കോതമംഗലം കുട്ടമ്പുഴയിൽ വീട് കത്തി നശിച്ചു
കോതമംഗലം: കോതമംഗലത്ത് വെള്ളാരം കുത്ത് കുടിയിൽ വീട് കത്തി നശിച്ചു. കുട്ടമ്പുഴ പഞ്ചായത്ത് ഏഴാം വാർഡിൽ വെള്ളാരം കുത്ത് കുടിയിൽ പുത്തൻപുര ജയൻ – സുജാത ദമ്പതികളുടെ വീടാണ് ശനിയാഴ്ച രാവിലെ കത്തി നശിച്ചത്. വീടിനകത്തുണ്ടായിരുന്ന കട്ടിൽ , അലമാര, വസ്ത്രങ്ങൾ അടക്കമുള്ള വീട്ടുപകരണങ്ങൾ പൂർണമായും കത്തിനശിച്ചു. തീ പിടിക്കാനുണ്ടായ കാരണം എന്താണെന്ന് വ്യക്തമല്ല. ഗ്രാമ പഞ്ചായത്ത്, വില്ലേജ് അധികാരികളെ വിവരമറിയിച്ചിട്ടുണ്ട്. ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ഥല സന്ദർശിച്ചു. കുടുംബത്തിന് നഷ്ട പരിഹാരം ലഭ്യമാക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് …