Timely news thodupuzha

പീരുമേട്ടിലെ ആദിവാസി സ്ത്രീയുട മരണം; ഭർത്താവിനെ കുറ്റാരോപിതനാക്കിയ വനം മന്ത്രി രാജി വെക്കണമെന്ന് യു.സി രാമൻ

പീരുമേട്: ആദിവാസി സഹോദരി ആനയുടെ ചവിട്ടേറ്റ് മരണ പെട്ടതാണെന്നുള്ള പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തു വന്നിരിക്കുകയാണ്.

ഈ റിപ്പോർട്ട് പുറത്തുവരുന്നതിന് മുമ്പ് തന്നെ വനം വകുപ്പ് മന്ത്രിയും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് ഇവരുടെ ഭർത്താവ് തൊഴിച്ചു കൊന്നതാണെന്ന അപക്വമായതും കുടുംബത്തിന് ആക്ഷേപകരവുമായ വിധത്തിലുള്ള പരസ്യ പ്രസ്താവന ഇറക്കുകയുണ്ടായി. യാഥാർത്ഥ്യ മുൾക്കൊള്ളാതെ മന്ത്രിയും ഉദ്യോഗസ്ഥരും നടത്തിയ ഈ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണ്.

ഇതിനുത്തരവാദിയായ വനം മന്ത്രി പൊതുസമൂഹത്തോട് പരസ്യമായി മാപ്പ് പറയണമെന്നും ആദിവാസി സംരക്ഷണ നിയമവും സർവീസ് റൂളുകളുടെ ലംഘനം ഉപയോഗിച്ചും ഈ ഉദ്യോഗസ്ഥർക്കെതിരെ നിയമനടപൾ സ്വീകരിക്കണമെന്നും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി മുൻ എം.എൽ.എ യു.സി രാമൻ ആവശ്യപ്പെട്ടു.

Leave a Comment

Your email address will not be published. Required fields are marked *