Timely news thodupuzha

logo

Local News

കേരള സർക്കാരിന്റെ എം.പി.ഐ മീറ്റ്സ് ആന്റ് ബൈറ്റ്സ് 26ന് തൊടുപുഴയിൽ പ്രവർത്തനം തുടങ്ങും

തൊടുപുഴ: കഴിഞ്ഞ അര നൂറ്റാണ്ടായി ഭക്ഷ്യ സുരക്ഷാ നിയമങ്ങൾ അനുശാസിച്ച് സംശുദ്ധവും സമ്പുഷ്ടവുമായ ഇറച്ചിയും ഇറച്ചി ഉൽപ്പന്നങ്ങളും അത്യാധുനിക സംവിധാനത്തിൽ ശാസ്ത്രീയമായി സംസ്കരിച്ച് ജനങ്ങൾക്ക് വിതരണം നടത്തി വരുന്ന സ്ഥാപനമാണ് മീറ്റ് പ്രോഡക്ട്സ് ഓഫ് ഇന്ത്യ ലിമിറ്റഡ്(എം.പി.ഐ). കേരള സർക്കാരിന്റെ നാലം നുറ് ദിന പരിപാടിയുടെ ഭാ​ഗമായാണ് എം.പി.ഐ മീറ്റ്സ് ആന്റ് ബൈറ്റ്സ് ന​ഗരത്തിൽ പ്രവർത്തനം ആരംഭിക്കുന്നത്. തെനംകുന്ന് ബൈപ്പാസ് കണിയാംമൂഴിയിൽ ബിൽഡിം​ഗിൽ തുടങ്ങുന്ന തൊടുപുഴ ഫ്രാഞ്ചൈസി ഔട്ട്ലേറ്റിന്റെ ഉദ്ഘാടനം 26ന് രാവിലെ 10ന് ന​ഗരസഭ വൈസ് …

കേരള സർക്കാരിന്റെ എം.പി.ഐ മീറ്റ്സ് ആന്റ് ബൈറ്റ്സ് 26ന് തൊടുപുഴയിൽ പ്രവർത്തനം തുടങ്ങും Read More »

വൈ.എം.സി.എ സപ്തതി സന്ദേശ സമാധാന യാത്രയ്ക്ക് സ്വീകരണം നൽകി

തൊടുപുഴ: വൈ.എം.സി.എ കേരള റീജിയന്റെ സപ്തതിയുടെ ഭാഗമായി കേരള റീജിയൺ ചെയർമാൻ നയിക്കുന്ന സപ്തതി സന്ദേശ സമാധാന യാത്രയ്ക്ക് വൈ.എം.സി.എ തൊടുപുഴ സബ് റീജിയന്റെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. തൊടുപുഴ വൈ.എം.സി.എ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം കോട്ടയം എം.പി അഡ്വ. ഫ്രാൻസിസ് ജോർജ് ഉദ്ഘാടനം ചെയ്തു. സബ് റീജിയൺ ചെയർമാർ ബാബു ജോസഫ് അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ റീജിയൺ ചെയർമാൻ ജോസ് നെറ്റിക്കാടൻ സപ്തതി സന്ദേശം നൽകി. റീജിയൺ വൈസ് ചെയർമാൻ വർഗ്ഗീസ് ജോർജ്, നാഷണൽ എക്സിക്യൂട്ടിവ് …

വൈ.എം.സി.എ സപ്തതി സന്ദേശ സമാധാന യാത്രയ്ക്ക് സ്വീകരണം നൽകി Read More »

недостаточно 18 000 Бесплатных Игр Онлайн-казино Казино Гур

недостаточно 18 000 Бесплатных Игр Онлайн-казино Казино Гуру Онлайн Казино Эльдорадо Официальный Сайт а Рабочее Зеркало Content “casino Online — Pейтинг Онлайн Казино Обзоры И Эксклюзивные Бонусы Оцениваем Службу помощи И Лайв-чат Казино Получение сочувственных Бонусов Как Найти те Бесплатные Игры Казино%2C Которые Подходят потому Вам Як Почати Грати” “же Крипто Казино Переваги Та Недоліки Біткоїн …

недостаточно 18 000 Бесплатных Игр Онлайн-казино Казино Гур Read More »

недостаточно 18 000 Бесплатных Игр Онлайн-казино Казино Гур

недостаточно 18 000 Бесплатных Игр Онлайн-казино Казино Гуру Онлайн Казино Эльдорадо Официальный Сайт а Рабочее Зеркало Content “casino Online — Pейтинг Онлайн Казино Обзоры И Эксклюзивные Бонусы Оцениваем Службу помощи И Лайв-чат Казино Получение сочувственных Бонусов Как Найти те Бесплатные Игры Казино%2C Которые Подходят потому Вам Як Почати Грати” “же Крипто Казино Переваги Та Недоліки Біткоїн …

недостаточно 18 000 Бесплатных Игр Онлайн-казино Казино Гур Read More »

недостаточно 18 000 Бесплатных Игр Онлайн-казино Казино Гур

недостаточно 18 000 Бесплатных Игр Онлайн-казино Казино Гуру Онлайн Казино Эльдорадо Официальный Сайт а Рабочее Зеркало Content “casino Online — Pейтинг Онлайн Казино Обзоры И Эксклюзивные Бонусы Оцениваем Службу помощи И Лайв-чат Казино Получение сочувственных Бонусов Как Найти те Бесплатные Игры Казино%2C Которые Подходят потому Вам Як Почати Грати” “же Крипто Казино Переваги Та Недоліки Біткоїн …

недостаточно 18 000 Бесплатных Игр Онлайн-казино Казино Гур Read More »

недостаточно 18 000 Бесплатных Игр Онлайн-казино Казино Гур

недостаточно 18 000 Бесплатных Игр Онлайн-казино Казино Гуру Онлайн Казино Эльдорадо Официальный Сайт а Рабочее Зеркало Content “casino Online — Pейтинг Онлайн Казино Обзоры И Эксклюзивные Бонусы Оцениваем Службу помощи И Лайв-чат Казино Получение сочувственных Бонусов Как Найти те Бесплатные Игры Казино%2C Которые Подходят потому Вам Як Почати Грати” “же Крипто Казино Переваги Та Недоліки Біткоїн …

недостаточно 18 000 Бесплатных Игр Онлайн-казино Казино Гур Read More »

ജില്ലാതല ശിശുദിനാഘോഷം: സംഘാടകസമിതി രൂപീകരിച്ചു

ഇടുക്കി: ജില്ലാഭരണകൂടവും ജില്ലാ ശിശുക്ഷേമസമിതിയും സംയുക്തമായി സംഘടിപ്പിക്കുന്ന ശിശുദിനാഘോഷ പരിപാടിയുടെ ഭാഗമായി ജില്ലാ കളക്ടർ അധ്യക്ഷയായി സംഘാടക സമിതി രൂപീകരിച്ചു. ശിശുക്ഷേമസമിതി ജില്ലാ സെക്രട്ടറി ഡിറ്റാജ് ജോസഫ് കൺവീനറായി പ്രവർത്തിക്കും.കലക്ടറുടെ ചേമ്പറിൽ നടന്ന ശിശുക്ഷേമസമിതി യോഗത്തിലാണ് തീരുമാനം. ശിശുദിനാഘോഷം കുട്ടികളുടെ മഹാസംഗമമാക്കുന്നതിന് റാലിയിൽ ജില്ലയിലെ മുഴുവൻ സ്കൂളുകളുടെയും പങ്കാളിത്തം ഉണ്ടാകണമെന്ന് ജില്ലാ കളക്ടർ വി വിഗ്നേശ്വരി നിർദേശിച്ചു. പരിപാടിയോടനുബന്ധിച്ച് നടത്തിയ പ്രസംഗമത്സരത്തിൽ വിജയിച്ച കുട്ടികളാണ് ശിശുദിന റാലിയും പൊതുസമ്മേളനവും നയിക്കുക. റാലിയിൽ മികച്ച പ്രകടനം കാഴ്ച വെയ്ക്കുന്ന …

ജില്ലാതല ശിശുദിനാഘോഷം: സംഘാടകസമിതി രൂപീകരിച്ചു Read More »

മുടങ്ങി കിടക്കുന്ന ജലവൈദ്യുത പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കും: മന്ത്രി കെ കൃഷ്ണൻകുട്ടി

ഇടുക്കി: സംസ്ഥാനത്ത് മുടങ്ങികിടക്കുന്ന ജലവൈദ്യുത പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി.അപ്പർ ചെങ്കുളം ജലവൈദ്യുത പദ്ധതിയുടെ നിർമ്മാണോദ്‌ഘാടനം ആനച്ചാലിൽ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡാഷ്ബോർഡ് സംവിധാനം ഏർപ്പെടുത്തിയാകും നിർമ്മാണ പ്രവൃത്തികൾ നടത്തുക. കാറ്റാടി വൈദ്യുത പദ്ധതികളും നടപ്പിലാക്കും. രാമക്കൽമേട്, അട്ടപ്പാടി, പാപ്പൻപാറ, മാമൂട്ടിമേട് കഞ്ചിക്കോട് എന്നിവിടങ്ങളിൽ കാറ്റാടി പാടങ്ങളുടെ സാധ്യതകൾ പരിശോധിക്കും. 2600 മെഗാവാട്ട് സ്ഥാപിത ശേഷിയാണ് ലക്ഷ്യം. കടൽ തീരം ഉപയോഗപ്പെടുത്തി ഓഫ് ഷോർ കാറ്റാടി പാടങ്ങളുടെ സാധ്യതകൾ തേടും. പുരപ്പുറ …

മുടങ്ങി കിടക്കുന്ന ജലവൈദ്യുത പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കും: മന്ത്രി കെ കൃഷ്ണൻകുട്ടി Read More »

നെടുങ്കണ്ടത്തെ മൂന്ന് കെ.എസ്.ഇ.ബി ഓഫീസുകൾ ഇനി ഒരുകുടക്കീഴിൽ, മിനി വൈദ്യുതിഭവൻ ഉദ്ഘാടനം ചെയ്തു

ഇടുക്കി: ജില്ലയുടെ വൈദ്യുതിമേഖലയിലെ വികസനത്തിനായി 217.9 കോടി രൂപയുടെ പ്രത്യേക പാക്കേജ് അനുവദിച്ചതായി വൈദ്യുതിവകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു. നെടുങ്കണ്ടത്ത് പുതുതായി പണികഴിപ്പിച്ച മിനി വൈദ്യുതിഭവൻ ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രത്യേക പാക്കേജ് വഴിയുള്ള പദ്ധതികൾ 2026 ൽ പ്രത്യേക പാക്കേജ് പൂർത്തികരിക്കാനാണ് ലക്ഷ്യമിടുന്നത്. രാമക്കൽമേട്ടിലെ 220 കെ വി സബ് സ്റ്റേഷനുൾപ്പടെ അഞ്ച് പുതിയ സബ് സ്റ്റേഷനുകളുടെ നിർമ്മാണം , മറ്റ് സ്റ്റേഷനുകളുടെ ശേഷിവർദ്ധിപ്പിക്കൽ, 103 കിലോമീറ്റർ നീളത്തിൽ വൈദ്യുതിലൈൻ തുടങ്ങിയവയാണ് നടപ്പാക്കുക. സംസ്ഥാനത്തെ …

നെടുങ്കണ്ടത്തെ മൂന്ന് കെ.എസ്.ഇ.ബി ഓഫീസുകൾ ഇനി ഒരുകുടക്കീഴിൽ, മിനി വൈദ്യുതിഭവൻ ഉദ്ഘാടനം ചെയ്തു Read More »

തൊടുപുഴയെ നടുക്കിയ ചീനിക്കുഴി കൊലപാതകത്തിന്റെ വിചാരണ നാളെ തുടങ്ങും

തൊടുപുഴ: 2022 മാർച്ച് 19നാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ചീനിക്കുഴി സ്വദേശിയായ അബ്ദുൾ ഫൈസൽ, ഭാര്യ ഷീബ, മക്കളായ മെഹർ, അഫ്സാന എന്നിവരെ ഫൈസലിന്റെ പിതാവ് ഹമീദ് വീടിന് തീയിട്ട് കൊലപ്പെടുത്തുക ആയിരുന്നു. രക്ഷപ്പെടാനുള്ള മാർഗങ്ങളെല്ലാം തടസ്സപ്പെടുത്തിയ ശേഷം കൃത്യമായ ആസൂത്രണത്തോടെ ആയിരുന്നു പ്രതി കൊല നടത്തിയത്. നാല് പേരെയും കിടപ്പുമുറിയിലെ ശൗചാലയത്തിൽ വെന്ത് മരിച്ച നിലയിലാണ് കണ്ടെത്തുന്നത്. കേസിലെ വിചാരണ ഇടുക്കി ജില്ലാ ഫസ്റ്റ് അഡീഷണൽ സെഷൻസ് കോടതിയിൽ 25ന് ആരംഭിക്കും. വാദി ഭാ​ഗത്തിന് …

തൊടുപുഴയെ നടുക്കിയ ചീനിക്കുഴി കൊലപാതകത്തിന്റെ വിചാരണ നാളെ തുടങ്ങും Read More »

ഹൈറേഞ്ച് പ്ലാന്റേഷൻ എംപ്ലോയീസ് യൂണിയൻ മൂങ്കലാർ എസ്റ്റേറ്റ് ഓഫീസ് പടിക്കൽ കൂട്ട ധർണ്ണ നടത്തി

പീരുമേട്: വണ്ടിപ്പെരിയാർ ഹാരിസൻ മലയാളം കമ്പനി മൂങ്കലാർ എസ്റ്റേറ്റ് മാനേജ്മെന്റിന്റെ തൊഴിലാളി ദ്രോഹ നടപടികൾ അവസാനിപ്പിക്കുക, ഗ്രാറ്റുവിറ്റി നൽകുക, താമസ – ചികിത്സ്യാ സൗകര്യങ്ങൾ മെച്ചപ്പെടുത്തുക, ഫാക്ടറി തുറന്ന് പ്രവർത്തിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഹൈറേഞ്ച് പ്ലാന്റേഷൻ എംപ്ലോയീസ് യൂണിയൻ്റെ(ഐ.എൻ.റ്റി.യു.സി) നേതൃത്വത്തിൽ മൂങ്കലാർ എസ്റ്റേറ്റ് ഓഫീസ് പടിക്കൽ പണിമുടക്കി കൂട്ട ധർണ്ണ നടത്തി. ധർണ്ണാ സമരം യൂണിയൻ പ്രസിഡന്റ് അഡ്വ. സിറിയക് തോമസ് ഉദ്ഘാടനം ചെയ്തു. പ്ലാന്റേഷൻ ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി പി.കെ രാജൻ, നേതാക്കളായ വി.ജി …

ഹൈറേഞ്ച് പ്ലാന്റേഷൻ എംപ്ലോയീസ് യൂണിയൻ മൂങ്കലാർ എസ്റ്റേറ്റ് ഓഫീസ് പടിക്കൽ കൂട്ട ധർണ്ണ നടത്തി Read More »

ചാലക്കുടിയിൽ ആളൊഴിഞ്ഞ കെട്ടിടത്തിൽ നിന്നും അസ്ഥികൂടം കണ്ടെത്തി

ചാലക്കുടി: തൃശൂർ ചാലക്കുടിയിൽ ആളൊഴിഞ്ഞ കെട്ടിടത്തിൽ നിന്നും അസ്ഥികൂടം കണ്ടെത്തി. ചാലക്കുടി മാർക്കറ്റിന് പിന്നിലുള്ള പണിതീരാത്ത കെട്ടിടത്തിനകത്താണ് അസ്ഥികൂടം കണ്ടത്. അസ്ഥികൂടം ആരുടേതാണെന്ന് വ്യക്തമല്ല. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

മലപ്പുറത്ത് ബൈക്ക് ഡിവൈഡറില്‍ ഇടിച്ച് ഉണ്ടായ അപകടത്തിൽ രണ്ട് യുവാക്കള്‍ മരിച്ചു

മലപ്പുറം: മുന്നിയൂർ പടിക്കൽ ദേശീയ പാതയിൽ ബൈക്ക് അപകടത്തിൽപെട്ട് രണ്ട് യുവാക്കൾ മരിച്ചു. കോട്ടക്കല്‍ പടപ്പരമ്പ് പാങ്ങ് സ്വദേശികളായ റനീസ്(19), എം.റ്റി നിയാസ്(19) എന്നിവരാണ് മരിച്ചത്. ബൈക്ക് കോണ്‍ക്രീറ്റ് ഡിവൈഡറില്‍ ഇടിച്ചാണ് അപകടമുണ്ടായത്. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. ഉടനെ തന്നെ ഇരുവരേയും അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇരുവരും മരിക്കുക ആയിരുന്നു.

തൃശൂരിൽ ജി.എസ്.റ്റി റെയ്‌ഡ്: 100 കിലോയിലേറെ സ്വർണം പിടിച്ചെടുത്തു

തൃശൂർ: സ്വർണാഭരണ നിർമാണ ഫാക്‌ടറികളിൽ‌ ഉൾപ്പെടെ തൃശൂരിലെ 75 കേന്ദ്രങ്ങളിൽ സംസ്ഥാന ജി.എസ്.റ്റി വകുപ്പിന്‍റെ പരിശോധന. ബുധനാഴ്ച വൈകിട്ട് അഞ്ചിന് ആരംഭിച്ച പരിശോധന ഇപ്പോഴും തുടരുകയാണ്. നൂറുകണക്കിന് ഉദ്യോഗസ്ഥരാണ് ഒരേസമയം വിവിധ സ്ഥാപനങ്ങളിൽ പരിശോധന നടത്തുന്നത്. സംസ്ഥാനത്തെ ഏറ്റവും വലിയ ജി.എസ്.റ്റി റെയ്‌ഡാണിതെന്നാണ് സൂചന. വീടുകളിലും ഫ്ലാറ്റുകളിലും ഉൾപ്പെടെ പരിശോധന നടത്തുന്നുണ്ട്. അനധികൃതമായി സൂക്ഷിച്ച 104 കിലോ കിലോ സ്വർണം പിടിച്ചെടുത്തതായാണ് വിവരം.

ആൺകുഞ്ഞില്ലെന്ന് പറഞ്ഞ് ഭർത്താവിന്റെ മാനസിക പീഡനം; ഭാര്യ ജീവനൊടുക്കി

ബാംഗ്ലൂർ: ആൺകുഞ്ഞിന് ജന്മം നൽകാത്തതിന് ഭർത്താവ് അപമാനിച്ചതിൽ മനംനൊന്ത് യുവതി ജീവനൊടുക്കി. കൊപ്പാൾ ചല്ലേരി ഗ്രാമത്തിലെ ഹനുമാവ ഗുമ്മാഗേരിയാണ്(26) ആത്മഹത്യ ചെയ്തത്. ഇവരുടെ ഭർത്താവ് ഗണേശ് ഗുമ്മാഗേരിക്കെതിരേ കോപ്പാൾ പൊലീസ് കേസെടുത്തിട്ടുണ്ട്. നാല് മാസം മുമ്പാണ് ഹനുമാവ മൂന്നാമതും പെൺകുഞ്ഞിന് ജന്മം നൽകിയത്. പിന്നാലെ ഭർത്താവ് ഹനുമാവയെ നിരന്തരം കുറ്റപ്പെടുത്തുമായിരുന്നു. രണ്ട് വർഷം മുമ്പ് രണ്ടാമത്തെ പെൺകുഞ്ഞ് ജനിച്ചതിന് പിന്നാലെയാണ് ഇയാൾ ഭാര്യയെ അപമാനിക്കുന്നത് പതിവായിരുന്നെന്നും ഹനുമാവയുടെ പിതാവ് നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു.

മയക്കുമരുന്നുകൾ വില്പനക്കായി കൈവശം വച്ച കേസിൽ പ്രതികൾക്ക് കഠിന തടവും പിഴയും ശിക്ഷ

തൊടുപുഴ: 2023 ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പാലാ – തൊടുപുഴ റോഡിൽ പാല കെ.എസ്.ആർ.ടി.സി ടെർമിനലിന് മുന്നിൽ വച്ചാണ് വില്പനക്കായി കടത്തി കൊണ്ടു വന്ന എം.ഡി.എം.എ, എൽ.എസ്.ഡി മയക്ക് മരുന്നുകളുമായി പ്രതികളെ പിടികൂടുന്നത്. ഒന്നാം പ്രതിയായ കോട്ടയം കാഞ്ഞിരപ്പള്ളി എരുമേലി സൗത്ത് നേർച്ചപാറക്കര ഓലിക്കപാറയിൽ അഷ്കർ അഷറഫിനെ(26) 22 വർഷം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴ അടക്കുന്നതിനും പിഴ അടച്ചില്ലെങ്കിൽ ആറ് മാസം കൂടി കഠിന തടവിനും ശിക്ഷിച്ചു. രണ്ടാം പ്രതിയായ കോട്ടയം …

മയക്കുമരുന്നുകൾ വില്പനക്കായി കൈവശം വച്ച കേസിൽ പ്രതികൾക്ക് കഠിന തടവും പിഴയും ശിക്ഷ Read More »

വനിതാ സംരഭകത്വ വികസന പരിശീലന പരിപാടികൾ

ഇടുക്കി: സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ ഇടുക്കി ജില്ലയിലെ 18 നും 45 നും മദ്ധ്യേ പ്രായമുള്ള വനിതകൾക്ക് വേണ്ടി സംരംഭകത്വ വികസന പരിശീലന പരിപാടികൾ ആരംഭിക്കുന്നു. ആറ് ദിവസം നീണ്ടു നിൽക്കുന്ന പരിശീലന പരിപാടിയിൽ ആദ്യം രജിസ്റ്റർ ചെയ്യുന്ന യോഗ്യരായ ഇരുപതുപേരെ പരിശീലനത്തിനായി തിരെഞ്ഞെടുക്കും. സ്ത്രീകളെ സ്വയം പര്യാപ്തതയിലേയ്ക്ക് നയിക്കുന്നതിലേയ്ക്കും സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനും അവരെ പ്രാപരാക്കുന്നതിനുമാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് 1,200/- രൂപ യാത്രാബത്ത നൽകും. കുറഞ്ഞ യോഗ്യത പത്താം …

വനിതാ സംരഭകത്വ വികസന പരിശീലന പരിപാടികൾ Read More »

നെടുങ്കണ്ടം മിനി വൈദ്യതിഭവനം ഉദ്‌ഘാടനം ഒക്ടോബർ 24ന്

ഇടുക്കി: നെടുങ്കണ്ടത്ത് പുതുതായി പണികഴിപ്പിച്ചിട്ടുള്ള മിനി വൈദ്യതിഭവനത്തിന്റെ ഉദ്‌ഘാടനം ഒക്ടോബർ 24ന് രാവിലെ 10.30ന് വൈദ്യുതിവകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി നിർവഹിക്കും. പരിപാടിയിൽ എം എം മണി എം എൽ എ അധ്യക്ഷത വഹിക്കും. വാടക കെട്ടിടത്തിൽ പ്രവർത്തിച്ചുവന്നിരുന്ന നെടുങ്കണ്ടം ഇലക്ട്രി ക്കൽ സെക്ഷൻ, ഇലക്ട്രിക്കൽ സബ് ഡിവിഷൻ ഓഫീസുകൾ കൂടാതെ ട്രാൻസഗ്രിഡിൻ്റെ മൂന്ന് ഓഫീസുകളാണ് ഒരേ മേൽക്കൂരയ്ക്ക് കീഴിലാവുക. വെള്ളത്തൂവൽ പഞ്ചായത്തിലെ കുഞ്ചിത്തണ്ണി , വെള്ളത്തൂവൽ വില്ലേജുകളിലായി നിലവിൽവരുന്ന അപ്പർ ചെങ്കുളം ജല വൈദ്യുത പദ്ധതിയുടെ …

നെടുങ്കണ്ടം മിനി വൈദ്യതിഭവനം ഉദ്‌ഘാടനം ഒക്ടോബർ 24ന് Read More »

പ്രിയങ്ക ഗാന്ധി നാമനിർദേശ പത്രിക സമർപ്പിച്ചു

കൽപ്പറ്റ: വയനാട് മണ്ഡലത്തിൽ പ്രിയങ്ക ഗാന്ധി നാമനിർദേശ പത്രിക സമർപ്പിച്ചു. കോൺഗ്രസ് നേതൃത്വം ഒന്നടങ്കം കലക്‌റ്ററേറ്റിലെത്തിയാണ് നാമനിർദേശ പത്രിക സമർപ്പിച്ചത്. കോൺഗ്രസ് മുൻ അധ്യക്ഷൻ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, എ.ഐ.സി.സി – കെ.പി.സി.സി അംഗങ്ങൾ, കോൺഗ്രസ് മുഖ്യമന്ത്രിമാർ തുടങ്ങി നിരവദി ആളുകൾ പ്രിയങ്കയ്ക്കൊപ്പമുണ്ടായിരുന്നു. വയനാടിനെ ഇളക്കി മറിച്ച റോഡ് ഷോയ്ക്ക് ശേഷമാണ് പ്രിയങ്ക നാമനിർദേശ പത്രിക സമർപ്പിക്കാനായി എത്തിയത്. ആയിരങ്ങളാണ് വയനാട്ടിൽ തടിച്ചു കൂടിയത്. രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ …

പ്രിയങ്ക ഗാന്ധി നാമനിർദേശ പത്രിക സമർപ്പിച്ചു Read More »

തൊഴിലാളികളുടെ ശക്തിയാണ് രാജ്യത്തിൻ്റെ പുരോഗതിയെന്ന കാര്യം എല്ലാവരും തിരിച്ചറിയണമെന്ന് മന്ത്രി വി ശിവൻകുട്ടി

ഇടുക്കി: തൊഴിലാളികളുടെ ശക്തിയാണ് രാജ്യത്തിൻ്റെ പുരോഗതിയെന്ന കാര്യം എല്ലാവരും തിരിച്ചറിയണമെന്ന് പൊതുവിദ്യാഭ്യാസ തൊഴിൽവകുപ്പ് മന്ത്രി വി ശിവൻകുട്ടി. മൂന്നാറിൽ പുതുതായി നിർമ്മിച്ച ലേബർ കോംപ്ലക്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.മൂന്നാർ മേഖലയിലെ ലയങ്ങളുടെ പുനർനിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ നടത്തും. പുതിയ ലേബർ കെട്ടിട സമുച്ചയത്തിൽ തൊഴിലാളികൾക്ക് സന്തോഷപൂർവ്വം കയറിവരാനുള്ള സാഹചര്യം സൃഷ്ടിക്കാൻ ഉദ്യോഗസ്ഥർ ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു. മൂന്നാർ പ്രദേശത്ത് പ്രവർത്തിക്കുന്ന തൊഴിൽവകുപ്പിന്റെ ഓഫീസുകളായ ഡെപ്യൂട്ടി ലേബർ ഓഫീസ്,പ്ലാന്റേഷൻ ഓഫീസ്, അസിസ്റ്റന്റ് ലേബർ ഓഫീസ് എന്നിവ ഒന്നിച്ച് …

തൊഴിലാളികളുടെ ശക്തിയാണ് രാജ്യത്തിൻ്റെ പുരോഗതിയെന്ന കാര്യം എല്ലാവരും തിരിച്ചറിയണമെന്ന് മന്ത്രി വി ശിവൻകുട്ടി Read More »

തൊഴിലിടങ്ങളിൽ സ്ത്രീകൾ നിശ്ശബ്ദരാകരുതെന്ന് വനിത കമ്മിഷൻ അധ്യക്ഷ പി സതീദേവി

ഇടുക്കി: ചൂഷണം നേരിടുന്ന തൊഴിലിടങ്ങളിൽ സ്ത്രീകൾ നിശ്ശബ്ദരാകരുതെന്ന് സംസ്ഥാന വനിതാ കമ്മിഷൻ അധ്യക്ഷ പി സതീദേവി പറഞ്ഞു. വണ്ടിപ്പെരിയാർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ തോട്ടം മേഖലയിലെ സ്ത്രീ തൊഴിലാളികൾക്കായി സംഘടിപ്പിച്ച ബോധവത്കരണ ശില്പശാല ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പി സതീദേവി. നമ്മുടെ നിയമങ്ങൾ സ്ത്രീകളെ പരിരക്ഷിക്കാൻ പ്രാപ്തമാണ്. അവകാശ നിഷേധത്തെ ചോദ്യം ചെയ്യാനും അവകാശങ്ങളെ തിരിച്ചറിയാനും നമുക്ക് കഴിയണം, തോട്ടം മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സർക്കാരിലേക്ക് ശുപാർശ നൽകുമെന്നും വിഷയങ്ങൾ ശക്തമായി അവതരിപ്പിക്കുമെന്നും …

തൊഴിലിടങ്ങളിൽ സ്ത്രീകൾ നിശ്ശബ്ദരാകരുതെന്ന് വനിത കമ്മിഷൻ അധ്യക്ഷ പി സതീദേവി Read More »

ഇടുക്കി ജില്ലയിൽ കെ.എസ്.യു വിദ്യാഭ്യാസ ബന്ദ് പൂർണ്ണം

ഇടുക്കി: കട്ടപ്പന ഗവണ്മെന്റ് കോളേജിൽ മാരക ആയുധങ്ങൾ ഉപയോഗിച്ച് കെ.എസ്.യു പ്രവർത്തകരെ അതി ക്രൂരമായി ആക്രമിച്ച എസ്.എഫ്.ഐ ഗുണ്ടാ വിളയാട്ടത്തിനെതിരെ കെ.എസ്.യു ഇടുക്കി ജില്ലാ കമ്മിറ്റി ആഹ്വാനം ചെയ്ത വിദ്യാഭ്യാസ ബന്ദ് ജില്ലയിൽ സമ്പൂർണ്ണ വിജയമെന്ന് ജില്ലാ കമ്മിറ്റി അറിയിച്ചു. ജില്ലയിലെ കലാലയങ്ങളിലും സ്കൂളുകളിലും പഠിപ്പ് മുടക്കി സമരം ഏറ്റെടുത്ത വിദ്യാർത്ഥികൾ ജില്ലയുടെ വിവിധ മേഖലകളിൽ പ്രതിഷേധയോഗങ്ങളും പ്രതിഷേധ പ്രകടനങ്ങളും നടത്തിയതായും കെഎസ്‌യു ജില്ലാ പ്രസിഡൻറ് നിതിൻ ലൂക്കോസ് അറിയിച്ചു. ഇടുക്കി നിയോജക മണ്ഡലത്തിലെ വിവിധങ്ങളായ കലാലയങ്ങളിലും …

ഇടുക്കി ജില്ലയിൽ കെ.എസ്.യു വിദ്യാഭ്യാസ ബന്ദ് പൂർണ്ണം Read More »

മെൻ്ററിംഗ് പുതുതലമുറയുടെ ആവശ്യമെന്ന് ചീഫ് വിപ്പ് ഡോ. എൻ ജയരാജ്

കാഞ്ഞിരപ്പള്ളി: മെൻ്ററിംഗ് ഇന്നത്തെ വിദ്യാർത്ഥികൾക്ക് അനിവാര്യമാണെന്ന് ഗവ. ചീഫ് വിപ്പ് ഡോ. എൻ ജയരാജ് പ്രസ്താവിച്ചു. കോവിഡിന് ശേഷം ടീനേജ് പ്രായക്കാർ വലിയ പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നതെന്നും ആ കുട്ടികൾക്ക് സാന്ത്വനമേകുവാനും ലക്ഷ്യബോധത്തിലുറയ്ക്കുവാനും സ്വയാവ ബോധം വളർത്തി സാമൂഹ്യ പ്രതിബദ്ധതയുള്ള പുതു തലമുറയായി തീരുവാനും മെൻ്ററിംഗ് സംവിധാനം ഉപകരിക്കുമെന്ന് ചിഫ് വിപ്പ് ഓർമ്മിപ്പിച്ചു. കാഞ്ഞിരപ്പള്ളി സെൻ്റ് ഡോമിനിക്സ് ഹൈസ്കൂളിൽ 9, 10 ക്ലാസ്സുകളിൽ പഠിക്കുന്ന 450 വിദ്യാർത്ഥികൾക്ക് 45 കൗൺസിലർമാർ ഒരേ ദിവസം കൗൺസിലിംഗ് നടത്തുന്ന വെൽനസ് …

മെൻ്ററിംഗ് പുതുതലമുറയുടെ ആവശ്യമെന്ന് ചീഫ് വിപ്പ് ഡോ. എൻ ജയരാജ് Read More »

പി.എം.ഇ.ജി.പി ബോധവൽക്കരണ ക്ലാസ്സ് നടത്തി

തൊടുപുഴ: കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ്, ഇടുക്കി ജില്ല ഖാദി ഗ്രാമ വ്യവസായ ഓഫീസിൻ്റെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്ത് ഹാളിൽ പ്രധാനമന്ത്രി തൊഴിൽദായക പദ്ധതിയുടെ(പി.എം.ഇ.ജി.പി) ഭാഗമായുള്ള ബോധവൽക്കരണ ക്ലാസ്സാണ് ഒരുക്കിയത്. ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എം ലതീഷ് ഉദ്ഘാടനം നിർവ്വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ആതിര രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. ഇടുക്കി ഖാദി ഗ്രാമ വ്യവസായ ഓഫീസ് ഡെപ്യൂട്ടി ഡയറക്ടർ ഇ നാസർ, സി.ഡി.എസ് ചെയർപേഴ്സൺ ഷീബ ഭാസ്കരൻ, പഞ്ചായത്ത് മെമ്പർമാരായ …

പി.എം.ഇ.ജി.പി ബോധവൽക്കരണ ക്ലാസ്സ് നടത്തി Read More »

നിരവധി അംഗീകാരങ്ങൾ നേടിയ കഥകളി ആചാര്യൻ സദനം നരിപ്പറ്റ നാരായണൻ നമ്പൂതിരി അന്തരിച്ചു

മലപ്പുറം: കഥകളി ആചാര്യൻ സദനം നരിപ്പറ്റ നാരായണൻ നമ്പൂതിരി അന്തരിച്ചു. 77 വയസായിരുന്നു. പുലർച്ചെ 2.30ഓടെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്ക്കാരം വൈകിട്ട് നാലിന് കാറൽമണ്ണ നരിക്കാട്ടിരി മന വളപ്പിൽ നടക്കും. കാട്ടാളൻ, ഹംസം, ബ്രാഹ്മണൻ തുടങ്ങിയ പ്രധാന വേഷങ്ങളിൽ അറിയപ്പെടുന്ന നടനാണ്. കലാമണ്ഡലം ഫെലോഷിപ് ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്.

പാലക്കാട് കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് പേർ മരിച്ചു

പാലക്കാട്: കല്ലടിക്കോട് കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് യുവാ‌ക്കൾക്ക് ദാരുണാന്ത്യം. കോങ്ങാട് സ്വദേശികളായ വിജേഷ്(35), വിഷ്ണു(28), മുഹമ്മദ് അഫ്‌സൽ(17), വീണ്ടപ്പാറ സ്വദേശി രമേശ്(31) എന്നിവരാണ് മരിച്ചത്. മരിച്ച ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല. കല്ലടിക്കോട് അയ്യപ്പൻ കാവിനു സമീപം ചൊവ്വാഴ്ച രാത്രി 11 മണിയോടെയാണ് അപകടം. പാലക്കാട് നിന്നും മണ്ണാർക്കാട് ഭാഗത്തേക്ക് സഞ്ചിരിച്ചിരുന്ന കാർ എതിർദിശയിൽ നിന്നും കോഴിക്കോട് നിന്ന് ചെന്നൈയിലേക്ക് പോകുകയായിരുന്ന ലോറിയിലേക്ക് ഇടിക്കുകയായിരുന്നു. കനത്ത മഴയിൽ കാർ നിയന്ത്രണം തെറ്റി ലോറിയിലേക്ക് ഇടിച്ചുകയറിയെന്നാണ് പൊലീസ് പറയുന്നത്. ഓടിക്കൂടിയ …

പാലക്കാട് കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് പേർ മരിച്ചു Read More »

കലുങ്കിന്റെ പില്ലറുകള്‍ ഇടിഞ്ഞു; റോഡ് അപകടാവസ്ഥയിൽ

വണ്ണപ്പുറം: ആലപ്പുഴ – മധുര സംസ്ഥാന പാതയുടെ ഭാഗമായ വണ്ണപ്പുറം – ചേലച്ചുവട് റോഡില്‍ മുണ്ടന്‍മുടിക്ക് സമീപം നാല്‍പ്പതേക്കറിലെ കലുങ്കിന്റെ പില്ലറുകള്‍ ഇടിഞ്ഞു. അഞ്ചുദിവസം മുമ്പാണ് കലുങ്കിന്റ ഒരുഭാഗം ഇങ്ങിനെ തകര്‍ന്നത്. ഇതോടെ തകരാത്ത ഭാഗത്തുകൂടിയാണ് വലിയവാഹനങ്ങള്‍ ഉള്‍പ്പെടെ കടത്തി വിടുന്നത്. ഈഭാഗവും അപകടസ്ഥിതിയിലാണ്. ദിനംപ്രതി സര്‍വീസ് ബസുകളും ഭാരവാഹനങ്ങളും സ്‌കൂള്‍ബസുകളും ഉള്‍പ്പെടെ നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്ന് പോകുന്നത്. കലുങ്കിന്റ മറുഭാഗംകൂടി തകര്‍ന്നാല്‍ വണ്ണപ്പുറം ചേലച്ചുവട് റോഡില്‍ ഗതാഗതം പൂര്‍ണ്ണമായി നിലയ്ക്കും.ഇതോടെ വണ്ണപ്പുറം വഴി ഹൈറേ …

കലുങ്കിന്റെ പില്ലറുകള്‍ ഇടിഞ്ഞു; റോഡ് അപകടാവസ്ഥയിൽ Read More »

ചേട്ടാ തീപ്പെട്ടിയുണ്ടോ? ചോദിച്ച് വന്നത് അടിമാലി എക്സൈസ് നാർക്കോട്ടിക് എൻഫോഴ്സ്മെന്റ് സ്ക്വാഡ് ഓഫീസിൽ! പിന്നാലെ സംഭവിച്ചത്

ഇടുക്കി: വിനോദയാത്ര വന്ന 17 വയസുകാരായ വിദ്യാർഥികൾ ഗഞ്ചാവ് ഉപയോഗിക്കാൻ തീപ്പെട്ടി ചോദിച്ച് എത്തിയത് നാർക്കോട്ടിക് എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് അടിമാലി ഓഫീസിൻ്റെ അകത്ത്. ഓഫീസിനകത്ത് കയറിയപ്പോഴാണ് യൂണിഫോമിലുള്ളവരെ കണ്ടത്. ഇറങ്ങി ഓടാൻ നോക്കുകയും ഓഫീസിലെ ഉദ്യോഗസ്ഥർ തടഞ്ഞ് നിർത്തുകയും നാർക്കോട്ടിക് സ്ക്വാഡിലെ സർക്കിൾ ഇൻസ്പെക്ടർ രാഗേഷ് ബി ചിറയാത്ത് പരിശോധിച്ചതിൽ ,ഒരു കുട്ടിയുടെ പക്കൽ നിന്നും അഞ്ച് ഗ്രാം ഗഞ്ചാവും മറ്റൊരു കുട്ടിയുടെ പക്കൽ നിന്നും ഒരു ഗ്രാം ഹാഷിഷ് ഓയിലും കണ്ടടുത്തു. കൂടാതെ ഗഞ്ചാവ് ഉപയോഗിക്കുന്നതിനുള്ള …

ചേട്ടാ തീപ്പെട്ടിയുണ്ടോ? ചോദിച്ച് വന്നത് അടിമാലി എക്സൈസ് നാർക്കോട്ടിക് എൻഫോഴ്സ്മെന്റ് സ്ക്വാഡ് ഓഫീസിൽ! പിന്നാലെ സംഭവിച്ചത് Read More »

തൊടുപുഴയിൽ പാമ്പുകടിയേറ്റ് ചികിത്സയിലിരുന്ന വീട്ടമ്മ മരിച്ചു

തൊടുപുഴ: പാമ്പുകടിയേറ്റ് ചികിത്സയിലിരുന്ന വീട്ടമ്മ മരിച്ചു. പെരുമ്പിള്ളിച്ചിറ പ്ലാത്തോട്ടത്തിൽ നവാസിൻറെ ഭാര്യ ആയിഷയാണ് (42) മരിച്ചത്. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. വീട്ടിൽ അടുക്കിവെച്ചിരുന്ന വിറക് മാറ്റിയിടുന്നതിനിടെ പാമ്പിൻറെ കടിയേൽക്കുകയായിരുന്നു. തുടർന്ന് കോലഞ്ചേരി മെഡിക്കൽ കോളേജിൽ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ തിങ്കളാഴ്ച വൈകിട്ടോടെയാണ് മരണം. കബറടക്കം നടത്തി. മക്കൾ: അസ്ലം, അൻസാം.

അങ്കമാലി അർബൻ സഹകരണ സംഘത്തിന്‍റെ മുൻ സെക്രട്ടറി അറസ്റ്റിൽ

അങ്കമാലി: 96 കോടിയോളം രൂപയുടെ വ്യാജ വായ്പ നൽകുന്നതിന് കൂട്ടുനിൽക്കുകയും വ്യാജ രേഖ നിർമ്മിക്കുകയും എല്ലാ രേഖകളിലും ഒപ്പിടുകയും ചെയ്ത കേസിൽ അങ്കമാലി അർബൻ സഹകരണ സംഘത്തിന്‍റെ സെക്രട്ടറിയായിരുന്ന ബിജു ജോസിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. നിലവിൽ ബിജു ജോസ് സസ്പെൻഷനിലാണ്. അക്കൗണ്ടന്‍റ് ഷിജു കെ.ഐ നേരത്തേ അറസ്റ്റിലായിരുന്നു. ബോർഡ് മെമ്പർമാരായ മൂന്ന് പേരെ സഹകരണ സംഘം ജില്ലാ ജോയിന്‍റ് രജിസ്ട്രാർ അയോഗ്യരാക്കിയിട്ടുമുണ്ട്. ഭരണസമിതി അംഗങ്ങളായ റ്റി.പി ജോർജ്, എം.വി സെബാസ്റ്റ്യൻ മാടൻ, വൈശാഖ് എസ് ദർശൻ …

അങ്കമാലി അർബൻ സഹകരണ സംഘത്തിന്‍റെ മുൻ സെക്രട്ടറി അറസ്റ്റിൽ Read More »

കണ്ണൂർ എ.ഡി.എമ്മിന്റെ മരണം; പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്

കണ്ണൂർ: എ.ഡി.എം നവീൻ ബാബുവിന്‍റെ മരണം ആത്മഹത‍്യയാണെന്ന് സ്ഥിരീകരണം. പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. പുലർചെ നാലരയ്ക്കും അഞ്ചരയ്ക്കും ഇടയിലാണ് മരണമെന്നാണ് റിപ്പോർട്ട്. നവീൻ ബാബു പെട്രോൾ പമ്പിന് എൻ.ഒ.സി നൽകുന്നതിൽ ക്രമക്കേട് നടത്തിയെന്നും അതിനുള്ള തെളിവുകൾ തന്‍റെ കയ്യിലുണ്ടെന്നും അത് ആവശ‍്യമുള്ളപ്പോൾ പുറത്തുവിടുമെന്നുമാണ് പി.പി ദിവ‍്യ എ.ഡി.എമ്മിന്‍റെ യാത്രയയപ്പ് യോഗത്തിൽ ആരോപിച്ചിരുന്നത്. ദിവ‍്യയുടെ ആരോപണത്തിന് പിന്നാലെയാണ് എ.ഡി.എം നവീൻ ബാബുവിനെ കണ്ണൂർ പള്ളിക്കുന്നിലെ ക്വാർട്ടേഴ്സിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. എന്നാൽ എ.ഡി.എം പെട്രോൾ പമ്പ് അനുവദിക്കുന്നതിന് …

കണ്ണൂർ എ.ഡി.എമ്മിന്റെ മരണം; പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത് Read More »

നവ തൊഴിൽ സാധ്യതകൾക്കനുസരിച്ച് ഐടിഐകളിൽ പുതിയ ട്രേഡുകൾ ആരംഭിക്കും: മന്ത്രി ശിവൻകുട്ടി

ഇടുക്കി: പുതിയ കാലത്തെ തൊഴിൽസാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിന് നമ്മുടെ വിദ്യാർത്ഥികളെ സജ്ജമാക്കേണ്ടതുണ്ടെന്ന് തൊഴിൽവകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഇതിനായി ഐ ടി ഐ കളിൽ പുതിയ ട്രേഡുകൾ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. കട്ടപ്പന സർക്കാർ ഐ ടി ഐ യ്ക്ക് വേണ്ടി അന്താരാഷ്ട്രനിലവാരത്തിൽ നിർമ്മിച്ച പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ത്രിഡി പ്രിൻ്റിംഗ്, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് തുടങ്ങിയ കോഴ്സുകൾ നടപ്പിലാക്കും. ഒരു പുതിയ കെട്ടിടം തുറക്കുക മാത്രമല്ല, സാങ്കേതിക വിദ്യാഭ്യാസത്തിൻ്റെ ഒരു പുതിയ യുഗത്തിന് തുടക്കമിടുകയാണ് …

നവ തൊഴിൽ സാധ്യതകൾക്കനുസരിച്ച് ഐടിഐകളിൽ പുതിയ ട്രേഡുകൾ ആരംഭിക്കും: മന്ത്രി ശിവൻകുട്ടി Read More »

വയനാടിന് കൈതാങ്ങ്; കട്ടപ്പനയിൽ ബിരിയാണി ചലഞ്ച് പ്രഖ്യാപനവും പോസ്റ്റർ പ്രകാശനവും നടത്തി

കട്ടപ്പന: മുണ്ടക്കൈ ചൂരൽമല പ്രദേശങ്ങളിൽ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്കായി എൻ.എസ്.എസ് 150 വീടുകളാണ് നിർമ്മിച്ച് നൽകുന്നത്. ഇതിൽ സംസ്ഥാനത്തെ ഐ.റ്റി.ഐകളിലെ എൻ.എസ്.എസ് യൂണിറ്റുകൾ ചേർന്ന് വാ​ഗ്ദാനം ചെയ്ത വീടുകൾക്കായി ധനസമാഹരണം തുടങ്ങിയിരുന്നു. ഇതിനോട് അനുബന്ധിച്ച് കട്ടപ്പന ഗവൺമെൻ്റ് ഐ.റ്റി.ഐയിലെ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ബിരിയാണി ചലഞ്ചിന്റെ പ്രഖ്യാപനവും പോസ്റ്റർ പ്രകാശനവും സംഘടിപ്പിച്ചു. കേരള സംസ്ഥാന പൊതു വിദ്യാഭ്യാസ തൊഴിൽ നൈപുണ്യ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപനവും പോസ്റ്റർ പ്രകാശനവും നിർവഹിച്ചു. ജല വിഭവ വകുപ്പ് മന്ത്രി റോഷി …

വയനാടിന് കൈതാങ്ങ്; കട്ടപ്പനയിൽ ബിരിയാണി ചലഞ്ച് പ്രഖ്യാപനവും പോസ്റ്റർ പ്രകാശനവും നടത്തി Read More »

തെരുവ് നായകളുടെ‌ ആക്രമണത്തിൽ കോഴിക്കോട് 12 പേർക്ക് പരുക്ക്

കോഴിക്കോട്: ഉള്ള്യേരിയില്‍ വിവിധയിടങ്ങളിലായുള്ള തെരുവ് നായകളുടെ‌ ആക്രമണത്തിൽ 12 പേർക്ക് പരുക്കേറ്റു. ഞായറാഴ്ച രാത്രിയാണ് സംഭവം. നായ്ക്കളുടെ കടിയേറ്റ് ഗുരുതരമായി പരുക്കേറ്റ മനാത്താനത്ത് മീത്തല്‍ സുജീഷിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവർ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. ബസ് കാത്ത് നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നായ ചാടിവീണെങ്കിലും കുട്ടികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. പുതിയോട്ടില്‍ മീത്തല്‍ ഭാസ്‌ക്കരരന്‍, തേവര്‍കണ്ടി സുന്ദരന്‍ എന്നിവരുടെ വീടുകളില്‍ കെട്ടിയിട്ട നായ്ക്കളെയും തെരുവ് നായ്ക്കൾ കടിച്ചു.

എൻ.കെ അബ്ദുൾകരീം ഇന്ത്യൻ നാഷ്ണൽ കോൺ​ഗ്രസ് കരിമണ്ണൂർ ബ്ലോക്ക് വൈസ് പ്രസിഡന്റ്

കരിമണ്ണൂർ: ഇന്ത്യൻ നാഷ്ണൽ കോൺ​ഗ്രസ് കരിമണ്ണൂർ ബ്ലോക്ക് വൈസ് പ്രസിഡന്റായി എൻ.കെ അബ്ദുൾകരീമിനെ തിരഞ്ഞെടുത്തു. ദീർഘകാലം കോൺ​ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ്, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ്, കരിമണ്ണൂർ മുസ്ലീം ജമാഅത്ത് സെക്രട്ടറി, പ്രസിഡന്റ്, കരിമണ്ണൂർ ​ഗവൺമെന്റ് യു.പി സ്കൂൾ പി.റ്റി.എ പ്രസിഡന്റ്, തട്ടക്കുഴ വി.എച്ച്.എസ്.ഇ പി.റ്റി.എ മെമ്പർ, കുളമാവ് നവോദയ സ്കൂൾ പി.റ്റി.സി മെമ്പർ, ഐ.എൻ.റ്റി.യു.സി സെക്രട്ടറി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്നു.

കണ്ണൂർ എ.ഡി.എം ആത്മഹത്യ: പി.പി ദിവ്യയുടെ മുൻകൂര്‍ ജാമ്യാപേക്ഷ, 24 ലേക്ക് മാറ്റി

കണ്ണൂര്‍: എ.ഡി.എം നവീൻ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റ് നീക്കം ഒഴിവാക്കാനായി പ്രതിയായ കണ്ണൂർ പഞ്ചായത്ത് മുൻ പ്രസി‍ഡന്‍റ് പി.പി ദിവ്യ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് 24 ലേക്ക് മാറ്റി. മുൻകൂര്‍ ജാമ്യാപേക്ഷയിൽ ഇന്ന് വാദം കേള്‍ക്കാനിരിക്കെയാണ് കോടതി മാറ്റി വെച്ചത്. കേസ് 24ന് പരിഗണിക്കുമ്പോള്‍ പൊലീസ് റെക്കോര്‍ഡുകളും ഹാജരാക്കണമെന്ന് കോടതി നിര്‍ദേശിച്ചു. നവീൻ ബാബുവിന്‍റെ ഭാര്യ വക്കാലത്ത് ബോധിപ്പിച്ചു. ജോണ്‍ റാൽഫ്, പി.എം സജിത എന്നിവര്‍ ഹാജരായി. ജാമ്യ ഹര്‍ജിക്കുള്ള ആക്ഷേപം ബോധിപ്പിക്കുന്നതിന് …

കണ്ണൂർ എ.ഡി.എം ആത്മഹത്യ: പി.പി ദിവ്യയുടെ മുൻകൂര്‍ ജാമ്യാപേക്ഷ, 24 ലേക്ക് മാറ്റി Read More »

മലപ്പുറം വാഴക്കാട് ഹായത്ത് ഹോമിൽ നിന്നും മൂന്ന് പെൺകുട്ടികളെ കാണാതായി

മലപ്പുറം: മൂന്ന് പെൺകുട്ടികളെ കാണാതായതായി പരാതി. മലപ്പുറം വാഴക്കാട് ഹായത്ത് ഹോമിൽ താമസിക്കുന്ന മൂന്ന് പെൺകുട്ടികളെയാണ് കാണാതായത്. സംഭവത്തിൽ വാഴക്കാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് സംഭവം. ആറ്, ഏഴ്, എട്ട് ക്ലാസുകളിൽ പഠിക്കുന്ന പെൺകുട്ടികളെയാണ് കാണാതായത്. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചാണ് പൊലീസ് അന്വേഷണം.

വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിൽ അൻപത് മഴവെള്ള സംഭരണികൾ: ഉദ്‌ഘാടനം 21ന്

ഇടുക്കി: സർക്കാരിന്റെ നാലാം നൂറുദിന പരിപാടിയുടെ ഭാഗമായി ജലനിധി പദ്ധതി പ്രകാരം 39.5 ലക്ഷം രൂപ ചെലവഴിച്ച് വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിൽ നിർമ്മിച്ച അൻപത് മഴവെള്ള സംഭരണികളുടെ 21ന് ഉച്ചയ്ക്ക് 12ന് ഉദ്‌ഘാടനം തടിയംപാട് വച്ച് ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിർവഹിക്കും. വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജോർജ്ജ് പോൾ അധ്യക്ഷത വഹിക്കും. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആൻസി തോമസ്, ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷൻ സി.വി വർഗീസ്, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് വൈസ് …

വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിൽ അൻപത് മഴവെള്ള സംഭരണികൾ: ഉദ്‌ഘാടനം 21ന് Read More »

ദേവസ്വം ബോർഡ് ഓഫീസിലേക്ക് പ്രതിഷേധ പ്രകടനവും ധർണയും നടത്തി

തൊടുപുഴ: തിരുവിതാംകൂർ ദേവസ്വം ബോർഡ് തൃക്കാരിയൂർ ഗ്രൂപ്പ് തൊടുപുഴ സബ് ഗ്രൂപ്പിന് കീഴിലെ, നൂറ്റാണ്ടുകൾ പഴക്കമുള്ള കുന്നം ഗണപതിയാനിക്കൽ ഗണപതി ക്ഷേത്രം പൂജമുട്ടി ഇടിഞ്ഞുപൊളിഞ്ഞു കിടക്കാൻ തുടങ്ങിയിട്ട് പതിറ്റാണ്ടുകൾ ആയി. രണ്ടുവർഷം മുൻപ് ഭക്തജനങ്ങളുടെ നിരന്തര ഇടപെടലിനെ തുടർന്ന് പൂജ ആരംഭിച്ചെങ്കിലും ക്ഷേത്രം പുനർനിർമ്മിച്ചില്ല. ഉപദേശക സമിതിയുടെ ഇടപെടലിനെ തുടർന്ന് ദേവസ്വം ബോർഡ് മുൻ ഭരണസമിതി പ്ലാനും എസ്റ്റിമേറ്റും എടുത്തെങ്കിലും നിലവിലെ ബോർഡ് വൈരാഗ്യബുദ്ധിയോടെ പെരുമാറി ഈ ഫയൽ തടഞ്ഞു വെച്ചിരിക്കുകയാണ്. വളരെ പെട്ടന്ന് തന്നെ ക്ഷേത്രം …

ദേവസ്വം ബോർഡ് ഓഫീസിലേക്ക് പ്രതിഷേധ പ്രകടനവും ധർണയും നടത്തി Read More »

ഐ.എസ്.ആർ.ഒ എക്സിബിഷൻ കരിമണ്ണൂർ സെന്റ് ജോസഫ്സിൽ

കരിമണ്ണൂർ: സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി, ഹോളി ഫാമിലി എൽ.പി സ്കൂളുകളുടെ നവതി വാർഷിക ആഘോഷങ്ങളുടെ ഭാഗമായി 22, 23 തീയതികളിൽ ജ്യോതിശാസ്ത്ര – ചരിത്ര പ്രദർശനങ്ങൾ നടത്തുമെന്ന് അധികൃതർ അറിയിച്ചു. ഐ.എസ്.ആർ.ഒ നേതൃത്വം നൽകുന്ന ‘ആസ്ട്രൽ ബ്ലേസ്’ ജ്യോതിശാസ്ത്ര പ്രദർശനത്തിൽ ബഹിരാകാശ ഗവേഷണങ്ങളെക്കുറിച്ച് കുട്ടികളിലും പൊതുജനങ്ങളിലും അവബോധം സൃഷ്ടിക്കുക, കുട്ടികളിൽ ശാസ്ത്ര – സാങ്കേതിക അഭിരുചി പ്രോൽസാഹിപ്പിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. രാവിലെ 10 മുതൽ വൈകിട്ട് നാല് വരെ ഹയർ സെക്കൻഡറി ബ്ലോക്കിൽ നടക്കുന്ന …

ഐ.എസ്.ആർ.ഒ എക്സിബിഷൻ കരിമണ്ണൂർ സെന്റ് ജോസഫ്സിൽ Read More »

കൊല്ലത്ത് ബൈക്ക് റോഡിലെ കുഴിയിൽ വീണ് രണ്ട് യുവാക്കൾ മരിച്ചു

കൊല്ലം: ഇരവിപുരത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാക്കൾ മരിച്ചു. പള്ളിത്തോട്ടം സ്വദേശി മനീഷ്(31), ഇരവിപുരം പനമൂട് സ്വദേശി പ്രവീൺ(32) എന്നിവരാണ് മരിച്ചത്. തകർന്ന് കിടക്കുന്ന തീരദേശ റോഡിൽ വെള്ളിയാഴ്ച രാത്രി 11:30 ന് അപകടം ഉണ്ടായത്. മനീഷാണ് ബൈക്ക് ഓടിച്ചിരുന്നത്. ബൈക്ക് തെന്നി മറിഞ്ഞതിനെ തുടർന്ന് റോഡിലേയ്ക്ക് തെറിച്ച് വീഴുകയായിരുന്നു. ബൈക്ക് മുന്നിലെ വാഹനത്തിൽ തട്ടിയതാണ് അപകടത്തിന് കാരണമായതെന്നും നാട്ടുകാര്‍ സംശയം പറയുന്നു. സംഭവ സ്ഥലത്ത് വച്ച് തന്നെ ഇരുവരും മരിച്ചിരുന്നു. മൃതദേഹങ്ങള്‍ ജില്ലാ ആശുപത്രി …

കൊല്ലത്ത് ബൈക്ക് റോഡിലെ കുഴിയിൽ വീണ് രണ്ട് യുവാക്കൾ മരിച്ചു Read More »

സരസ്വതി വിദ്യാനികേതൻ കുടയത്തൂർ അതീവ നൂതന വിദ്യാഭ്യാസ കേന്ദ്രമായി മാറുന്ന പദ്ധതിയുടെ രണ്ടാം ഘട്ടം ധാരണ പത്രം ഒപ്പിട്ടു

കുടയത്തൂർ: എൻ.റ്റി.പി.സി ലിമിറ്റഡ് സി.എസ്.ആർ പദ്ധതിയിൽ ചേർത്ത് കുടയത്തൂർ സരസ്വതി വിദ്യാനികേതൻ നാഷണൽ എഡ്യൂക്കേഷൻ പോളിസി(എൻ.ഇ.പി) നടപ്പിൽ വരുത്തുന്നതിന്റെ ഭാഗമായി സ്കൂളിൽ അത്യാധുനിക സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതിന്റെ രണ്ടാം ഘട്ടം ധാരണ പത്രം ഒപ്പിട്ടു. വിദ്യാലയത്തിൽ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുക, വിദ്യാഭ്യാസം കൂടുതൽ ഡിജിറ്റൽ ആവുക തുടങ്ങിയ ലക്ഷ്യങ്ങൾ മുന്നിൽ വച്ചുകൊണ്ട് ഇൻട്രസ്ററക്ചർ കൂടുതൽ മെച്ചപ്പെടുത്തുന്നതിന് വേണ്ടിയുള്ള പദ്ധതിയാണ് കായംകുളം എൻടിപിസി കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ ധാരണ പത്രം ഒപ്പിട്ടത്. ഇതോടുകൂടി പൂർണമായും ഡിജിറ്റലൈസ് ചെയ്ത വിദ്യാലയം, സോളാർ …

സരസ്വതി വിദ്യാനികേതൻ കുടയത്തൂർ അതീവ നൂതന വിദ്യാഭ്യാസ കേന്ദ്രമായി മാറുന്ന പദ്ധതിയുടെ രണ്ടാം ഘട്ടം ധാരണ പത്രം ഒപ്പിട്ടു Read More »

1xbet 후기 및 유저 평점 소개! 【원엑스벳의 장점과 단 أحفاد الخوارزمي

1xbet 후기 및 유저 평점 소개! 【원엑스벳의 장점과 단 أحفاد الخوارزمي” 1xbet 이 한국 최고의 스포츠 베팅 및 카지노 플랫폼일까요? 2024년 리뷰를 읽어보세요 Content 해외 배팅 사이트가 처음이라면 복잡할 수도 있다 출금 인증 Bet 고객 지원 관련 후기 Bet원엑스벳 주소 및 이용 방법가입, 환전, 보너스 배팅라이프 원엑스벳(1xbet) 모든 Qna! 경찰, 먹튀, 비트코인, 신분증, 가입 공신력 …

1xbet 후기 및 유저 평점 소개! 【원엑스벳의 장점과 단 أحفاد الخوارزمي Read More »

കുമാരമംഗലം വില്ലേജ് ഇൻ്റർനാഷണൽ സ്കൂളിൽ ഐ.ഐ.ടി ഹൈദരാബാദിൻ്റെ പരിശീലന ക്ലാസുകൾ നടത്തി

തൊടുപുഴ: കുമാരമംഗലം വില്ലേജ് ഇൻ്റർനാഷണൽ സ്കൂളിൽ ഐ.ഐ.ടി ഹൈദരാബാദിൻ്റെ പരിശീലന ക്ലാസുകൾ നടത്തി. പ്രിൻസിപ്പൽ സക്കറിയാസ് ജേക്കബ് ട്രെയിനിംഗ് പ്രോഗ്രോ ഉദ്ഘാടനം ചെയ്തു. ഐ.ഐ.റ്റി ഹൈദരാബാദിൽ നിന്നുള്ള റിസോഴ്സ് പേഴ്സൺ ബൊമ്മിമേനി അൻവേഷ് റെഡ്ഡി ആൻഡ്രോയ്ഡ് ആപ്പ് ഡെവലപ്പ്മെൻ്റിനെക്കുറിച്ചുള്ള പ്രത്യേക പരിശീലന പരിപാടി സ്കൂളിൽ നടത്തി. ആറാം തലം മുതൽ പന്ത്രണ്ടാം തലം വരെയുള്ള 60 വിദ്യാർത്ഥികളുടെ ആവേശകരമായ പങ്കാളിത്തം പരിപാടിക്ക് ഊർജം നൽകി. കംപ്യൂട്ടർ അധ്യാപികയായ സോണിയ എം. എസ് ട്രെയിനിങ് പ്രോഗ്രാമിന് നേതൃത്വം നൽകി.60 …

കുമാരമംഗലം വില്ലേജ് ഇൻ്റർനാഷണൽ സ്കൂളിൽ ഐ.ഐ.ടി ഹൈദരാബാദിൻ്റെ പരിശീലന ക്ലാസുകൾ നടത്തി Read More »