Timely news thodupuzha

logo

Kerala news

വയനാട് ജനവാസ മേഖലയിൽ ഇറങ്ങിയ കടുവ കുടുങ്ങി

മാനന്തവാടി: വയനാട് മുളളൻകൊല്ലിയിലെ കടുവ കെണിയിൽ വീണു. ഒരു മാസത്തോളം ഭീതി പടർത്തിയ കടുവയാണ് കെണിയിൽ വീണത്. കടുവയെ മയക്കുവെടിവെച്ച് പിടികൂടാൻ നേരത്തെ ഉത്തരവിട്ടിരുന്നു. ഇന്നസെ മുള്ളൻകൊല്ലി സ്വദേശി തോമസിന്‍റെ പശുവിനെ കടുവ പിടിച്ചിരുന്നു. ആദ്യം കുപ്പാടിയിലേക്ക് കടുവയെ മാറ്റാനാണ് തീരുമാനം. വടാനകവലയ്ക്ക് സമീപം വനമൂലികയിൽ സ്ഥാപിച്ചിരുന്ന കൂട്ടിലാണ് കടുവ കുടുങ്ങിയത്. പ്രദേശത്താകെ നാല് കൂടുകൾ സ്ഥാപിച്ചിരുന്നു. മൂന്നാമത് സ്ഥാപിച്ച കൂടിനോട് ചേര്‍ന്ന കെണിയിലാണ് കടുവ കുടുങ്ങിയത്.

കണ്ണൂരിൽ കെ സുധാകരൻ സ്ഥാനാർഥി

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ കണ്ണൂരിൽ സിറ്റിംഗ് എംപിയും കെപിസിസി പ്രസിഡന്‍റുമായ കെ സുധാകരൻ മത്സരത്തിനിറങ്ങും. എഐസിസി നിർദേശത്തെ തുടർന്നാണ് വീണ്ടും മത്സരത്തിനിറങ്ങാൻ സുധാകരൻ തീരുമാനിച്ചത്. കെപിസിസി അധ്യക്ഷ പദവിയും എംപി സ്ഥാനവും ഒരുമിച്ച് കൊണ്ട് പോകുന്നതിലെ ബുദ്ധിമുട്ട് അദ്ദേഹം നേതൃത്വത്തെ അറിയിച്ചിരുന്നു. മത്സര രരം​ഗത്തു നിന്ന് തന്നെ ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. എന്നാൽ സിപിഎം എം.വി ജയരാജനെന്ന ശക്തനായ സ്ഥാനർഥിയെ ഇറക്കിയതോടെയാണ് സുധാകരൻ തന്നെ വേണമെന്ന നിലപാടിലേക്ക് നേതൃത്വം എത്തിയത്. കണ്ണൂരിൽ പല നേതാക്കളുടെ പേരുകൾ സുധാകരന് …

കണ്ണൂരിൽ കെ സുധാകരൻ സ്ഥാനാർഥി Read More »

ഉറങ്ങിക്കിടന്ന ഭാര്യയെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി: വർക്കലയിൽ യുവതി ഗുരുതരാവസ്ഥയിൽ, ഭർത്താവിനെ കസ്റ്റഡിയിലെടുത്തു

തിരുവനന്തപുരം: വർക്കലയിൽ ഭർത്താവ് ഭാര്യയെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി. ചാവക്കാട് സ്വദേശിയായ ലീലയ്ക്കാണ് ഗുരുതരമായി പൊള്ളലേറ്റത്. ഭർത്താവ് അശോകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് പുലര്‍ച്ചെയോടെയാണ് സംഭവം. ലീല ഉറങ്ങുന്നതിനിടെ ഭര്‍ത്താവ് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. കുറ്റം സമ്മതിച്ച അശോകന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയതായും പൊലീസ് പറഞ്ഞു. ഗുരുതരമായി പൊള്ളലേറ്റ ലീല തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണ്.

പത്തനംതിട്ടയിൽ നടത്താനിരുന്ന സംയുക്ത വാർത്താ സമ്മേളനം ഒഴിവാക്കി

പത്തനംതിട്ട: കെ.പി.സി.സി സമരാഗ്നി ജാഥയുടം ഭാഗമായി പത്തനംതിട്ടയിൽ നടത്താനിരുന്ന സംയുക്ത വാർത്താ സമ്മേളനം ഒഴിവാക്കി. കെ സുധാകരന്‍റെ പരസ്യ അസഭ്യ പരാമർശവുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. സമരാഗ്നിയുടെ ഭാഗമായി പത്തനംതിട്ടയിൽ കെ സുധാകരനും വി.ഡി സതീശനും ഒരുമിച്ച് വാർത്താ സമ്മേളനം നടത്തുമെന്നാണ് ആദ്യം പത്തനംതിട്ട ഡി.സി.സി വ്യക്തമാക്കിയത്. എന്നാൽ ഇത് ഒഴിവാക്കിയതായി പിന്നീട് ഡിസിസി നേതൃത്വം അറിയിക്കുകയായിരുന്നു. ശാരീരിക ബുദ്ധിമുട്ടുള്ളതിനാൽ പ്രതിപക്ഷ നേതാവ് എത്താൻ വൈകുമെന്ന് നേരത്തെ അറിയിച്ചിരുന്നുവെന്നാണ് സംയുക്ത വാർത്താ സമ്മേളനം ഒഴിവാക്കിയത് സംബന്ധിച്ച് …

പത്തനംതിട്ടയിൽ നടത്താനിരുന്ന സംയുക്ത വാർത്താ സമ്മേളനം ഒഴിവാക്കി Read More »

വയനാട്ടിൽ കാട്ടുപോത്തിന്റെ ആക്രമണം, വയോധികന് പരിക്കേറ്റു

കൽപ്പറ്റ: വയനാട്ടിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ വയോധികന് പരിക്ക്. ശനിയാഴ്ച രാവിലെയാണ് വയോധികനു നേരെ കാട്ടുപോത്തിന്റെ ആക്രമണം ഉണ്ടായത്. കൂളിവയൽ സ്വദേശി മരക്കച്ചവടക്കരാനായ ബീരാനാണ് പരിക്കേറ്റത്. വനത്തിനോട് ചേർന്നുകിടക്കുന്ന എസ്റ്റേറ്റിലെ തടിയുടെ കണക്ക് എടുക്കാനായി എത്തിയ ബീരാനെ കാട്ടുപോത്ത് ആക്രമിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന ആൾ ആക്രമണത്തിൽ നിന്ന് രക്ഷപെട്ടു. മുഖത്ത് പരിക്കേറ്റ ബീരാനെ മാനന്തവാടി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഈ സ്ഥലത്ത് നേരത്തെയും കാട്ടുപോത്തിന്റെ സാന്നിധ്യം ഉണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. ബീരാന്റെ ആരോഗ്യനില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

സംസ്ഥാന സർക്കാരിന്റെ മികച്ച സംരംഭക അവാർഡ്, റ്റി.സി രാജുവിന്റെ തരണിയിൽ ഓയിൽ മിൽസിന്

ഇടുക്കി: ജില്ലയിലെ മികച്ച സംരംഭക അവാർഡ് തൊടുപുഴയിലെ റ്റി.സി രാജുവിന്റെ തരണിയിൽ ഓയിൽ മിൽസിന് ലഭിച്ചു. 47 വർഷമായി മികച്ച നിലവാരത്തിലുള്ള വെളിച്ചെണ്ണ ഉല്പാദിപ്പിച്ച് റ്റി.വി.സിയെന്ന ബ്രാൻഡിൽ വിതരണം ചെയ്തു വരുന്ന സ്ഥാപനമാണ്. അതുപോലെ തന്നെ മികച്ച കയറ്റുമതി അധിഷ്ടിത യൂണിറ്റായി സിഗ്നേച്ചർ ഫോം പ്രൈവറ്റ് ലിമിറ്റഡ് ന് ലഭിച്ചു. മികച്ച മുനിസിപ്പാലിറ്റിയായി തൊടുപുഴ മുനിസിപ്പാലിറ്റിയെ തിരഞ്ഞെടുത്തു. മികച്ച പഞ്ചായത്തായി അടിമാലി പഞ്ചായത്തിനെയും തിരഞ്ഞെടുത്തു. അവാർഡ് നിർണ്ണയ കമ്മിറ്റിയിൽ കെ.എസ്.എസ്.ഐ.എ സംസ്ഥാന പ്രസിഡന്റ്‌ എ നിസാറുദ്ധീൻ ഉൾപ്പെടെയുള്ള …

സംസ്ഥാന സർക്കാരിന്റെ മികച്ച സംരംഭക അവാർഡ്, റ്റി.സി രാജുവിന്റെ തരണിയിൽ ഓയിൽ മിൽസിന് Read More »

ഇടുക്കി ജില്ലയിൽ പദ്ധതി വിഹിതം; 16 വകുപ്പുകൾ 100 ശതമാനം ചെലവഴിച്ചതായി ജില്ലാ കളക്ടർ

ഇടുക്കി: ജില്ലയിൽ 16 വകുപ്പുകൾ പദ്ധതി വിഹിതത്തിൽ 100 ശതമാനം ചെലവഴിച്ചതായി ജില്ലാ കളക്ടർ ഷീബ ജോർജ് ഐ.എ.എസ്. പദ്ധതി നിർവഹണവുമായി ബന്ധപ്പെട്ട ചെലവുകൾ അതാത് വകുപ്പുകൾ കൃത്യമായി അവലോ കനം ചെയ്ത് സമയബന്ധിതമായി പൂർത്തിയാക്കണമെന്നും കളക്ടർ നിർദേശിച്ചു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന ജില്ലാ വികസന സമിതി യോഗത്തിൽ പ്രസംഗിക്കുന്നതിന് ഇടയിലാണ് ഈ കാര്യം വ്യക്തമാക്കിയത്. 90 – 99 ശതമാനത്തിനിടയിൽ അഞ്ച്, 80 – 90 ശത മാനിടയിൽ ഒമ്പത്, 70 – 80 …

ഇടുക്കി ജില്ലയിൽ പദ്ധതി വിഹിതം; 16 വകുപ്പുകൾ 100 ശതമാനം ചെലവഴിച്ചതായി ജില്ലാ കളക്ടർ Read More »

രണ്ടിലൊന്ന് നാളെ അറിയാം, വേണ്ടി വന്നാല്‍ ഒറ്റയ്‌ക്ക്‌ മത്സരിക്കുമെന്ന് പി.എം.എ സലാം

മലപ്പുറം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മൂന്നാം സീറ്റില്‍ ഉറച്ച് മുസ്ലീം ലീഗ്. രണ്ടിലൊന്ന് നാളെ അറിയാമെന്നും രാജ്യസഭാ സീറ്റ് ആവശ്യപ്പെട്ടിട്ടില്ലെന്നും മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി പി.എം.എ സലാം വ്യക്തമാക്കി. വേണ്ടി വന്നാല്‍ ഒറ്റയ്‌ക്ക്‌ മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മൂന്നാം സീറ്റ് കിട്ടണം. സീറ്റ് കിട്ടാത്ത പ്രശ്‌നം ഇല്ല. പാര്‍ട്ടി എടുത്ത തീരുമാനം യു.ഡി.എഫില്‍ പറഞ്ഞു. നാളെ നടക്കുന്ന ഉഭയകക്ഷി യോഗത്തില്‍ തീരുമാനം ഉണ്ടാകുമെന്നും കരുതുന്നു. നീട്ടിക്കൊണ്ട് പോകാന്‍ കഴിയില്ല. നാളെ തീരുമാനം ആകണം. 27ന് ലീഗ് പാര്‍ട്ടി …

രണ്ടിലൊന്ന് നാളെ അറിയാം, വേണ്ടി വന്നാല്‍ ഒറ്റയ്‌ക്ക്‌ മത്സരിക്കുമെന്ന് പി.എം.എ സലാം Read More »

കുഞ്ഞനന്തൻറെ മരണം ദുരൂഹമെന്ന് കെ സുധാകരൻ

കൊച്ചി: റ്റി.പി വധക്കേസിൽ ശിക്ഷിക്കപ്പെട്ട കുഞ്ഞനന്തൻറെ മരണത്തിൽ പുനരന്വേഷണം വേണമെന്ന് കെപിസിസി പ്രസിഡൻറ് കെ. സുധാകരൻ. സത്യം പുറത്തു വരുന്ന ഘട്ടത്തിലായിരുന്നു കുഞ്ഞനന്തൻറെ മരണം. എല്ലാം വിളിച്ചു പറയുമെന്ന് കുഞ്ഞനന്തൻ പറഞ്ഞതായും കേട്ടിരുന്നു. മരണത്തിൽ ദുരൂഹത ഉണ്ടെന്നതിനാൽ സർക്കാർ അന്വേഷണം നടത്തണമെന്നും വാർത്താ സമ്മേളനത്തിൽ സുധാകരൻ പറഞ്ഞു. ‌കുഞ്ഞനന്തൻറെ മരണം ദുരൂഹമാണ്. സ്വതന്ത്ര ഏജൻസി ഗൗരവമായി അന്വേഷിക്കണം. റ്റി.പി കേസിന് പിന്നിൽ ഉന്നതർ പങ്കെടുത്ത ഗൂഢാലോചന ഉണ്ടെന്നും അതുകൊണ്ട് ഗൂഢാലോചനയിൽ അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു. പി.വി …

കുഞ്ഞനന്തൻറെ മരണം ദുരൂഹമെന്ന് കെ സുധാകരൻ Read More »

വീരൻകുടിയിലെ ഊരു മൂപ്പനെ വനംവകുപ്പ് ഉദ്യോഗസ്ഥർ മർദിച്ചതായി പരാതി

മലക്കപ്പാറ: മലക്കപ്പാറ വീരൻകുടി ആദിവാസി ഊരിലെ മൂപ്പൻ വീരനെ വനംവകുപ്പ് ഉദ്യോഗസ്ഥർ മർദിച്ചതായി പരാതിയ ഇവർ കെട്ടിയ കുടിലുകളും പൊലീസ് പൊളിച്ചു നീക്കി. മർദനത്തിൽ പരുക്കേറ്റ ഊരു മൂപ്പൻ വീരനെ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുക ആണ്. സമരം ചെയ്യുന്ന പ്രദേശത്ത് നിന്ന് മാറാൻ ആവശ്യപ്പെട്ടാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ മർദിച്ചതെന്ന് വീരൻ‌ പറയുന്നു. പുനരധിവാസം അടക്കമുള്ള സർക്കാർ വാഗ്ദാനങ്ങളെല്ലാം പാഴായതോടെ മലക്കപ്പാറയിലെ വീരൻകുടി ആദിവാസി ഊരിലെ അന്തേവാസികൾ പ്രതിഷേധം ശക്തമാക്കിയിരുന്നു. പുനരധിവാസവും വഴിയും സുരക്ഷിതമായ താമസ സൗകര്യവും …

വീരൻകുടിയിലെ ഊരു മൂപ്പനെ വനംവകുപ്പ് ഉദ്യോഗസ്ഥർ മർദിച്ചതായി പരാതി Read More »

വാർത്താ സമ്മേളനത്തിൽ എത്താൻ വെെകി, വി.ഡി സതീശനെ തെറിവിളിച്ച്‌ കെ സുധാകരൻ

ആലപ്പുഴ: പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ പരസ്യമായി അസഭ്യം പറഞ്ഞ് കെ.പി.സി.സി അധ്യക്ഷൻ കെ സുധാകരൻ. ആലപ്പുഴയിൽ വാർത്താ സമ്മേളനത്തിൽ എത്താൻ വെെകിയതിനാണ് അസഭ്യം പറഞ്ഞത്. ഷാനിമോൾ ഉസ്‌മാൻ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കളുടെ സാന്നിധ്യത്തിലാണ് കെ സുധാകരൻ സതീശനെ ചീത്തവിളിച്ചത്. രാവിലെ പത്തേകാലോടെ സുധാകരൻ വാർത്താ സമ്മേളനത്തിനായി എത്തിയെങ്കിലും 20 മിനിറ്റ് വെെകിയാണ് സതീശൻ എത്തിയത്. ഇതിനകം നിരവധി തവണ ഡിസിസി പ്രസിഡന്റിനോട് സതീശൻ എപ്പോൾ എത്തുമെന്ന് ചോദിച്ചിരുന്നു. സതീശൻ എത്തിയയുടനെ വൻ തെറിയാണ് സുധാകരൻ വിളിച്ചത്. …

വാർത്താ സമ്മേളനത്തിൽ എത്താൻ വെെകി, വി.ഡി സതീശനെ തെറിവിളിച്ച്‌ കെ സുധാകരൻ Read More »

സപ്ലൈകോയ്‌ക്ക്‌ 203.9 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം: സംസ്ഥാന സിവിൽ സപ്ലൈസ്‌ കോർപറേഷന്‌ 203.9 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു. നെല്ല്‌ സംഭരണത്തിന് സംസ്ഥാന സബ്‌സിഡിയായി 195.36 കോടി രൂപയും, കൈകാര്യ ചെലവുകൾക്കായി 8.54 കോടി രൂപയുമാണ്‌ അനുവദിച്ചത്‌. നെല്ല്‌ സംഭരണത്തിനുള്ള കേന്ദ്ര സർക്കാരിന്റെ താങ്ങുവില സഹായ കുടിശിക അനുവദിക്കാത്ത സാഹചര്യത്തിലാണ് സംസ്ഥാനം അടിയന്തിരമായി തുക ലഭ്യമാക്കിയത്‌. നേരത്തെ രണ്ടു തവണയായി 380 കോടി രൂപയും നൽകിയിരുന്നു. കേന്ദ്രത്തിന്റെ താങ്ങുവില സഹായത്തിൽ മൂന്നുവർഷത്തെ 763 കോടി രൂപ കുടിശികയുണ്ട്‌. …

സപ്ലൈകോയ്‌ക്ക്‌ 203.9 കോടി രൂപ അനുവദിച്ചു Read More »

27 വർഷങ്ങൾക്ക് മുമ്പ് പ്രായ പൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ അതിക്രമം നടത്തിയ പ്രതി പിടിയിൽ

പാമ്പാടി: മോഷണ കേസിലും പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ അതിക്രമം നടത്തിയ കേസിലും ഉൾപ്പെട്ട് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി 27 വർഷങ്ങൾക്കു ശേഷം പിടിയിൽ. മീനടം പൊത്തംപുറം ഭാഗത്ത് ആലക്കുളത്ത് കാട്ടിൽ ബാബുവെന്ന് വിളിക്കുന്ന ബാബുവിനെയാണ്‌(58) പാമ്പാടി പൊലീസ് അറസ്റ്റ് ചെയ്‌തത്. 1993ൽ പാമ്പാടി സ്വദേശിയുടെ വീട്ടിൽ കയറി വീട്ടമ്മയുടെ മാല പൊട്ടിച്ച കേസിൽ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. ജാമ്യത്തിലിറങ്ങിയ ബാബു 1996ൽ പാമ്പാടി സ്വദേശിനിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപദ്രവിച്ച കേസിലും പ്രതിയായി. പാമ്പാടി പൊലീസ്‌ കേസ്‌ …

27 വർഷങ്ങൾക്ക് മുമ്പ് പ്രായ പൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ അതിക്രമം നടത്തിയ പ്രതി പിടിയിൽ Read More »

ജനങ്ങൾ വിവേചന ബുദ്ധി ഉപയോഗിക്കുന്നുണ്ടെന്ന് മാധ്യമങ്ങൾ മനസ്സിലാക്കണം; മുഖ്യമന്ത്രി

കണ്ണൂർ: മുഖാമുഖം പരിപാടിക്കെതിരെ മലയാള മനോരമ നൽകിയ വ്യാജ വാർത്തയിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ആളെക്കൂട്ടാനല്ല, കൂടിയ ആളെ ഉൾക്കൊള്ളാനാണ്‌ പാടുപെടുന്നതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ മുഖാമുഖം – ആളെക്കൂട്ടാൻ പെടാപാട്’ എന്നാണ് ഇന്നത്തെ മലയാള മനോരമയിൽ വാർത്ത നൽകിയിരുന്നത്. കണ്ണൂർ മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരിക്കുന്നു അദ്ദേഹം. മാധ്യങ്ങൾ ഉദ്ദേശിക്കുന്ന തരത്തിലല്ല ജനങ്ങൾ കാര്യങ്ങളെ കാണുന്നത്. വിവേചന ബുദ്ധി ജനങ്ങൾ ഉപയോഗിക്കുന്നുണ്ടെന്ന് മാധ്യമങ്ങൾ മനസ്സിലാക്കണം. എന്തെല്ലാം എഴുതിയിട്ടും ഉപതിരഞ്ഞെടുപ്പിലെ മുന്നേറ്റം കണ്ടല്ലോ എന്നും അദ്ദേഹം ചോദിച്ചു. …

ജനങ്ങൾ വിവേചന ബുദ്ധി ഉപയോഗിക്കുന്നുണ്ടെന്ന് മാധ്യമങ്ങൾ മനസ്സിലാക്കണം; മുഖ്യമന്ത്രി Read More »

1,53,103 കുടുംബങ്ങൾക്ക്‌ പട്ടയം നൽകി, രണ്ടാം പിണറായി സർക്കാരിനെ പുകഴ്ത്തി മന്ത്രി കെ രാജൻ

കണ്ണൂർ: രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്ന ശേഷം 1,53,103 കുടുംബങ്ങൾക്ക്‌ പട്ടയം നൽകിയതായി റവന്യൂമന്ത്രി കെ രാജൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഒന്നാം വർഷം 54,535 പട്ടയവും പട്ടയ മിഷനിലൂടെ 31,499 എണ്ണവും വിതരണം ചെയ്‌തു. 1977നു മുമ്പ്‌ വന ഭൂമിയിൽ കുടിയേറിയ കർഷകർക്ക്‌ കേന്ദ്ര സർക്കാരിന്റെ അനുമതിയോടെ പട്ടയം നൽകാൻ സംസ്ഥാനത്ത്‌ നിയമവും ചട്ടവും ഉണ്ടാക്കിയിട്ടുണ്ട്‌. ഇതു പ്രകാരം അപേക്ഷ നൽകിയ ആയിരക്കണക്കിന്‌ കർഷകർക്കും പട്ടയം ലഭ്യമാക്കിയിട്ടുണ്ട്‌. വിവിധ കാരണങ്ങളാൽ മലയോര മേഖലയിൽ പട്ടയത്തിന്‌ …

1,53,103 കുടുംബങ്ങൾക്ക്‌ പട്ടയം നൽകി, രണ്ടാം പിണറായി സർക്കാരിനെ പുകഴ്ത്തി മന്ത്രി കെ രാജൻ Read More »

പ്രാദേശിക വിഷയങ്ങൾ വർഗ്ഗീയവൽക്കരിക്കുന്ന പോസ്‌റ്റുകൾ പൊലീസ്‌ നിരീക്ഷണത്തിൽ

തിരുവനന്തപുരം: പ്രാദേശിക പ്രശ്‌നങ്ങള്‍ വര്‍ഗീയവല്‍ക്കരിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ്. ഇത്തരം വിഷയങ്ങള്‍ സാമൂഹ്യ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുന്നത് കര്‍ശനമായി നിരീക്ഷിക്കുമെന്നും പൊലീസ് അറിയിച്ചു. യാദൃശ്ചികമായി നടക്കുന്ന പ്രാദേശിക വിഷയങ്ങള്‍ വര്‍ഗ്ഗീയവല്‍ക്കരിക്കുന്ന തരത്തിലുള്ള സാമൂഹ്യ മാധ്യമ പോസ്റ്റുകള്‍ പൊലീസിന്റെ കര്‍ശന നിരീക്ഷണത്തിലാണെന്നും ഇതിന്റെ ഭാഗമായി വിവിധ സാമൂഹ്യ മാധ്യമ പ്ലാറ്റ്‌ഫോമുകള്‍ നിരീക്ഷിച്ച് സൈബര്‍ പട്രോളിങ് നടത്തുകയാണെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി. പ്രാദേശിക പ്രശ്‌നങ്ങള്‍ വര്‍ഗീയവല്‍ക്കരിക്കുന്നവര്‍ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കാനും പൊലീസിന്റെ നിര്‍ദേശത്തില്‍ പറയുന്നു.

ലീഗിന്‌ ആറ്‌ സീറ്റ്‌ വരെ അർഹതയുണ്ടെന്ന്‌ മുരളീധരൻ പറഞ്ഞപ്പോൾ കേട്ടില്ല: സീറ്റ്‌ ചർച്ച 25ന്‌; വി.ഡി സതീശൻ

കോട്ടയം: മുസ്ലിം ലീഗുമായി 25ന്‌ സീറ്റ്‌ ചർച്ച നടത്തുമെന്ന്‌ പ്രതിപക്ഷ നേതാവ്‌ വി.ഡി സതീശൻ കോട്ടയത്ത്‌ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. യു.ഡി.എഫിലെ മറ്റെല്ലാ ഘടകകക്ഷികളുമായും ചർച്ച നടത്തി. ലീഗുമായി ചർച്ച നിശ്‌ചയിച്ച ദിവസം തിരക്കുകൾ കാരണം നടക്കാതെ പോകുകയായിരുന്നു. മുസ്ലിം ലീഗിന്റെ മൂന്നാം സീറ്റ്‌ അവകാശവാദം സംബന്ധിച്ച്‌ ചോദിച്ചപ്പോൾ അതൊക്കെ പരസ്യമാണെന്നും ചർച്ചകളുടെ ഭാഗമാണെന്നും സതീശൻ പറഞ്ഞു. ലീഗിന്‌ ആറ്‌ സീറ്റ്‌ വരെ അർഹതയുണ്ടെന്ന്‌ കെ മുരളീധരൻ പറഞ്ഞത്‌ സൂചിപ്പിച്ചപ്പോൾ താനത്‌ കേട്ടില്ല എന്നായിരുന്നു സതീശന്റെ മറുപടി.

വീ ദ പീപ്പിൾ ഓഫ് ഇന്ത്യ; എം.ജി യൂണിവേഴ്സിറ്റി കലോത്സവം, കോട്ടയം ഒരുങ്ങി കഴിഞ്ഞു

കോട്ടയം: എം.ജി സർവകാലാശാല കലോത്സവത്തിന്‌ അക്ഷരനഗരി ഒരുങ്ങി. കലയുടെ മാമാങ്കത്തിന്റെ വരവറിയിച്ച്‌ ഫ്ലെക്സുകളും ബാനറുകളും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സ്ഥാനം പിടിച്ച് കഴിഞ്ഞു. ജനാധിപത്യം വെല്ലുവിളി നേരിടുന്ന ഈ കാലത്ത് വീ ദ പീപ്പിൾ ഓഫ് ഇന്ത്യയെന്ന പേരിൽ നടക്കുന്ന കലോത്സവം യുവത്വത്തിന്റെ ശബ്‌ദമാകാൻ ഒരുങ്ങുകയാണ്. അതിന് മാറ്റ് കൂട്ടാൻ വർണങ്ങളുടെയും നിറങ്ങളുടെയും അഴകിനെ ഒരുക്കുകയാണ് സംഘാടക സമിതി. 26 മുതൽ മാർച്ച്‌ മൂന്ന്‌ വരെ ഒമ്പത് വേദികളിലായാണ് കലോത്സവം. തിരുനക്കര മൈതാനമാണ് പ്രധാന വേദി. സി.എം.എസ് …

വീ ദ പീപ്പിൾ ഓഫ് ഇന്ത്യ; എം.ജി യൂണിവേഴ്സിറ്റി കലോത്സവം, കോട്ടയം ഒരുങ്ങി കഴിഞ്ഞു Read More »

അതിഥി തൊഴിലാളികൾ അതിരുവിടുന്നു;കാർ കത്തിക്കാൻ ശ്രമം,കേസെടുക്കാതെ പോലീസ്

തൊടുപുഴ: വഴിയാത്രക്കാരന്റെ ദേഹത്ത് കാര്‍ തട്ടിയതുമായി ബന്ധപ്പെട്ട് അതിഥി തൊഴിലാളികള്‍ സംഘടിച്ചെത്തിയത് വന്‍ സംഘര്‍ഷത്തിനിടയാക്കി. പ്രകോപിതരായെത്തിയ ഇരുന്നൂറോളം വരുന്ന അതിഥി തൊഴിലാളികള്‍ മണ്ണെണ്ണയൊഴിച്ച് കാര്‍ കത്തിക്കാന്‍ ശ്രമിച്ചു. പോലീസിനൊപ്പം നാട്ടുകാരും ചേര്‍ന്നാണ് അര മണിക്കൂറോളം സമയം നീണ്ട് നിന്ന സംഘര്‍ഷാവസ്ഥ നിയന്ത്രണ വിധേയമാക്കിയത്. വ്യാഴാഴ്ച രാത്രി 10 മണിയോടെകരിങ്കുന്നം ടൗണില്‍ പോലീസ് സ്‌റ്റേഷന് മുന്നില്‍ വച്ചാണ് സംഭവങ്ങളുടെ തുടക്കം. ഇടുക്കി സ്വദേശികള്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് റോഡരികിലെ ലോട്ടറി കടയിലിടിക്കുകയും തുടര്‍ന്ന് വഴി യാത്രക്കാരനായ അതിഥി …

അതിഥി തൊഴിലാളികൾ അതിരുവിടുന്നു;കാർ കത്തിക്കാൻ ശ്രമം,കേസെടുക്കാതെ പോലീസ് Read More »

നാല് ഡിഗ്രി വരെ താപനില ഉയരും: ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ചൂട് കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. സംസ്ഥാനത്തെ ഒമ്പത് ജില്ലകളിൽ ഇന്ന് യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, ആലപ്പുഴ, പാലക്കാട്, 37 ഡിഗ്രി സെൽഷ്യസ് വരെയും തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും (സാധാരണയെക്കാൾ 2 മുതൽ 4 നാല് ഡിഗ്രി സെൽഷ്യസ് വരെ കൂടുതൽ) താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഇന്ന് …

നാല് ഡിഗ്രി വരെ താപനില ഉയരും: ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട് Read More »

ആർ.എസ്.എസ് ഭീകരത മസനകുഡി വഴി ഊട്ടിക്കു ടൂർ പോയോ?; സ്വരാജിനെതിരെ രാഹുൽ

തിരുവനന്തപുരം: സി.പി.എം ലോക്കൽ സെക്രട്ടറി സത്യനാഥന്‍റെ മരണത്തിനു പിന്നാലെ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം സ്വരാജ് സമൂഹ മാധ്യമത്തിൽ പങ്കുവച്ച പോസ്റ്റിൽ വിമർശനവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ. പോസ്റ്റിലെ ആർ.എസ്.എസ് പരാമർശം തിരുത്തിയതിന്‍റെ സ്ക്രീൻഷോട്ട് സഹിതമാണ് രാഹുൽ ഫെയ്സ് ബുക്കിൽ പങ്കുവച്ചിരിക്കുന്നത്. ഫെയ്സ് ബുക്ക് പോസ്റ്റിൽ നിന്നും; കൊല്ലപ്പെട്ട CPIM ലോക്കൽ കമ്മിറ്റി സെക്രട്ടറി സത്യനാഥന് ആദരാഞ്ജലികൾ. അദ്ദേഹത്തിന്റെ കൊലപാതകത്തിന്റെ ഉത്തരവാദികളെ എത്രയും പെട്ടെന്നു പിടികൂടി ശിക്ഷ ലഭിക്കാൻ വേണ്ടുന്ന ഇടപെടലുകൾ …

ആർ.എസ്.എസ് ഭീകരത മസനകുഡി വഴി ഊട്ടിക്കു ടൂർ പോയോ?; സ്വരാജിനെതിരെ രാഹുൽ Read More »

തിരുവനന്തപുരത്ത് വീട്ടിലെ പ്രസവത്തിനിടെ മരണം സംഭവിച്ചത്: അക്യുപങ്ചർ ചികിത്സകൻ കസ്റ്റഡിയിൽ

തിരുവനന്തപുരം: കാരയ്ക്കാമണ്ഡപത്ത് വീട്ടിൽ പ്രസവത്തിനിടെ യുവതിയും ഗർഭസ്ഥ ശിശുവും മരിച്ച സംഭവച്ചിൽ അക്യുപങ്ചർ ചികിത്സകൻ കസ്റ്റഡിയിൽ. യുവതിയെ ചികിത്സിച്ച ബീമാപ്പള്ളിയിൽ ക്ലിനിക് നടക്കുന്ന വെഞ്ഞാറമൂട് സ്വദേശി ശിഹാബുദ്ദീനെയാണ് എറണാകുളം നേമം പൊലീസ് കസ്റ്റഡിയിലെടുത്തത്. നേമം സ്റ്റേഷനിലെത്തിച്ച ശിഹാബുദ്ദീനെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. ഭര്‍ത്താവിന്റെ നിര്‍ബന്ധത്തിന് വഴങ്ങി പ്രസവവുമായി ബന്ധപ്പെട്ട് യുവതിക്ക് അക്യുപങ്ചര്‍ ചികിത്സയാണ് നൽകിയിരുന്നതെന്ന് പൊലീസ് പറയുന്നു. കേസിൽ തിരുവനന്തപുരം പൂന്തുറ സ്വദേശിയായ ഭർത്താവ് നയാസിനെ നരഹത്യാക്കുറ്റം ചുമത്തി നേമം പൊലീസ് അറസ്റ്റു ചെയ്തിരുന്നു. പാലക്കാട് …

തിരുവനന്തപുരത്ത് വീട്ടിലെ പ്രസവത്തിനിടെ മരണം സംഭവിച്ചത്: അക്യുപങ്ചർ ചികിത്സകൻ കസ്റ്റഡിയിൽ Read More »

സ്വർണ വിലയിൽ മാറ്റമില്ല

കൊച്ചി: സംസ്ഥാനത്ത് സ്വർണ വില ഇന്ന് മാറ്റമില്ലാതെ തുടരുന്നു. ഗ്രാമിന് 5,750 രൂപയും പവന് 46,000 രൂപയുമാണ് ഇന്നത്തെ സ്വർണവില. ഇന്നലെ ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞിരുന്നു. ബുധനാഴ്ച ഗ്രാമിന് 5761 രൂപയായിരുന്നു വില. സ്വര്‍ണം പവന് 46,088 രൂപയുമായിരുന്നു വിപണി വില.

വിവാഹ ആല്‍ബം നല്‍കിയില്ല: നഷ്ടപരിഹാരം 1.60 ലക്ഷം രൂപ നൽകണമെന്ന് വിധിച്ച് കോടതി

കൊച്ചി: പണം നല്‍കിയിട്ടും വിവാഹ ആല്‍ബം നല്‍കാത്തതിന് 1.60 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാൻ കോടതി ഉത്തരവ്. ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കോടതിയാണ് ഉത്തരവിട്ടത്. അരൂര്‍ സ്വദേശികളായ ബി രതീഷ്, സഹോദരന്‍ ബി ധനീഷ് എന്നിവരാണ് പരാതി നൽകിയത്. രതീഷിന്റെ വിവാഹ വീഡിയോ ആല്‍ബം ഒരു മാസത്തിനുള്ളില്‍ നല്‍കാമെന്ന് വാഗ്ദാനം നൽകിയ എറണാകുളം എം.ജി റോഡിലുള്ള മാട്രിമോണി ഡോട്ട് കോമെന്ന സ്ഥാപനം 40000 രൂപ കൈപറ്റി കബളിപ്പിക്കുകയായിരുന്നു. സാങ്കേതിക കാരണങ്ങളാല്‍ വിവാഹ വിരുന്നിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ കഴിഞ്ഞില്ലെന്നായിരുന്നു …

വിവാഹ ആല്‍ബം നല്‍കിയില്ല: നഷ്ടപരിഹാരം 1.60 ലക്ഷം രൂപ നൽകണമെന്ന് വിധിച്ച് കോടതി Read More »

സി.പി.ഐ സ്ഥാനാർഥികളെ തീരുമാനിച്ചിട്ടില്ല: ബിനോയ് വിശ്വം

കാസർകോട്: ലോക്സഭ തെരഞ്ഞെടുപ്പിനുള്ള സി.പി.ഐ സ്ഥാനാർഥികളെ തീരുമാനിച്ചിട്ടില്ലെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കണ്ടത് മാധ്യമങ്ങളുടെ ആവേശമാണെന്നും ബിനോയ് വിശ്വം പറഞ്ഞു. സ്ഥാനാർഥികളുടെ അന്തിമ തീരുമാനം 28ന് ഉണ്ടാകുമെന്ന് ബിനോയ് വിശ്വം മാധ്യമങ്ങളോട് പറഞ്ഞു. ഇത്തവണത്തെ ലക്ഷ്യം 20 സീറ്റുകളിലും ജയിക്കുക എന്നതാണ്. തിരുവനന്തപുരം സീറ്റ് ഇത്തവണ എൽ.ഡി.എഫ് പിടിച്ചെടുക്കും. സംസ്ഥാനത്ത് നടന്ന ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിൽ നിന്നും ബി.ജെ.പിയിൽ നിന്നും എൽ.ഡി.എഫ് ആറ് സീറ്റുകൾ പിടിച്ചെടുത്തത് ലോക്സഭ തെരഞ്ഞെടുപ്പ് എൽ.ഡി.എഫിന് അനുകൂലമാകുമെന്നതാണ് തെളിയിക്കുന്നതെന്നും ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി.

ഭിന്നശേഷി കുട്ടികൾക്കായി 4 പുതിയ പുനരധിവാസ ഗ്രാമങ്ങൾ ആരംഭിക്കും; മന്ത്രി ആർ ബിന്ദു

കോട്ടയം: ഭിന്നശേഷി കുട്ടികൾക്കായി സംസ്ഥാനത്ത് നാല് പുനരധിവാസ ഗ്രാമങ്ങൾ ഉടൻ ആരംഭിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ – സാമൂഹിക നീതി മന്ത്രി ഡോ. ആർ ബിന്ദു. വെളിയന്നൂർ ഗ്രാമപഞ്ചായത്തത്തിലെ സുവർണ ജൂബിലി ആഘോഷങ്ങളുടെ സമാപനവും ബഡ്‌സ് സ്‌കൂളിന്റെ പുതിയ മന്ദിരം ഉദ്ഘാടനവും നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി. എല്ലാവിധ തെറാപ്പി സൗകര്യങ്ങളും ഒരുക്കുന്ന ആരോഗ്യ കേന്ദ്രങ്ങളും തൊഴിൽ ഉൽപ്പാദന കേന്ദ്രങ്ങളും ഇവിടെ സജ്ജമാക്കും. സാമൂഹിക നീതിയിൽ അധിഷ്ഠിതമായ സമഗ്ര വികസനം എന്നതാണ് കേരളം എക്കാലത്തും ഉയർത്തി പിടിച്ചിട്ടുള്ള വികസന സമീപനമെന്നും …

ഭിന്നശേഷി കുട്ടികൾക്കായി 4 പുതിയ പുനരധിവാസ ഗ്രാമങ്ങൾ ആരംഭിക്കും; മന്ത്രി ആർ ബിന്ദു Read More »

കായംകുളത്ത് ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.റ്റി.സി ബസിന് തീ പിടിച്ചു; ആർക്കും പരിക്കില്ല

ആലപ്പുഴ: കായംകുളത്ത് ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.റ്റിസി ബസിന് തീ പിടിച്ചു. എം.എസ്.എം കോളേജിന് മുൻവശത്തായിരുന്നു അപകടമുണ്ടായത്. ബസ് പൂർണമായി കത്തി നശിച്ചു. യാത്രക്കാർക്ക് പരിക്കില്ലെന്നാണ് പ്രാഥമിക വിവരം. ബസിൽ നിന്ന് മണം ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഡ്രൈവർ ബസ് നിർത്തി ഉടൻ തന്നെ യാത്രക്കാരോട് പുറത്തേക്ക് ഇറങ്ങാൻ ആവശ്യപ്പെടുകയായിരുന്നു. അപകട കാരണം വ്യക്തമല്ല. അഗ്നിശമന സേന എത്തിയാണ് തീ അണച്ചത്.

നെടുമ്പാശ്ശേരിയിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി അർച്ചന വിജയിച്ചു

കൊച്ചി: നെടുമ്പാശ്ശേരിയിൽ പഞ്ചായത്ത് വാർഡ് 14(കൽപകനഗർ) എൽ.ഡി.എഫ് സ്ഥാനാർത്ഥി അർച്ചന 98 വോട്ട് ഭൂരിപക്ഷത്തിൽ വിജയിച്ചു. ഇതോടെ കോൺഗ്രസിന് ഭരണം നഷ്ടപ്പെട്ടു. യു.ഡി.എഫിലെ സ്വാതി ശിവനെയാണ് തോൽപ്പിച്ചത്. നീതു ജയേഷ്‌ ആണ് ബി.ജെ.പി സ്ഥാനാർത്ഥി. പഞ്ചായത്ത് വൈസ് പ്രസിഡൻ്റായിരുന്ന കോൺഗ്രസിലെ സന്ധ്യാ നാരായണപിള്ള പ്രസിഡൻ്റുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് രാജിവച്ച ഒഴിവിലാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. നിലവിലെ കക്ഷിനില യു.ഡി.എഫ് – ഒമ്പത്, എൽ.ഡി.എഫ് – ഒമ്പത് എന്നിങ്ങനെയായിരുന്നു. 14ആം വാർഡ് പിടിച്ചെടുത്തതോടെ എൽഡിഎഫിന് ഭുരിപക്ഷമായി. വൈസ് …

നെടുമ്പാശ്ശേരിയിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി അർച്ചന വിജയിച്ചു Read More »

മുസ്ലീം ലീ​ഗിന് മൂന്നാം സീറ്റ് കിട്ടും: പി.എം.എ സലാം

മലപ്പുറം: മുസ്ലീം ലീ​ഗിന് മൂന്നാം സീറ്റ് കിട്ടുമെന്ന് തന്നെയൊണ് കരുതുന്നതെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം. ചർച്ച നീണ്ടുപോകുന്നത് ശരിയല്ല. തീരുമാനും വൈകുന്നതിൽ ലീ​ഗ് പ്രവർത്തകർക്ക് ഇടയിലും വോട്ടർമാർക്കിടയിലും ആശയക്കുഴപ്പമുണ്ടാകുമെന്നും വളരപ്പെട്ടെന്ന് തീരുമാനമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. മുസ്ലീം ലീ​ഗിന്റെ ആവശ്യം യു.ഡി.എഫിൽ പറഞ്ഞു. ​ ഘടക കക്ഷികളുമായി ആലോചിച്ച് തീരുമാനമെടുക്കേണ്ടതുണ്ട്. 25ന് എറണാകുളത്ത് ഉഭയകക്ഷി ചർച്ചകൾ നടക്കും. ചർച്ചയിൽ തീരുമാനമാകുമെന്നാണ് വിശ്വാസമെന്നും പി.എം.എ സലാം പറഞ്ഞു.

മുതുകാട് ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥി ആരോഗ്യ സ്വാമി വിജയിച്ചു

പാലക്കാട്: ചിറ്റൂർ തത്തമംഗലം നഗരസഭ ആറാം വാർഡ് മുതുകാട് ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥി ആരോഗ്യ സ്വാമി(യേശു) വിജയിച്ചു. 369 വോട്ടിന്റെ ഭുരിപക്ഷത്തിൽ യു.ഡി.എഫ് സ്ഥാനാർഥി ശ്രീനിവാസനെ തോൽപ്പിച്ച് വാർഡ് നില നിർത്തി. ബി.ജെ.പി സ്ഥാനാർഥി എസ് സുനിതയ്ക്ക് 86 വോട്ട് കിട്ടി. 2020ൽ എൽ.ഡി.എഫിലെ റോബിൻ ബാബു 252 വോട്ടിനാണ്‌ വിജയിച്ചത്‌. അദ്ദേഹത്തിന്റെ മരണത്തെ തുടർന്നാണ്‌ തെരഞ്ഞെടുപ്പ്‌ വേണ്ടി വന്നത്. വോട്ട്നില: ആകെ വോട്ടർമാർ – 995. പോൾ ചെയ്തത് – 839. എൽ.ഡി.എഫ് – 561. …

മുതുകാട് ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥി ആരോഗ്യ സ്വാമി വിജയിച്ചു Read More »

ഇന്ത്യയിലെ ആദ്യ സമ്പൂ‍ർണ ഡിജിറ്റൽ മീഡിയാ സാക്ഷരത മണ്ഡലമായി തളിപ്പറമ്പ്

തളിപ്പറമ്പ്‌: കാലത്തിന്റെ സൈബർ ആകാശങ്ങളിൽ ഉയരെ പാറിനടന്ന്‌ തളിപ്പറമ്പ്‌. ഇന്ത്യയിലെ തന്നെ ആദ്യ സമ്പൂ‍ർണ ഡിജിറ്റൽ മീഡിയാ സാക്ഷരത മണ്ഡലമായി തളിപ്പറമ്പിനെ ശനിയാഴ്‌ച മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിക്കും. രണ്ടു നഗരസഭകളും ഏഴു പഞ്ചായത്തുകളുമുൾപ്പെടുന്ന തളിപ്പറമ്പിൽ ഇടം (e-–-dam–-Educational and Digital Awareness Mission) പദ്ധതിയിലൂടെ 52,230 പഠിതാക്കളാണ്‌ ഡിജിറ്റൽ സാക്ഷരത കൈവരിച്ചത്‌. 2023 മെയ് രണ്ടിന്‌ ആരംഭിച്ച പ്രവർത്തനങ്ങളാണ്‌ ഒരു വർഷത്തിനുള്ളിൽ സ്വപ്‌ന സാക്ഷാൽക്കാരമാകുന്നതെന്ന്‌ എം.വി ഗോവിന്ദൻ എം.എൽ.എ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മണ്ഡലത്തിൽ സമ്പൂ‍ർണ ഡിജിറ്റൽ …

ഇന്ത്യയിലെ ആദ്യ സമ്പൂ‍ർണ ഡിജിറ്റൽ മീഡിയാ സാക്ഷരത മണ്ഡലമായി തളിപ്പറമ്പ് Read More »

സര്‍ക്കാരുകള്‍ ജനങ്ങള്‍ക്കെതിരെ യുദ്ധം ചെയ്യുന്നത് അവസാനിപ്പിക്കണം; രാഷ്ട്രീയ കിസാന്‍ മഹാസംഘ്

കൊച്ചി: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കര്‍ഷകരുള്‍പ്പെടെ മലയോരജനതയ്ക്കെതിരെ നടത്തുന്ന ആഭ്യന്തര യുദ്ധം അവസാനിപ്പിക്കണമെന്ന് രാഷ്ട്രീയ കിസാന്‍ മഹാസംഘ്. ഡല്‍ഹിയില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ പ്രക്ഷോഭത്തിലേര്‍പ്പെട്ടിരിക്കുന്ന രാജ്യത്തെ കര്‍ഷകര്‍ക്കെതിരെ പോലീസ് വെടിവെച്ച് കര്‍ഷകന്‍ മരണപ്പെട്ടു. കേരളത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വന്യജീവികളെയിറക്കി മലയോര ജനതയെ കൊല്ലുന്നു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ മണ്ണിന്റെ മക്കളുടെ ജീവനെടുക്കുന്നതില്‍ ഒരേ തൂവല്‍പക്ഷികളായി മാറിയിരിക്കുന്ന ഭരണഭീകരത ആശങ്കപ്പെടുത്തുന്നതാണ്. കാര്‍ഷികോ ല്പന്നങ്ങള്‍ക്ക് അടിസ്ഥാനവില നിശ്ചയിച്ച് സംഭരണത്തിന് തയ്യാറാകാതെ കാര്‍ഷികമേഖലയെ രാജാന്തര കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതിക്കൊടുക്കുന്ന ക്രൂരത കേന്ദ്രസര്‍ക്കാര്‍ അവസാനിപ്പിക്കണം. വനം …

സര്‍ക്കാരുകള്‍ ജനങ്ങള്‍ക്കെതിരെ യുദ്ധം ചെയ്യുന്നത് അവസാനിപ്പിക്കണം; രാഷ്ട്രീയ കിസാന്‍ മഹാസംഘ് Read More »

മണിനാദം 2024 നാടൻ പാട്ട് മത്സരം, അപേക്ഷകൾ ക്ഷണിക്കുന്നു

ഇടുക്കി: കേരള സംസ്ഥാന യുവജനക്ഷേമ ബോർഡിൻ്റെ നേതൃത്വത്തിൽ പ്രശസ്ത നടനും നാടൻ പാട്ട് കലാകാരനും ആയിരുന്ന കലാഭവൻ മണിയുടെ സ്‌മരാണാർത്ഥം നടത്തുന്ന നാടൻ പാട്ട് മത്സരത്തിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇടുക്കി ജില്ലയിൽ അഫിലിയേറ്റു ചെയ്തിട്ടുള്ള യൂത്ത് ക്ലബ്ബുകൾക്ക് പങ്കെടുക്കാം. ഒരു ടീമുകൾക്ക് പരമാവധി 10 പേരെ ഉൾപ്പെടുത്താവുന്നതാണ്. ജില്ലാതല മത്സരങ്ങളിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടുന്ന ടീമുകൾക്ക് യഥാക്രമം 25000/, 10000/, 5000/ വീതം പ്രൈസ് മണിയായി ലഭിക്കുന്നതാണ് . സംസ്ഥാനതല മത്സരങ്ങളിൽ ഒന്ന്, രണ്ട്, …

മണിനാദം 2024 നാടൻ പാട്ട് മത്സരം, അപേക്ഷകൾ ക്ഷണിക്കുന്നു Read More »

ഇന്നും നാളെയും 6 ജില്ലകളിൽ താപനില ഉയരും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ ചൂട് അനുഭവപ്പെടുമെന്ന് കാലവാസ്ഥ വകുപ്പിൻറെ മുന്നറിയിപ്പ്. കൊല്ലം ജില്ലയിൽ ഉയർന്ന താപനില 37°C വരെയും ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. അതുകൊണ്ട് തന്നെ വളരെ ശ്രദ്ധിക്കണമെന്നും പൊതുജനങ്ങൾ കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പു നൽകുന്നു.

നിവൃത്തിയില്ലെങ്കിൽ വന്യ ജീവികളെ കൊല്ലാൻ ഉത്തരവിടാമെന്ന് കേന്ദ്ര വനം മന്ത്രി

കൽപ്പറ്റ: വയനാട്ടിലെ വന്യ ജീവി ആക്രമണത്തിന് പരിഹാരം കാണാൻ സലിം അലി ഇൻസ്റ്റിറ്റ്യൂട്ടിനെ ചുമതലപ്പെടുത്തിയതായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ്. വന്യജീവി സംരക്ഷണവും ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കലും ഒരുപോലെ പ്രധാനമാണ്. പ്രശ്നക്കാരായ വന്യമൃഗങ്ങളെ പിടികൂടാൻ ചീഫ് വൈൽഡ് ലൈഫ് വാർഡന് അധികാരമുണ്ടെന്നും വയനാട്ടിൽ ചേർന്ന ഉന്നത തല യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണവേ കേന്ദ്ര മന്ത്രി പ്രതികരിച്ചു. ഒഴിവാക്കാൻ പറ്റാത്ത സാഹചര്യത്തിൽ വന്യജീവികളെ കൊല്ലാൻ ഉത്തരവിടാം. ഇതിന് നിയമഭേദഗതി ആവശ്യമില്ല. കേരളത്തിന് 2022-23 …

നിവൃത്തിയില്ലെങ്കിൽ വന്യ ജീവികളെ കൊല്ലാൻ ഉത്തരവിടാമെന്ന് കേന്ദ്ര വനം മന്ത്രി Read More »

പുതുക്കുടി പുഷ്‌പന്റെ ഫോട്ടോ മോർഫ്‌ ചെയ്‌തു പ്രചരിപ്പിച്ച കെ.എസ്‌.യു സംസ്ഥാന പ്രസിഡന്റിനെതിരെ കേസെടുത്തു

തലശേരി: കൂത്തുപറമ്പ്‌ പോരാട്ടത്തിലെ ജീവിക്കുന്ന രക്തസാക്ഷി ചൊക്ലി മേനപ്രത്തെ പുതുക്കുടി പുഷ്‌പന്റെ ഫോട്ടോ മോർഫ്‌ ചെയ്‌തു സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ച കെ.എസ്‌.യു സംസ്ഥാന പ്രസിഡന്റ്‌ അലോഷ്യസ്‌ സേവ്യറിനെതിരെ പൊലീസ്‌ കേസെടുത്തു. കെ.എസ്‌.യുവിന്റെ സോഷ്യൽ മീഡിയ പേജിലൂടെ ഈ മാസം ആറിനാണ്‌ ഫോട്ടോ ദുരുപയോഗം ചെയ്‌തു പ്രചരിപ്പിച്ചത്‌. കോൺഗ്രസിന്റെ സമൂഹമാധ്യമ ഹാൻഡിലുകളും ഇത്‌ വ്യാപകമായി ഷെയർ ചെയ്‌തു. സ്വകാര്യ സർവകലാശാല വിഷയത്തിലായിരുന്നു അലോഷ്യസിന്റെ വിവാദ പോസ്‌റ്റ്‌. യുഡിഎഫ്‌ സർക്കാറിന്റെ അഴിമതിക്കും വിദ്യാഭ്യാസ കച്ചവടത്തിനും സർക്കാർ ഭൂമി നിയമ വിരുദ്ധമായി …

പുതുക്കുടി പുഷ്‌പന്റെ ഫോട്ടോ മോർഫ്‌ ചെയ്‌തു പ്രചരിപ്പിച്ച കെ.എസ്‌.യു സംസ്ഥാന പ്രസിഡന്റിനെതിരെ കേസെടുത്തു Read More »

തൃശൂരിൽ പുലി, പശുക്കിടാവിനെ കൊന്നു

തൃശൂർ: പാലപ്പിള്ളിയിൽ വീണ്ടും പുലിയിറങ്ങി. എലിക്കോട് ആദിവാസി കോളനിക്ക് സമീപമാണ് പുലിയെത്തിയത്. പ്രദേശവാസിയുടെ പശുക്കിടാവിനെ പുലി കൊന്നുതിന്നു. വിവരമറിഞ്ഞ് വനം വകുപ്പ് ജീവനക്കാർ സ്ഥലത്തെത്തി. മുമ്പും പ്രദേശത്ത് പുലി ഇറങ്ങിയിരുന്നു.

ഷാജിയുടെ ആരോപണം തെരഞ്ഞെടുപ്പു തന്ത്രം, അച്ഛന് കൃത്യസമയത്ത് ചികിത്സ നൽകാതെ കൊന്നത് യു.ഡി.എഫ്; പി.കെ ഷബ്ന

കോഴിക്കോട്: സി.പി.എം നേതാവ് പി.കെ കുഞ്ഞനന്തന്‍റെ മരണവുമായി ബന്ധപ്പെട്ട് കെ.എം ഷാജി ഉയർത്തിയ ആരോപണം തള്ളി കുഞ്ഞനന്തന്‍റെ മകൾ പി.കെ ഷബ്ന. ഷാജിയുടെ ആരോപണം തെരഞ്ഞെടുപ്പു തന്ത്രമാണെന്നും കൃത്യസമയത്ത് ചികിത്സ നൽകാതെ തന്‍റെ പിതാവിനെ കൊന്നത് യു.ഡി.എഫ് ആണെന്നും ഷബ്ന ആരോപിച്ചു. അച്ഛന്‍റെ മരണത്തിൽ ദുരൂഹതയില്ല. അൾസർ മൂർച്ഛിച്ചാണ് അദ്ദേഹം മരിച്ചത്. അദ്ദേഹത്തിന് മനഃപൂർവം ചികിത്സ വൈകിച്ചത് യു.ഡി.എഫ് സർക്കാരാണ്. പിന്നീട് എൽ.ഡി.എഫ് സർക്കാർ അധികാരത്തിലെത്തിയപ്പോഴേക്കും രോഗം മൂർച്ഛിച്ചു. അച്ഛനെ കൊന്നത് യുഡിഎഫ് ആണെന്ന ആരോപണം അന്നേ …

ഷാജിയുടെ ആരോപണം തെരഞ്ഞെടുപ്പു തന്ത്രം, അച്ഛന് കൃത്യസമയത്ത് ചികിത്സ നൽകാതെ കൊന്നത് യു.ഡി.എഫ്; പി.കെ ഷബ്ന Read More »

ചാവക്കാട് ഫ്രാൻസിസ് ജംഗ്ലീഷ് മീഡിയം സ്കൂളിൽ ആറാം ക്ലാസുകാരനെ പ്രിൻസിപ്പൽ മുഖത്തടിച്ചതായി പരാതി

ചാവക്കാട്: പാലയൂർ ഫ്രാൻസിസ് ജംഗ്ലീഷ് മീഡിയം സ്കൂളിൽ ആറാം ക്ലാസ് വിദ്യാർഥിയെ പ്രിൻസിപ്പൽ മർദിച്ചതായി പരാതി. പാലുവായ് പെരുമ്പായിപ്പടി സ്വദേശിയായ 13 കാരനെയാണ് പ്രിൻസിപ്പൽ മുഖത്തടിച്ച് പരുക്കേൽപ്പിച്ചതെന്നാണ് പരാതി. ബുധനാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. വിദ്യാർഥി ക്ലാസ് കഴിഞ്ഞെത്തിയപ്പോഴാണ് വീട്ടുകാർ വിവരമറിഞ്ഞത്. ചെവിയ്ക്ക് വേദന അനുഭവപ്പെട്ടതോടെ ആദ്യം വിദ്യാർഥിനിയെ ചാവക്കാട് താലൂക്ക് ആശുപത്രിയിലും പിന്നീട് ഹ‍യാത്ത് ആശുപത്രിയിലേക്കും മാറ്റി. വീട്ടുകാർ ചാവക്കാട് പൊലീസിൽ പരാതി നൽകുകയും ചൈൽഡ് ലൈൻ പ്രവർത്തകരെ വിവരമറിയിക്കുകയും ചെയ്തിട്ടുണ്ട്. ചൈൽഡ് ലൈൻ പ്രവർത്തകർ സ്കൂളിൽ …

ചാവക്കാട് ഫ്രാൻസിസ് ജംഗ്ലീഷ് മീഡിയം സ്കൂളിൽ ആറാം ക്ലാസുകാരനെ പ്രിൻസിപ്പൽ മുഖത്തടിച്ചതായി പരാതി Read More »

ബൈജു രവീന്ദ്രനെതിരേ വീണ്ടും ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് ഇ.ഡി

ന്യൂഡൽഹി: ബൈജൂസ് സ്ഥാപകനും സി.ഇ.ഒയുമായ ബൈജു രവീന്ദ്രനെതിരേ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റ്. രാജ്യം വിടാതിരിക്കാനായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാൻ ബ്യൂറോ ഓഫ് എമിഗ്രേഷനോട് ഇ.ഡി ആവശ്യപ്പെട്ടതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. മുൻപും ബൈജു രവീന്ദ്രനെതിരേ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇ.ഡിയുടെ കൊച്ചി ഓഫീസിന്‍റെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു ഇത്. എന്നാല്‍ ഏജന്‍സിയുടെ അന്വേഷണം പിന്നീട് ബാംഗ്ലൂരിലേക്ക് മാറ്റുകയായിരുന്നു. ഫെമ നിയമ ലംഘനവുമായി ബന്ധപ്പെട്ടാണ് ഇ.ഡി അന്വേഷണം നടക്കുന്നത്. ഫെമ പ്രകാരം 1,000 …

ബൈജു രവീന്ദ്രനെതിരേ വീണ്ടും ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് ഇ.ഡി Read More »

നവകേരളം സ്ത്രീപക്ഷം ആയിരിക്കണമെന്നാണ് സർക്കാർ നിലപാട്

കൊച്ചി: ലോകത്തിലെ ഏറ്റവും വലിയ സ്ത്രീ ശാക്തീകരണ പ്രസ്ഥാനമായി കുടുംബശ്രീ മാറിയെന്നും നവകേരളം സ്ത്രീപക്ഷമായിക്കണമെന്നാണ് സർക്കാർ പക്ഷമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സ്ത്രീപക്ഷ നവകേരളം എന്ന ലക്ഷ്യത്തോടെ സ്ത്രീകളുമായി സംവദിക്കുന്ന മുഖാമുഖം പരിപാടിയായ നവകേരള സ്ത്രീ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. നെടുമ്പാശ്ശേരി സിയാൽ കൺവെൻഷൻ സെന്ററിൽ ആരംഭിച്ച സ്ത്രീ സദസ്സിൽ വനിത ശിശുവികസന മന്ത്രി വീണാ ജോർജ് അധ്യക്ഷയായി. സ്ത്രീകളുടെ വൻ പങ്കാളിത്തമാണ് സദസ്സിനുള്ളത്. സ്ത്രീകൾക്ക് സുരക്ഷിതമായ തൊഴിൽ ഉറപ്പാക്കുന്നതിൽ കേരളം ഒന്നാമതാണ്.തൊഴിലിടങ്ങളിൽ സ്ത്രീകൾ നേരിടുന്ന …

നവകേരളം സ്ത്രീപക്ഷം ആയിരിക്കണമെന്നാണ് സർക്കാർ നിലപാട് Read More »

പേട്ടയിലെ തട്ടിക്കൊണ്ടുപോകൽ; കുട്ടിയെയും അമ്മയെയും ഷെൽട്ടർ ഹോമിലേക്ക്‌ മാറ്റി

തിരുവനന്തപുരം: കഴിഞ്ഞ ദിവസം തട്ടിക്കൊണ്ടുപോയി തിരികെ ലഭിച്ച ബിഹാർ സ്വദേശിനിയായ കുഞ്ഞിനെയും അമ്മയെയും ശിശുക്ഷേമസമിതിയുടെ നേതൃത്വത്തിൽ സുരക്ഷിതകേന്ദ്രത്തിലേക്ക്‌ മാറ്റി. വഞ്ചിയൂരിലെ അത്താണിയിലാണ്‌ ഇവർക്ക്‌ സുരക്ഷിത താമസമൊരുക്കിയത്‌. പൊലീസ്‌ നിർദേശാനുസരണമാണ്‌ നടപടി. തട്ടിക്കൊണ്ടുപോയവരെ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്‌. അമ്മയ്ക്കും കുഞ്ഞിനും മാനസിക ധൈര്യം വീണ്ടെടുക്കാനുള്ള കൗൺസലിങ്‌ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ നൽകും. ശേഷം അവരുടെ മൊഴി വീണ്ടും രേഖപ്പെടുത്തും. കുഞ്ഞിന്റെ മൂത്തസഹോദരങ്ങൾ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലാണുള്ളത്‌. പരിശോധനാഫലങ്ങളിൽ മറ്റ് പ്രശ്നങ്ങൾ ഇല്ലെന്ന്‌ കണ്ടെത്തിയതോടെയാണ്‌ എസ്‌.എ.റ്റി ആശുപത്രിയിൽ നിന്ന്‌ ഷെൽട്ടർഹോമിലേക്ക്‌ …

പേട്ടയിലെ തട്ടിക്കൊണ്ടുപോകൽ; കുട്ടിയെയും അമ്മയെയും ഷെൽട്ടർ ഹോമിലേക്ക്‌ മാറ്റി Read More »

വന്ദേഭാരത് മാം​ഗ്ലൂർ വരെ നീട്ടി

കൊച്ചി: തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴ വഴി കാസർകോട്ടേക്ക് സർവീസ് നടത്തുന്ന വന്ദേഭാരത് എക്‌സ്പ്രസ് മാം​ഗ്ലൂർ വരെ നീട്ടി റെയിൽവേ ബോർഡ് ഉത്തരവിറക്കി. എന്നുമുതലാണ് സർവീസ് ആരംഭിക്കുകയെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടില്ല. തിരുവനന്തപുരത്തു നിന്ന് പുറപ്പെടുന്ന വന്ദേഭാരത് രാത്രി 12.40ന് മാം​ഗ്ലൂരിൽ എത്തും. രാവിലെ 6.15ന്‌ മംഗളൂരുവിൽ നിന്ന് പുറപ്പെടും. മറ്റു സ്റ്റേഷനുകളിലെ സമയ ക്രമത്തിൽ മാറ്റമില്ല.

ചാലിയാറിൽ വിദ്യാർഥിനിയുടെ മുങ്ങി മരണം; കരാട്ടെ പരിശീലകൻ അറസ്റ്റിൽ

കൊണ്ടോട്ടി: വാഴക്കാട് വെട്ടത്തൂർ സ്വദേശിയായ വിദ്യാർഥിനി ചാലിയാറിൽ മുങ്ങി മരിച്ച സംഭവത്തിൽ കരാട്ടെ പരിശീലകൻ അറസ്റ്റിൽ. ഊർക്കടവ് സ്വദേശിയും കരാട്ടെ അധ്യാപകനുമായ വി സിദ്ദീഖ് അലിയെയാണ്(43) വാഴക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. കഴിഞ്ഞ തിങ്കളാഴ്ചയാണ് പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. കുട്ടിയെ കാണാതായതിനെ തുടർന്ന് വീട്ടുകാരും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് ചാലിയാറിൽ വെള്ളത്തിൽ മുങ്ങി കിടക്കുന്ന നിലയിൽ കണ്ടത്. ഉടൻ തന്നെ വാഴക്കാടുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.‌‌കുട്ടിയുടെ …

ചാലിയാറിൽ വിദ്യാർഥിനിയുടെ മുങ്ങി മരണം; കരാട്ടെ പരിശീലകൻ അറസ്റ്റിൽ Read More »

റ്റി.പി ചന്ദ്രശേഖരൻ വധക്കേസിൽ ഹൈക്കോടതി കുറ്റക്കാരാണെന്നു കണ്ടെത്തിയ പ്രതികൾ കീഴടങ്ങി

കോഴിക്കോട്: ആർ.എം.പി നേതാവായിരുന്ന റ്റി.പി ചന്ദ്രശേഖരൻ വധക്കേസിൽ കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയ സി.പി.എം നേതാക്കളായ രണ്ട് പ്രതികൾ കീഴടങ്ങി. പത്താം പ്രതി കെ.കെ കൃഷ്ണനും പന്ത്രണ്ടാം പ്രതി ജ്യോതി ബാബുവാണ് കീഴടങ്ങിയത്. ഇന്ന് ഉച്ചയോടെ മാറാട് പ്രത്യേക കോടതിയില്‍ എത്തി ഇവർ കീഴടങ്ങുകയായിരുന്നു. പ്രതികളെ കോഴിക്കോട് ജില്ലാ ജയിലിലേക്ക് മാറ്റി. ആംബുലന്‍സിലാണ് ജ്യോതി ബാബു കോടതിയിലെത്തിയത്. ഡയാലിസിസ് പേഷ്യന്‍റായതിനാലാണ് ആംബുവൻസിലെത്തിച്ചതെന്ന് ഡോക്‌ടർമാർ കോടതിയെ അറിയിച്ചു. ഈ മാസം 26ന് കേസിലെ ശിക്ഷയിന്മേലുള്ള വാദത്തിന് പ്രതികളെ കോടതിയില്‍ ഹാജരാക്കണമെന്ന് …

റ്റി.പി ചന്ദ്രശേഖരൻ വധക്കേസിൽ ഹൈക്കോടതി കുറ്റക്കാരാണെന്നു കണ്ടെത്തിയ പ്രതികൾ കീഴടങ്ങി Read More »

8 ജില്ലകളിൽ ഉയർന്ന താപനില, യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഉയര്‍ന്ന നിലയിൽ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. വരുന്ന ദിവസങ്ങളിൽ കൂടുതൽ ജില്ലകളില്‍ കൊടും ചൂട് അനുഭവപ്പെടും. ഇതു പ്രകാരം ഇന്ന് ഉച്ചയ്ക്ക് പുറപ്പെടുവിച്ച മുന്നറിയിപ്പ് പ്രകാരം ഇന്നും നാളെയും (2024 ഫെബ്രുവരി 21, 22) 8 ജില്ലകളിൽ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, കോട്ടയം, പാലക്കാട്, ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിലാണ് മുന്നറിയിപ്പ്. ഇന്നും നാളെയും കൊല്ലം, കോട്ടയം, പാലക്കാട് ജില്ലകളില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി …

8 ജില്ലകളിൽ ഉയർന്ന താപനില, യെല്ലോ അലർട്ട് പ്രഖ്യാപിച്ചു Read More »

പല്ലാരിമംഗലം ഹരിത കർമ്മസേനക്ക് ട്രോളികൾ നൽകി

കോതമം​ഗലം: പല്ലാരിമംഗലം ഗ്രാമപഞ്ചായത്തിലെ പതിമൂന്ന് വാർഡുകളിലേയും ഹരിത കർമ്മസേന അംഗങ്ങൾക്കായി ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ചു നൽകിയ ട്രോളികളുടെ വിതരണോദ്ഘാടനം പല്ലാരിമംഗലം പഞ്ചായത്ത് പ്രസിഡന്റ് ഖദീജ മുഹമ്മദ് നിർവ്വഹിച്ചു. വൈസ്പ്രസിഡന്റ് ഒ.ഇ അബ്ബാസ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം നിസാമോൾ ഇസ്മയിൽ, വാർഡ് മെമ്പർ എ.എ രമണൻ, പഞ്ചായത്ത് സെക്രട്ടറി ഇൻചാർജ്ജ് എം.എം നിസീമ, വി.ഇ.ഒ പി സിറാജ് എന്നിവർ സംസാരിച്ചു.

തിരുവനന്തപുരത്ത് വീട്ടിൽ പ്രസവിച്ച യുവതിയും കുഞ്ഞും മരിച്ചു

തിരുവനന്തപുരം: കാരയ്ക്കാമണ്ഡപത്ത് വീട്ടിൽ പ്രസവിച്ച യുവതിയും കുഞ്ഞും മരിച്ചു. പൂന്തുറ സ്വദേശിനി ഷമീനയും കുഞ്ഞുമാണ് മരിച്ചത്. രക്ത സ്രാവമാണ് മരണ കാരണമെന്നാണ് നിഗമനം. ആശുപത്രിയിലെക്ക് കൊണ്ടു പോവുന്ന വിഴിയിൽ വച്ചായിരുന്നു മരണം. വീട്ടിൽ വച്ച് പ്രസവമെടുക്കുക എന്നത് വീട്ടുകാരുടെ തീരുമാനമായിരുന്നു എന്നാണ് വിവരം.

കുമ്പാച്ചിമലയിൽ കുടുങ്ങിയ യുവാവിന്റെ അമ്മയെയും സഹോദരനെയും ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

മലമ്പുഴ: കൂമ്പാച്ചി എരിച്ചരം മലയിൽ കയറി കുടുങ്ങിയ ബാബുവിൻ്റെ അമ്മയെയും സഹോദരനെയും ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. മലമ്പുഴ ചെറാട്ടിൽ താമസിച്ചിരുന്ന റഷീദ(46), മകൻ ഷാജി(23) എന്നിവരെയാണ് ചൊവ്വാഴ്ച്ച രാത്രി 11നോടെ കടുക്കാംകുന്നം മേൽപാലത്തിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്. മലമ്പുഴ പോലീസെത്തി മൃതദേഹങ്ങൾ ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കുടുംബ പ്രശ്നമാണ് ആത്മഹത്യക്ക് കാരണമെന്നാണ് പോലീസിൻ്റെ നിഗമനം. ഇവർ താമസിക്കുന്ന കടുക്കാംകുന്നം മേൽപാലത്തിന് സമീപത്ത് നിന്ന് 200 മീറ്റർ അകലെയാണ് സംഭവം. 2022ൽ കുമ്പാച്ചി …

കുമ്പാച്ചിമലയിൽ കുടുങ്ങിയ യുവാവിന്റെ അമ്മയെയും സഹോദരനെയും ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി Read More »

ബേലൂർ മഖ്നയെ മയക്കുവെടി വെക്കാമെന്ന് ഹൈക്കോടതി

കൊച്ചി: വയനാട്ടിലിറങ്ങിയ കൊലയാളി കാട്ടാന ബേലൂർ മഖ്‌നയെ മയക്കുവെടിവെക്കാമെന്ന് ഹൈക്കോടതി. ജനവാസമേഖലയിലേക്ക് ആന ഇറങ്ങുമെന്ന് ഉറപ്പായാൽ ഉചിതമായ സ്ഥലത്തു വെച്ച് മയക്കുവെടിവെക്കാമെന്നും ഇതിനായി കേരളവും കർണാടകവും സംയുക്ത കർമപദ്ധതി തയ്യറാക്കണമെന്നും കോടതി പറഞ്ഞു. ആന കർണാടക വനാതിർത്തിയിലേക്കും കേരള വനാതിർത്തിയിലേക്കും മാറിമാറി സഞ്ചരിക്കുകയാണ്. ഇത് മയക്കുവെടി വെക്കുന്നതിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ നിർദേശം.