Timely news thodupuzha

വാഗമണ്ണിന് സമീപം വിനോദ സഞ്ചാരി കൊക്കയിൽ വീണ് മരിച്ചു

ഇടുക്കി: വാഗമണ്ണിന് സമീപം വിനോദ സഞ്ചാരി കൊക്കയിൽ വീണ് മരിച്ചു. എറണാകുളം സ്വദേശി തോബിയാസാണ് മരിച്ചത്. കാഞ്ഞാർ – പുള്ളിക്കാനം – വാഗമൺ റോഡിലെ ചാത്തൻപാറയിൽ നിന്നും കാൽ വഴുതിയാണ് തോബിയാസ് താഴേക്ക് വീണത്.

നൂറ് കണക്കിന് അടി താഴ്ച്ചയുള്ള കൊക്കയാണ് ചാത്തൻപാറയിലേത്. ചാത്തൻപാറയിൽ ഇറങ്ങുന്നതിനിടെ കാൽ വഴുതി കൊക്കയിൽ വീഴുകയായിരുന്നു. ഇന്നലെ രാത്രി ഒമ്പത് മണിയോടെയായിരുന്നു അപകടം. സുഹൃത്തുക്കൾ വിവരം അറിയിച്ചതിനെ തുടർന്ന് മൂലമറ്റം, തൊടുപുഴ ഫയര്‍‌സ്റ്റേഷനുകളിൽ നിന്നും ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. കോടമഞ്ഞായതിനാൽ രക്ഷാപ്രവർത്തനം ദുഷ്‌കരമായിരുന്നു.

അസ്ക ലൈറ്റ് ഉൾപ്പെടെ സ്ഥാപിച്ച് വടം ഉപയോഗിച്ച് കൊക്കയിൽ ഇറങ്ങി മണിക്കൂറുകൾ നീണ്ട സാഹസിക ശ്രമത്തിനൊടുവിലാണ് മൃതദേഹം പുറത്തെടുത്തത്. നിലവില്‍ മൃതദേഹം ഇടുക്കി ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Leave a Comment

Your email address will not be published. Required fields are marked *