Timely news thodupuzha

logo

Kerala news

സമരം ചെയ്യുന്നവർ ശത്രുക്കളെന്ന് വിചാരിക്കുന്നത് ഏകാധിപതികളെന്ന് വി ഡി സതീശൻ

തിരുവനന്തപുരം: വിഴിഞ്ഞം സമരത്തിന് തീവ്രവാദി ബന്ധമുണ്ടോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സമരം ചെയ്യുന്നവരെല്ലാം തന്‍റെ ശത്രുക്കളാണെന്ന അരക്ഷിതബോധം എല്ലാ ഏകാധിപതികള്‍ക്കുമുണ്ട്.അതേ അരക്ഷിതബോധമാണ് നരേന്ദ്ര മോദിക്കും പിണറായി വിജയനും ഉണ്ടായിരിക്കുന്നത്. സമരക്കാരെ തീവ്രവാദികളാക്കി ചിത്രീകരിക്കാനുള്ള നീക്കം അപലപനീയമാണ്. സി.പി.എം മുഖപത്രമായ ദേശാഭിമാനി തീവ്രവാദ ബന്ധമുള്ള ഒന്‍പത് പേരുടെ മുഖചിത്രം നല്‍കിയിട്ടുണ്ട്.  അതില്‍ ഒരാള്‍ ഗതാഗത വകുപ്പ് മന്ത്രി ആന്‍റണി രാജുവിന്‍റെ സഹോദരനാണ്. തന്‍റെ സഹോദരന് തീവ്രവാദ ബന്ധമുണ്ടോയെന്ന് മന്ത്രി വ്യക്തമാക്കണമെന്നും സതീശന്‍ പറഞ്ഞു.ചിത്രത്തിലുള്ള മറ്റൊരു …

സമരം ചെയ്യുന്നവർ ശത്രുക്കളെന്ന് വിചാരിക്കുന്നത് ഏകാധിപതികളെന്ന് വി ഡി സതീശൻ Read More »

നിങ്ങളുടെ സര്‍ക്കാരിനെ വലിച്ച് താഴെയിടാന്‍ നരേന്ദ്ര മോദിക്ക് അഞ്ച് മിനുട്ട് പോലും വേണ്ട ; പിണറായിക്ക് മുന്നറിയിപ്പുമായി കെ സുരേന്ദ്രൻ

കോഴിക്കോട് :  ഗവര്‍ണര്‍ക്ക് മുന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന് തോല്‍ക്കേണ്ടി വരുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ആരിഫ് മുഹമ്മദ് ഖാന്‍ മന്‍മോഹന്‍ സിംഗ് അയച്ച ഗവര്‍ണറല്ല. പ്രദാനമന്ത്രി നരേന്ദ്ര മോദി അയച്ച ഗവര്‍ണറാണ്. 9 വി സിമാര്‍ക്കും ഇറങ്ങി പോകേണ്ടി വരുന്ന അവസ്ഥയുണ്ടാകും.  ബംഗാളിലും, തെലുങ്കാനയിലും ഗവര്‍ണര്‍മാര്‍ക്ക് മുന്നില്‍ സര്‍ക്കാരുകള്‍ക്ക് പരാജയപ്പെടേണ്ടി വന്നത് നമ്മള്‍ കണ്ടതാണ്. കേരളത്തിലും ഗവര്‍ണര്‍ക്ക് മുന്നില്‍ മുഖ്യമന്ത്രി തോല്‍ക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഇടത് സര്‍ക്കാരിന്‍റെ കൗണ്ട് ഡൗണ്‍ തുടങ്ങിക്കഴിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി. …

നിങ്ങളുടെ സര്‍ക്കാരിനെ വലിച്ച് താഴെയിടാന്‍ നരേന്ദ്ര മോദിക്ക് അഞ്ച് മിനുട്ട് പോലും വേണ്ട ; പിണറായിക്ക് മുന്നറിയിപ്പുമായി കെ സുരേന്ദ്രൻ Read More »

നാളെ മുതൽ ഇടുക്കി ഡാം സന്ദർശകർക്കായി തുറന്നു കൊടുക്കും

ഇടുക്കി: സന്ദര്‍ശകര്‍ക്കായി ഇടുക്കി ഡാം നാളെ മുതല്‍ തുറന്നുകൊടുക്കും. ഡിസംബര്‍ 31 വരെ തുറന്നുകൊടുക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. ചെറുതോണി-തൊടുപുഴ റൂട്ടില്‍ പാറേമാവ് ഗെയിറ്റിലൂടെയാണ് പ്രവേശനം അനുവദിക്കുക. ബുധനാഴ്ച ദിവസങ്ങളില്‍ അവധിയായതിനാൽ സന്ദര്‍ശനം അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

കെകെ മഹേശന്‍റെ മരണം; വെള്ളാപ്പള്ളി നടേശനെ പ്രതിചേർക്കണമെന്ന് കോടതി

ആലപ്പുഴ: എസ്എൻഡി യൂണിയൻ സെക്രട്ടറിയായിരുന്ന കെകെ മഹേശന്‍റെ മരണവുമായി ബന്ധപ്പെട്ട് വെള്ളാപ്പള്ളി നടേശനെ പ്രതിചേർക്കാൻ പൊലീസിന് നിർദ്ദേശം നൽകി കോടതി . വെള്ളാപ്പള്ളി നടേശൻ, മകൻ തുഷാർ വെള്ളാപ്പിള്ളി, കെ.എൽ അശോകൻ എന്നിവരെ പ്രതിചേർക്കാനാണ് കോടതി ഉത്തരവിട്ടിരുക്കുന്നത്. ആലപ്പുഴ 1-ാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെതാണ് ഉത്തരവ്. മൂന്ന് പേർക്കുമെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി കേസെടുക്കണമെന്ന് കോടതി ആവശ്യപ്പെട്ട് കെകെ മഹേശന്‍റെ കുടുംബം നൽകിയ ഹർജിയിലാണ് നടപടി. 2020 ജൂലൈ 24 നാണ് കണിച്ചുകുളങ്ങരയിലെ എസ്എൻഡിപി ഓഫീസിനകത്ത് കെകെ മഹേശനെ മരിച്ച …

കെകെ മഹേശന്‍റെ മരണം; വെള്ളാപ്പള്ളി നടേശനെ പ്രതിചേർക്കണമെന്ന് കോടതി Read More »

വിലക്ക് ലംഘിച്ച് വിഴിഞ്ഞത്ത് ഹിന്ദു ഐക്യവേദിയുടെ പ്രതിഷേധ മാര്‍ച്ച്; പൊലീസ് തടഞ്ഞു

തിരുവനന്തപുരം: വിഴിഞ്ഞത്ത് വിലക്ക് ലംഘിച്ച് ഹിന്ദു ഐക്യവേദി നടത്തിയ മാര്‍ച്ച് പൊലീസ് തടഞ്ഞു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് മാര്‍ച്ചിന് പൊലീസ് അനുമതി നല്‍കിയിരുന്നില്ല. തുറമുഖ പദ്ധതിക്കെതിരെ വൈദികരുടെ നേതൃത്വത്തില്‍ നടക്കുന്ന സമരത്തിന് എതിരെയായിരുന്നു മാര്‍ച്ച്. ഏകദേശം 250 ലധികം പ്രവര്‍ത്തകരുമായാണ് സംഘടന വിഴിഞ്ഞത്തേക്ക് മാര്‍ച്ച് സംഘടിപ്പിച്ചത്. മാര്‍ച്ചിന് അനുമതി നിഷേധിച്ചുകൊണ്ട് പൊലീസ് നേരത്തേ നോട്ടീസ് നല്‍കിയിരുന്നു. മാര്‍ച്ച് കാരണമുണ്ടാകുന്ന സംഘര്‍ഷങ്ങള്‍ക്ക് സംഘടനയായിരിക്കും ഉത്തരവാദി എന്ന മുന്നറിയിപ്പും നല്‍കിയിരുന്നു. വിഴിഞ്ഞം സമരസമിതിയുടെ സമരപന്തല്‍ ലക്ഷ്യമാക്കി വന്ന മാര്‍ച്ച് പൊലീസ് …

വിലക്ക് ലംഘിച്ച് വിഴിഞ്ഞത്ത് ഹിന്ദു ഐക്യവേദിയുടെ പ്രതിഷേധ മാര്‍ച്ച്; പൊലീസ് തടഞ്ഞു Read More »

മന്ത്രി അബ്ദുറഹ്‌മാനെതിരായ പരാമര്‍ശം പിൻവലിക്കുന്നു; ഫാ. തിയോഡേഷ്യസ് ഡിക്രൂസ്

തിരുവനന്തപുരം: മന്ത്രി വി.അബ്ദുറഹിമാനെതിരെ നടത്തിയ പരാമർശം പിൻവലിക്കുന്നതായും ഇതു നാക്കു പിഴവാണെന്നും വിഴിഞ്ഞം തുറമുഖ നിർമാണ വിരുദ്ധ സമരസമിതി കൺവീനർ ഫാ. തിയോഡേഷ്യസ് ഡിക്രൂസ്. മന്ത്രിക്കെതിരെ നടത്തിയ പരാമർശം വിവാദമായ സാഹചര്യത്തിലാണ് നടപടി. വിഴിഞ്ഞം സമരസമിതി അംഗങ്ങളും മത്സ്യത്തൊഴിലാളികളും ദേശദ്രോഹികളും രാജ്യവിരുദ്ധരുമാണെന്ന അബ്ദുറഹ്‌മാന്‍റെ പ്രസ്താവന സ്വാഭാവികമായി സൃഷ്ടിച്ച വികാരവിക്ഷോഭത്തിലാണ് ‘തീവ്രവാദി’ പരാമര്‍ശം നടത്തിയതെന്നും ഫാ. തിയോഡോഷ്യസ് പറഞ്ഞു. ന്യൂനപക്ഷങ്ങള്‍ കൈകോര്‍ത്ത് പ്രവര്‍ത്തിക്കേണ്ട അവസരത്തില്‍ തന്‍റെ പ്രസ്താവന സമുദായങ്ങള്‍ക്കിടയില്‍ ചേരിതിരിവ് ഉണ്ടാക്കാന്‍ ഇടയായതില്‍ ഖേദിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മന്ത്രിമാരായ …

മന്ത്രി അബ്ദുറഹ്‌മാനെതിരായ പരാമര്‍ശം പിൻവലിക്കുന്നു; ഫാ. തിയോഡേഷ്യസ് ഡിക്രൂസ് Read More »

മെറിറ്റിൽ വന്നവാനാണ് താനെന്ന് നാട്ടകം സുരേഷ് ; ശബരിനാഥനെതിരെ പരാതി

കോട്ടയം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെഎസ് ശബരിനാഥന്‍ ഡിസിസി അധ്യക്ഷനെ അപമാനിച്ചെന്ന് ആരോപിച്ച് സംസ്ഥാന നേതൃത്വത്തിന് പരാതി. യൂത്ത് കോണ്‍ഗ്രസ് കോട്ടയം ജില്ലാ കമ്മറ്റിയാണ് ഷാഫി പറമ്പിലിന് പരാതി നല്‍കിയത്.ശശി തരൂരിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കോട്ടയം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷിനെതിരെ ശബരിനാഥന്‍ നടത്തിയ പ്രസ്താവനയ്ക്കെതിരെയാണ് പരാതി. ശബരിനാഥന്‍ മാധ്യമശ്രദ്ധ പിടിച്ചു പറ്റാനായി പ്രവര്‍ത്തിക്കുകയാണെന്നും സംഘടന ചട്ടകൂട് തകര്‍ക്കുകയാണെന്നും പരാതിയില്‍ വ്യ്ക്തമാക്കിയിട്ടുണ്ട്.   ഈരാറ്റുപേട്ടയില്‍ ശശി തരൂര്‍  എത്തുന്ന പരിപാടിയില്‍ ആദ്യം  പ്രതിപക്ഷ നേതാവ് …

മെറിറ്റിൽ വന്നവാനാണ് താനെന്ന് നാട്ടകം സുരേഷ് ; ശബരിനാഥനെതിരെ പരാതി Read More »

ശബരിമലയിൽ കനത്ത മഴ; നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയേക്കും

ശബരിമല : വൈകുന്നേരം അഞ്ചരയ്ക്ക് ശേഷം തുടങ്ങിയ മഴ ശക്തമായി തുടരുകയാണ്. മഴയ്ക്കൊപ്പം ഇടിമിന്നലും എത്തിയതോടെ ദർശനത്തിനെത്തിയ തീർത്ഥാടകർ നടപ്പന്തലില്‍ നിലയുറപ്പിച്ചിരിക്കുകയാണ്.  ദര്‍ശനം നടത്തിയ ഭക്തരും മഴമൂലം മലയിറങ്ങിയിട്ടില്ല. മലകയറി എത്തുന്ന തീർത്ഥാടകരെയും മഴ പ്രതികൂലമായി ബാധിച്ചു. അതേസമയം മഴയെ അവഗണിച്ചും തീര്‍ത്ഥാടകര്‍ പതിനെട്ടാംപടി കയറുന്നുണ്ട്. മഴ തുടർന്നാൽ പമ്പയില്‍ നിന്നും മലകയറുന്ന തീർത്ഥാടകർക്ക് നിയന്ത്രണം ഏർപ്പെടുത്തിയേക്കും. 

സിസ തോമസിന് വിസിയായി തുടരാം ; സർക്കാരിന് തിരിച്ചടി

കൊച്ചി: സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലറായി ഡോ. സിസ തോമസിന് തുടരാമെന്ന് ഹൈക്കോടതി. സിസ തോമസിന്‍റെ യോഗ്യതയിൽ തർക്കമില്ല. ചാന്‍സലര്‍ കൂടിയായ ഗവര്‍ണറുടെ നടപടിക്കെതിരെ സര്‍ക്കാര്‍ ഹര്‍ജിയുമായി വന്നത് അത്യപൂര്‍വമായ നീക്കമാണെന്നഭിപ്രായപ്പെട്ട കോടതി ചാന്‍സലര്‍ യുജിസി ചട്ടങ്ങള്‍ക്കു വിധേയമായി പ്രവര്‍ത്തിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.  വിധി പഠിച്ചിട്ട് പ്രതികരിക്കാമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിന്‍റെ പ്രതികരണം.

വിഴിഞ്ഞത്ത് നടന്നത് ആസൂത്രിത തിരകഥ, സംഘർഷത്തിൽ ജുഡീഷ്യല്‍ അന്വേഷണം വേണം; ലത്തീൻ അതിരൂപത

തിരുവനന്തപുരം: വിഴിഞ്ഞം സംഘര്‍ഷം സര്‍ക്കാരിന്‍റെ തിരക്കഥയെന്ന് ലത്തീന്‍ അതിരൂപത ആരോപിച്ചു. സമരക്കാര്‍ക്ക് നേരെ ഉണ്ടായത് ആസൂത്രിത അക്രമണമാണ്. തുറമുഖ വിരുദ്ധ സമരം പൊളിക്കുകയായിരുന്നു ലക്ഷ്യം. സംഘര്‍ഷത്തിന് പിന്നില്‍ ബാഹ്യശക്തികളെന്ന് സമരസമിതി ജനറല്‍ കണ്‍വീനര്‍ യൂജിന്‍ എച്ച്.പെരെര ആരോപിച്ചു. സമരം നിര്‍വീര്യമാക്കാനുള്ള നീക്കത്തിന് പിന്നില്‍ സര്‍ക്കാരും അദാനിയും ഒറ്റക്കെട്ടാണ്. സംഘര്‍ഷത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണം. അന്വേഷണം പ്രഖ്യാപിക്കാന്‍ സര്‍ക്കാരിനെ വെല്ലുവിളിക്കുന്നു. സിപിഎം ജില്ലാ സെക്രട്ടറിബിജെപി പ്രസിഡന്‍റ് കൂട്ടുകെട്ട് ദുരൂഹമെന്നും യൂജിന്‍ പെരേര പറഞ്ഞു. അതേസമയം ജുഡീഷ്യറിയിൽ വിശ്വാസമുള്ളവരാണോ ലത്തീൻ അതിരൂപതയെന്ന് …

വിഴിഞ്ഞത്ത് നടന്നത് ആസൂത്രിത തിരകഥ, സംഘർഷത്തിൽ ജുഡീഷ്യല്‍ അന്വേഷണം വേണം; ലത്തീൻ അതിരൂപത Read More »

സിൽവർ ലൈൻ മരവിപ്പിച്ച് സർക്കാർ; മുഴുവൻ ഉദ്യോഗസ്ഥരെയും തിരിച്ചു വിളിച്ചു

തിരുവനന്തപുരം: സിൽവർലൈൻ പദ്ധതി മരവിപ്പിച്ച്  ഉത്തരവിറക്കി സർക്കാർ. റവന്യു വകുപ്പ് പദ്ധതിക്കായുള്ള ഭൂമി ഏറ്റെടുക്കാൻ നിയോഗിച്ച മുഴുവൻ ഉദ്യോഗസ്ഥരേയും അടിയന്തരമായി തിരിച്ചു വിളിച്ചു. റെയിൽവേ ബോർഡ് പദ്ധതി അംഗീകരിച്ചശേഷം സർവേ തുടരുമെന്നും റവന്യു വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.  സാമൂഹ്യാഘാത പഠനം കേന്ദ്ര അനുമതിക്ക് ശേഷം മാത്രമാവും നടത്തുകയെന്നും സർക്കാർ പറയുന്നു.മുന്നൊരുക്ക കാലതാമസം ഒഴുവാക്കുന്നതിനു വേണ്ടിയാണ് ഈ നടപടിയെന്നാണ് സർക്കാർ വിശദീകരണം.  നേരത്തെ പദ്ധതി മരവിച്ചെന്ന വാർത്ത പുറത്തു വന്നെങ്കിലും സിപിഎം നേതാക്കൾ അത് നിരസിച്ചിരുന്നു. …

സിൽവർ ലൈൻ മരവിപ്പിച്ച് സർക്കാർ; മുഴുവൻ ഉദ്യോഗസ്ഥരെയും തിരിച്ചു വിളിച്ചു Read More »

രാജേന്ദ്രന്‍റെ ആരോപണം അസംബന്ധം, ഒഴിപ്പിക്കലുമായി ബന്ധമില്ല; എം.എം. മണി

ഇടുക്കി: ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍റെ വീടൊഴിപ്പിക്കാനുള്ള നീക്കത്തിന് പിന്നില്‍ താനല്ലെന്ന് എം എം മണി എം.എല്‍.എ. നോട്ടീസിന് പിന്നില്‍ താനാണെന്ന് പറയുന്നത് അസംബന്ധമാണ്. അതെന്‍റെ ജോലിയല്ല. രാജേന്ദ്രന്‍ ഭൂമി കൈയേറിയോ ഇല്ലയോ എന്ന് തീരുമാനിക്കേണ്ടത് റവന്യൂ വകുപ്പാണെന്നും മണി പറഞ്ഞു. പഴയ എം.എല്‍.എ പദവി ഉപയോഗിച്ച് തട്ടിപ്പ് നടത്തിയോ എന്ന് തീരുമാനിക്കേണ്ടതും റവന്യൂ വകുപ്പാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പുറമ്പോക്കിലാണ് വീട് നിര്‍മ്മിച്ചതെന്നും സ്ഥലം ഒഴിയണമെന്നും ആവശ്യപ്പെട്ട് വില്ലേജ് ഓഫീസര്‍ നോട്ടീസ് നല്‍കിയിരുന്നു. ഏഴ് ദിവസത്തിനകം ഒഴിയണമെന്നാണ് …

രാജേന്ദ്രന്‍റെ ആരോപണം അസംബന്ധം, ഒഴിപ്പിക്കലുമായി ബന്ധമില്ല; എം.എം. മണി Read More »

കേ​ര​ള​ത്തി​ലേ​ക്ക് വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ ഒ​ഴു​ക്ക്

തി​രു​വ​ന​ന്ത​പു​രം: കൊ​വി​ഡി​ന് പി​ന്നാ​ലെ ടൂ​റി​സം മേ​ഖ​ല​യി​ൽ ഉ​ണ്ടാ​യ വ​ള​ർ​ച്ച അ​ഭി​മാ​ന​ക​ര​മെ​ന്ന് ടൂ​റി​സം വ​കു​പ്പ് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്. ന​ട​പ്പു സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ന്‍റെ ആ​ദ്യ 3 പാ​ദ​ത്തി​ൽ വി​ദേ​ശ സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ 600% വ​ർ​ധ​ന​യു​ണ്ടാ​യി. ക​ഴി​ഞ്ഞ വ​ർ​ഷ​വു​മാ​യി താ​ര​ത​മ്യ​പ്പെ​ടു​ത്തു​മ്പോ​ൾ ആ​ഭ്യ​ന്ത​ര വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ 196% വ​ർ​ധ​ന​വും രേ​ഖ​പ്പെ​ടു​ത്തി- മ​ന്ത്രി വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.  2022ന്‍റെ ആ​ദ്യ 2 പാ​ദ​ങ്ങ​ളി​ലെ ക​ണ​ക്ക​നു​സ​രി​ച്ച് 1,33,80,000 ആ​ഭ്യ​ന്ത​ര വി​നോ​ദ സ​ഞ്ചാ​രി​ക​ളെ​ത്തി. ഇ​ത് സ​ർ​വ​കാ​ല റെ​ക്കോ​ർ​ഡാ​ണ്. എ​റ​ണാ​കു​ളം ജി​ല്ല​യി​ലാ​ണ് ഏ​റ്റ​വും അ​ധി​കം ടൂ​റി​സ്റ്റു​ക​ളെ​ത്തി​യ​ത്- …

കേ​ര​ള​ത്തി​ലേ​ക്ക് വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ ഒ​ഴു​ക്ക് Read More »

കെടിയു വിസിയായി സിസ തോമസിന്‍റെ പേര് നിര്‍ദേശിച്ചതാര്? ഗവര്‍ണറോട് ചോദ്യങ്ങളുന്നയിച്ച് ഹൈക്കോടതി

കൊച്ചി:  കെടിയു വൈസ് ചാന്‍സിലറായി ഡോ.സിസ തോമസിനെ നിയമിച്ച വിഷയത്തില്‍ ചാന്‍സിലര്‍ക്കെതിരെ ചോദ്യങ്ങളുയര്‍ത്തി ഹൈക്കോടതി. നിയമനത്തിനായി സിസ തോമസിനെ കണ്ടെത്തിയത് എങ്ങനെയാണെന്നു കോടതി ചോദിച്ചു. സിസ തോമസിന്‍റെ പേര് ആരാണ് നിര്‍ദേശിച്ചതെന്നും എന്തുകൊണ്ട് മറ്റു വിസിമാര്‍ക്കോ പ്രോ വിസിമാര്‍ക്കോ താത്ക്കാലിക വി.സിയുടെ ചുമതല നല്‍കിയില്ലെന്നും ഗവർണറോട് കോടതി ചോദിച്ചു.  സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ സീനിയര്‍ ജോയിന്‍റ്  ഡയറക്ടറായിരുന്ന സിസ തോമസിനെ താല്‍ക്കാലിക വിസിയായി നിയമിച്ചതിനെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. പ്രോ വിസിയെ ശുപാര്‍ശ ചെയ്യുക മാത്രമാണ് …

കെടിയു വിസിയായി സിസ തോമസിന്‍റെ പേര് നിര്‍ദേശിച്ചതാര്? ഗവര്‍ണറോട് ചോദ്യങ്ങളുന്നയിച്ച് ഹൈക്കോടതി Read More »

അരി ഫ്രീയല്ല, പ്രളയസഹായത്തിന്‍റെ പണം അടിയന്തിരമായി വേണമെന്ന് കേന്ദ്രം ; കേരളം കണ്ടെത്തേണ്ടത് 205. 81 കോടി

തിരുവനന്തപുരം: 2018-ൽ ഓഗസ്റ്റിൽ കേരളത്തെ പിടിച്ച് കുലുക്കിയ പ്രളയകാലത്ത് സൗജ്യന വിതരണത്തിന് കേന്ദ്രം നൽകിയ അരിയുടെ പണം കേന്ദ്ര സർക്കാരിന്‍റെ ഭീഷണിക്ക്  വഴങ്ങി  തിരിച്ച് നൽകാൻ കേരളം തയ്യാറെടുക്കുന്നു. അരി വിഹിതത്തിന്‍റെ പണം ഉടൻ നൽകിയില്ലെങ്കിൽ SDRF ഫണ്ടിൽ നിന്ന് തിരിച്ച് പിടിക്കുമെന്ന ഭീഷണിക്ക് വഴങ്ങിയാണ് കേരളം നിവൃർത്തിയില്ലാതെ പണം തിരികെ അടയ്ക്കാൻ തീരുമാനിച്ചത്. പ്രളയകാലത്ത്  89540 മെട്രിക്ക് ടൺ അരി FCI വഴി  കേരളത്തിന് നൽകിയിരുന്നു. ഇതിന്‍റെ ബിൽ തുകയായ 205. 81 കോടി രൂപ …

അരി ഫ്രീയല്ല, പ്രളയസഹായത്തിന്‍റെ പണം അടിയന്തിരമായി വേണമെന്ന് കേന്ദ്രം ; കേരളം കണ്ടെത്തേണ്ടത് 205. 81 കോടി Read More »

സമരം പിൻവലിച്ച് റേഷൻ വ്യാപാരികൾ; സിവിൽ സപ്ലൈസ് കമ്മീഷണറുടെ ഉത്തരവ് പിൻവലിക്കും: മന്ത്രി ജിആര്‍ അനിൽ

തിരുവനന്തപുരം: കമ്മീഷന്‍ വിഷയവുമായി ബന്ധപ്പെട്ട് റേഷന്‍ വ്യാപാരികള്‍ കടയടപ്പ് സമരം  പ്രഖ്യാപിച്ച സാഹചര്യത്തില്‍ സംസ്ഥാന ഭക്ഷ്യ മന്ത്രി ജിആര്‍ അനില്‍ വിളിച്ചുചേര്‍ത്ത ചര്‍ച്ച വിജയം കണ്ടു. ഇതോടെ കടയടപ്പ് സമരത്തില്‍ നിന്ന് പിന്മാറുമെന്നും, ആ സമരം തങ്ങള്‍ക്ക് താത്പര്യമില്ലാതിരുന്നിട്ടും പ്രശ്‌നം പരിഹരിക്കുന്നതിന് വേണ്ടി പ്രഖ്യാപിച്ചതാണെന്നും റേഷന്‍ വ്യാപാരികളുടെ സംഘടനകള്‍ വ്യക്തമാക്കി. റേഷന്‍ വ്യാപാരികള്‍ക്ക് കമ്മീഷന്‍ 49 ശതമാനമാക്കാനുള്ള സിവില്‍ സപ്ലൈസ് കമ്മീഷണറുടെ ഉത്തരവ് പിന്‍വലിക്കാണമെന്ന വ്യാപാരി സംഘടനകളുടെ ആവശ്യം മന്ത്രി അംഗീകരിച്ചു. ഫണ്ടിന്‍റെ അപര്യാപ്തത മൂലമാണ് ഒക്ടോബറിലെ കമ്മീഷന്‍ ഭാഗികമായി …

സമരം പിൻവലിച്ച് റേഷൻ വ്യാപാരികൾ; സിവിൽ സപ്ലൈസ് കമ്മീഷണറുടെ ഉത്തരവ് പിൻവലിക്കും: മന്ത്രി ജിആര്‍ അനിൽ Read More »