Timely news thodupuzha

മലപ്പുറത്ത് ബൈക്ക് ഡിവൈഡറില്‍ ഇടിച്ച് ഉണ്ടായ അപകടത്തിൽ രണ്ട് യുവാക്കള്‍ മരിച്ചു

മലപ്പുറം: മുന്നിയൂർ പടിക്കൽ ദേശീയ പാതയിൽ ബൈക്ക് അപകടത്തിൽപെട്ട് രണ്ട് യുവാക്കൾ മരിച്ചു. കോട്ടക്കല്‍ പടപ്പരമ്പ് പാങ്ങ് സ്വദേശികളായ റനീസ്(19), എം.റ്റി നിയാസ്(19) എന്നിവരാണ് മരിച്ചത്. ബൈക്ക് കോണ്‍ക്രീറ്റ് ഡിവൈഡറില്‍ ഇടിച്ചാണ് അപകടമുണ്ടായത്. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. ഉടനെ തന്നെ ഇരുവരേയും അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇരുവരും മരിക്കുക ആയിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *