കാളിയാർ: വണ്ണപ്പുറം പ്രദേശത്തെ കള്ളന്മാരുടെ ശല്യം രൂക്ഷമായിരിക്കെ കാളിയാർ പോലീസിന്റെ നിഷ്ക്രിയത്വം തുടരുകയാണ്. നിരവധി വീടുകളിൽ മോഷണം തുടർക്കഥയാകുമ്പോൾ പോലീസ് ഇരുട്ടിൽ തപ്പുകയാണ്. പുതുതായി സ്ഥലം മാറിവന്ന കാളിയാർ സി.ഐ പൊതുജനങ്ങളോടും പൊതുപ്രവർത്തകരോടും വളരെ മോശമായ സമീപനമാണ് സ്വീകരിക്കുന്നത്. പൊതുപ്രവർത്തകർ ഏതെങ്കിലും ആവശ്യത്തിന് ഫോൺ വിളിച്ചാൽ പോലും സി.ഐ ഫോൺ എടുക്കാറില്ല. വണ്ണപ്പുറത്തെ അതി സമ്പന്നരുടെ കൂടെയാണ് സി.ഐയുടെ ചങ്ങാത്തം. സാധാരണക്കാരായവർ പരാതിയുമായി ചെന്നാൽ പരാതിയില്ല എന്ന് എഴുതി വാങ്ങി അവരെ മടക്കി അയക്കുന്ന നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.
വണ്ണപ്പുറത്ത് മദ്യ, മയക്കുമരുന്ന് മാഫിയ സജീവമായി പ്രവർത്തിക്കുന്നുണ്ട്. അവരെ അമർച്ച ചെയ്യുന്നതിന് പോലീസിന്റെ ഭാഗത്ത് നിന്നും ഒരു നടപടിയും ഉണ്ടാകാറില്ല.
കാളിയാർ പോലീസിന്റെ ആകെ സേവനം ഹെൽമറ്റ് ഇല്ലാത്തവരെ കേസിൽപ്പെടുത്തുക, വാഹനത്തിൻറെ ഫോട്ടോ എടുത്ത് കേസ് എടുക്കുക തുടങ്ങിയവ മാത്രമായി ചുരുങ്ങിയിരിക്കുകയാണ്. മനുഷ്യരുമായി യാതൊരു ബന്ധവുമില്ലാത്ത കാളിയാർ സി.ഐയെ നിലയ്ക്ക് നിർത്താൻ മേലധികാരികൾ ഇടപെടണമെന്ന് നാട്ടുകാർ അഭ്യർത്ഥിക്കുന്നു.






