സംസ്ഥാന സബ്ജൂനിയർ ഹോക്കി ചാമ്പ്യൻഷിപ്പിനുള്ള ഇടുക്കി ജില്ലാ ടീം തലശ്ശേരിയിലേക്ക് പുറപ്പെട്ടു
തൊടുപുഴ:കണ്ണൂർ തലശ്ശേരിയിൽ മെയ് 6 മുതൽ 9 വരെ നടക്കുന്ന സംസ്ഥാന സബ്ജൂനിയർ ഹോക്കി ചാമ്പ്യൻഷിപ്പിനുള്ള ഇടുക്കി ജില്ലാ ടീം ഇന്ന് രാവിലെ തലശ്ശേരിയിലേക്ക് പുറപ്പെട്ടു. ജില്ലയിലെ വിവിധ കലാലയങ്ങളിൽ നിന്നുള്ള തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾ ഇടുക്കി ജില്ലയ്ക്കായി ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നു. ഹോക്കി ഇടുക്കി ജില്ലാ ടീമിൻറെ ജേഴ്സി തൊടുപുഴ ഹൈറേഞ്ച് ഹോട്ടൽ സ്പോൺസർ ചെയ്തിട്ടുള്ളതാണ്. രാവിലെ നടന്ന ചടങ്ങിൽ കേരള ഹോക്കി വൈസ് പ്രസിഡൻറ് മിനി അഗസ്റ്റിൻ ടിം അംഗങ്ങൾക്ക് ജേഴ്സി വിതരണം ചെയ്തു. ഹോക്കി ഇടുക്കി …