ഭരണകക്ഷി നേതാവിൻ്റെ ഷോപ്പിംഗ് കോംപ്ലക്സിലേക്ക് മദ്യ വിൽപ്പന ശാല മാറ്റിയതോടെ കടല വിൽപ്പനക്കാരൻ ഗതികേടിൽ
കരിമണ്ണൂർ: ഭരണകക്ഷി നേതാവിൻ്റെ ഷോപ്പിംഗ് കോംപ്ലക്സിലേക്ക് മദ്യ വിൽപ്പന ശാല മാറ്റിയതോടെ കടല വിൽപ്പനക്കാരൻ ഗതികേടിൽ. കരിമണ്ണൂർ നൈനുകുന്നേൽ റഹിം ഇന്ന് കച്ചവടം കുറഞ്ഞ അവസ്ഥയിലാണ്. കരിമണ്ണൂരിൽ ബിവറേജസ് ഷോപ്പ് പ്രവർത്തിച്ചിരുന്നതിന് സമീപം ഉന്തുവണ്ടിയിൽ കടല വിറ്റാണ് ഇദേഹം കുടുംബം പുലർത്തിയിരുന്നത്. കരിമണ്ണൂർ സഹകരണ ബാങ്ക് കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ബിവറേജസ് ഔട്ട്‌ലെറ്റ് പാർട്ടി നേതാവിന് ജീവിക്കാനയിട്ടാണ് ഉടുമ്പന്നൂരി ലേയ്ക്ക് മാറ്റിയതെന്നാണ് ആക്ഷേപം. മദ്യം നല്ലതല്ലെങ്കിലും ഇത് ആവശ്യമുള്ളവർ എവിടെ ആണെങ്കിലും പോയി വാങ്ങും.കരിമണ്ണൂർ ടൗൺ ഇപ്പൊൾ ഉറങ്ങിയ …