ചക്കുപ്പള്ളം മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ചക്കുപ്പള്ളം വില്ലേജ് ആഫീസ് പിടിയ്ക്കലേയ്ക്ക് മാർച്ചും ധർണ്ണയും നടത്തി
അണക്കര: കെ.പി.സി.സിയുടെ ആഹ്വാനപ്രകാരം ചക്കുപ്പള്ളം മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ചക്കുപ്പള്ളം വില്ലേജ് ആഫീസ് പിടിയ്ക്കലേയ്ക്ക് മാർച്ചും ധർണ്ണയും നടത്തി. ബഡ്ജറ്റിൽ 50% ഭൂനികുതി വർദിപ്പിച്ച നടപടി പിൻവലിയ്ക്കണമെന്നും ബഡ്ജറ്റിൽ സാധാരണ ജനവിഭാഗത്തിന് സമാശ്വാസം നൽകുന്ന യാതൊരു പദ്ധതികളും പ്രഖ്യാപിയ്ക്കാത്തതിൽ പ്രതിക്ഷേധിച്ചുമാണ് സമരം നടത്തിയത്. പീരുമേട് ബ്ലോക്ക് പ്രസിഡൻ്റ് റോബിൻ കാരയ്ക്കാട്ട് സമരപരുപാടി ഉദ്ഘാടനം ചെയ്തു. ഭൂനികുതി ഉൾപ്പെടെ വിവിധ നികുതി വർദ്ദനവിലൂടെ ജനങ്ങളുടെ മേൽ അമിത ഭാരം ബഡ്ജറ്റിലൂടെ സർക്കാർ അടിച്ചേൽപ്പിച്ച് ജനങ്ങളെ വഞ്ചിച്ചെന്നും ഇടുക്കിയിലെ …