Timely news thodupuzha

logo

Kerala news

നടി കവിയൂർ പൊന്നമ്മ ആശുപത്രിയിൽ

കൊച്ചി: മലയാള സിനിമയിലെ അമ്മ മുഖമായ കവിയൂർ പൊന്നമ്മയുടെ നില ഗുരുതരമെന്ന് റിപ്പോർട്ട്. നിലവിൽ കൊച്ചി ലിസി ആശുപത്രിയിൽ ചികിത്സയിലാണ്. ആരോഗ്യം വഷളായതോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങള്‍ കൊണ്ട് ഏതാനും ദിവസങ്ങളായി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. നിരവധി സിനിമാ പ്രവർത്തകർ വിവരം അറിഞ്ഞതിനെ തുടർന്ന് ആശുപത്രിയിലേക്ക് എത്തിയിട്ടുണ്ടെന്നാണ് വിവരം.

കൊച്ചിയിൽ 20 ലക്ഷത്തോളം രൂപയുടെ ഹെറോയിനുമായി 3 ഇതര സംസ്ഥാനത്തൊഴിലാളികൾ പിടിയിൽ

കൊച്ചി: കാലടിയിൽ വൻ മയക്ക് മരുന്ന് വേട്ട, 20 ലക്ഷത്തോളം രൂപയുടെ ഹെറോയിനുമായി മൂന്ന് ഇതര സംസ്ഥാനത്തൊഴിലാളികൾ പിടിയിൽ. ആസാം സ്വദേശികളായ ഗുൽദാർ ഹുസൈൻ (32) അബു ഹനീഫ് (28) മുജാക്കിർ ഹുസൈൻ (28) എന്നിവരെയാണ് റൂറൽ ജില്ലാ ഡാൻസാഫ് ടീമും കാലടി പോലീസും ചേർന്ന് പിടികൂടിയത്. ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനക്ക് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു കാലടി സ്റ്റാന്‍റിന്‍റെ പരിസരത്തു നിന്നും ഇവരെ കസ്റ്റഡിയിലെടുത്തത്. ആസാമിലെ ഹിമാപൂരിൽ നിന്നാണ് ഇവർ മയക്കുമരുന്ന് കൊണ്ടുവന്നത്. …

കൊച്ചിയിൽ 20 ലക്ഷത്തോളം രൂപയുടെ ഹെറോയിനുമായി 3 ഇതര സംസ്ഥാനത്തൊഴിലാളികൾ പിടിയിൽ Read More »

നടന്മാർക്കെതിരെ ആരോപണം ഉന്നയിച്ച നടി സെക്‌സ് മാഫിയയുടെ ഭാഗമെന്ന് യുവതി

കൊച്ചി: നടന്മാരായ മുകേഷ്, ജയസൂര്യ ഉള്‍പ്പെടെ ഏഴുപേര്‍ക്കെതിരേ പീഡന പരാതി നല്‍കിയ നടിക്കെതിരേ ഗുരുതര പരാതിയുമായി ബന്ധുവായ യുവതി. നടിയുടെ അടുത്ത ബന്ധുവും മൂവാറ്റുപുഴ സ്വദേശിനിയുമായ യുവതിയാണ് പരാതിയുമായി രംഗത്തെത്തിയത്. സിനിമയിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നൽകി ചെന്നൈയിലെ ഒരു സംഘത്തിന് മുന്നില്‍ തന്നെ കാഴ്ചവച്ച് എന്നാണ് നടിക്കെതിരേ ഇവരുടെ ആരോപണം. ഇതുസംബന്ധിച്ച് കേരള – തമിഴ്‌നാട് ഡി.ജി.പിമാര്‍ക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയതായും യുവതി പറയുന്നു. നടി സെക്‌സ് മാഫിയയുടെ ഭാഗമാണെന്നാണ് യുവതി പറയുന്നത്. 2014ല്‍ സംഭവം നടക്കുന്ന …

നടന്മാർക്കെതിരെ ആരോപണം ഉന്നയിച്ച നടി സെക്‌സ് മാഫിയയുടെ ഭാഗമെന്ന് യുവതി Read More »

സ്വർണ വില ഇടിഞ്ഞു

കൊച്ചി: തുടർച്ചയായ മൂന്നാം ദിനവും സ്വർണവിലയിൽ ഇടിവ്. ഇന്ന്(19/09/2024) പവന് 200 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 54,600 രൂപയായി. ഗ്രാമിന് 25 രൂപയാണ് കുറഞ്ഞത്. 6825 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ വില. കഴിഞ്ഞ ദിവസം സ്വര്‍ണവില വീണ്ടും 55,000 കടന്നിരുന്ന ശേഷം വില കുറയുന്നതാണ് ദൃശ്യമായത്. മൂന്ന് ദിവസത്തിനിടെ 440 രൂപയാണ് കുറഞ്ഞത്. ഈ മാസത്തിന്‍റെ തുടക്കത്തില്‍ 53,360 രൂപയായിരുന്നു സ്വര്‍ണത്തിന്. ഇതായിരുന്നു ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരവും.

ശശീന്ദ്രനോട് മന്ത്രി സ്ഥാനം ഒഴിയണമെന്ന് ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍ ആവശ്യപ്പെടാൻ സാധ്യത

തിരുവനന്തപുരം: എന്‍.സി.പിയിലെ മന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കം ക്ലൈമാക്സിലേക്ക്. എ.കെ ശശീന്ദ്രനോട് മന്ത്രിസ്ഥാനം ഒഴിയണമെന്ന് ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍ ആവശ്യപ്പെടാനാണ് സാധ്യത. സമവായ ഫോര്‍മുലയുടെ ഭാഗമായി ദേശീയ വര്‍ക്കിങ്ങ് പ്രസിഡന്‍റ് കൂടിയായ പി.സി ചാക്കോ സംസ്ഥാന അധ്യക്ഷ പദവി ഒഴിയാന്‍ തയാറായേക്കുമെന്നും സൂചനകളുണ്ട്. മന്ത്രി സ്ഥാനത്തില്‍ മാറ്റം ഉണ്ടാകുമോയെന്നത് ഉൾപ്പെടെ തീരുമാനങ്ങള്‍ക്കായുള്ള നിര്‍ണായക കൂടിക്കാഴ്ചയ്ക്കായി മന്ത്രി എ.കെ ശശീന്ദ്രനും തോമസ് കെ തോമസ് എം.എല്‍.എയും മുംബൈയിലേക്ക് പുറപ്പെടും. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍ വിളിപ്പിച്ചതനുസരിച്ചാണ് …

ശശീന്ദ്രനോട് മന്ത്രി സ്ഥാനം ഒഴിയണമെന്ന് ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍ ആവശ്യപ്പെടാൻ സാധ്യത Read More »

മൈനാ​ഗപ്പിള്ളി വാഹനാപകടം; പ്രതി അജ്മൽ കാറിന്‍റെ ഇൻഷുറൻസ് പുതുക്കിയത് അപകട ശേഷം

കൊല്ലം: മൈനാഗപ്പള്ളിയില്‍ മദ്യ ലഹരിയില്‍ സ്കൂട്ടര്‍ യാത്രക്കാരിയെ ഇടിച്ചു വീഴ്ത്തി വാഹനം കയറ്റി കൊലപ്പെടുത്തിയ സംഭവത്തില്‍ കാറിന് ഇന്‍ഷുറന്‍സ് പോളിസിയുണ്ടായിരുന്നില്ലെന്ന് വിവരം. അപകടത്തിന് ശേഷമാണ് ഇന്‍ഷുറന്‍സ് പോളിസി പുതുക്കിയിരിക്കുന്നതെന്ന് മോട്ടോര്‍ വാഹന വകുപ്പ് ചൂണ്ടിക്കാട്ടുന്നു. KL23Q9347 നമ്പർ കാറിടിച്ചാണ് മൈനാഗപ്പള്ളി ആനൂര്‍ക്കാവ് പഞ്ഞിപ്പുല്ലുവിള കുഞ്ഞുമോള്‍(45) കഴിഞ്ഞ ദിവസം മരിച്ചത്. വാഹനത്തിന്‍റെ ഇന്‍ഷുറന്‍സ് കാലാവധി 13ന് അവസാനിച്ചിരുന്നു. അപകടം നടക്കുമ്പോള്‍ കാറിനു ഇന്‍ഷുറന്‍സ് ഇല്ലായിരുന്നു. പോളിസി 16നാണ് പുതുക്കിയത്. 16 മുതല്‍ ഒരു വര്‍ഷത്തേക്കാണ് പുതിയ പോളിസി. പ്രതിയായ …

മൈനാ​ഗപ്പിള്ളി വാഹനാപകടം; പ്രതി അജ്മൽ കാറിന്‍റെ ഇൻഷുറൻസ് പുതുക്കിയത് അപകട ശേഷം Read More »

മലപ്പുറത്ത് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വ്യക്തിക്ക് എംപോക്സ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: മലപ്പുറത്ത് എംപോക്സ് ലക്ഷണങ്ങളോടെ ചികിത്സയിലുണ്ടായിരുന്ന വ്യക്തിയ്ക്ക് രോഗം സ്ഥിരീകരിച്ചു. യു.എ.ഇയില്‍ നിന്നും വന്ന 38 വയസുകാരനാണ് എംപോക്സ് സ്ഥിരീകരിച്ചത്. മറ്റ് രാജ്യങ്ങളില്‍ നിന്നും ഇവിടെ എത്തുന്നവര്‍ക്ക് ഉള്‍പ്പെടെ രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ചികിത്സ തേടണമെന്നും ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണമെന്നും ആരോഗ്യ മന്ത്രി വീണാ ജോർജ് അഭ്യർഥിച്ചു. ദുബായില്‍ നിന്ന് നാട്ടിലെത്തിയ എടവണ്ണ സ്വദേശിയായ മുപ്പത്തെട്ടുകാരനാണു എംപോക്‌സ് സ്ഥിരീകരിച്ചിരിക്കുന്നത്. തിങ്കളാഴ്ച രാവിലെയാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ത്വക് രോഗ വിഭാഗം ഒപിയില്‍ ചികിത്സ തേടിയത്. പനിയും …

മലപ്പുറത്ത് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വ്യക്തിക്ക് എംപോക്സ് സ്ഥിരീകരിച്ചു Read More »

ഭൂമി പതിവ് ഭേദഗതി ചട്ടങ്ങൾ; സർക്കാർ അലംഭാവം പ്രതിഷേധാർഹമെന്ന് കേരള കോൺഗ്രസ്

ചെറുതോണി: കേരളനിയമസഭാ പാസാക്കി ഗവർണറുടെ അംഗീകാരം ലഭിച്ച ഭൂമിപതിവ് ഭേദഗതി നിയമത്തിന് ചട്ടങ്ങൾ രൂപീകരിച്ച് പ്രസിദ്ധപ്പെടുത്താൻ സംസ്ഥാന സർക്കാർ കാണിക്കുന്ന നിസംഗതയും അലംഭാവവും പ്രതിഷേധാർഹമാ ണെന്ന് കേരള കോൺഗ്രസ് ഇടുക്കി ജില്ലാ കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു. ഭേദഗതി നിയമം നിയമസഭ പാസാക്കിയിട്ട് മാസങ്ങൾ കഴിഞ്ഞു. ഇതോടനുബന്ധിച്ചുള്ള ചട്ടങ്ങൾ രൂപീകരിച്ച് നടപ്പിലാക്കിയാൽ മാത്രമേ നിയമനിർമ്മാണം കൊണ്ട് ജനങ്ങൾക്ക് എന്ത് പ്രയോജനമാണ് ലഭിക്കുക എന്നത് വ്യക്തമാകൂ. നിയമത്തിന് ഗവർണറുടെ അംഗീകാരം ലഭിച്ചിട്ട് മാസങ്ങളായി. ഭൂമി പതിവ് നിയമങ്ങൾ ലംഘിച്ച് നടത്തിയിട്ടുള്ള …

ഭൂമി പതിവ് ഭേദഗതി ചട്ടങ്ങൾ; സർക്കാർ അലംഭാവം പ്രതിഷേധാർഹമെന്ന് കേരള കോൺഗ്രസ് Read More »

ആലപ്പുഴയിൽ അര്‍ദ്ധരാത്രി വീട്ടില്‍ കയറി യുവാവിനെ വെട്ടിപരുക്കേല്‍പ്പിച്ച ശേഷം യുവതിയെ മുന്‍ ഭര്‍ത്താവ് തട്ടിക്കൊണ്ടുപോയി

ആലപ്പുഴ: രാമങ്കരിയില്‍ വീട്ടില്‍ കയറി യുവാവിനെ വെട്ടിപരുക്കേല്‍പ്പിച്ച ശേഷം യുവതിയെ തട്ടിക്കൊണ്ടുപോയതായി പരാതി. ഗുരുതരമായി പരുക്കേറ്റ രാമങ്കരി സ്വദേശി ബൈജുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബൈജുവിന്‍റെ ഒപ്പമുണ്ടായിരുന്ന യുവതിയുടെ ഭർത്താവ് സുബിൻ ആണ് വെട്ടിയത്. സംഭവത്തിന് പിന്നാലെ യുവതിയെയും സുബിനെയും കാണാനില്ല. ഇരുവര്‍ക്കായും രാമങ്കരി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇന്നലെ രാത്രി 12.30 ഓടേയാണ് സംഭവം. യുവതിയുടെ മുന്‍ഭര്‍ത്താവ് വീട്ടില്‍ കയറി വെട്ടുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. വിവരം അറിഞ്ഞ് എത്തിയ നാട്ടുകാരാണ് ബൈജുവിനെ ആശുപത്രിയില്‍ എത്തിച്ചത്. ബൈജുവിന്‍റെ ഒരു …

ആലപ്പുഴയിൽ അര്‍ദ്ധരാത്രി വീട്ടില്‍ കയറി യുവാവിനെ വെട്ടിപരുക്കേല്‍പ്പിച്ച ശേഷം യുവതിയെ മുന്‍ ഭര്‍ത്താവ് തട്ടിക്കൊണ്ടുപോയി Read More »

അജയന്‍റെ രണ്ടാം മോഷണം, വ്യാജ പ്രിന്‍റിൽ സൈബർ അന്വേഷണം

കൊച്ചി: തിയറ്ററിൽ പ്രദർശനം തുടരുന്ന ടൊവിനോ ചിത്രം അജയന്‍റെ രണ്ടാം മോഷണത്തിന്‍റെ(എ.ആർ.എം) വ്യാജ പ്രിന്‍റ് പ്രചരിച്ചതിൽ അന്വേഷണം ആരംഭിച്ച് സൈബർ പൊലീസ്. ചിത്രത്തിന്‍റെ വ്യാജപ്രിന്‍റ് പ്രചരിക്കുന്ന വിവരം നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ, സംവിധായകൻ ജിതിൻ ലാൽ എന്നിവരാണ് സമൂഹമാധ്യമങ്ങളിലൂടെ പുറത്ത് വിട്ടത്. വീട്ടിൽ ഇരുന്ന് ടിവിയിലൂടെ വ്യാജപ്രിന്‍റ് കാണുന്ന ഒരാളുടെ വിഡിയോയും ട്രെയിനിൽ ഇരുന്ന് മൊബൈലിൽ സിനിമ കാണുന്ന ഒരാളെയുടേയും വിഡിയോ ആണ് പങ്കു വച്ചിരുന്നത്. ഹൃദയം തകരുന്ന കാഴ്ചയെന്ന കുറിപ്പോടെയാണ് സംവിധായകൻ ഈ വിഡിയോ പങ്കു …

അജയന്‍റെ രണ്ടാം മോഷണം, വ്യാജ പ്രിന്‍റിൽ സൈബർ അന്വേഷണം Read More »

കോതമം​ഗലത്ത് കളിക്കുന്നതിനിടെ സ്വിമ്മിങ്ങ് പൂളിൽ വീണ് 3 വയസുകാരൻ മരിച്ചു

കോതമംഗലം: കളിക്കുന്നതിനിടെ സ്വിമ്മിങ്ങ് പൂളിലേക്ക് വീണ മൂന്ന് വയസുകാരൻ മരിച്ചു. ചെറുവട്ടൂർ കക്ഷായിപടി പൂവത്തും ചുവട്ടിൽ ജിയാസിന്‍റെയും ഷെഫീലയുടെയും മകൻ അബ്രാം സെയ്ത്‌ ആണ് മരിച്ചത്. കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പി.എ.എം ബഷീറിന്‍റെ സഹോദര പുത്രനാണ്. ചൊവ്വാഴ്ച വൈകീട്ട് നാല് മണിയോടെയാണ് സംഭവം. അവധി ആഘോഷിക്കാൻ ജിയാസിന്‍റെ വീടിന് തൊട്ടടുത്തുള്ള സഹോദരന്‍റെ വീട്ടിൽ വന്നതായിരുന്നു കുട്ടി . കളിക്കുന്നതിനിടെ വീട്ടിലെ സ്വിമ്മിങ്ങ് പൂളിൽ വീണ് മുങ്ങിപ്പോയ കുഞ്ഞിനെ ബന്ധുക്കൾ ഉടൻ പേഴയ്ക്കാപ്പിള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. …

കോതമം​ഗലത്ത് കളിക്കുന്നതിനിടെ സ്വിമ്മിങ്ങ് പൂളിൽ വീണ് 3 വയസുകാരൻ മരിച്ചു Read More »

ഇടുക്കി അടിമാലി സ്വദേശിയായ യുവാവിനെ മുവാറ്റുപുഴയിലെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ഇടുക്കി: അടിമാലി പണിക്കന്‍കുടി കൊമ്പൊടിഞ്ഞാല്‍ കുത്തേട്ട് കരുണാകരന്റെ മകന്‍ കിഷോറിനെയാണ്(33) മുവാറ്റുപുഴയിലെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവാവിനെ കാണാനില്ലെന്ന് പറഞ്ഞ് മൂന്ന് ദിവസം മുന്‍പ് ബന്ധുക്കള്‍ വെള്ളത്തൂവല്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇത് സംബന്ധിച്ചുള്ള അന്വേഷണത്തിന് ഇടെയാണ് മുവാറ്റുപുഴ കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിന് സമീപം ലോഡ്ജില്‍ യുവാവിനെ വിഷം ഉള്ളില്‍ ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത്. കര്‍ഷകരില്‍ നിന്ന് ഉയര്‍ന്ന വിലയ്ക്ക് ഏലയ്ക്ക വാങ്ങി പണം നല്‍കാത്തതിനെ തുടര്‍ന്ന് റിമാന്റില്‍ കഴിയുന്ന പാലക്കാട് സ്വദേശി മുഹമ്മദ് നസീറിനൊപ്പം …

ഇടുക്കി അടിമാലി സ്വദേശിയായ യുവാവിനെ മുവാറ്റുപുഴയിലെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തി Read More »

നട്ടും ബോൾട്ടും സ്റ്റിയറിങ്ങുമില്ലാത്ത വണ്ടിയിൽ യാത്ര ചെയ്യാനാണ് കോഴിക്കോട് ഡി.സി.സി പ്രസിഡന്‍റുൾപ്പെടെ ആവശ്യപ്പെട്ടത്; കെ മുരളീധരൻ

കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് തൃശൂരിൽ നിന്ന് ജീനനു കൊണ്ട് രക്ഷപ്പെടുകയായിരുന്നുവെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. നട്ടും ബോൾട്ടും സ്റ്റിയറിങ്ങും പോലുമില്ലാത്ത വണ്ടിയിൽ യാത്ര ചെയ്യാനാണ് കോഴിക്കോട് ഡി.സി.സി പ്രസിഡന്‍റ് കെ പ്രവീൺ കുമാർ അടക്കമുള്ളവർ ആവശ്യപ്പെട്ടതെന്നും മുരളീധരൻ ആരോപിച്ചു. തൃശൂരിലെ 56,000 വോട്ടുകൾ ബിജെപിക്ക് ചോർന്നത് പാർട്ടിയിലെ വിദ്വാന്മാർ അറിഞ്ഞിരുന്നില്ല. എന്നിട്ടും ജയിക്കുമെന്നായിരുന്നു അവകാശവാദം. ചെന്ന് പെട്ടു പോയി. ഏതൊക്കെയോ ഭാഗ്യത്തിനാണ് തടി കേടാകാതെ രക്ഷപ്പെട്ടത്. കോഴിക്കോട് ഡി.സി.സി പ്രസിഡന്‍റ് പ്രവീൺ കുമാർ വേദിയിലിരിക്കേയാണ് …

നട്ടും ബോൾട്ടും സ്റ്റിയറിങ്ങുമില്ലാത്ത വണ്ടിയിൽ യാത്ര ചെയ്യാനാണ് കോഴിക്കോട് ഡി.സി.സി പ്രസിഡന്‍റുൾപ്പെടെ ആവശ്യപ്പെട്ടത്; കെ മുരളീധരൻ Read More »

കോഴിക്കോട് ഭര്‍ത്താവും സുഹൃത്തും ചേർന്ന് യുവതിയെ നഗ്നപൂജയ്ക്ക് നിർബന്ധിച്ചു: പ്രതികൾ അറസ്റ്റിൽ

കോഴിക്കോട്: താമരശ്ശേരിയിൽ യുവതിയെ നഗ്നപൂജക്ക് നിർബന്ധിച്ചതായി പരാതി. സംഭവത്തിൽ കേസെടുത്ത പൊലീസ് യുവതിയുടെ ഭര്‍ത്താവിനെയും ഇയാളുടെ സുഹൃത്തായ അടിവാരം സ്വദേശി പി.കെ പ്രകാശിനെയും അറസ്റ്റ് ചെയ്തു. യുവതിക്കും ഭര്‍ത്താവിനും ചില കുടുംബപ്രശ്‌നങ്ങളും സാമ്പത്തിക പ്രതിസന്ധിയും ഉണ്ടായിരുന്നു. ഇത് പരിഹരിക്കാന്‍ നഗ്നപൂജ നടത്തണമെന്ന് പ്രകാശ് യുവതിയുടെ ഭര്‍ത്താവിനെ ഉപദേശിക്കുകയായിരുന്നു. പിന്നാലെ ഇതിന് വഴങ്ങണമെന്ന് ആവശ്യപ്പെടുകയും ഭര്‍ത്താവ് ഇവരെ പലവട്ടം ഉപദ്രവിച്ചു. ഇതോടെ യുവതി താമരശേരി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

സ്വർണ വില കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയിൽ രണ്ടാം ദിനവും ഇടിവ്. ഇന്ന്(18/09/2024) പവന് 120 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 54,800 രൂപയായി. ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്. 6850 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ വില. ഇന്നലെയും പവന് വില കുറഞ്ഞ് 54,920 രൂപയായിരുന്നു. കഴിഞ്ഞ ദിവസം സ്വര്‍ണ വില വീണ്ടും 55,000 കടന്നിരുന്ന ശേഷം തുടർച്ചയായുള്ള രണ്ട് ദിവസം വില കുറയുന്നതാണ് ദൃശ്യമായത്. ഈ മാസത്തിന്‍റെ തുടക്കത്തില്‍ 53,360 രൂപയായിരുന്നു സ്വര്‍ണത്തിന്. ഇതായിരുന്നു …

സ്വർണ വില കുറഞ്ഞു Read More »

പൾസർ സുനിക്ക് ചിക്കൻപോക്സ് ബാധിച്ചതിനാൽ ജയിൽ മോചനം വൈകിയേക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനി ജയിൽമോചിതനാകുന്നത് വൈകിയേക്കും. ചിക്കൻപോക്സ് ബാധിച്ചതിനാൽ പൾസർ സുനി ഇപ്പോൾ ചികിത്സയിലാണ്. അസുഖം ഭേദപ്പെട്ട ശേഷം മാത്രമാകും പുറത്തിറങ്ങുകയെന്നാണ് ജയിൽ അധികൃതർ സൂചിപ്പിക്കുന്നത്. നിലവിൽ എറണാകുളം സബ് ജയിലിലാണ് സുനി തടവിലുള്ളത്. കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിക്ക് നീണ്ട ഏഴര വർഷത്തിന് ശേഷമാണ് ജയിലിൽ നിന്നും പുറത്തിറങ്ങുന്നത്. ഒരാഴ്ചയ്ക്കുള്ളിൽ വിചാരണ കോടതിയിൽ സുനിയെ ഹാജരാക്കാനാണ് സുപ്രീം കോടതി ഉത്തരവിൽ നിർദേശിച്ചിട്ടുള്ളത്. ജാമ്യ വ്യവസ്ഥകൾ എന്താണെന്ന് വിചാരണക്കോടതി …

പൾസർ സുനിക്ക് ചിക്കൻപോക്സ് ബാധിച്ചതിനാൽ ജയിൽ മോചനം വൈകിയേക്കും Read More »

മൈനാ​ഗപ്പള്ളിയിൽ യുവതിയെ ഇടിച്ച് വീഴ്ത്തി കാർ കയറ്റി കൊലപ്പെടുത്തിയ സംഭവം; ഇന്‍ഷുറന്‍സ് പുതുക്കിയത് അപകട ശേഷം

കൊല്ലം: മൈനാഗപ്പള്ളിയിൽ സ്‌കൂട്ടര്‍ യാത്രക്കാരിയെ ഇടിച്ചുവീഴ്ത്തി കാര്‍ കയറ്റിയിറക്കി കൊലപ്പെടുത്തിയ കേസിൽ നിർണായക വിവരങ്ങള്‍ പുറത്ത്. അപകട സമയത്ത് പ്രതികളായ ഡോ. ശ്രീക്കുട്ടിയും അജ്മലും സഞ്ചരിച്ച കാറിന് ഇൻഷുറൻസ് ഉണ്ടായിരുന്നില്ലെന്ന് പൊലീസ് കണ്ടെത്തി. KL 23Q9347 എന്ന കാറിടിച്ചാണ് മൈനാ​ഗപ്പള്ളി ആനൂർക്കാവ് പഞ്ഞിപ്പുല്ലുവിള കുഞ്ഞുമോൾ(45) മരിച്ചത്. ഈ വാഹനത്തിന്‍റെ ഇൻഷുറൻസ് കാലാവധി 13ന് അവസാനിച്ചിരുന്നു. എന്നാൽ അപകടത്തിന് ശേഷം ഓൺലൈൻ വഴി 16ന് ഇൻഷുറൻസ് പോളിസി പുതുക്കിയതായി പൊലീസ് കണ്ടെത്തി. 16 മുതൽ ഒരു വർഷത്തേക്കാണ് പുതിയ …

മൈനാ​ഗപ്പള്ളിയിൽ യുവതിയെ ഇടിച്ച് വീഴ്ത്തി കാർ കയറ്റി കൊലപ്പെടുത്തിയ സംഭവം; ഇന്‍ഷുറന്‍സ് പുതുക്കിയത് അപകട ശേഷം Read More »

തിരുവനന്തപുരം കഴക്കൂട്ടത്ത് നിർത്തിയിട്ട കാറിനുള്ളിൽ 3 ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: കഴക്കൂട്ടത്ത് കാറിനുള്ളിൽ മൃതദേഹം കണ്ടെത്തി. വലിയവേളി പൗണ്ട് കടവ് സ്വദേശി ജോസഫ് പീറ്റർ(48) എന്നയാളാണ് മരിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. എസ്.എൻ ജം​ഗ്ഷനിൽ നിർത്തിയിട്ട കാറിന്‍റെ പിൻസീറ്റിലാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ച മുതൽ ഇയാളെ കാണാനില്ലായിരുന്നു. കാർ സർവീസ് റോഡരികിൽ പാർക്ക് ചെയ്തിരിക്കുകയായിരുന്നു. ബുധനാഴ്ച രാവിലെ വഴിയാത്രക്കാരാണ് പാർക്ക് ചെയ്തിരുന്ന കാറിൽ നിന്ന് ദുർ​ഗന്ധം വമിക്കുന്നതായി പൊലീസിനെ അറിയിച്ചത്. തുടർന്ന് തുമ്പ പൊലിസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയതും ആളെ തിരിച്ചറിഞ്ഞതും. മൃതദേഹത്തിന് മൂന്ന് ദിവസത്തെ …

തിരുവനന്തപുരം കഴക്കൂട്ടത്ത് നിർത്തിയിട്ട കാറിനുള്ളിൽ 3 ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി Read More »

ഗുരുവായൂർ ക്ഷേത്രം കേക്ക് മുറിക്കാനുള്ള സ്ഥലമല്ലെന്ന് ഹൈക്കോടതി; ​വിഡിയോ​ഗ്രഫിക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി

തൃശൂർ: ​ഗുരുവായൂർ ക്ഷേത്രത്തിലെ നടപ്പന്തലിൽ വിഡിയോ​ഗ്രാഫിക്ക് കർശന നിയന്ത്രണമേർപ്പെടുത്തി ഹൈക്കോടതിയുടെ ഉത്തരവ്. വിവാഹ ചടങ്ങുകൾക്കും മറ്റ് മതപരമായ ചടങ്ങുകൾക്കുമല്ലാതെ വീഡിയോഗ്രാഫി അനുവദിക്കരുതെന്ന് ഹൈക്കോടതി വ്യക്തമാക്കി. കൃഷ്ണൻറെ ചിത്രങ്ങൾ വരച്ച് ശ്രദ്ധ നേടിയ, കൃഷ്ണ ഭക്തയെന്ന് അവകാശപ്പെടുന്ന ജെസ്ന സലീം പിറന്നാൾ കേക്ക് മുറിച്ചതുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവേയാണ് കോടതിയുടെ ഉത്തരവിട്ടത്. ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ ഉൾപ്പെട്ട ദേവസ്വം ബഞ്ചാണ് ഉത്തരവ് ഇറക്കിയത്. പിറന്നാൾ കേക്ക് മുറിക്കാനുള്ള ഇടമല്ല ​ഗുരുവായൂർ ക്ഷേത്രത്തിലെ നടപ്പന്തലെന്ന് കോടതി വ്യക്തമാക്കി. മറ്റ് …

ഗുരുവായൂർ ക്ഷേത്രം കേക്ക് മുറിക്കാനുള്ള സ്ഥലമല്ലെന്ന് ഹൈക്കോടതി; ​വിഡിയോ​ഗ്രഫിക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി Read More »

നടിയെ ആക്രമിച്ച് കേസ്; പൾസർ സുനി പുറത്തിറങ്ങുന്നത് 10 ഹർജികൾക്ക് ഒടുവിൽ

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിചാരണ അവസാന ഘട്ടത്തിലേക്ക് എത്തുമ്പോഴാണ് കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. ഹൈക്കോടതിയിൽ മാത്രം തുടർച്ചയായി 10 തവണ ജാമ്യ ഹർജി നൽകിയതിലെ സാമ്പത്തിക ശ്രോതസ് ആരാണെന്ന് സിംഗിൽ ബെഞ്ച് തന്നെ നേരത്തെ സംശയം പ്രകടിപ്പിച്ചിരുന്നു. കേസിലെ എട്ടാം പ്രതിയായ ദിലീപ് മാത്രം 57 ഹർജികളാണ് വിവിധ കോടതികളിലായി നൽകിയത്. വിചാരണ നീണ്ട് പോകുന്നതിൽ സുപ്രീം കോടതി പ്രകടിപ്പിച്ച അനിഷ്ടത്തിൻറെ പ്രധാന കാരണവും ഈ ഹർജികളാണെന്നാണ് …

നടിയെ ആക്രമിച്ച് കേസ്; പൾസർ സുനി പുറത്തിറങ്ങുന്നത് 10 ഹർജികൾക്ക് ഒടുവിൽ Read More »

കൊല്ലത്ത് വയോധികയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയില്‍

കൊല്ലം: വീട്ട് ജോലിക്ക് പോയി മടങ്ങുകയായിരുന്ന വയോധികയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ആൾ പിടിയിൽ. കൊല്ലം കരിക്കോട് സ്വദേശി ജോസാണ്(45) കിളികൊല്ലൂര്‍ പൊലീസിന്റെ പിടിയിലായത്. വീട്ട് ജോലിക്ക് പോകുന്ന സ്ത്രീയെ വഴിയില്‍ തടഞ്ഞ് നിര്‍ത്തി ബൈക്കില്‍ കയറാന്‍ നിര്‍ബന്ധിച്ചുവെന്ന് പരാതിയില്‍ പറയുന്നു. ബൈക്കില്‍ കയറാന്‍ നിര്‍ബന്ധിച്ചത് നിരസിച്ചപ്പോൾ വയോധികയെ റോഡിലേയ്ക്ക് തള്ളിയിട്ടു. തുടര്‍ന്നാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയില്‍ ഹാജരാക്കും.

നെയ്യാറ്റിൻകരയിൽ മണ്ണിടിഞ്ഞ് വൻ അപകടം

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ മണ്ണിനടിയിൽ കുടുങ്ങിയാളെ ഒരു മണിക്കൂറിലധകം നീണ്ട് നിന്ന സാഹസിക രക്ഷാപ്രവര്‍ത്തനത്തൊടുവിൽ പുറത്തെത്തിച്ചു. ആലത്തൂർ സ്വദേശി ഷൈലനാണ് രക്ഷപ്പെടുത്തിയത്. ജോലിക്കിടെ പൂര്‍ണമായും മണ്ണിനടിയിൽ കുടുങ്ങിപോവുകയായിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെ നെയ്യാറ്റിൻകര ആനാവൂരിൽ തോട്ടത്തിൽ മണ്ണെടുക്കുന്ന ജോലി പുരോഗമിക്കുന്നതിനിടെയാണ് മണ്ണിടിഞ്ഞു വീണത്. തുടര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ ശരീര ഭാഗത്തിലെ മണ്ണ് നീക്കം ചെയ്തെങ്കിലും ഷൈലന്‍റെ കാലിന്‍റെ ഭാഗം ഉള്‍പ്പെടെ മണ്ണിനടിയിൽ കുടുങ്ങിക്കിടന്നത് രക്ഷാപ്രവര്‍ത്തനം ദുഷ്കരമാക്കി. പൊലീസും ഫയര്‍ഫോഴ്സും നാട്ടുകാരും ചേർന്ന് ഒരു മണിക്കൂറിലധകം നീണ്ട സാഹസിക രക്ഷാപ്രവര്‍ത്തനത്തൊടുവിൽ ഉച്ചയ്ക്ക് …

നെയ്യാറ്റിൻകരയിൽ മണ്ണിടിഞ്ഞ് വൻ അപകടം Read More »

കോട്ടയത്ത് സ്വകാര്യ ബസ് ഇടിച്ച് ബൈക്ക് യാത്രക്കാരന് ​ഗുരുതര പരിക്ക്

കോട്ടയം: മ​നോ​ര​മ ജം​ഗ്ഷ​നി​ല്‍ അമിത വേഗതയിൽ എത്തിയ സ്വകാര്യ ബസ് ബൈക്ക് യാത്രക്കാരനെ ഇടിച്ചിട്ടു. കോട്ടയം – ഏറ്റുമാനൂർ റൂട്ടിൽ സർവീസ് നടത്തുന്ന പുള്ളത്തിലെന്ന ബസ് വടവാതൂർ സ്വദേശി ജോയിയെ ഇടിച്ചിടുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ജോയിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാ​വി​ലെ​യാ​ണ് അ​പ​ക​ടം. ഇരയിൽ കടവ് ഭാഗത്ത് നിന്നും പ്രധാന റോഡിലേക്ക് പ്രവേശിച്ച ജോയിയെ എതിരെ നിന്നും അമിത വേഗതയിൽ എത്തിയ ബസ് ഇടിച്ചിടുകയായിരുന്നു. ബസിന്‍റെ അടിയിൽ കുടുങ്ങിയ ജോയിയുമായി കുറച്ച് …

കോട്ടയത്ത് സ്വകാര്യ ബസ് ഇടിച്ച് ബൈക്ക് യാത്രക്കാരന് ​ഗുരുതര പരിക്ക് Read More »

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ പള്‍സര്‍ സുനിക്ക് ജാമ്യം

ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. സംസ്ഥാന സര്‍ക്കാരിന്‍റെ എതിര്‍പ്പുകളെ തള്ളിയാണ് സുപ്രീം കോടതി കേസിലെ ഒന്നാം പ്രതിയായ സുനിൽകുമാറിന്(പള്‍സര്‍ സുനി) ജാമ്യം നല്‍കിയത്. കേസിൽ നീതിപൂർവ്വമായ വിചാരണ നടക്കുന്നില്ലെന്നും ദീലീപിന്‍റെ അഭിഭാഷകനാണ് വിചാരണ നീട്ടിക്കൊണ്ട് പോകുന്നതെന്നും പൾസർ സുനി കോടതിയിൽ വാദിച്ചു. ഏഴര വര്‍ഷമായി പള്‍സര്‍ സുനി ജയിലിലാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി, വിചാരണ അടുത്തെങ്ങും തീരില്ലെന്ന് കരുതുന്നതായും നിരീക്ഷിച്ച കോടതി ഇതെന്തുതരം വിചാരണയാണെന്നും ചോദിച്ചു. വിചാരണ നീണ്ട് …

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ പള്‍സര്‍ സുനിക്ക് ജാമ്യം Read More »

സ്വര്‍ണ വില കുറഞ്ഞു

കൊച്ചി: ഇന്നലെ 55,000 കടന്ന് കുതിച്ച സ്വര്‍ണ വിലയില്‍ ഇടിവ്. ഇന്ന്(17/09/2024) 120 രൂപ കുറഞ്ഞതോടെയാണ് ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 54,920 രൂപയായി. ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്. 6865 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ ഇന്നത്തെ വില. ഈ മാസാമാദ്യം പവന്‍ വില 53,760 രൂപയിൽ എത്തിയിരുന്നു. ഇത് തന്നെയാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരവും. സെപ്റ്റംബർ 13ന് ഒറ്റയടിക്ക് 1000 രൂപയോളം വര്‍ധയുണ്ടായി. 11 ദിവസത്തിനിടെ ഏകദേശം 1700 രൂപയാണ് വര്‍ധിച്ച …

സ്വര്‍ണ വില കുറഞ്ഞു Read More »

മഞ്ചേരി മെഡിക്കല്‍ കോളേജിൽ എംപോക്സ് രോഗ ലക്ഷണങ്ങളുമായി എത്തിയ ആൾ നിരീക്ഷണത്തിൽ

മലപ്പുറം: മഞ്ചേരിയില്‍ എംപോക്‌സ് രോഗ ലക്ഷണങ്ങളോടെ യുവാവിനെ മഞ്ചേരി മെഡിക്കല്‍ കോളെജിൽ പ്രവേശിപ്പിച്ചു. ഇയാളുടെ സ്രവ സാംപിള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് വൈറോളജി ലാബിലേക്ക് അയച്ചിരിക്കുകയാണ്. നിലവിൽ ഇയാൾ നിരീക്ഷണത്തില്‍ തുടരുകയാണ്. ദുബായിൽ നിന്ന് ഒരാഴ്ച മുമ്പ് നാട്ടിലെത്തിയ എടവണ്ണ സ്വദേശിയായ 38കാരനാണ് നിരീക്ഷണത്തിലുള്ളത്. തിങ്കളാഴ്ച രാവിലയോടെയായിരുന്നു ഇയാൾ ആശുപത്രിയിലെ ത്വക് രോഗ വിഭാഗദം ഒ.പിയിൽ ചികിത്സ തേടിയത്. എന്നാൽ പനിയും തൊലിപ്പുറത്ത് ചിക്കൻ പോക്സിന് സമാനമായ തടിപ്പുകളും കണ്ടതിനെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്കു വിധേയമാക്കുകയായിരുന്നു. എംപോക്സാണെന്ന …

മഞ്ചേരി മെഡിക്കല്‍ കോളേജിൽ എംപോക്സ് രോഗ ലക്ഷണങ്ങളുമായി എത്തിയ ആൾ നിരീക്ഷണത്തിൽ Read More »

മഞ്ഞ, പിങ്ക് റേഷൻ കാർഡ് ഉടമകളുടെ ഇ.കെ.വൈ.സി അപ്‌ഡേഷൻ 18ന് തുടങ്ങും

തിരുവനന്തപുരം: എൻ.എഫ്.എസ്.എ റേഷൻ ഗുണഭോക്താക്കളുടെ(മഞ്ഞ, പിങ്ക് കാർഡുകൾ) ഇ.കെ.വൈ.സി അപ്‌ഡേഷൻ 18ന് ആരംഭിക്കും. അപ്‌ഡേഷൻ 24 വരെ തിരുവനന്തപുരം ജില്ലയിലുള്ളവർക്ക് മാത്രമാണ്. 25 മുതൽ ഒക്ടോബർ ഒന്ന് വരെ കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലക്കാർക്കും ഒക്ടോബർ മൂന്ന് മുതൽ എട്ട് വരെ പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, മലപ്പുറം, കാസർഗോഡ് ജില്ലകളിലുള്ളവർക്കും അപ്ഡേഷൻ നടത്താം. ഗുണഭോക്താക്കൾക്ക് റേഷൻ കാർഡ്, ആധാർ കാർഡ് എന്നിവ സഹിതം റേഷൻ കടകളിൽ നേരിട്ടെത്തി അപ്ഡേഷൻ നടത്താം. …

മഞ്ഞ, പിങ്ക് റേഷൻ കാർഡ് ഉടമകളുടെ ഇ.കെ.വൈ.സി അപ്‌ഡേഷൻ 18ന് തുടങ്ങും Read More »

വയനാട് ദുരന്തം; ചെലവഴിച്ച തുകയെന്ന തരത്തിൽ മാധ്യമങ്ങളിൽ പ്രചരിക്കുന്ന കണക്ക് വസ്തുതാ വിരുദ്ധമെന്ന് സംസ്ഥാന സർക്കാർ

തിരുവനന്തപുരം: വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് വിവിധ ഇനത്തിൽ ചെലവഴിച്ച തുകയെന്ന തരത്തിൽ മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ വസ്തുതാ വിരുദ്ധമാണെന്ന് സംസ്ഥാന സർക്കാർ. ദുരന്തത്തിൽ അടിയന്തര അധിക സഹായം ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാറിന് മെമ്മോറാണ്ടം സമർപ്പിച്ചിരുന്നു. അതിൽ വിവിധ വിഷയങ്ങൾക്ക് ആവശ്യമായ ചെലവിന്‍റെ പ്രാഥമിക കണക്കുകൾ വ്യക്‌തമാക്കിയിട്ടുണ്ട്. ആ കണക്കുകളെ, ദുരന്തമേഖലയിൽ ചെലവഴിച്ച തുകയെന്ന തരത്തിലാണ് ഇപ്പോൾ പ്രചരിപ്പിക്കുന്നത്. ഇത് അവാസ്തവമാണ്. ദേശീയ ദുരന്ത പ്രതികരണ നിധിയുടെ മാനദണ്ഡങ്ങൾക്ക് അനുസൃതമായി തയ്യാറാക്കിയ മെമ്മോറാണ്ടത്തിലെ ആവശ്യങ്ങളെയാണ് ഇങ്ങനെ …

വയനാട് ദുരന്തം; ചെലവഴിച്ച തുകയെന്ന തരത്തിൽ മാധ്യമങ്ങളിൽ പ്രചരിക്കുന്ന കണക്ക് വസ്തുതാ വിരുദ്ധമെന്ന് സംസ്ഥാന സർക്കാർ Read More »

മൈനാ​ഗപ്പള്ളി കാർ അപകട കേസിൽ പ്രതി അജ്‌മലിൻറേയും ഡോ. ശ്രീക്കുട്ടിയുടെയും അറസ്റ്റ് രേഖപ്പെടുത്തി

കൊല്ലം: മൈനാഗപ്പള്ളി ആനൂർകാവിൽ സ്‌കൂട്ടർ യാത്രക്കാരിയെ ഇടിച്ചുവീഴ്ത്തി കാർ കയറ്റിയിറക്കി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളായ കരുനാ​ഗപ്പളളി സ്വദേശി അജ്മലിൻറെയും നെയ്യാറ്റിൻകര സ്വദേശി ഡോ. ശ്രീക്കുട്ടിയുടെയും അറസ്റ്റ് രേഖപ്പെടുത്തി. ഇരുവർക്കുമെതിരെ നരഹത്യാക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഡോ. ശ്രീക്കുട്ടിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയായിരുന്നു. ശാസ്താംകോട്ട പൊലീസാണ് ഭാരതീയ ന്യായ സംഹിതയിലെ വകുപ്പുകൾ പ്രകാരം കേസെടുത്തത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ അജ്മലിനെ പതാരത്ത് നിന്ന് തിങ്കളാഴ്ച പുലർച്ചെയാണ് പിടികൂടിയത്. ഇരുവും മദ്യപിച്ചിരുന്നതായി വൈദ്യപരിശോധനയിൽ തെളിഞ്ഞിരുന്നു. ഒരു സുഹൃത്തിൻറെ വീട്ടിൽ …

മൈനാ​ഗപ്പള്ളി കാർ അപകട കേസിൽ പ്രതി അജ്‌മലിൻറേയും ഡോ. ശ്രീക്കുട്ടിയുടെയും അറസ്റ്റ് രേഖപ്പെടുത്തി Read More »

മലയാള സിനിമയിൽ പുതിയ സംഘടന വരുന്നു

കൊച്ചി: മലയാള സിനിമാ രം​ഗത്ത് നിലവിലുള്ള സംഘടനകൾക്കു ബദലായി പുതിയൊരു സംഘടന രൂപീകരിക്കാൻ നീക്കം. പ്രോഗ്രസീവ് ഫിലിം മേക്കേഴ്സെന്ന പേരിലാണ് പുതിയ സംഘടന രൂപീകരിക്കുന്നത്. സംവിധായകരായ അഞ്ജലി മേനോൻ, ലിജോ ജോസ് പെല്ലിശേരി, ആഷിഖ് അബു, രാജീവ് രവി, അഭിനേത്രി റിമ കല്ലിങ്കൽ, ചലച്ചിത്ര പ്രവർത്തകൻ ബിനീഷ് ചന്ദ്ര എന്നിവർ സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇത് സംബന്ധിച്ച് സൂചിപ്പിക്കുന്നത്. സംഘടനയെ കുറിച്ചുളള വിവരങ്ങളടങ്ങിയ കത്ത് സിനിമ പ്രവർത്തകർക്ക് നൽകി തുടങ്ങി. തൊഴിലാളികളുടെ ശാക്തീകരണം ലക്ഷ്യമിട്ടാണ് സംഘടനയെന്നും, പുത്തൻ …

മലയാള സിനിമയിൽ പുതിയ സംഘടന വരുന്നു Read More »

സംസ്ഥാനത്ത് സ്വര്‍ണ വില വർധിച്ചു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയുടെ കുതിപ്പ് തുടരുന്നു. ഒരു ഇടവേളയ്ക്ക് ശേഷം സ്വര്‍ണ വില വീണ്ടും 55,000 കടന്നു. ഇന്ന് (16/09/2024) പവന് 120 രൂപ വര്‍ധിച്ചതോടെ ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 55,040 രൂപയിലെത്തി. ഗ്രാമിന് 15 രൂപയാണ് കൂടിയത്. 6880 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ വില. ഈ മാസാമാദ്യം പവന്‍ വില 53,560 രൂപയിൽ എത്തിയിരുന്നു. പിന്നീട് കുറഞ്ഞും, മാറ്റമില്ലാതെയും തുടര്‍ന്ന വില ഈ മാസം ആറിന് ഈ മാസത്തെ ഏറ്റവും വലിയ …

സംസ്ഥാനത്ത് സ്വര്‍ണ വില വർധിച്ചു Read More »

കൊച്ചി എളമക്കരയില്‍ റോഡില്‍ യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവം; ഒരാൾ അറസ്റ്റിൽ

കൊച്ചി: എളമക്കരയില്‍ നടുറോഡില്‍ യുവാവ് മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. മാരോട്ടിച്ചുവട് പാലത്തിന് താഴെ താമസിക്കുന്ന പ്രവീണാണ് മരിച്ചത്. മരണം കൊലപാതകമാണെന്ന് പൊലീസ് നേരത്തെ സ്ഥിരീകരിച്ചിരുന്നു. കൊല്ലം സ്വദേശി സമീറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തൃപ്പൂണിത്തുറ സ്വദേശിയായ മറ്റൊരാളെയും കസ്റ്റഡിയിലെടുത്ത് പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. മദ്യപാനത്തെ തുടര്‍ന്ന് ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് നടുറോഡില്‍ യുവാവ് മരിച്ച് കിടക്കുന്നത് പ്രദേശവാസികള്‍ കണ്ടത്. ഉടന്‍ തന്നെ നാട്ടുകാര്‍ പൊലീസിനെ വിവരം …

കൊച്ചി എളമക്കരയില്‍ റോഡില്‍ യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവം; ഒരാൾ അറസ്റ്റിൽ Read More »

മലപ്പുറത്ത് നിപ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു

മലപ്പുറം: നിപ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മലപ്പുറത്ത് നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ജില്ലാ ഭരണകൂടം. ജില്ലയില്‍ മാസ്‌ക് നിര്‍ബന്ധമാക്കിയതായും പൊതുജനങ്ങള്‍ കൂട്ടം കൂടാന്‍ പാടില്ലെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. വിവാഹം അടക്കമുള്ള ചടങ്ങുകളില്‍ ആളുകളുടെ എണ്ണം കുറയ്ക്കാനും നിർദേശമുണ്ട്. കണ്ടെയ്ൻമെന്‍റ് സോണുകളായി പ്രഖ്യാപിച്ച തിരുവാലി പഞ്ചായത്തിലെ 4,5,6,7 വാര്‍ഡുകളിലും മമ്പാട്ടെ ഏഴാം വാര്‍ഡിലും കൂടുതൽ നിയന്ത്രണങ്ങളുള്ളത്. വ്യാപാര സ്ഥാപനങ്ങള്‍ രാവിലെ 10 മണി മുതല്‍ വൈകീട്ട് ഏഴ് മണി വരെ മാത്രമേ പ്രവര്‍ത്തിക്കാവു. സിനിമ തിയേറ്ററുകളും ട്യൂഷന്‍ സെന്‍ററുകള്‍ …

മലപ്പുറത്ത് നിപ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു Read More »

വാർത്ത ആക്രമണം തടയണമെന്ന് ഡബ്ല്യൂ.സി.സി: മുഖ്യമന്ത്രിക്ക് പരാതി നൽകി

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ മൊഴികൾ പുറത്തുവരുന്നതിനെതിരെ രൂക്ഷ വിമർശനവുമായി ഡബ്ല്യൂ.സി.സി. സ്വകാര്യത മാനിക്കണമെന്ന കോടതി ഉത്തരവ് ലംഘിക്കപ്പെട്ടതായും വാർത്ത ചാനൽ ഹേമ കമ്മിറ്റി റിപ്പോർട്ടിലെ മൊഴികൾ പുറത്ത് വിട്ടത് കോടതി വിധി ലംഘിച്ച് കൊണ്ടാണെന്നും വ്യക്തമാക്കി കൊണ്ടാണ് മുഖ്യമന്ത്രിക്ക് ഡബ്ല്യൂ.സി.സി തുറന്ന കത്തെഴുതിയത്. ചാനൽ നടത്തിയത് സ്വകാര്യതയിലേക്കുള്ള കടന്ന് കയറ്റമാണ്. വിവരങ്ങൾ പുറത്തുവിടരുതെന്ന് ഹേമ കമ്മറ്റിയും സർക്കാറും കോടതിയും തീരുമാനിച്ച വിവരങ്ങൾ പുറത്തുവരുന്നത് സംശയാസ്പദമാണ്. പുറത്ത് വിടുന്ന വിവരങ്ങൾ മൊഴി കൊടുത്തവർ ആരാണെന്ന് പുറം ലോകത്തിന് …

വാർത്ത ആക്രമണം തടയണമെന്ന് ഡബ്ല്യൂ.സി.സി: മുഖ്യമന്ത്രിക്ക് പരാതി നൽകി Read More »

കൊല്ലത്ത് സ്‌കൂട്ടറിൽ സഞ്ചരിച്ചിരുന്ന യുവതിയെ ഇടിച്ച് വീഴ്ത്തി കാര്‍ കയറ്റിയിറക്കി: പ്രതി അജ്മലിനെതിരെ മനഃപൂര്‍വമായ നരഹത്യാക്കുറ്റം

കൊല്ലം: മൈനാഗപ്പള്ളി ആനൂര്‍കാവില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ ഇടിച്ചുവീഴ്ത്തി കാര്‍ കയറ്റിയിറക്കി കൊലപ്പെടുത്തിയ സംഭവത്തിൽ അറസ്റ്റിലായ അജ്മലിനെതിരെ മനഃപൂര്‍വമായ നരഹത്യാക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തു. ശാസ്താംകോട്ട പൊലീസാണ് ഭാരതീയ ന്യായ സംഹിതയിലെ വകുപ്പുകൾ പ്രകാരം കേസെടുത്തത്. ഒപ്പമുണ്ടായിരുന്ന വനിതാ ഡോക്ടര്‍ ശ്രീക്കുട്ടിക്കെതിരെയും പ്രേരണാക്കുറ്റത്തിന് കേസെടുക്കും. സംഭവത്തിന് ശേഷം ഒളിവില്‍ പോയ അജ്മലിനെ പതാരത്ത് നിന്ന് തിങ്കളാഴ്ച പുലര്‍ച്ചെയാണ് പിടികൂടിയത്. ഇരുവും മദ്യപിച്ചിരുന്നതായി വൈദ്യ പരിശോധനയില്‍ തെളിഞ്ഞിരുന്നു. ഒരു സുഹൃത്തിന്‍റെ വീട്ടില്‍ പാര്‍ട്ടി കഴിഞ്ഞ് ഇരുവരും മടങ്ങി വരുമ്പോഴാണ് അപകടമുണ്ടായത്. …

കൊല്ലത്ത് സ്‌കൂട്ടറിൽ സഞ്ചരിച്ചിരുന്ന യുവതിയെ ഇടിച്ച് വീഴ്ത്തി കാര്‍ കയറ്റിയിറക്കി: പ്രതി അജ്മലിനെതിരെ മനഃപൂര്‍വമായ നരഹത്യാക്കുറ്റം Read More »

നിപാ വ്യാപനം ഭയന്ന് മലപ്പുറത്ത് നിയന്ത്രണങ്ങൾ; 5 വാർഡുകളിൽ കണ്ടെയ്ൻമെൻറ് സോൺ ഏർപ്പെടുത്തി

മലപ്പുറം: ജില്ലയിൽ വീണ്ടും നിപ സ്ഥിരീകരിച്ചതോടെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ ഭരണകൂടം. നിപ ബാധിച്ച് മരിച്ച ഇരുപത്തിനാലുകാരൻറെ സമ്പർക്ക പട്ടികയിലുള്ളവരുള്ള പഞ്ചായത്തുകളിലായി അഞ്ച് വാർഡുകളിൽ നിയന്ത്രണം ഏർപ്പെടുത്തിയതായി ജില്ലാ കലക്ടർ അറിയിച്ചു. തിരുവാലി, മമ്പാട് പഞ്ചായത്തുകളിലെ അഞ്ച് വാർഡുകളിലാണ് നിയന്ത്രണം. തിരുവാലിയിലെ നാല് മുതൽ ഏഴ് വാർഡുകളും മമ്പാട് ഏഴാം വാർഡുമാണ് കണ്ടെയ്ൻമെൻറ് സോണുകളായി പ്രഖ്യാപിച്ചിരിക്കുന്നത്. ഈ സ്ഥലങ്ങളിൽ പ്രോട്ടോകോൾ പ്രകാരമുള്ള നിയന്ത്രങ്ങൾ ഉണ്ടാവും. ഈ വാർഡുകളിൽ തിങ്കളാഴ്ച നടത്താനിരുന്ന നബിദിന റാലി മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കാനും …

നിപാ വ്യാപനം ഭയന്ന് മലപ്പുറത്ത് നിയന്ത്രണങ്ങൾ; 5 വാർഡുകളിൽ കണ്ടെയ്ൻമെൻറ് സോൺ ഏർപ്പെടുത്തി Read More »

മലപ്പുറത്ത് യുവാവ് മരിച്ചത് നിപ ബാധിച്ച്; പരിശോധന ഫലം പുറത്ത് വന്നു

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ കഴിഞ്ഞയാഴ്ച്ച മരിച്ച 23 വയസ്സുകാരനായ യുവാവിന് നിപ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. യുവാവിന്‍റെ സ്രവ സാംപിള്‍ കോഴിക്കോട് മെഡിക്കല്‍ നടത്തിയ പിസിആര്‍ പരിശോധനയില്‍ നിപ്പ പോസിറ്റീവ് ആയി സ്ഥിരീകരിച്ചിരുന്നു. കൂടാതെ സ്വകാര്യ ആശുപത്രിയില്‍ മരിച്ച യുവാവ് മസ്തിഷ്‌ക ജ്വരത്തിന്‍റെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നുവെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് മെഡിക്കല്‍ ഓഫീസര്‍ നടത്തിയ ഡെത്ത് ഇന്‍വെസ്റ്റിഗേഷനിലാണ് നിപ വൈറസ് സംശയിച്ചത്. ഇതിന് പിന്നാലെയാണ് സാംപിളുകൾ പുനെ വൈറോളജി ലാബിലേക്ക് അയച്ചത്. ഇതിലാണ് നിപ …

മലപ്പുറത്ത് യുവാവ് മരിച്ചത് നിപ ബാധിച്ച്; പരിശോധന ഫലം പുറത്ത് വന്നു Read More »

ആലപ്പൂഴ കലവൂരിൽ സുഭദ്രയെ കൊന്ന് കുഴിച്ചിട്ടത്‌ ദീർഘനാളായുള്ള അടുപ്പം പോലും വകവെയ്‌ക്കാതെ

ആലപ്പുഴ: കലവൂരിൽ വയോധികയെ കൊന്ന് കുഴിച്ചു മൂടിയ സംഭവത്തിൽ ഫലം കണ്ടത്‌ പ്രതികളുടെ മാസങ്ങളായുള്ള ശ്രമം. കടവന്ത്ര കരിത്തല റോഡ് ശിവകൃപയിൽ സുഭദ്രയെ(73) കൊലപ്പെടുത്തി കുഴിച്ചിട്ടത്‌ ദീർഘനാളായുള്ള അടുപ്പം പോലും വകവെയ്‌ക്കാതെ. കേസിൽ എറണാകുളം മുണ്ടംവേലി വട്ടച്ചിറയിൽ ഷർമ്മിള(52), ആലപ്പുഴ മാരാരിക്കുളം പള്ളിപ്പറമ്പിൽ മാത്യൂസ്(35), ഇയാളുടെ പിതൃസഹോദരന്റെ മകൻ മാരാരിക്കുളം കാട്ടൂർ പനേഴത്ത് റെയ്നോൾഡ്‌(61) എന്നിവരാണ്‌ അറസ്‌റ്റിലായത്‌. പ്രതികൾ മൂന്ന്‌ പേരും ചേർന്ന്‌ തയ്യാറാക്കിയ പദ്ധതി പ്രകാരം സുഭദ്രയെ കോർത്തുശേരിയിലെ വീട്ടിലെത്തിച്ച് കൊന്ന് കുഴിച്ച് മൂടിയെന്നാണ്‌ കേസ്‌. …

ആലപ്പൂഴ കലവൂരിൽ സുഭദ്രയെ കൊന്ന് കുഴിച്ചിട്ടത്‌ ദീർഘനാളായുള്ള അടുപ്പം പോലും വകവെയ്‌ക്കാതെ Read More »

മിന്നൽ മുരളി യൂണിവേഴ്സിന് വിലക്കേർപ്പെടുത്തി കോടതി

കൊച്ചി: മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ ചിത്രം മിന്നൽ മുരളിയിലെ കഥാപാത്രങ്ങളെ ഉൾപ്പെടുത്തി മിന്നൽ മുരളി യൂണിവേഴ്സിൽ സിനിമ ചെയ്യുന്നതിനെ വിലക്കി കോടതി. ധ്യാൻ ശ്രീനിവാസൻ നായകനായി എത്തുന്ന ഡിറ്റക്റ്റീവ് ഉജ്വലനെന്ന സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വിലക്ക്. മിന്നൽ മുരളിയുടെ തിരക്കഥാകൃത്തുക്കളായ അരുൺ അനിരുദ്ധൻ, ജസ്റ്റിൻ മാത്യു എന്നിവർ സമർപ്പിച്ച പരാതിയിലാണ് എറണാകുളം ജില്ലാ കോടതിയുടെ നടപടി. മിന്നൽ മുരളി നിർമിച്ച വീക്കെൻഡ് ബ്ലോക് ബസ്റ്റേഴ്സ് തന്നെയാണ് ഡിറ്റക്റ്റീവ് ഉജ്വലൻറെയും നിർമാതാക്കൾ. ഡിറ്റക്റ്റീവ് ഉജ്വലൻറെ ടീസറിൽ മിന്നൽ …

മിന്നൽ മുരളി യൂണിവേഴ്സിന് വിലക്കേർപ്പെടുത്തി കോടതി Read More »

വാട്‌സാപ്പിലൂടെ വ‍്യാജ സന്ദേശം; അൻവർ സാദത്തിനെയും കുടുംബത്തെയും കബളിപ്പിക്കാൻ ശ്രമം

കൊച്ചി: വാട്‌സാപ്പിലൂടെ വ‍്യാജ സന്ദേശം നൽകി ആലുവ എം.എൽ.എ അൻവർ സാദത്തിനെയും കുടുംബത്തെയും കബളിപ്പിക്കാൻ ശ്രമം. എം.എൽ.എയുടെ ഭാര‍്യയെ വാട്‌സാപ്പ് കോൾ വിളിച്ചാണ് തട്ടിപ്പുകാർ ഭീഷണിപ്പെടുത്തിയത്. ഡൽഹിയിൽ പഠിക്കുന്ന മകൾ പൊലീസിന്‍റെ പിടിയിലായെന്ന് തട്ടിപ്പുകാർ എംഎൽഎയുടെ ഭാര‍്യയെ വിളിച്ച് അറിയിക്കുകയായിരുന്നു. ഭയപ്പെട്ടുപോയ അവർ ഫോൺ കട്ട് ചെയ്ത് എം.എൽ.എയെ വിവരം അറിയിച്ചു. പിന്നാലെ എം.എൽ.എ മകളെ വിളിച്ചു. മകൾ ക്ലാസിലാണെന്ന് മറുപടി നൽകിയതോടെ ഫോൺ വിളി വ‍്യാജമാണെന്ന് മനസിലായി. മകളുടെ പേരും മറ്റ് വിവരങ്ങളും കൃത‍്യമായി പറഞ്ഞ് …

വാട്‌സാപ്പിലൂടെ വ‍്യാജ സന്ദേശം; അൻവർ സാദത്തിനെയും കുടുംബത്തെയും കബളിപ്പിക്കാൻ ശ്രമം Read More »

മിഷേൽ ഷാജിയുടെ മരണം; കൊലപാതകമെന്ന സംശയത്തിൽ അന്വേഷണ സംഘം: ദുരൂഹത തുടരുന്നു

കൊച്ചി: സി.എ വിദ്യാർത്ഥിനി മിഷേൽ ഷാജിയെ കൊച്ചി കായലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി. പൊലീസ് അന്വേഷണത്തിലുണ്ടായ വീഴ്ചകൾ പരിശോധിച്ച് രണ്ട് മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ ക്രൈംബ്രാഞ്ചിനോട് കോടതി ആവശ്യപ്പെട്ടു. 2017 മാർച്ച് അഞ്ചിനാണ് പിറവം സ്വദേശിയായ മിഷേലിനെ കാണാതായത്. പിറ്റേന്ന് കൊച്ചി കായലിൽ നിന്ന് മൃതദേഹം കണ്ടെത്തി. കാണാതായ ദിവസം തന്ന പരാതി നൽകിയിട്ടും പൊലീസ് അന്വേഷണം നടത്താൻ തയാറായില്ലെന്ന് മാതാപിതാക്കൾ പരാതിപ്പെട്ടിരുന്നു. ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തതിനു ശേഷവും അന്വേഷണം …

മിഷേൽ ഷാജിയുടെ മരണം; കൊലപാതകമെന്ന സംശയത്തിൽ അന്വേഷണ സംഘം: ദുരൂഹത തുടരുന്നു Read More »

മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടു

തിരുവനന്തപുരം: മഹാരാജാസ് കോളെജ് 2021 മുതല്‍ യുജിസിയുടെ അംഗീകാരമില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്നും കോളേജിന്‍റെ പ്രവര്‍ത്തനം പരിശോധിക്കണമെന്നും ചൂണ്ടിക്കാട്ടി സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും എം.ജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്കും നിവേദനം നല്‍കി. ഓട്ടോണമസ് പദവി നഷ്ടപെട്ട സാഹചര്യത്തില്‍ കോളേജിനെ എം.ജി യൂണിവേഴ്സിറ്റിയുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ മാറ്റണമെന്നും 2021ന് ശേഷമുള്ള വിദ്യാര്‍ത്ഥി പ്രവേശനം, ക്ലാസ് കയറ്റം, പരീക്ഷാനടത്തിപ്പ് എന്നിവ പുനപ്പരിശോധിക്കണമെന്നും, കോളേജ് പ്രിന്‍സിപ്പല്‍ ശുപാര്‍ശ ചെയ്യുന്നവര്‍ക്ക് ബിരുദങ്ങള്‍ നല്‍കുന്നത് യൂണിവേഴ്സിറ്റി തടയണമെന്നും ആവശ്യപ്പെട്ടാണ് നിവേദനം. പ്രിന്‍സിപ്പലിന്‍റെ …

മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടു Read More »

ആലപ്പുഴ കലവൂരിലെ സുഭദ്ര കൊലപാതകം കേസിൽ മാത്യുവിൻറെ ബന്ധുവിനെയും അറസ്റ്റ് ചെയ്തു

ആലപ്പുഴ: കലവൂരിൽ വയോധികയായ സുഭദ്രയെ കൊന്ന് കുഴിച്ചുമൂടിയ കേസിൽ അറസ്റ്റിലായ പ്രതി മാത്യുവിൻറെ ബന്ധുവിനും പങ്ക്. മാത്യുവിൻറെ ബന്ധുവും സുഹൃത്തുമായ റൈനോൾഡിനെ പൊലീസ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. കസ്റ്റഡിയിൽ വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. മാത്യൂസ്, ശർമിള, റൈനോൾഡ് എന്നിവർ ചേർന്നു തയാറാക്കിയ പദ്ധതി പ്രകാരം സുഭദ്രയെ കോർത്തുശേരിയിലെ വീട്ടിലെത്തിച്ച് കൊലപ്പെടുത്തുക ആയിരുന്നു. സ്വർണാഭരണങ്ങൾ കൈക്കലാക്കുക ആയിരുന്നു ലക്ഷ്യം. സുഭദ്രയെ മയക്കി കിടത്തുന്നതിനുള്ള മരുന്ന് എത്തിച്ച് …

ആലപ്പുഴ കലവൂരിലെ സുഭദ്ര കൊലപാതകം കേസിൽ മാത്യുവിൻറെ ബന്ധുവിനെയും അറസ്റ്റ് ചെയ്തു Read More »

ചൊക്രമുടി മലയിൽ നടന്ന റവന്യൂ ഭൂമി കയ്യേറ്റം; അന്വേഷണം പ്രഖ്യാപിച്ച ഇടുക്കി ജില്ലാ കളക്ടറുടെ നടപടി സ്വാഗതാർഹമെന്ന് രമേശ് ചെന്നിത്തല

അടിമാലി: ചൊക്രമുടി മലയിൽ നടന്ന റവന്യൂ ഭൂമി കയ്യേറ്റ വിഷയത്തിൽ അന്വേഷണം പ്രഖ്യാപിച്ച ഇടുക്കി ജില്ലാ കലക്ടറുടെ നടപടി സ്വാഗതാർഹമെന്നു രമേശ് ചെന്നിത്തല പറഞ്ഞു. സെപ്റ്റംബർ ഏഴിന് താൻ ചൊക്രമുടി മല സന്ദർശിച്ച് കയ്യേറ്റത്തിന്റെ സത്യാവസ്ഥ ബോധ്യപ്പെട്ടതാണ്. അതിന്റെ അടിസ്ഥാനത്തിൽ അനധികൃത പട്ടയങ്ങൾ റദ്ദാക്കണമെന്നും കയ്യേറ്റക്കാർക്കെതിരെയും ഉദ്യോഗസ്ഥർക്കെതിരെയും നടപടിയെടുക്കണമെന്നും നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവെപ്പിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. ഇവിടെ ഇരുന്നൂറോളം ദളിത് ആദിവാസി കുടുംബങ്ങൾ ഉരുൾപൊട്ടൽ ഭീഷണിയിലാണ്. കളക്ടറുടെ അന്വേഷണപരിധിയിൽ ഉദ്യോഗസ്ഥരുടെ പങ്ക് മാത്രമല്ല, സിപിഐ …

ചൊക്രമുടി മലയിൽ നടന്ന റവന്യൂ ഭൂമി കയ്യേറ്റം; അന്വേഷണം പ്രഖ്യാപിച്ച ഇടുക്കി ജില്ലാ കളക്ടറുടെ നടപടി സ്വാഗതാർഹമെന്ന് രമേശ് ചെന്നിത്തല Read More »

കാസർ​ഗോഡ് നിലേശ്വരത്ത് അധ്യാപികയ്ക്ക് ക്ലാസ് മുറിയിൽ വെച്ച് പാമ്പ് കടിയേറ്റു

കാസർഗോഡ്: നിലേശ്വരത്ത് അധ്യാപികയ്ക്ക് ക്ലാസ് മുറിയിൽ വച്ച് പാമ്പുകടിയേറ്റു. നിലേശ്വരം രാജാസ് സ്കൂളിലെ അധ്യാപിക വിദ്യയക്കാണ് പാമ്പുകടിയേറ്റത്. വിദ്യയെ ഉടനെ കാഞ്ഞങ്ങാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. ഓണാഘോഷ പരിപാടികളോടനുബന്ധിച്ച് കലാമത്സരങ്ങൾ നടക്കുന്നതിനിടെയായിരുന്നു അധ്യാപികയെ പാമ്പുകടിയേറ്റത്. പാമ്പിനെ തല്ലിക്കൊന്നു. വിഷമില്ലാത്ത പാമ്പാണ് കടിച്ചെന്നാണ് വിവരം. ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ച വിദ്യ നിരീക്ഷണത്തിലാണ്.

ഷെയ്ൻ നിഗത്തിന്‍റെ സിനിമയുടെ ഷൂട്ടിങ് ലോക്കേഷനിൽ പ്രൊഡക്ഷൻ മാനേജർക്ക് നേരെ ഗുണ്ടാ ആക്രമണം

കോഴിക്കോട്: ഷെയ്ൻ നിഗം നായകനായ സിനിമയുടെ ഷൂട്ടിങ്ങിനിടെ ലോക്കേഷനിൽ ഒരു സംഘം ആളുകൾ പ്രൊഡക്ഷൻ മാനേജരെ മർദിച്ചു. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. പ്രൊഡക്‌ഷൻ മാനേജർ ടി.ടി.ജിബുവിനാണ് മർദനമേറ്റത്. അബു ഹംദാൻ, ഷബീർ എന്നിവരും മറ്റു മൂന്നു പേരും ചേർന്നാണ് മർദിച്ചതെന്ന് പൊലീസിൽ നൽകിയ പരാതിയിൽ ജിബു പറയുന്നു. ലോക്കേഷനിൽ നിന്നും തന്നെ വലിച്ചുകൊണ്ട് പോവുകയായിരുന്നെന്നും റോഡരികിൽ വച്ചാണ് മർദിച്ചതെന്നും പരാതിയിൽ പറയുന്നു. ലോഹവള കൊണ്ട് ഇടിക്കുകയും കത്തികൊണ്ട് കുത്തി കൈയ്ക്ക് പരുക്കേൽപ്പിക്കുകയും ചെയ്തെന്നാണ് പരാതി. ബൈക്ക് വാടകയുമായി …

ഷെയ്ൻ നിഗത്തിന്‍റെ സിനിമയുടെ ഷൂട്ടിങ് ലോക്കേഷനിൽ പ്രൊഡക്ഷൻ മാനേജർക്ക് നേരെ ഗുണ്ടാ ആക്രമണം Read More »

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഷാർജ വനിതാ കലാസാഹിതി സംഭാവന നൽകി

ഷാർജ: വനിതാ കലാസാഹിതി ഷാർജ, ഫുഡ് ചലഞ്ചിലൂടെ സമാഹരിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. കേരളത്തിന്‍റെ മുൻ കൃഷി വകുപ്പ് മന്ത്രിയും സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗവുമായ മുല്ലക്കര രത്നാകരന് വനിതാ കലാസാഹിതി ഷാർജ പ്രസിഡന്‍റ് മിനി സുഭാഷ്, സെക്രട്ടറി ഷിഫി മാത്യു, ട്രഷറർ രത്ന ഉണ്ണി, വയനാട് ഫുഡ് ചലഞ്ച് കൺവീനർമാരായ മീര, ശോഭന എന്നിവർ ചേർന്ന് തുക കൈമാറി. വയനാട് ഉണ്ടായ ദുരന്തത്തിൽ കഷ്ടത അനുഭവിക്കുന്ന ജനവിഭാഗങ്ങൾക്ക് വേണ്ടി കേരള സർക്കാർ …

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഷാർജ വനിതാ കലാസാഹിതി സംഭാവന നൽകി Read More »

കെ-ഫോൺ പദ്ധതിയിൽ സി.ബി.ഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി: വി.ഡി സതീശന്‍റെ ആവശ്യം തള്ളി

കൊച്ചി: കെ-ഫോൺ പദ്ധതി കരാറിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍റെ ആവശ്യം തള്ളി ഹൈക്കോടതി. ജസ്റ്റിസുമാരായ എ.കെ ജയശങ്കരൻ നമ്പ്യാർ, വി ശ്യാംകുമാർ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹർജി പരിഗണിച്ചത്. കരാറിന് പിന്നിൽ ആസൂത്രിതമായ അഴിമതിയുണ്ടെന്നാണ് പ്രതിപക്ഷ നേതാവിന്‍റെ വാദം. എന്നാൽ ഇത് അംഗീകരിക്കാതെ കോടതി ഹർജി തള്ളുകയായിരുന്നു.

അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരിച്ചു

അഗളി: അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരണം. മേലെ മുള്ളി ഊരിൽ ശാന്തി മരുതൻ ദമ്പതികളുടെ ഒരു ദിവസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. കോയമ്പത്തൂർ മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. വ്യാഴാഴ്ച കോട്ടത്തറ ട്രൈബൽ താലൂക്ക് ആശുപത്രിയിൽ വെച്ച് കുഞ്ഞിനെ ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കുകയായിരുന്നു. വിദഗ്ദ്ധ ചികിത്സയ്ക്കായി കോയമ്പത്തൂർ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

സ്വർണ വില ഉർന്നു

കൊച്ചി: സംസ്ഥാനത്ത് സ്വർണ വില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ. പവന് 960 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 54,600 രൂപയായി. ഗ്രാമിന് 120 രൂപയാണ് ഉയര്‍ന്നത്. 6825 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ വില. ഈ മാസത്തിന്‍റെ തുടക്കത്തില്‍ 53,360 രൂപയായിരുന്നു സ്വര്‍ണവില. ഇത് തന്നെയാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരവും.