Timely news thodupuzha

പാൽ കമഴ്ത്തൽ സമരവും കരിദിനവും ആചരിക്കും; കേരള സ്റ്റേറ്റ് മിൽക്ക് സൊസൈറ്റിസ് അസോസിയേഷൻ

തിരുവന്തപുരം: സംസ്ഥാനത്ത് പാൽ ഉൽപാദനം നടത്തുന്നതിന്ചിലവിന് ആനുപാതികമായ പാൽ വില ലഭിക്കണമെന്ന് ആവശ്യപ്പട്ട് തിരുവന്തപുരം മിൽമ ഫെഡറേഷൻ ഓഫീസിനു മുമ്പിൽ കേരള സ്റ്റേറ്റ് മിൽക്ക് സൊസൈറ്റിസ് അസോസിയേഷൻ സംസ്ഥാന, ജില്ല കമ്മിറ്റികളുടെ നേതൃത്വത്തിൽ സെപ്റ്റംബർ 16ന് പാൽ കമഴ്ത്തൽ സമരവും കരിദിനവും ആചരിക്കും. രാവിലെ 11ന് മിൽമ ഫെഡറേഷൻ ഓഫീസിനു മുന്നിൽ നടത്തുന്ന സമരത്തിൽ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിലെ ക്ഷീരസംഘം പ്രസിഡണ്ടുമാർ, സെക്രട്ടറിമാർ, ക്ഷീരസംഘം ജീവനക്കാർ, ക്ഷീര കർഷകർ എന്നിവർ പങ്കെടുക്കും. ഫെഡറേഷൻഓഫീസിനു മുന്നിൽ സമരം നടക്കുന്ന സമയത്ത് സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് കേരളത്തിലെ മുഴുവൻ ക്ഷീര സഹകരണ സംഘങ്ങളിലും പാൽ കമഴ്ത്തൽ സമരവും കരിദിനവും ആചരിക്കുമെന്ന് കെ.എസ്.എം.എസ്.എ സംസ്ഥാന പ്രസിഡൻ്റ് പി.ആർ സലിംകുമാർ, ജനറൽ സെക്രട്ടറി എം.ആർ അനിൽകുമാർ, ജില്ലാ പ്രസിഡൻ്റ് സോണി ചൊള്ളാമഠം, ജില്ലാ ഭാരവാഹികളായ ജോസുകുട്ടി അരിപ്പറമ്പിൽ, സണ്ണി തെങ്ങുംപള്ളി, ജോണി വണ്ണപ്പുറം, പ്രസീദ് മന്ദിപ്പാറ എന്നിവർ അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *