നെടുങ്കണ്ടം: വട്ടി പലിശക്കാരെ പൂട്ടാനായി പോലീസിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി നടക്കുന്ന ഓപ്പറേഷന്‍ ഷൈലോക്കിന്റെ ഭാഗമായാണ് നെടുങ്കണ്ടത്തും പരിശോധന നടന്നത്. സുധിയുടെ പക്കല്‍ നിന്നും 9,86,800 രൂപ, മൂന്ന് ചെക്കുകള്‍, ഒപ്പിട്ടു വാങ്ങിയ മുദ്രപത്രങ്ങള്‍, പണം നല്‍കിയതിന് ഈടായി വാങ്ങിയ ഒറിജിനല്‍ ആധാരങ്ങള്‍, വാഹനങ്ങളുടെ ആര്‍.സി ബുക്ക് എന്നിവ കണ്ടെടുത്തു.
വലിയ പലിശനിരക്കിലാണ് ഇയാള്‍ പണം കടം നല്‍കിയിരുന്നത്. ഈടായി ചെ്ക്കുകളും ആധാരങ്ങളും ഉള്‍പ്പടെയുള്ളവ വാങ്ങിവെച്ചിരുന്നു. കൃത്യസമയത്ത് പണം തിരികെ നല്‍കാത്തവരെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായും പറയപ്പെടുന്നു. മേഖലയിൽ തുടര്‍ന്നും വട്ടിപ്പലിശക്കാര്‍ക്കായുള്ള പരിശോധനകള്‍ നടത്തുമെന്ന് പോലീസ് അറിയിച്ചു.






