Timely news thodupuzha

Local News

ജന്മദിനാശംസകളുമായി എത്തിയ മുഖ്യമന്ത്രിയെ ഹൃദയം കൊണ്ട് സ്വീകരിച്ച് ഉമ്മൻ ചാണ്ടി

കൊച്ചി ; മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് ജന്മദിനാശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ആലുവ പാലസിൽ  എത്തിയാണ് ഉമ്മൻ ചാണ്ടിക്ക് പിണറായി ജന്മദിനാശംസകൾ നേർന്നത്. മുഖ്യമന്ത്രിക്ക് ഷേക്ക് ഹാൻഡ് നൽകി സ്വീകരിക്കുന്ന ഉമ്മൻ ചാണ്ടിയുടെ ചിത്രവും പിണറായി പങ്കുവച്ചു, തിങ്കളാഴ്ച എണ്‍പതാം വയസ്സിലേക്ക് പ്രവേശിച്ച് ഉമ്മന്‍ ചാണ്ടി, ആലുവ പാലസില്‍ വിശ്രമത്തിലാണ്. വിദഗ്ധ ചികിത്സയ്ക്കായി അദ്ദേഹം ജര്‍മനിയിലേക്ക് പോകാന്‍ തീരുമാനിച്ചിരുന്നു. വീസയും ടിക്കറ്റും വരുന്നതു വരെ ഇവിടെ തുടരും പൂര്‍ണ ആരോഗ്യവാനായി തിരിച്ചെത്തും. വീണ്ടും കാണാമെന്ന് പറഞ്ഞാണ് മുഖ്യമന്ത്രി …

ജന്മദിനാശംസകളുമായി എത്തിയ മുഖ്യമന്ത്രിയെ ഹൃദയം കൊണ്ട് സ്വീകരിച്ച് ഉമ്മൻ ചാണ്ടി Read More »

യു. ഡീ.എഫ് യോഗത്തിനിടെ ഡീ.സി.സി.മെമ്പർ കുഴഞ്ഞു വീണു മരിച്ചു.

യു. ഡീ.എഫ് യോഗത്തിനിടെ ഡീ.സി.സി.മെമ്പർ കുഴഞ്ഞു വീണു മരിച്ചു.വണ്ണ പ്പുറം :യു.ഡി.എഫ്. യോഗത്തിനിടെ കുഴഞ്ഞു വീണ് കോൺഗ്രസ്സ് നേതാവും ആദ്യകാല പത്ര ഏജന്റും ആയിരുന്ന കാ ളിയർ തെള്ളിയാങ്കൽ ടി. വി ജോർജ് ( 78)മരിച്ചു.വെള്ളിയാഴ്ച വൈകിട്ട് 5.30നാണ് സംഭവം.ബ്ലോക്ക് പഞ്ചായത്തിലേക്ക് നടക്കുന്ന ഉപ തെരഞ്ഞെടുപ്പ് കൺവെൻഷനു ഇടയിലാണ് കുഴഞ്ഞു വീണത്.ഇപ്പൊൾ ഡീ.സി. സി മെമ്പർ ആണ്.ദീർഘകാലം കോൺഗ്രസ്സ് കോടിക്കുളം മണ്ഡലം പ്രസിഡൻ്റായിരുന്നു.വിവിധ പത്രങ്ങളുടെ എ ജൻ്റായും വർഷങ്ങളോളം പ്രവർത്തിച്ചിരുന്നു.പത്രങ്ങൾക്ക് പ്രാദേശിക വാർത്തകൾ ഏറെ നൽകിയിരുന്നു. ഭാര്യ …

യു. ഡീ.എഫ് യോഗത്തിനിടെ ഡീ.സി.സി.മെമ്പർ കുഴഞ്ഞു വീണു മരിച്ചു. Read More »

ജീവിത പങ്കാളിയെ തെരഞ്ഞെടുക്കുക എന്നത് മൗലിക അവകാശം; മതത്തിനോ വിശ്വാസങ്ങള്‍ക്കോ അതില്‍ സ്ഥാനമില്ല; ഹൈക്കോടതി

ന്യൂഡല്‍ഹി:  ജീവിത പങ്കാളിയെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്രം ഭരണ ഘടനയുടെ 21-ാം അനുച്ഛേദപ്രകാരം മൗലിക അവകാശത്തിന്‍റെ ഭാഗമെന്ന് ഡല്‍ഹി ഹൈക്കോടതി. മതത്തിനോ മറ്റു വിശ്വാസങ്ങള്‍ക്കോ അതില്‍ സ്ഥാനമില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. തങ്ങളുടെ ഇഷ്ടപ്രകാരമല്ലാതെ മകള്‍ വിവാഹം കഴിച്ചയാളെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് അറസ്റ്റിലായ കുടുംബാംഗങ്ങളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ്, ഹൈക്കോടതി പരാമര്‍ശം. സ്വന്ത ഇഷ്‌ടപ്രകാരം വിവാഹം കഴിച്ചവര്‍ സുരക്ഷ തേടിയെത്തുമ്പോള്‍ പൊലീസ് കൂടുതല്‍ ചുമതലാബോധത്തോടെ പ്രവര്‍ത്തിക്കേണ്ടതുണ്ടെന്ന് കോടതി പറഞ്ഞു. പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. കോടാലി ഉപയോഗിച്ച് അവര്‍ യുവാവിന്‍റെ സ്വകാര്യ …

ജീവിത പങ്കാളിയെ തെരഞ്ഞെടുക്കുക എന്നത് മൗലിക അവകാശം; മതത്തിനോ വിശ്വാസങ്ങള്‍ക്കോ അതില്‍ സ്ഥാനമില്ല; ഹൈക്കോടതി Read More »

ബെല്‍റ്റ് കഴുത്തിലിട്ട് കാറിലേക്ക് വലിച്ചു കയറ്റി, കണ്ണുകൾ കെട്ടി ക്രൂര മര്‍ദ്ദനം’; തട്ടിക്കൊണ്ടു പോയ വ്യാപാരി തിരിച്ചെത്തി

കോഴിക്കോട്: ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടു പോയ വ്യാപാരി മുഹമ്മദ് അഷറഫ്  ഇന്നലെ രാത്രി വീട്ടിൽ തിരിച്ചെത്തി. ഇയാളെ ഇന്നലെ തന്നെ വിട്ടയച്ചു എന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. മലപ്പുറം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്വർണക്കടത്ത് സംഘമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് പൊലീസിന് ലഭിച്ച വിവരം.  ഇന്നലെ രാവിലെ കൊല്ലത്ത് ഇയാളെ കണ്ണുകെട്ടി ഇറക്കി വിടുകയായിരുന്നു എന്നാണ് പറഞ്ഞത്. കൊല്ലത്ത് നിന്ന് പിന്നീട് ബസിലാണ് അഷ്റഫ് കോഴിക്കൊട് എത്തുന്നത്. തട്ടിക്കൊണ്ടു പോകുന്നതിനിടെ മൊബൈൽ ഫോൺ നഷ്ടപ്പെട്ടതുകൊണ്ട് ആരെയും ബന്ധപ്പെടാൻ സാധിച്ചില്ലെന്നും ഇയാൾ പറഞ്ഞു. …

ബെല്‍റ്റ് കഴുത്തിലിട്ട് കാറിലേക്ക് വലിച്ചു കയറ്റി, കണ്ണുകൾ കെട്ടി ക്രൂര മര്‍ദ്ദനം’; തട്ടിക്കൊണ്ടു പോയ വ്യാപാരി തിരിച്ചെത്തി Read More »

നിയമന ഉത്തരവ് ലഭിച്ച യുവാവ് വാഹനാപകടത്തിൽ മരണമടഞ്ഞു.

ബുധനാഴ്ച റെയിൽവേയിൽ ജോലിക്ക് ചേരുവാൻ നിയമന ഉത്തരവ് ലഭിച്ച യുവാവ് വാഹനാപകടത്തിൽ മരണമടഞ്ഞു.മുതലക്കോടം കാക്കനാട്ട് ഷാജൻ മൈക്കിളിൻ്റെ മകൻ സ്വീൻ ഷാജനാണ് മരിച്ചത്.ഞായറാഴ്ച രാത്രിയിൽ വീടിന് സമീപം പഴുക്കകുളം കനാൽ ഭാഗത്ത് ബൈക്കുകൾ കൂട്ടിയിടിച്ചാണ് അപകടം.പാല ചൂണ്ടച്ചേരി സെൻ്റ് ജോസഫ് എഞ്ചിനീയറിംഗ് കോളേജിൽ നിന്നും ബി. ടെക് പഠനം പൂർത്തിയാക്കി ജോലിയിൽ പ്രവേശിക്കുന്നതിന് രണ്ടു ദിവസം മുൻപാണ് അപകടം.ചെന്നയിൽ റെയിൽവേയിൽ ടീ. ടീ. ആർ.ആയി ബുധനാഴ്ച ചേരുവനുള്ള നിയമന ഉത്തരവ് ലഭിച്ചിരുന്നു.സംസ്ക്കാരം 25.10.2022ചൊവ്വ ഉച്ചകഴിഞ്ഞ് 2.30ന് മുതലക്കോടം …

നിയമന ഉത്തരവ് ലഭിച്ച യുവാവ് വാഹനാപകടത്തിൽ മരണമടഞ്ഞു. Read More »

ചീരകൊമ്പിൽ ചന്ദ്രശേഖൻ – 85 വയസ് (വൈക്കം ഉദയനാപുരം തെക്കേകുറ്റിൽ വീട്ടിൽ )  – റിട്ടയേർഡ് സൂപ്രണ്ട് ഫോറെസ്റ് ഡിപ്പാർട്മെന്റ് – അന്തരിച്ചു

വഴിത്തല ചീരകൊമ്പിൽ ചന്ദ്രശേഖൻ – 85 വയസ് (വൈക്കം ഉദയനാപുരം തെക്കേകുറ്റിൽ വീട്ടിൽ )  – റിട്ടയേർഡ് സൂപ്രണ്ട് ഫോറെസ്റ് ഡിപ്പാർട്മെന്റ് – അന്തരിച്ചു .   ഭാര്യ പരേത ആയ   സി പി രാജമ്മ (റിട്ടയേർഡ് ഹെഡ്മിസ്ട്രസ് – വടകര/റിട്ടയേർഡ് ടീച്ചർ – പാലക്കുഴ ). സംസ്കാരം നാളെ ബുധൻ  (19.10.2022) പകൽ  11 മണിക്ക് വഴിത്തലയിലെ വീട്ടുവളപ്പിൽ.  മക്കൾ ബിജു സി ശേഖർ  (ദുബായ്), ബിന്ദു സി ശേഖർ  , സീമ സി ശേഖർ മരുമക്കൾ …

ചീരകൊമ്പിൽ ചന്ദ്രശേഖൻ – 85 വയസ് (വൈക്കം ഉദയനാപുരം തെക്കേകുറ്റിൽ വീട്ടിൽ )  – റിട്ടയേർഡ് സൂപ്രണ്ട് ഫോറെസ്റ് ഡിപ്പാർട്മെന്റ് – അന്തരിച്ചു Read More »

ഫാ.മാത്യു പുതുമന എസ്ഡിബി (67) ടാൻസാനിയയിൽ വാഹനാപകടത്തിൽ മരിച്ചു.

തൊടുപുഴ:ഫാ.മാത്യു പുതുമന എസ്ഡിബി (67) ടാൻസാനിയയിൽ വാഹനാപകടത്തിൽ മരിച്ചു. സംസ്കാരം (20/10 വ്യാഴം) ഇന്ത്യൻ സമയം 12.30 ന് ടാൻസാനിയായിൽ നടത്തും.  വെള്ളിയാമറ്റം കൊട്ടുകാപ്പിള്ളി പുതുമന പരേതനായ ജോസഫിൻ്റെ മകനാണ്. കെനിയായിലെ കോർ,ഓയ്സ്റ്റർ ബേ ടെക്നിക്കൽ സ്കൂൾ, അപ്പർഹിൽ പാരിഷ്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യൂത്ത് സ്റ്റഡീസ് തങ്കാസ, കാത്തകാറ്റിക്കൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് വക്കാലാല എന്നിവിടങ്ങളിൽ കഴിഞ്ഞ 40 വർഷമായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. 1973 ൽ സലേഷ്യൻ സഭാംഗമായ ഫാ.മാത്യു 1983 ൽ പൗരോഹിത്യം സ്വീകരിച്ചു. മാതാവ് ഏലിക്കുട്ടി …

ഫാ.മാത്യു പുതുമന എസ്ഡിബി (67) ടാൻസാനിയയിൽ വാഹനാപകടത്തിൽ മരിച്ചു. Read More »

ജില്ലാ ഹോമിയോ ആശുപത്രിയുടെ മുറ്റത്തുള്ള ദുർഗന്ധം വമിക്കുന്ന  വെള്ളക്കെട്ടുകൾക്ക് പരിഹാരമാകുന്നില്ല

മുട്ടം:  ജില്ലാ ഹോമിയോ ആശുപത്രിയുടെ മുറ്റത്തുള്ള ദുർഗന്ധം വമിക്കുന്ന  വെള്ളക്കെട്ടുകൾക്ക് പരിഹാരമാകുന്നില്ല.ഇതേ തുടർന്ന് ആശുപത്രിയിലേക്ക് വാഹനങ്ങളിലും നടന്നും എത്തുന്ന രോഗികൾക്കും മറ്റുള്ളവർക്കും ഇത് ഏറെ പ്രശങ്ങളാണുണ്ടാക്കുന്നത്.ആശുപത്രിയിലേക്ക് എത്തുന്നതും തിരികെ പോകുന്നതുമായ വാഹനങ്ങൾ കടന്ന് പോകുമ്പോൾ  ആളുകളുടെ ദേഹത്തേക്ക് ചെളി വെള്ളം തെറിക്കുന്നതിനെ തുടർന്ന് ചിലപ്പോഴൊക്കെ വാക്കേറ്റങ്ങളും പതിവാണ്.മഴ പെയ്‌താണ് മുറ്റത്ത് അഴുക്ക് വെള്ളം കെട്ടികിടക്കുന്നത്. അഴുക്ക് വെള്ളത്തിൽ നിന്നുള്ള കൊതുകിന്റെ ശല്യം കിടപ്പ് രോഗികളേയും കഷ്ടത്തിലാക്കുന്നുണ്ട്. ആരോഗ്യം-ശുചിത്വം എന്നിങ്ങനെയുള്ള കാര്യങ്ങളിൽ ഏറെ ജാഗ്രത പുലർത്തേണ്ടുന്ന സ്ഥാപനത്തിലാണ് ഇത്തരം …

ജില്ലാ ഹോമിയോ ആശുപത്രിയുടെ മുറ്റത്തുള്ള ദുർഗന്ധം വമിക്കുന്ന  വെള്ളക്കെട്ടുകൾക്ക് പരിഹാരമാകുന്നില്ല Read More »

ഇഞ്ചിയാനി ഗവ. എൽ പി സ്കൂൾ സ്റ്റാർ പ്രീ പ്രൈമറി ഉദ്ഘാടനം 19 ന്

ആലക്കോട് :   പ്രീ പ്രൈമറി വിദ്യാഭ്യാസം ഉന്നത നിലവാരത്തിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ‘സമഗ്ര ശിക്ഷ കേരള’ നടപ്പിലാക്കുന്ന ‘സ്റ്റാർ പ്രീ പ്രൈമറി ‘ പദ്ധതി പ്രകാരം ഇഞ്ചിയാനി ഗവ. എൽ പി സ്കൂളിലെ പുനർനിർമ്മിച്ച പ്രീ – പ്രൈമറി യുടെ ഉദ്ഘാടനം ബുധനാഴ്ച രാവിലെ 10.30 ന് ഇടുക്കി MP അഡ്വ. ഡീൻ കുര്യാക്കോസ് നിർവ്വഹിക്കും തൊടുപുഴ MLA . P J ജോസഫ് അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് …

ഇഞ്ചിയാനി ഗവ. എൽ പി സ്കൂൾ സ്റ്റാർ പ്രീ പ്രൈമറി ഉദ്ഘാടനം 19 ന് Read More »

സുമനസുകൾ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം

തൊടുപുഴ ആനക്കൂട് പൊന്നാമ്പള്ളിച്ചാലിൽ വീട്ടിൽ രാമൻകുട്ടി, തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെ ചികിത്സകൾ ഫലിക്കാത്തതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ അഡ്മിറ്റായി. മഞ്ഞപ്പിത്തവും, കിഡ്നി സംബന്ധവുമായ അസുഖത്തെ തുടർന്ന് ചികിത്സ നടത്തി വരുന്നു. തൊടുപുഴയിലെ ഒരു കടയിലെ ജീവനക്കാരനായിരുന്ന രാമൻകുട്ടിയുടെ വരുമാനമായിരുന്നു കുടുംബത്തിലെ ഏക ആശ്രയം. രോഗത്തെ തുടർന്ന് തൊഴിലിനു പോകാൻ സാധിക്കാതെ വരുകയും,ചികിത്സാ ചെലവിനും കുടുംബത്തിന്റെ നിത്യ ചിലവിനും കഷ്ടപ്പെടുകയാണ്.രാമൻകുട്ടിയുടെ ചികിത്സയ്ക്കായി വലിയ ഒരു തുക ചെലവാകുന്ന സാഹചര്യത്തിൽ മുൻ മുനിസിപ്പൽ വൈസ് ചെയർമാൻ T. K …

സുമനസുകൾ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം Read More »

‘ആക്രമിച്ചതല്ല, തള്ളി മാറ്റിയതാണ്’; കെഎസ്ആര്‍ടിസി ജീവനക്കാരെ ന്യായീകരിച്ച് സിഐടിയു രംഗത്ത്

തിരുവനന്തപുരം: കാട്ടാക്കട കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ കൺസഷൻ എടുക്കുന്നതിനെ സംബന്ധിച്ചുണ്ടായ തർക്കത്തെ തുടർന്ന്  മകളുടെ മുൻപിൽ വെച്ച് പിതാവിനെ മർദ്ദിച്ച സംഭവത്തിൽ  ജീവനക്കാരെ ന്യായീകരിച്ച് സിഐടിയു.  കാട്ടാക്കടയിലെ സംഭവം ദൗർഭാഗ്യകരമാണെന്നും എന്നാൽ ജീവനക്കാര്‍ ആരേയും മര്‍ദ്ദിച്ചിട്ടില്ലെന്നും തള്ളിമാറ്റുക മാത്രമാണ് ചെയ്തതെന്നും കെഎസ്ആര്‍ടിസി സിഐടിയു യൂണിയൻ നേതാവ് സി.കെ.ഹരികൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു. യാത്രാ കണ്‍സെഷൻ അപേക്ഷിക്കാനെത്തിയ പിതാവിനേയും മകളേയും കെഎസ്ആര്‍ടിസി ജീവനക്കാര്‍ മര്‍ദ്ദിച്ചിട്ടില്ല, തള്ളിമാറ്റുകയാണ് ചെയ്തത്. എന്നാൽ അതു പോലും ഉണ്ടാകാൻ പാടില്ലാത്തതാണ്. ഓഫീസിലുണ്ടായിരുന്ന  വനിതാ ജീവനക്കാരോട് വരെ …

‘ആക്രമിച്ചതല്ല, തള്ളി മാറ്റിയതാണ്’; കെഎസ്ആര്‍ടിസി ജീവനക്കാരെ ന്യായീകരിച്ച് സിഐടിയു രംഗത്ത് Read More »

കളഞ്ഞു കിട്ടിയ പണം പോലീസിൽ ഏൽപ്പിച്ച് വണ്ണപ്പുറം ഗ്രാമ പഞ്ചായത്തംഗം സജി കണ്ണംമ്പുഴ മാതൃകയായി.

വണ്ണപ്പുറം – വണ്ണപ്പുറം സൗത്ത് ഇന്ത്യൻ ബാങ്ക് ഏടി എം പരിസരത്തു നിന്ന് കളഞ്ഞു കിട്ടിയ 10,000 രൂപ ഉടമസ്ഥരെ കണ്ടെത്തി നൽകുന്നതിനായി കാളിയാർ പോലീസിനെ ഏൽപ്പിച്ച് വണ്ണപ്പുറം ഗ്രാമപഞ്ചായത്തംഗവും കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമായ സജി കണ്ണംമ്പുഴ മാതൃകയായി. പ്രദേശവാസികളും ഹൈറേഞ്ച്  യാത്രക്കാരും കൊണ്ട് തിരക്കേറിയ സ്ഥലത്തു നിന്നാണ് പണം സജിക്ക് ലഭിച്ചത്. പൊതുപ്രവർത്തനത്തിലെ സത്യസന്ധതക്ക് മാതൃകയായ സജി കണ്ണംമ്പുഴയുടെ പ്രവർത്തിയെ ഗാന്ധി ദർശൻ വേദി അഭിനന്ദിച്ചു.

വിദ്യാഭ്യാസ അവാർഡും  വിജയികൾക്കുള്ള സമ്മാന ദാനവും വിതരണം ചെയ്തു.

പാറത്തോട് – എസ് എൻ ഡി പി 1496-ാം നമ്പർ ശാഖാ യോഗത്തിന്റെ ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ അവാർഡും ഓണാഘോഷത്തിൽ കലാ-കായിക മേളകളിൽ വിജയികൾക്കുള്ള സമ്മാനദാനവും നടത്തി – ചിറഭാഗം പ്രാർത്ഥനാലയത്തിൽ നടന്ന ചടങ്ങിൽ ശാഖാ പ്രസിഡന്റ് സുരേന്ദ്രൻ കൊടിത്തോട്ടം അദ്ധ്യഷത വഹിച്ചു. സെക്രട്ടറി വിനോദ് പാലപ്ര മുഖ്യപ്രഭാഷണം നടത്തി. വി.ഡി.സുധാകരൻ, പി എസ് പ്രകാശ്, ശോഭ വേണു , അനിത, മഹേഷ് കൊട്ടാരം, രതീഷ് പള്ളിക്കുന്നേൽ, സുരേഷ് പുളിമാക്കൽ എന്നിവർ ആശംസകൾ നേർന്നു

പുസ്തകപ്രകാശനം നടത്തി

മുതലക്കോടം ജയ്ഹിന്ദ് ലൈബ്രറിയുടെ നേതൃത്വത്തിൽ തൊടുപുഴ കാഡ്സ് കൾച്ചറർ ഹാളിൽ അനുകുമാർ തൊടുപുഴയുടെ “കണ്ണിൽ തങ്ങിനിൽക്കുന്നൊരു പുഴ ” എന്ന കവിതാ സമാഹാരം പ്രകാശനം ചെയ്തു.ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് .ജിജി.K.ഫിലിപ്പ് ഉദ്ഘാടനം ചെയ്ത സമ്മേളനത്തിൽ ലൈബ്രറി പ്രസിഡൻ്റ് K.C.സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. പ്രമുഖ കവി  C.S.രാജേഷ് പുസ്തകം കവിയും ഗാനരചയിതാവുമായ സത്യൻ കോമല്ലൂരിന് നൽകി പ്രകാശനം നിർവ്വഹിച്ചു..K. R. സോമരാജൻ സ്വാഗതം പറഞ്ഞു, താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻറ്  ജോർജ്ജ് അഗസ്റ്റ്യൻ,പുരോഗമന കലാസാഹിത്യസംഘം ജില്ലാ സെക്രട്ടറി K. ജയചന്ദ്രൻ, കാഡ്സ് …

പുസ്തകപ്രകാശനം നടത്തി Read More »

നീട്ടി വളർത്തിയ മുടി മുറിച്ചതിൽ മനം നൊന്ത് പെരുമ്പാവൂരിൽ 16 കാരൻ ആത്മഹത്യ ചെയ്തു

പെരുമ്പാവൂര്‍ : ഒക്കല്‍ കാരിക്കോട് എടത്തല വീട്ടില്‍ ഡെന്നീസിന്റെ മകന്‍ എര്‍വിനെ (16) കിടപ്പുമുറിയിലെ ജനല്‍ക്കമ്ബിയില്‍ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.മുടി വെട്ടിയ ശേഷം ശനിയാഴ്ച രാത്രി ഏഴരയോടെ കുളിക്കാനായി മുറിയിലേക്കു പോയ എര്‍വിനെ ഒരു മണിക്കൂര്‍ കഴിഞ്ഞും കാണാതെ വന്നതോടെ വീട്ടുകാര്‍ കതകില്‍ തട്ടിയിട്ടും മുറി തുറന്നില്ല. മുറിയുടെ വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തു കയറിനോക്കിയപ്പോഴാണ് ജനല്‍ കര്‍ട്ടന്റെ ചരടില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. എര്‍വിന്‍ നീട്ടി …

നീട്ടി വളർത്തിയ മുടി മുറിച്ചതിൽ മനം നൊന്ത് പെരുമ്പാവൂരിൽ 16 കാരൻ ആത്മഹത്യ ചെയ്തു Read More »

നീന്തലിൽ ബേബി വർഗീസ് നാല് സ്വർണ്ണ മെഡലുകൾ നേടി

ഇൻഡിയോശ്രീ ഓർഗനൈസേഷൻ മധ്യപ്രദേശിലെ ഇൻഡോറിൽ നടത്തിയ എസ്.ബി .കെ .എഫ് ഏഴാമത് നാഷണൽ ഗെയിമ്സിൽ നീന്തലിൽ ബേബി വർഗീസ് നാല് സ്വർണ്ണ മെഡലുകൾ നേടി .1500 മീറ്റർ ,800 മീറ്റർ ,400 മീറ്റർ ,25 മീറ്റർ ഫ്രീ സ്റ്റയിൽ മത്സരങ്ങളിലാണ് സ്വർണ്ണ മെഡലുകൾ നേടിയത് .പഞ്ചായത്തു വകുപ്പിൽ നിന്നും സീനിയർ സൂപ്രണ്ടായി വിരമിച്ച ബേബി ,വണ്ടമറ്റം അക്വാട്ടിക് സെന്ററിലെ പരിശീലകനും സംസ്ഥാന അക്വാട്ടിക് അസോസിയേഷൻ വൈസ് പ്രെസിഡന്റുമാണ് .

കോൺഗ്രസ് പാർട്ടിയെ ഉൾപ്പെടുത്തിയാൽ മാത്രമെ ബിജെപി ഇതര മുന്നണി സാധ്യമാകൂ: ശരദ് പവാർ

മുംബൈ :കോൺഗ്രസ് പാർട്ടിയെ ഉൾപ്പെടുത്തിയാലേ ബിജെപി ഇതര മുന്നണി സാധ്യമാകൂവെന്ന് എൻസിപി അധ്യക്ഷൻ ശരദ് പവാർ. അടുത്ത പൊതുതിരഞ്ഞെടുപ്പിൽ ബിജെപിയെ നേരിടാൻ ബിജെപി ഇതര മുന്നണി നിലനിൽക്കണമെങ്കിൽ  കോൺഗ്രസ് പാർട്ടി നിർബന്ധമായും വേണമെന്ന് പവാർ വ്യക്തമാക്കി. “എല്ലാവരും ഒരുമിച്ച് നിന്നു എന്തെങ്കിലും ചെയ്യാൻ ആഗ്രഹിക്കുന്നു. എന്നാൽ, ഇക്കാര്യത്തിൽ ഇതുവരെ ഒരു പദ്ധതി യും ആസൂത്രണം ചെയ്തിട്ടില്ല. നിതീഷ് കുമാറും മമത ബാനർജിയും എന്നെ കാണുകയും അവരുടെ അഭിപ്രായങ്ങൾ പറയുകയും  ചെയ്തിട്ടുണ്ട്. എന്നാൽ ഇതുവരെ തീരുമാനമായിട്ടില്ല,’ പവാർ പറഞ്ഞു. …

കോൺഗ്രസ് പാർട്ടിയെ ഉൾപ്പെടുത്തിയാൽ മാത്രമെ ബിജെപി ഇതര മുന്നണി സാധ്യമാകൂ: ശരദ് പവാർ Read More »

ആലുവ- പെരുമ്പാവൂര്‍ റോഡിലെ കുഴികള്‍ 10 ദിവസത്തിനകം അടയ്ക്കണം; രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്തെ റോഡുകള്‍ തകര്‍ന്നതില്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. വീട്ടില്‍ നിന്ന് പുറത്തിറങ്ങുന്നവര്‍ ഭാഗ്യപരീക്ഷണം നടത്തുകയാണ്. റോഡിലേക്ക് ഇറങ്ങുന്നവര്‍ വീട്ടിലേക്ക് തിരിച്ച് ശവപ്പെട്ടിയില്‍ പോകേണ്ട സ്ഥിതി ഉണ്ടാവരുതെന്നും കോടതി വിമര്‍ശിച്ചു. ആലുവ- പെരുമ്പാവൂര്‍ റോഡിലെ കുഴികള്‍ 10 ദിവസത്തിനകം അടയ്ക്കണമെന്നും കോടതി നിര്‍ദേശിച്ചു.  ആലുവ- പെരുമ്പാവൂര്‍ റോഡിലെ തകര്‍ച്ച പരിഗണിക്കുന്നതിനിടെ, ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ബെഞ്ചാണ് സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം നടത്തിയത്. കുഴികള്‍ 10 ദിവസത്തിനകം അടയ്ക്കാമെന്ന് സര്‍ക്കാര്‍ കോടതിക്ക് ഉറപ്പുനല്‍കി. ഇത് ഉത്തരവില്‍ കോടതി …

ആലുവ- പെരുമ്പാവൂര്‍ റോഡിലെ കുഴികള്‍ 10 ദിവസത്തിനകം അടയ്ക്കണം; രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി Read More »

വിശ്വകർമ്മ ജയന്തി ദിനം  തൊഴിലാളി ദിനമായി ആചരിച്ച് ഭാരതീയ മസ്ദൂർ സംഘം

തൊടുപുഴ:വിശ്വകർമ്മ ജയന്തി ദിനം ഭാരതീയ മസൂർ സംഘം തൊഴിലാളി ദിനമായി ആചരിച്ചു. തൊടുപുഴ മേഖല കമ്മിറ്റി  തൊടുപുഴയിൽ പ്രകടനവും യോഗവും നടത്തി.യോഗം ബി.എം.എസ് ജില്ലാ സെക്രട്ടറിഎസ്.ജി.മഹേഷ് ഉദ്ഘാടനം ചെയ്തു. സംഘം മേഖല പ്രസിഡന്റ് വിശാൽ ചന്ദ്രൻ അധ്യക്ഷനായി. ബി.എം.എസ്. ജില്ലാ വൈസ് പ്രസിഡൻറ് കെ.എം.സിജു,  മേഖലാ ഭാരവാഹികളായ അഡ്വ. ഗിരീഷ്, സിജോ അഗസ്റ്റിൻ, സി.എം. ശ്രീകുമാരൻ,  നിഷാ മോൾ കെ.എസ്, എംപ്ലോയിസ് സംഘ ജില്ലാ സെക്രട്ടറി അരവിന്ദ് എന്നിവർ യോഗത്തിൽ സംസാരിച്ചു

എല്‍.ഇ.ഡി ബള്‍ബുകളും എക്സോറ്റ്ഫാനും’; അടുക്കളയില്‍ കഞ്ചാവുകൃഷി; കൊച്ചിയിൽ യുവതിയും യുവാവും പിടിയില്‍

കൊച്ചി: ഫ്ളാറ്റിലെ അടുക്കളയില്‍ കഞ്ചാവ് ചെടി വളര്‍ത്തിയ യുവതിയും സുഹൃത്തും കൊച്ചിയില്‍ പൊലീസ് പിടിയില്‍. ഇന്‍ഫോ പാര്‍ക്കിലെ ഓപറേഷന്‍ എക്സിക്യൂട്ടീവ് വിഭാഗത്തില്‍ ജോലി ചെയ്യുന്ന കായംകുളം സ്വദേശിനിയായ അപര്‍ണ റെജി (24), കോന്നി സ്വദേശി അലന്‍ രാജു (26) എന്നിവരാണ് അറസ്റ്റിലായത്. അപര്‍ണയും സുഹൃത്ത് അലന്‍ രാജുവും ഫ്ളാല്‍ ഒന്നിച്ചു താമസിച്ചുവരികയായിരുന്നു. ഇവര്‍ താമസിക്കുന്ന ഫ്ലാറ്റിന്റെ അടുക്കളയുടെ മൂലയിലാണ് കഞ്ചാവ് ചെടി നട്ടു വളര്‍ത്തിയത്. കഞ്ചാവ് ചെടി മുറിയില്‍ വളര്‍ത്തുന്നത് എങ്ങനെ എന്ന് ഇന്റര്‍നെറ്റില്‍ നോക്കി മനസിലാക്കിയതിനു ശേഷമാണ് …

എല്‍.ഇ.ഡി ബള്‍ബുകളും എക്സോറ്റ്ഫാനും’; അടുക്കളയില്‍ കഞ്ചാവുകൃഷി; കൊച്ചിയിൽ യുവതിയും യുവാവും പിടിയില്‍ Read More »