

എലത്തൂരിൽ ട്രെയ്നിൻ ആക്രമണം; പ്രതിയുടെ വിലാസം കണ്ടെത്തുന്നതിനായി പൊലീസ് യു.പിയിലെത്തി

കോഴിക്കോട്: എലത്തൂരിൽ ട്രെയ്നിന് തീപിടിച്ച സംഭവത്തിൽ പ്രതിയെന്നു സംശയിക്കുന്ന വ്യക്തിയുടെ വിലാസം പരിശോധിക്കാനൊരുങ്ങുകയാണ് പൊലീസ്. ഇതിനായി റെയിൽവേ പൊലീസ് യു.പിയിലെത്തി. നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളിൽ പരിശോധന നടത്താനാണ് തീരുമാനം. കേരള പൊലീസും യുപിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ഇടങ്ങളിൽ പൊലീസ് തെരച്ചിൽ നടത്തി വരികയാണ്. എ.ഡി.ജി.പി എം.ആർ.അജിത് കുമാർ അന്വേഷണ സംഘത്തിന് നേതൃത്വം നൽകും. 5 എ.സി.പിമാരും 8 സർക്കിൾ ഇൻസ്പെക്‌ടർമാരുമടങ്ങുന്ന 40 അംഗ സംഘമാണ് അന്വേഷിക്കുന്നത്.

ചേപ്പനത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ച നിലയില്‍ കണ്ടെത്തി

കൊച്ചി: എറണാകുളം ചേപ്പനത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ച നിലയില്‍ കണ്ടെത്തി. രാഘവപ്പറമ്പത്ത് വീട്ടിൽ മണിയൻ, ഭാര്യ സരോജിനി മകൻ മനോജ് എന്നിവരാണ് മരിച്ചത്. ഭാര്യയെയും മകനെയും കൊലപ്പെടുത്തിയ ശേഷം ഇയാൾ ആത്മഹത്യ ചെയ്തതായിണ് പ്രാഥമിക നിഗമനം. ഇന്ന് രാവിലെയോടെയാണ് സംഭവം. മണിയനെ തൂങ്ങിമരിച്ചനിലയിലും ഭാര്യയെയും മകനെയും വെട്ടിയനിലയിലുമാണഅ കണ്ടെത്തിയത്.

കൊല്ലത്ത് നിന്നും കാണാതായ രണ്ട് വയസുകാരനെ കണ്ടെത്തി

കൊല്ലം: കാണാതായ രണ്ട് വയസുകാരനെ തിരച്ചിലിനൊടുവില്‍ കണ്ടെത്തി. പ്രദേശവാസികള്‍ ഒന്നടങ്കം ഒരു മണിക്കൂറോളം തിരച്ചില്‍ നടത്തിയാണ് കുട്ടിയെ കണ്ടെത്തിയത്. വീട്ടില്‍ നിന്നു രണ്ട് കിലോമീറ്റര്‍ അകലെ വച്ചാണ് കുട്ടിയെ കണ്ടെത്തിയത്. സമീപത്തെ ക്ഷേത്രത്തിലെ ഉച്ചഭാഷിണിയിലൂടെ കുട്ടിയെ കാണാനില്ലെന്ന വിവരം വിളിച്ചു പറഞ്ഞിരുന്നു. പിന്നാലെയാണ് പ്രദേശവാസികള്‍ ഒന്നടങ്കം കുട്ടിക്കായി തിരച്ചില്‍ നടത്തിയത്. അതിനിടെ അഞ്ചല്‍ പൊലീസും സ്ഥലത്തെത്തി. ഒരു മണിക്കൂറിനു ശേഷം പൊലിക്കോട് – അറയ്ക്കല്‍ റോഡില്‍ ഇടയം ഭാഗത്തെ വയലില്‍ നിന്നു കുട്ടിയെ കണ്ടെത്തുകയായിരുന്നു.

മധു വധ കേസിൽ വിധി ഇന്ന്

മണ്ണാർക്കാട്‌: അട്ടപ്പാടിയിൽ ആൾക്കൂട്ട ആക്രമണത്തിൽ ആദിവാസി യുവാവ്‌ മധു കൊല്ലപ്പെട്ട കേസിൽ ചൊവ്വാഴ്‌ച മണ്ണാർക്കാട്‌ പട്ടികജാതി വർഗ പ്രത്യേക കോടതി വിധി പറയും. പ്രത്യേക കോടതി ജഡ്‌ജി കെ എം രതീഷ്‌കുമാറാണ്‌ കേസ്‌ പരിഗണിക്കുന്നത്‌. 16 പ്രതികളുണ്ട്‌.2018 ഫെബ്രുവരി 22നായിരുന്നു നാടിനെ നടുക്കിയ കൊലപാതകം. അഗളി പൊലീസ്‌ കേസ്‌ അന്വേഷിച്ച്‌ മെയ്‌ 31ന്‌ കോടതിയിൽ കുറ്റപത്രം നൽകി. 2022 മാർച്ച്‌ 17ന്‌ പ്രതികളെ കുറ്റപത്രം വായിച്ചുകേൾപ്പിച്ചു. ഏപ്രിൽ 28ന്‌ വിചാരണ തുടങ്ങി. കേസ്‌ വിധിപറയാൻ രണ്ടുതവണ പരിഗണിച്ചു. …

മധു വധ കേസിൽ വിധി ഇന്ന് Read More »

Mobile Gambling establishment Put By the Cellular phone Costs

Content Down load An educated Real cash Gambling establishment Software Best 5 Shell out Because of the Cellular phone Gambling enterprises Spend By Cellular telephone Casinos Commission Procedures Were there Put Constraints For Cellular Billing? Hit the Realize Remark switch to ascertain what they consider of your Payforit Casino, that which was offered and you …

Mobile Gambling establishment Put By the Cellular phone Costs Read More »

Highway And begin tattoo shops in edmonton Graffiti Science Stream Evaluate

Content Combining Involving Imaginative Codes Primitive Technology Thank you for Becoming a member of The Artincontext Org E-zine A number of periods, things, as well as compositional characteristics your recurring from the expected variety. Arriving at emotive choices, a creative procedure, developed by Surrealist designer Salvador Dalí in the 1930s, to secure a search for …

Highway And begin tattoo shops in edmonton Graffiti Science Stream Evaluate Read More »

Horse Reviews maritimepetsupplies.ca/dental For children

Content articles Take Menagerie Creatures Intelligence Search Puzzle Entertaining Vocab Career Worksheet initial Grade Which are the A Animals That have a number of Distance learning To their Expression? Animals In 5 Communication, 10 Letter Creatures Artist Superstars Take over Russian federation The Lyons ink jet printers felt nearly all unblushing sinners in this devotion, …

Horse Reviews maritimepetsupplies.ca/dental For children Read More »

നിറവ് 2K23; ചിറ്റൂർ എൻ.എസ്.എസ് ​ഗവൺമെൻ് എൽ.പി സ്കൂളിൽ വാർഷികം നടന്നു

ചിറ്റൂർ എൻ.എസ്.എസ് ​ഗവൺമെൻ് എൽ.പി സ്കൂളിൽ നിറവ് 2K23യെന്ന പേരിൽ വാർഷികവും അധ്യാപക രക്ഷാകർതൃ ദിനവും സ്റ്റാർസ് പ്രീ പ്രൈമറി ഉദ്ഘാടനവും സ്കൂൾ കലണ്ടർ പ്രകാശനവും എൻഡോവ്മെന്റ് വിതരണവും നടത്തി. പൊതുസമ്മേളനം എം.എൽ.എ പി.ജെ ജോസഫ് ഉ​ദ്​ഘാടനം ചെയ്തു. മണക്കാട് ​ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടിസ്സി ജോബ് അധ്യക്ഷത വഹിച്ചു. എസ്.എസ്.കെ ഇടുക്കി ജില്ലാ പ്രോജക്ട് കോർഡിനേറ്റർ ബിന്ദുമോൾ ഡി പദ്ധതി വിശദീകരണം നടത്തി. പി.റ്റി.എ പ്രസിഡന്റ് സുരേഷ്.വി.ആർ സ്വാ​ഗതം ആശംസിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ഉഷ.കെ.കെ റിപ്പോർട്ട് അവതരിപ്പിച്ചു. …

നിറവ് 2K23; ചിറ്റൂർ എൻ.എസ്.എസ് ​ഗവൺമെൻ് എൽ.പി സ്കൂളിൽ വാർഷികം നടന്നു Read More »

മൊബൈൽ ഫോണിന് 50 തികഞ്ഞു

മനുഷ്യന്റെ ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നായി മാറി കഴിഞ്ഞ മൊബൈൽ ഫോൺ കണ്ടു പിടിച്ചിട്ട് ഇന്ന് 50 വർഷം തികയുകയാണ്. 1973 ലാണ് സാങ്കേതിക വിദ്യകളുടെ ചരിത്രത്തിൽ കോളിളക്കവുമായി മൊബൈൽ ഫോൺ കടന്നു വന്നത്. പിന്നീട് ഇങ്ങോട്ടു വളർച്ച് അന്നത്തെ ശാസ്ത്രജ്ഞൻമാരുടെ പോലും ചിന്തകളെ കടത്തി വെട്ടുന്ന തരത്തിലായിരുന്നു. എന്നാൽ നമ്മുടെ നാട്ടിൽ 90 കൾക്ക് ശേഷമാണ് കീപാഡ് ഫോണുകൾ പോലും വിപണിയിലെത്തിയത്. 2005 ന് ശേഷം സ്മാർട്ട് ഫോണുകളും എത്തി.

പ്രശസ്‌ത രാജ്ഞിയായ ക്ലിയോപാട്ര കഴുതപ്പാലിൽ കുളിക്കുമായിരുന്നു, കഴുതയുടെ പാൽ ഉപയോഗിച്ചുള്ള സോപ്പ്‌ സ്‌ത്രീകളുടെ ശരീര സൗന്ദര്യം വർധിപ്പിക്കുമെന്ന് മനേക ഗാന്ധി

ന്യൂഡൽഹി: കഴുതയുടെ പാൽ ഉപയോഗിച്ചുള്ള സോപ്പ്‌ സ്‌ത്രീകളുടെ ശരീര സൗന്ദര്യം വർധിപ്പിക്കുമെന്ന വിചിത്ര വാദവുമായി ബിജെപി എംപിയും മുൻ കേന്ദ്രമന്ത്രിയുമായ മനേക ഗാന്ധി. ഈജിപ്‌ത് രാജ്ഞി ക്ലിയോപാട്ര കഴുതപ്പാലിൽ കുളിച്ചിരുന്നതായും മനേക ഗാന്ധി അവകാശപ്പെട്ടു. ഉത്തർപ്രദേശിലെ സുൽത്താൻപൂരിൽ പൊതുയോഗത്തിൽ സംസാരിക്കുന്ന വീഡിയോ ആണ്‌ വൈറലാകുന്നത്‌. പ്രശസ്‌ത രാജ്ഞിയായ ക്ലിയോപാട്ര കഴുതപ്പാലിൽ കുളിക്കുമായിരുന്നു. ഡൽഹിയിൽ കഴുതപ്പാൽ കൊണ്ടുണ്ടാക്കുന്ന സോപ്പിന് 500 രൂപ വിലയുണ്ട്. ആട്ടിൻ പാലും കഴുതപ്പാലും കൊണ്ടുള്ള സോപ്പുണ്ടാക്കാൻ തുടങ്ങണമെന്നും മനേക വ്യക്തമാക്കി. “നിങ്ങൾ ഒരു കഴുതയെ …

പ്രശസ്‌ത രാജ്ഞിയായ ക്ലിയോപാട്ര കഴുതപ്പാലിൽ കുളിക്കുമായിരുന്നു, കഴുതയുടെ പാൽ ഉപയോഗിച്ചുള്ള സോപ്പ്‌ സ്‌ത്രീകളുടെ ശരീര സൗന്ദര്യം വർധിപ്പിക്കുമെന്ന് മനേക ഗാന്ധി Read More »

പെസഹ വ്യാഴാഴ്ച്ച സഭാസമ്മേളനം ഒഴിവാക്കണമെന്ന് ബെന്നി ബഹനാൻ എം.പി; ലോക്സഭ സീക്കർക്ക് കത്തു നൽകി

ന്യൂഡൽഹി: ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികൾ വിശുദ്ധവാരമായി കൊണ്ടാടുന്ന ഈ ആഴ്ച്ചയിൽ പെസഹ വ്യാഴാഴ്ച്ച സഭ സമ്മേളിക്കുന്നത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ബെന്നി ബഹനാൻ എംപി ലോക്സഭ സീക്കർക്ക് കത്തു നൽകി. വിശ്വാസികൾക്ക് സുപ്രധാനമായ ദിവസം സഭ സമ്മേളിക്കുന്നത് ശരിയല്ലെന്നും ഉചിതമായ നടപടി സ്വീകരിക്കണമെന്നും ബെന്നി ബഹന്നാൻ കത്തിൽ ആവശ്യപ്പെടുന്നു. ഫെസ്റ്റിവൽ സീസണിലെ ടിക്കറ്റ് നിരക്ക് വർധന സാധാരണക്കാരുടെ യാത്ര‍‌യെ ബാധിക്കുന്നുണ്ട്. ഫെസ്റ്റിവൽ സീസൺ മുന്നിൽകണ്ട് അമിത തുക ഈടാക്കുന്ന എയർലൈൻസുകളെ നിയന്ത്രിക്കേണ്ടത് സർക്കാരിന്‍റെ ഉത്തരവാവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തിന്‍റെ പ്രാധാന്യം …

പെസഹ വ്യാഴാഴ്ച്ച സഭാസമ്മേളനം ഒഴിവാക്കണമെന്ന് ബെന്നി ബഹനാൻ എം.പി; ലോക്സഭ സീക്കർക്ക് കത്തു നൽകി Read More »

കോഴിക്കോട് ട്രെയിനിൽ അപകടാവസ്ഥ സൃഷ്ടിച്ച അക്രമിയെ പിടികൂടാനുള്ള ശ്രമങ്ങൾ പോലീസ് ഊർജ്ജിതമായി നടത്തുകയാണെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കോഴിക്കോട് ട്രെയിനിൽ ഉണ്ടായ അക്രമ സംഭവം അതീവ ദുഃഖകരവും ഞെട്ടിക്കുന്നതുമാണെന്ന് മുഖ്യമന്ത്രി. പിഞ്ചുകുഞ്ഞടക്കം മൂന്ന് പേരുടെ ജീവനാണ് ആലപ്പുഴ -കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ്സിൽ ഉണ്ടായ ആക്രമണത്തിൽ പൊലിഞ്ഞത്. കമ്പാർട്മെന്റിൽ ഉണ്ടായ യാത്രക്കാർക്കും പൊള്ളലേറ്റിറ്റുണ്ട്. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്താനും കുറ്റകൃത്യത്തിന്റെ മുഴുവൻ വിവരങ്ങളും നിയമത്തിനു മുന്നിൽ കൊണ്ടുവരാനും പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്. അതിനായി പ്രത്യേക അന്വേഷകസംഘം രൂപീകരിക്കും. അക്രമിയെ പിടികൂടാനുള്ള ശ്രമങ്ങൾ പോലീസ് ഊർജ്ജിതമായി നടത്തുകയാണ്. സംസ്ഥാന പോലീസ് മേധാവി തന്നെ ഇതിന് മേൽനോട്ടം വഹിക്കുന്നുണ്ടെന്നും …

കോഴിക്കോട് ട്രെയിനിൽ അപകടാവസ്ഥ സൃഷ്ടിച്ച അക്രമിയെ പിടികൂടാനുള്ള ശ്രമങ്ങൾ പോലീസ് ഊർജ്ജിതമായി നടത്തുകയാണെന്ന് മുഖ്യമന്ത്രി Read More »

എലത്തൂരിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ തീവെപ്പ് നടത്തിയ അക്രമിയുടെ രേഖാ ചിത്രം പുറത്തുവിട്ടു

കോഴിക്കോട്: എലത്തൂരിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ തീവെപ്പ് നടത്തിയ അക്രമിയുടെ രേഖാ ചിത്രം പൊലീസ് പുറത്തുവിട്ടു. സംഭവത്തിലെ സാക്ഷി റാസിക്കിന്റെ സഹായത്തോടെ എലത്തൂർ പോലീസ് സ്റ്റേഷനിലാണ് രേഖാ ചിത്രം തയാറാക്കിയത്.അതിനിടെ പ്രതിയെന്ന് സംശയിക്കുന്നയാളുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ചുവന്ന ഷർട്ട് ധരിച്ചയാൾ റോഡിൽ കാത്തുനിൽക്കുന്നതും കുറച്ചുസമയത്തിന് ശേഷം ഒരു ബൈക്കിൽ കയറി പോകുന്നതും ദൃശ്യങ്ങളിൽ കാണാം. ദൃക്‌സാക്ഷികൾ നൽകിയ വിവരണവുമായി ഒത്തുപോകുന്നതാണ് സിസിടിവിയിൽ കണ്ട വ്യക്തിയും. പ്രതിയെന്ന് സംശയിക്കുന്നയാളുടെ മൊബൈൽഫോണും ബാ​ഗും വസ്‌ത്രവും കണ്ണടയും പൊലീസിന് ലഭിച്ചു.

അഖിലയുടെ സ്ഥലമാറ്റം റദ്ദാക്കി; മന്ത്രി ആന്റണി രാജു

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി കണ്ടക്ടർ അഖില എസ് നായരുടെ സ്ഥലമാറ്റം റദ്ദാക്കിയതായി ഗതാഗത മന്ത്രി ആന്റണി രാജു. വെെക്കം ഡിപ്പോയിൽ നിന്ന് പാല ഡിപ്പോയിലേക്ക് മാറ്റിയ ഉത്തരവാണ് റദ്ദാക്കിയത്. അതേസമയം സർക്കാരിനെയും കെ.എസ്.ആർ.ടി.സിയെയും അപകീർത്തിപ്പെടുത്തിയ വനിതാ കണ്ടക്ടറെ സ്ഥലംമാറ്റിയതിന്റെ പേരിലുള്ള വിവാദം രാഷ്‌ട്രീയപ്രേരിതമാണെന്നും മന്ത്രി പറഞ്ഞു. “ശമ്പള രഹിത സേവനം 41ാം ദിവസം’’ എന്നെഴുതിയ ബാഡ്ജ് ധരിച്ച് ജോലി ചെയ്‌തതിനാണ്‌ വൈക്കം ഡിപ്പോയിലെ കണ്ടക്ടർ അഖില എസ് നായരെ പാലായിലേക്ക്‌ സ്ഥലംമാറ്റിയത്‌. കെ.എസ്.ആർ.ടി.സിയിലെ ബി.എം.എസ് യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗവും …

അഖിലയുടെ സ്ഥലമാറ്റം റദ്ദാക്കി; മന്ത്രി ആന്റണി രാജു Read More »

കെ.ടി.മാത്യുവിന്റെ കുടുംബസഹായ ഫണ്ട്‌ ചൊവ്വാഴ്‌ച കൈമാറും

മാരാരിക്കുളം: അന്തരിച്ച സി.പി.ഐ(എം) നേതാവ്‌ കെ.ടി.മാത്യുവിന്റെ കുടുംബസഹായ ഫണ്ട്‌ 25 ലക്ഷം രൂപ ചൊവ്വാഴ്‌ച കൈമാറും. എസ്.എഫ്.ഐയിലെ സഹപ്രവർത്തകരും സുഹൃത്തുക്കളും രൂപീകരിച്ച കൂട്ടായ്‌മയുടെ നേതൃത്വത്തിലാണ് ഫണ്ട് ശേഖരിച്ചത്. അഡ്വ.പ്രിയദർശൻ തമ്പി ചെയർമാനും അഡ്വ. ആർ റിയാസ് കൺവീനറുമായാണ്‌ കൂട്ടായ്‌മ രൂപീകരിച്ചത്‌.രാവിലെ എട്ടിന് മാത്യുവിന്റെ വീടിന് സമീപം ചേരുന്ന ചടങ്ങിൽ സഹായം അമ്മ ജെസി തോമസിന് കൈമാറും. നിയമസഭാ സ്‌പീക്കർ എ.എൻ.ഷംസീർ, മന്ത്രി സജി ചെറിയാൻ, സി.പി.ഐ(എം) കേന്ദ്ര കമ്മിറ്റി അംഗം സി എസ് സുജാത, സംസ്ഥാന സെക്രട്ടറിയറ്റംഗം …

കെ.ടി.മാത്യുവിന്റെ കുടുംബസഹായ ഫണ്ട്‌ ചൊവ്വാഴ്‌ച കൈമാറും Read More »

രണ്ട് യുവതികളുമായി ബൈക്കിൽ സാഹിസക യാത്ര; 24 കാരൻ അറസ്റ്റിൽ

മുംബൈ: യുവതികളെ ഒപ്പമിരുത്തി അപകടകരമായി ബൈക്കോടിച്ച യുവാവ് അറസ്റ്റിൽ. 24 കാരനാണ് അറസ്റ്റിലായത്. നഗരത്തിലെ ബാന്ദ്ര കുർള കോംപ്ലക്സ് പ്രദേശത്തായിരുന്നു സംഭവം. കഴിഞ്ഞദിവസം ബൈക്ക് സ്റ്റണ്ട് നടത്തുന്നതിന്‍റെ വീഡിയോ ഇവർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതിനു പിന്നാലെ വൈറലായിരുന്നു. 13 സെക്കന്‍റ് ദൈർഘ്യമുള്ള വീഡിയോയാണ് വൈറലായത്. യുവതികളെ മുന്നിലും പിന്നിലും ഇരുത്തിയായിരുന്നു യുവാവിന്‍റെ അഭ്യാസപ്രകടനം. മൂന്നുപേരും ഹെൽമറ്റ് ധരിച്ചിരുന്നില്ല. തുടർന്നാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ഇന്ത്യൻ പീനൽ കോഡിലെയും മോട്ടോർ വാഹന നിയമത്തിലെ വകുപ്പുകൾ ചുമത്തിയാണ് യുവാവിനെ അറസ്റ്റ് …

രണ്ട് യുവതികളുമായി ബൈക്കിൽ സാഹിസക യാത്ര; 24 കാരൻ അറസ്റ്റിൽ Read More »

വിദേശ വാക്കുകൾ ഔദ്യോഗിക ആശയവിനിമയങ്ങൾക്കായി ഉപയോഗിക്കുന്നതിന്‌ വിലക്കേർപ്പെടുത്തി ഇറ്റലി

റോം: ഔദ്യോഗിക ആശയവിനിമയങ്ങളിൽ ഇംഗ്ലീഷും മറ്റ് വിദേശ വാക്കുകളും ഉപയോഗിക്കുന്നതിന്‌ വിലക്കേർപ്പെടുത്തി ഇറ്റലി. വിലക്ക്‌ ലംഘിക്കുന്ന ഇറ്റലിക്കാർക്ക് 100,000 യൂറോ (82,46,550 രൂപ) വരെ പിഴ ചുമത്താവുന്നതാണ്‌ നിയമം. പ്രധാനമന്ത്രി ജോർജിയ മെലോണിയുടെ ബ്രദേഴ്‌സ് ഓഫ് ഇറ്റലി പാർട്ടി നിർദ്ദേശിച്ചതാണ്‌ പുതിയ നിയമം. ഇംഗ്ലീഷ് ഭാഷ ഇറ്റാലിയന്‍ ഭാഷയെ നശിപ്പിക്കുകയും ഭാഷയുടെ അന്തസ്സ് കുറയ്ക്കുകയും ചെയ്യുകയാണെന്ന് കരടുബില്ലില്‍ പറയുന്നു. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലും ഇംഗ്ലീഷ് ഉപയോഗിക്കുന്നത് നിരോധിക്കും. അതേസമയം സ്ഥാപനങ്ങള്‍ക്ക് ഇറ്റാലിയന്‍ ഭാഷാ പതിപ്പ് നല്‍കുമെന്നും ബില്ലില്‍ …

വിദേശ വാക്കുകൾ ഔദ്യോഗിക ആശയവിനിമയങ്ങൾക്കായി ഉപയോഗിക്കുന്നതിന്‌ വിലക്കേർപ്പെടുത്തി ഇറ്റലി Read More »

നീലച്ചിത്രതാരത്തിന് പണം നൽകിയ കേസ്; ട്രംപ്‌ ചൊവ്വാഴ്‌ച കോടതിയിൽ കീഴടങ്ങും

വാഷിങ്‌ടൺ: ലൈംഗികാരോപണം മറച്ചുവയ്‌ക്കാൻ നീലച്ചിത്രതാരത്തിന് പണം നൽകിയെന്ന കേസിൽ അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്‌ ചൊവ്വാഴ്‌ച കോടതിയിൽ കീഴടങ്ങും. ന്യൂയോർക്കിലെ മാൻഹാട്ടൻ കോടതിയിലാണ്‌ ഹാജരാകുക. ട്രംപ്‌ കീഴടങ്ങുന്നത്‌ പരിഗണിച്ച്‌ ന്യൂയോർക്കിൽ കനത്ത സുരക്ഷ ഏർപ്പെടുത്തി. ഇതിനിടെ, കേസിന്റെ വിചാരണ വേറൊരു കോടതിയിലേക്ക്‌ മാറ്റാനുള്ള ശ്രമം ട്രംപ്‌ ആരംഭിച്ചതായാണ്‌ റിപ്പോർട്ട്‌. മാന്‍ഹാട്ടന്‍ ജില്ലാ അറ്റോര്‍ണിയുടെ നേതൃത്വത്തില്‍ അഞ്ചുവര്‍ഷം നീണ്ട അന്വേഷണത്തിന്‌ ഒടുവിലാണ് ട്രംപ് കുറ്റക്കാരനെന്ന്‌ കണ്ടെത്തിയത്. കുറ്റപത്രത്തിൽ ചുമത്തിയിട്ടുള്ള വിവിധ കുറ്റങ്ങൾ എന്തെന്ന്‌ പഠിച്ചശേഷമായിരിക്കും ട്രംപിന്റെ അഭിഭാഷകരുടെ …

നീലച്ചിത്രതാരത്തിന് പണം നൽകിയ കേസ്; ട്രംപ്‌ ചൊവ്വാഴ്‌ച കോടതിയിൽ കീഴടങ്ങും Read More »

ട്രെയിനിനുള്ളിലെ ആക്രമണം; പ്രതിയുടെ ബാഗില്‍ നിന്ന് കണ്ടെത്തിയത് 12 വസ്തുക്കൾ

കോഴിക്കോട്: ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടീവ് ട്രെയിനില്‍ ആക്രമണം നടത്തിയ പ്രതിയുടെ ബാഗില്‍ നിന്ന് 12 വസ്തുക്കൾ കണ്ടെത്തി. ബാഗിൽ നിന്നും ലഭിച്ച സാധനങ്ങളുടെ അടിസ്ഥാനത്തിൽ ഇയാൾ മരപ്പണിക്കാരനാണെന്നാണ് നിഗമനം. ഇയാൾ യു പി സ്വദേശിയാണോ എന്ന കാര്യത്തിലും സംശയമുണ്ട്. ഹിന്ദിയിലും ഇംഗ്ലീഷിലും എഴുതിയ കുറിപ്പുകളും ചിറയിന്‍കീഴ്, കഴക്കൂട്ടം, തിരുവനന്തപുരം, കോവളം, കുളച്ചല്‍, കന്യാകുമാരി തുടങ്ങിയ 6 നഗരങ്ങളുടെ പേരുകളും ഉള്ളതായി പൊലീസ് വ്യക്തമാക്കുന്നു. കുറിപ്പുകള്‍ അടങ്ങിയ ബുക്ക് സഹിതം 12 വസ്തുക്കളാണ് മധ്യവയസ്‌കനെന്ന് കരുതപ്പെടുന്ന പ്രതിയുടെ ബാഗില്‍ നിന്ന് …

ട്രെയിനിനുള്ളിലെ ആക്രമണം; പ്രതിയുടെ ബാഗില്‍ നിന്ന് കണ്ടെത്തിയത് 12 വസ്തുക്കൾ Read More »

ബി.ജെ.പിയെ കടന്നാക്രമിച്ച് ഉദ്ധവ് താക്കറെ

മുംബൈ: മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഞായറാഴ്ച ഛത്രപതി സംഭാജി നഗറിൽ എം.വി.എയുടെ ഒരു റാലിയിൽ സംസാരിക്കുകയവെയാണ് ബിജെപിയെ കടന്നാക്രമിച്ചത്. തന്റെ പിതാവ് ബാൽ താക്കറെയുമായി ബന്ധപ്പെട്ട തന്റെ വ്യക്തിത്വം മോഷ്ടിക്കാൻ ശ്രമിക്കുന്നുവെന്നും അതിന് ശേഷം ബി.ജെ.പി നിലനിൽക്കില്ലെന്നും റാലിയിൽ അദ്ദേഹം പറഞ്ഞു. ബി.ജെ.പി എന്റെ പിതാവിനെ തട്ടിയെടുക്കാൻ ശ്രമിക്കുകയാണ്. അവർക്ക് ധൈര്യമുണ്ടെങ്കിൽ അവർ നരേന്ദ്ര മോദിക്കൊപ്പം മഹാരാഷ്ട്രയിലേക്ക് വരണം,തിരഞ്ഞെടുപ്പിനെ നേരിടണം,വോട്ടെടുപ്പിന് ശേഷം ബിജെപി നിലനിൽക്കില്ലെന്നും,താക്കറെ പറഞ്ഞു ലോക്‌സഭയിൽ നിന്ന് രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിനെയും പ്രതിപക്ഷ …

ബി.ജെ.പിയെ കടന്നാക്രമിച്ച് ഉദ്ധവ് താക്കറെ Read More »

മാനനഷ്ടക്കേസ്; രാഹുൽ ഗാന്ധി ഇന്ന് സൂറത്ത് കോടതിയിൽ അപ്പീൽ നൽകും

ന്യൂഡൽഹി: മാനനഷ്ടക്കേസിലെ നടപടിക്കെതിരെ രാഹുൽ ഗാന്ധി ഇന്ന് സൂറത്ത് കോടതിയിൽ അപ്പീൽ നൽകും. സൂറത്ത് സെഷൻസ് കോടതിയിൽ നേരിട്ടെത്തിയാണ് അപ്പീൽ സമർപ്പിക്കുക. അപ്പീൽ നൽകാനായി രാഹുലിന് 30 ദിവസമാണ് അനുവദിച്ചിരുന്നത്. മനു അഭിഷേക് സിംഗ്വി, പി ചിദംബരം, സല്‍മാന്‍ ഖുര്‍ഷിദ് അടങ്ങുന്ന പാര്‍ട്ടിയുടെ തന്നെ അഞ്ചംഗ നിയമ വിദഗ്ധ സംഘമാണ് അപ്പീല്‍ തയ്യാറാക്കിയത്. കുറ്റവും ശിക്ഷയും റദ്ദാക്കണമെന്നാണ് രാഹുലിന്‍റെ ആവശ്യം. ഇത്തരത്തിൽ വിധിക്ക് സ്റ്റേ ഉണ്ടായാൽ രാഹുൽ ഗാന്ധിക്കും കോൺഗ്രസിനും അത് വലിയ ആശ്വാസമാവും. പാർലമെന്‍റ് അംഗത്വത്തിലെ …

മാനനഷ്ടക്കേസ്; രാഹുൽ ഗാന്ധി ഇന്ന് സൂറത്ത് കോടതിയിൽ അപ്പീൽ നൽകും Read More »

സ്വർണവില കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. പവന് 240 രൂപ കുറഞ്ഞ് ഇന്ന് ഒരു പവൻ സ്വർണത്തിൻറെ വില 43,760 ഇന്നത്തെ സ്വർണ വില. ഇന്ന് ഗ്രാമിന് 30 രൂപ കുറഞ്ഞ് 5470 രൂപയിലെത്തി. ഇന്നലെ ഒരു ഗ്രാം സ്വർണത്തിന് 5,500 രൂപയിലും ഒരു പവന് 44,000 രൂപയിലുമായിരുന്നു.

അരിക്കൊമ്പൻ ദൗത്യം; ഹൈക്കോടതി നിയോഗിച്ച വിദഗ്ധ സമിതി ഇന്ന് ഇടുക്കിയിലെത്തും

കൊച്ചി: അരിക്കൊമ്പനെ മയക്കു വെടി വെച്ച് പിടികൂടണോയെന്ന കാര്യത്തിൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി ഹൈക്കോടതി നിയോഗിച്ച വിദഗ്ധ സമിതി ഇന്ന് ഇടുക്കിയിലെത്തും. ചിന്നക്കനാൽ സന്ദർശിച്ച് വിദഗ്ധ സമിതി നാട്ടുകാരിൽ നിന്നും കാട്ടാന ശല്യത്തെക്കുറിച്ച് നേരിട്ട് വിവരങ്ങൾ ശേഖരിക്കും. ഇതിനായി 301 കോളനി, സിങ്കുകണ്ടം, പന്നിയാർ എസ്റ്റേറ്റ് എന്നീ സ്ഥലങ്ങൾ സന്ദർശിച്ചേക്കും. ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് അരിക്കൊമ്പൻ കേസ് പരിഗണിക്കുന്നത്. കേസ് ഹൈക്കോടതി ചീഫ് ജസ്റ്റിസിന്‍റെ ബെഞ്ച് പരിഗണിക്കണമെന്നാവശ്യപ്പെട്ട് അറുപതോളം കർഷക സംഘടനകൾ ചീഫ് ജസ്റ്റിസിനെ സമീപിക്കും. മാസം 5 …

അരിക്കൊമ്പൻ ദൗത്യം; ഹൈക്കോടതി നിയോഗിച്ച വിദഗ്ധ സമിതി ഇന്ന് ഇടുക്കിയിലെത്തും Read More »

ബ്രഹ്മപുരം തീപിടുത്തം; ഹൈക്കോടതി സ്വമേധയ എടുത്ത കേസ് ഇന്ന് പരിഗണിക്കും

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്‍റ് തീപിടുത്തവുമായി ബന്ധപ്പെട്ട് സ്വമേധയ എടുത്ത കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. കൊച്ചി കോർപറേഷനിൽ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് വിവിധ കമ്പനികളുമായി ഉണ്ടാക്കിയ കരാർ രേഖകൾ ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. രേഖകളെല്ലാം കോർപറേഷൻ ഇന്നു കോടതിയിൽ ഹാജരാക്കും. സംസ്ഥാനത്തുടനീളം മാലിന്യ സംസ്‌കരണത്തിനുള്ള മാർഗനിർദേശങ്ങൾ രൂപീകരിക്കാൻ മൂന്ന് അമിക്കസ് ക്യൂറിമാരെയും കോടതി നിയോഗിച്ചിട്ടുണ്ട്.

ആറാട്ടുപുഴ ശാസ്‌താ ക്ഷേത്രത്തിലെ പൂരം ഇന്ന്

ചേർപ്പ്: ആറാട്ടുപുഴ പൂരം തിങ്കളാഴ്‌ച നടക്കും. സന്ധ്യയോടെ കരുവന്നൂർ പുഴയുടെ വടക്കേ കരയിലെ ആറാട്ടുപുഴ ശാസ്‌താ ക്ഷേത്രത്തിന്റെ മുന്നിലെ കൊയ്തൊഴിഞ്ഞ പാടം പുരപ്രേമികളെക്കൊണ്ട് നിറയും. വൈകിട്ട്‌ ആറരയോടെ പൂജകൾക്കും ചടങ്ങുകൾക്കുംശേഷം ചെമ്പട കൊട്ടി ആറാട്ടുപുഴ ശാസ്‌താവ് പുറത്തേക്കെഴുന്നള്ളും. ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിൽ 15 ഗജവീരന്മാർ തെക്കോട്ടഭിമുഖമായി അണിനിരക്കുന്നതോടെ പൂരത്തിന് തുടക്കമാകും. പെരുവനം കുട്ടൻമാരാരുടെ നേതൃത്വത്തിൽ 250 ഓളം കലാകാരന്മാർ ഒരുക്കുന്ന പഞ്ചാരിമേളം മാസ്മരികത തീർക്കും. രാത്രി മുഴുവൻ കയറ്റവും ഇറക്കവുമായി പാണ്ടി പഞ്ചാരി മേളങ്ങളുടെ അകമ്പടിയിൽ വിവിധ …

ആറാട്ടുപുഴ ശാസ്‌താ ക്ഷേത്രത്തിലെ പൂരം ഇന്ന് Read More »

ട്രെയിനിൽ വച്ച് യാത്രക്കാരെ പെട്രോൾ ഒഴിച്ച് കത്തിച്ച പ്രതിയുടേതെന്ന് സംശയിക്കുന്ന ബാഗ് കണ്ടെടുത്തു

കോഴിക്കോട്: ആലപ്പുഴ കണ്ണൂർ എക്‌സിക്യുട്ടീവ് എക്‌സ്‌പ്രസിൽ യാത്രക്കാരെ പെട്രോളൊഴിച്ച് കത്തിച്ച പ്രതിയുടേതെന്ന് കരുതുന്ന ബാഗ് എലത്തൂരിലെ ഹിന്ദുസ്ഥാൻ പെട്രാേളിയം ഡിപ്പോക്ക് പിറകിൽ റയിൽവേ ട്രാക്കിനരികിൽ നിന്ന് പൊലീസ് കണ്ടെടുത്തു. ഒരു പെട്രോൾ നിറച്ച കുപ്പി, മൊബൈൽ ഫോൺ, ചാർജ്ജർ, സ്‌നാക്‌സ് പാക്കറ്റുകൾ, ജാക്കറ്റ് ,ബനിയൻ, കണ്ണട, മറ്റൊരു ഫോണിൻ്റെ കവർ, നോട്ട് പാഡ്, നോട്ട് ബുക്ക്, പേന, കഴിച്ചതിൻ്റെ ബാക്കി ചപ്പാത്തിയടങ്ങുന്ന ഫ്ളാസ്‌ക്, തുടങ്ങിയവ റെയിൽവെ പൊലീസ് കണ്ടെടുത്തു. വിരലടയാള വിദഗ്‌ദരും ഡോഗ് സ്ക്വാഡും പിശോധന നടത്തി. …

ട്രെയിനിൽ വച്ച് യാത്രക്കാരെ പെട്രോൾ ഒഴിച്ച് കത്തിച്ച പ്രതിയുടേതെന്ന് സംശയിക്കുന്ന ബാഗ് കണ്ടെടുത്തു Read More »